പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം

ഒരു പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം (കമ്പ്യൂട്ടർ ഗെയിം, പിസി ഗെയിം എന്ന പേരുകളിലും അറിയപ്പെടുന്നു) എന്നാൽ പെഴ്സണൽ കമ്പ്യൂട്ടറിൽ കളിക്കാവുന്ന ഒരു വീഡിയോ ഗെയിം ആണ്.

വീഡിയോ ഗെയിം കൺസോളിലോ ആർക്കേഡ് യന്ത്രത്തിലോ കളിക്കാവുന്ന വീഡിയോ ഗെയിമുകൾ ഈ വിഭാഗത്തിൽ പെടില്ല എന്നർത്ഥം. സ്പേസ്‌വാർ! ആണ് ആദ്യ കമ്പ്യൂട്ടർ ഗെയിം ആയി വിശേഷിക്കപ്പെടുന്നത്. വിഷ്വൽ ഫീഡ്‌ബാക്ക് സൃഷ്‌ടിക്കാൻ ജോയ്‌സ്റ്റിക്ക്, കൺട്രോളർ, കീബോർഡ് അല്ലെങ്കിൽ മോഷൻ സെൻസിംഗ് ഉപകരണം പോലുള്ള ഒരു യൂസർ ഇന്റർഫേസ് അല്ലെങ്കിൽ ഇൻപുട്ട് ഉപകരണവുമുള്ള ഒരു ഇലക്ട്രോണിക് ഗെയിമാണാണിത് ടിവി സെറ്റ്, മോണിറ്റർ, ടച്ച്‌സ്‌ക്രീൻ അല്ലെങ്കിൽ വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് പോലുള്ള വീഡിയോ ഡിസ്‌പ്ലേ ഉപകരണത്തിലാണ് ഈ ഫീഡ്‌ബാക്ക് സാധാരണയായി കാണിക്കുന്നത്. ചില കമ്പ്യൂട്ടർ ഗെയിമുകൾ എല്ലായ്പ്പോഴും ഗ്രാഫിക്സ് ഡിസ്പ്ലേയെ ആശ്രയിക്കുന്നില്ല, ഉദാഹരണത്തിന് ടെക്സ്റ്റ് അഡ്വഞ്ചർ ഗെയിമുകളും കമ്പ്യൂട്ടർ ചെസ്സും ടെലിടൈപ്പ് പ്രിന്ററുകൾ വഴി കളിക്കാം. വീഡിയോ ഗെയിമുകളിലുള്ള ശബ്ദം പലപ്പോഴും സ്പീക്കറുകൾ അല്ലെങ്കിൽ ഹെഡ്‌ഫോണുകൾ വഴി കേൾക്കാൻ സാധിക്കുകയും ചിലപ്പോൾ ഹാപ്‌റ്റിക് ടെക്‌നോളജി ഉൾപ്പെടെയുള്ള മറ്റ് തരത്തിലുള്ള ഫീഡ്‌ബാക്ക് ഉപയോഗിച്ചും സൗണ്ട് വർദ്ധിപ്പിക്കാൻ സാധിക്കും.

പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം
ബെർലിനിലെ കമ്പ്യൂട്ടർസ്പീലെമ്യൂസിയത്തിലെ ഒന്നാം തലമുറ പോംഗ് കൺസോൾ
പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം
ആദ്യ കമ്പ്യൂട്ടർ ഗെയ്മായി കണക്കാക്കപ്പെടുന്ന സ്പേവാർ!-ന്റെ സ്ക്രീൻഷോട്ട്

ആർക്കേഡ് വീഡിയോ ഗെയിമുകൾ, കൺസോൾ ഗെയിമുകൾ, പേഴ്‌സണൽ കമ്പ്യൂട്ടർ (പിസി) ഗെയിമുകൾ എന്നിവ ഉൾപ്പെടുന്ന പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വീഡിയോ ഗെയിമുകളെ നിർവചിച്ചിരിക്കുന്നത്. അടുത്തിടെ, വ്യവസായം സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ, വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റി സിസ്റ്റങ്ങൾ, റിമോട്ട് ക്ലൗഡ് ഗെയിമിംഗ് എന്നിവയിലൂടെ മൊബൈൽ ഗെയിമിംഗിലേക്ക് വ്യാപിച്ചു. വീഡിയോ ഗെയിമുകളെ അവയുടെ ഗെയിംപ്ലേയെ അത് ഏത് തരത്തിൽ പെട്ടതാണെന്നും അതിന്റെ ഉദ്ദേശ്യത്തെയും അടിസ്ഥാനമാക്കി വിശാലമായ വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു.

