പ്രകാശസംശ്ലേഷണം: ഒരു രാസപ്രവർത്തനം

ഹരിതസസ്യങ്ങൾ, ആൽഗകൾ, ചിലതരം ബാക്റ്റീരിയകൾ എന്നിവ, സൂര്യനിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച്, കാർബൺ ഡയോക്സൈഡിനെ കാർബോ ഹൈഡ്രേറ്റുകൾ (പഞ്ചസാര) ആക്കിമാറ്റുന്ന പ്രക്രിയയെയാണ്‌ പ്രകാശസംശ്ലേഷണം(Photosynthesis) എന്ന് പറയുന്നത്.

കാർബൺ ഡയോക്സൈഡും ജലവും ഉപയോഗപ്പെടുത്തുന്ന ഈ പ്രക്രിയയിലെ ഉപോല്പ്പന്നമാണ്‌ ഓക്സിജൻ. ഭൗമാന്തരീക്ഷത്തിലെ ഓക്സിജന്റെ നില പരിപാലിക്കുന്ന ഈ പ്രവർത്തനം മിക്കവാറും എല്ലാ ജീവികളുടെയും പ്രത്യക്ഷമോ പരോക്ഷമോ ആയ ഊർജ്ജസ്രോതസ്സുമാണ്.

പ്രകാശസംശ്ലേഷണം: ഒരു രാസപ്രവർത്തനം
സമുദ്രത്തിലെ ഫൈറ്റോപ്ലാങ്ക്ടൺ, കരയിലെ സസ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രകാശസംശ്ലേഷണത്തിന്റെ ആഗോള വിതരണം.
പ്രകാശസംശ്ലേഷണം: ഒരു രാസപ്രവർത്തനം
സസ്യങ്ങളിൽ നടക്കുന്ന പ്രകാശ സംശ്ലേഷണത്തിന്റെ രാസസൂത്രവാക്യം

ഹരിത കണത്തിൽ അടങ്ങിയിട്ടുള്ള ഹരിതകം a, ഹരിതകം b, കരോട്ടിൻ, സാന്തോഫിൽ എന്നീ വർണ്ണകങ്ങളാണ് പ്രകാശസംശ്ലേഷണത്തിനു സഹായിക്കുന്നത്. ഈ വർണ്ണകങ്ങളാള് പ്രകാശത്തിൽനിന്നുമുള്ള ഊർജ്ജം ആഗിരണം ചെയ്യുന്നത്, സസ്യങ്ങളിൽ ‍ഈ പ്രോട്ടീനുകൾ ക്ലോറോപ്ലാസ്റ്റുകളിൽ കാണപെടുമ്പോൾ ബാക്റ്റീരിയകളിൽ ഈ പ്രോട്ടീനുകൾ കോശഭിത്തിയിലാണ്‌ (plasma membrane) കാണപ്പെടുന്നത്. ഹരിതകം ആഗിരണം ചെയ്യുന്ന ഊർജ്ജത്തിൽ കുറച്ചുഭാഗം അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ് (adenosine triphosphate - ATP)രൂപത്തിൽ ശേഖരിക്കപ്പെടുന്നു, ബാക്കി ഊർജ്ജം, ജലത്തിൽനിന്നും ഇലക്ട്രോണുകളെ വേർപ്പെടുത്താൻ ഉപയോഗിക്കുന്നു. ഇങ്ങനെ സ്വതന്ത്രമാക്കപ്പെട്ട ഇലക്ട്രോണുകൾ ഉപയോഗിച്ച് കാർബൺ ഡയോക്സൈഡും ജലവും കൂടുതൽ സങ്കീർണ്ണമായ, അന്നജം തുടങ്ങിയ ഓർഗാനിൿ സംയുക്തങ്ങളായി മാറുന്നു. ഹരിതസസ്യങ്ങൾ, ആൽഗകൾ, സൈനോബാക്റ്റീരിയകൾ എന്നിവയിൽ കാൽവിൻ ചക്രം (Calvin cycle) എന്ന പ്രകാശസംശ്ലേഷണ രാസപ്രവർത്തനങ്ങളാണ് നടക്കുന്നത്, എന്നാൽ ക്ലോറോബിയം പോലെയുള്ള ചില ബാക്റ്റീരിയകളിൽ വിപരീതക്രെബ്സ് ചക്രം(reverse Krebs cycle) എന്നറിയപ്പെടുന്ന സംശ്ലേഷണരീതിയാണ് നടക്കുന്നതു്.

പ്രകാശസംശ്ലേഷണത്തിലെ ഘട്ടങ്ങൾ

പ്രകാശസംശ്ലേഷണത്തിന് പ്രകാശഘട്ടം, ഇരുണ്ടഘട്ടം എന്നീ രണ്ടു ഘട്ടങ്ങളാണുളളത്. പ്രകാശഘട്ടം ഹരിതകണത്തിനുളളിലെ ഗ്രാനയിൽ വച്ചും ഇരുണ്ടഘട്ടം ഹരിതകണത്തിനുളളിലെ സ്ട്രോമയിൽ വച്ചും നടക്കുന്നു. പ്രകാശോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റുന്ന പ്രവർത്തനത്തിലെ ആദ്യ ഘട്ടമാണ് പ്രകാശഘട്ടം. ഈ ഘട്ടത്തിൽ പ്രകാശത്തിലെ ഊർജ്ജം അഡിനോസിൻ ട്രൈഫോസ്ഫേറ്റ്( Adenosine triphosphate-ATP), നിക്കോട്ടിനമൈഡ് അഡിനിൻ ഡൈന്യൂക്ലിയോടൈഡ് ഫോസ്ഫേറ്റ്(Nicotinamide Adenine dinucleotide phosphate-NADPH) എന്നീ ഊർജ്ജ തന്മാത്രകൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. ജലം വിഘടിച്ചുണ്ടാകുന്ന ഹൈഡ്രജൻ സ്ട്രോമയിലേക്ക് മാറ്റപ്പെടുകയും, ഓക്സിജൻ സ്വതന്ത്രമാവുകയും ചെയ്യുന്നു.

അവലംബം

Tags:

ആൽഗകൾഊർജ്ജംഓക്സിജൻകാർബൺ ഡയോക്സൈഡ്പഞ്ചസാരബാക്ടീരിയസൂര്യൻ

🔥 Trending searches on Wiki മലയാളം:

യോഗർട്ട്ബോധേശ്വരൻസൗദി അറേബ്യഋതുഉൽപ്രേക്ഷ (അലങ്കാരം)വജൈനൽ ഡിസ്ചാർജ്ചോതി (നക്ഷത്രം)പ്രസവംഏകീകൃത സിവിൽകോഡ്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർവി.പി. സിങ്വീഡിയോതുർക്കിരാമൻകുമാരനാശാൻകേരളത്തിലെ നാടൻ കളികൾകോട്ടയം ജില്ലപത്മജ വേണുഗോപാൽആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾദ്രൗപദി മുർമുabb67ജി. ശങ്കരക്കുറുപ്പ്അപ്പോസ്തലന്മാർവിമോചനസമരംഒരു കുടയും കുഞ്ഞുപെങ്ങളുംകമ്യൂണിസംഹൃദയാഘാതംതിരുവോണം (നക്ഷത്രം)സൺറൈസേഴ്സ് ഹൈദരാബാദ്ബാല്യകാലസഖിനിർദേശകതത്ത്വങ്ങൾവൈക്കം മുഹമ്മദ് ബഷീർമാലിദ്വീപ്മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംബാഹ്യകേളിചന്ദ്രൻഒന്നാം ലോകമഹായുദ്ധംആവേശം (ചലച്ചിത്രം)ഇല്യൂമിനേറ്റിമലയാളം വിക്കിപീഡിയഹണി റോസ്ഇന്തോനേഷ്യഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഎസ്.എൻ.സി. ലാവലിൻ കേസ്നിയമസഭജോയ്‌സ് ജോർജ്ബൈബിൾനിക്കാഹ്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻമലയാറ്റൂർ രാമകൃഷ്ണൻഇ.എം.എസ്. നമ്പൂതിരിപ്പാട്ഇന്ത്യൻ ചേരനസ്രിയ നസീംദേവസഹായം പിള്ളപി. ജയരാജൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾലിവർപൂൾ എഫ്.സി.ആഗോളതാപനംഒന്നാം കേരളനിയമസഭജവഹർലാൽ നെഹ്രുനോട്ടവ്യാഴംപൂയം (നക്ഷത്രം)ചെമ്പരത്തിഒ.എൻ.വി. കുറുപ്പ്തൃക്കടവൂർ ശിവരാജുഅക്കരെലോക്‌സഭ സ്പീക്കർകൃസരിബിഗ് ബോസ് മലയാളംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)സഫലമീ യാത്ര (കവിത)nxxk2മഹാഭാരതംസ്ത്രീകോടിയേരി ബാലകൃഷ്ണൻ🡆 More