1950 കളിലും 1960 കളിലും ആദ്യത്തെ വീഡിയോ ഗെയിം പ്രോട്ടോടൈപ്പുകൾ വലിയ മുറി വലിപ്പമുള്ള കമ്പ്യൂട്ടറുകളിൽ നിന്നുള്ള വീഡിയോ പോലുള്ള ഔട്ട്പുട്ട് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് ഗെയിമുകളുടെ ലളിതമായ വിപുലീകരണങ്ങളായിരുന്നു. 1971-ൽ ആർക്കേഡ് വീഡിയോ ഗെയിം കമ്പ്യൂട്ടർ സ്‌പേസ് ആയിരുന്നു ഉപഭോക്താൾക്ക് ലഭ്യമാക്കിയിരുന്ന വീഡിയോ ഗെയിം. 1972-ൽ ഐക്കണിക് ഹിറ്റ് ആർക്കേഡ് ഗെയിമായ പോങ്ങും ആദ്യത്തെ ഹോം കൺസോളായ മാഗ്‌നവോക്‌സ് ഒഡീസിയും വന്നു. 1970-കളുടെ അവസാനം മുതൽ 1980-കളുടെ ആരംഭം വരെയുള്ള ആർക്കേഡ് വീഡിയോ ഗെയിമുകളുടെ സുവർണ്ണ കാലഘട്ടത്തിൽ ഈ വ്യവസായം അതിവേഗം വളർന്നു, എന്നാൽ പ്രസിദ്ധീകരണ നിയന്ത്രണവും വിപണിയുടെ സാച്ചുറേഷനും നഷ്ടപ്പെട്ടതിനാൽ 1983 കാലഘട്ടത്തിൽ വടക്കേ അമേരിക്കയുടെ വീഡിയോ ഗെയിം വിപണി തകർച്ച നേരിട്ടു. തകർച്ചയെത്തുടർന്ന്, ഈ വ്യവസായം പക്വത പ്രാപിച്ചു, ജാപ്പനീസ് കമ്പനികളായ നിന്റെൻഡോ, സെഗയും സോണിയും, കൂടാതെ ഭാവിയിൽ സമാനമായ തകർച്ച തടയുന്നതിന് വീഡിയോ ഗെയിമുകളുടെ വികസനത്തിനും വിതരണത്തിനും വേണ്ടി പുതിയ രീതികൾ ആവിഷ്ക്കരിച്ചു, അവയിൽ പലതും ഇപ്പോഴും നിലനിൽക്കുന്നു. ഇന്ന്, വീഡിയോ ഗെയിം വികസനത്തിന് ഡെവലപ്പർമാർ, പ്രസാധകർ, വിതരണക്കാർ, റീട്ടെയിലർമാർ, കൺസോൾ, മറ്റ് മൂന്നാം കക്ഷി നിർമ്മാതാക്കൾ, മറ്റ് റോളുകൾ എന്നിവയുൾപ്പെടെ ഒരു ഗെയിം വിപണിയിലെത്തിക്കാൻ നിരവധി കാര്യങ്ങൾ ആവശ്യമാണ്.

2000-കളിൽ, "AAA" ഗെയിമുകളിൽ കേന്ദ്രീകരിച്ചു, അപകടസാധ്യതയുള്ളതും പരീക്ഷണാത്മകവുമായ ഗെയിമുകൾക്ക് ഇടം നൽകിയില്ല. ഇന്റർനെറ്റിന്റെയും ഡിജിറ്റൽ ഡിസ്ട്രിബ്യൂഷന്റെയും ലഭ്യതയ്‌ക്കൊപ്പം, 2010-ൽ പ്രാമുഖ്യം നേടുന്നതിന് വേണ്ടി സ്വതന്ത്ര വീഡിയോ ഗെയിം വികസനത്തിന് (അല്ലെങ്കിൽ ഇൻഡി ഗെയിമുകൾക്ക്) ഇടം നൽകി. അതിനുശേഷം, വീഡിയോ ഗെയിം വ്യവസായത്തിന്റെ വാണിജ്യ പ്രാധാന്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉയർന്നുവരുന്ന ഏഷ്യൻ വിപണികളും സ്മാർട്ട്‌ഫോണുകളിലെ മൊബൈൽ ഗെയിമുകളും കാഷ്വൽ ഗെയിമിംഗിലേക്ക് കളിക്കാരുടെ എണ്ണം വർദ്ധിക്കുകയും ഗെയിമുകളെ ഒരു സേവനമായി ഉൾപ്പെടുത്തി ധനസമ്പാദനം നടത്താൻ സാധിക്കുകയും ചെയ്യുന്നു. 2020-ലെ കണക്കനുസരിച്ച്, ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ, സേവനങ്ങൾ എന്നിവയിലുടനീളം 159 ബില്യൺ യുഎസ് ഡോളർ വാർഷിക വരുമാനം ആഗോള വീഡിയോ ഗെയിം വിപണി കണക്കാക്കിയിട്ടുണ്ട്. ഇത് 2019-ലെ കണക്കനുസരിച്ച് ആഗോള സംഗീത വ്യവസായത്തിന്റെ മൂന്നിരട്ടിയും, ചലച്ചിത്ര വ്യവസായത്തിന്റെ നാലിരട്ടിയുമാണ്.

ഉത്ഭവം

പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം 
ടെന്നീസ് ഫോർ ടു (1958), ഒരു ഡിസ്പ്ലേയ്ക്കായി ഓസിലോസ്കോപ്പ് ഉപയോഗിച്ചിരുന്ന ആദ്യകാല അനലോഗ് കമ്പ്യൂട്ടർ ഗെയിം.

ആദ്യകാല വീഡിയോ ഗെയിമുകൾ വിവിധ ഡിസ്പ്ലേ ഫോർമാറ്റുകളുള്ള ഇന്ററാക്ടീവ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നു. ആദ്യകാല ഉദാഹരണം 1947 മുതലുള്ളതാണ് - "കാഥോഡ്-റേ ട്യൂബ് അമ്യൂസ്‌മെന്റ് ഉപകരണം" 1947 ജനുവരി 25-ന് തോമസ് ടി. ഗോൾഡ്‌സ്മിത്ത് ജൂനിയറും എസ്റ്റൽ റേ മാനും ചേർന്ന് പേറ്റന്റിനായി ഫയൽ ചെയ്തു, 1948 ഡിസംബർ 14-ന് യു.എസ് പേറ്റന്റ് 2455992 കിട്ടുകയും, വിതരണം ചെയ്യുകയും ചെയ്തു. റഡാർ ഡിസ്പ്ലേ സാങ്കേതികവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഒരു അനലോഗ് ഉപകരണം ലഭ്യമാക്കി, ഇത് സ്ക്രീനിലെ ഒരു ഡോട്ടിന്റെ പരാബോളിക് ആർക്ക് നിയന്ത്രിക്കാൻ ഉപയോക്താവിനെ അനുവദിക്കുന്നു, അത് അതിന്റെ ലക്ഷ്യങ്ങളിലേക്ക് മിസൈൽ തൊടുത്തുവിടുന്നു, അവ സ്ക്രീനിൽ നൽകിയിട്ടുള്ള പേപ്പർ ഡ്രോയിംഗുകളാണ്. മറ്റ് ആദ്യകാല ഉദാഹരണങ്ങളാണ് ക്രിസ്റ്റഫർ സ്ട്രാച്ചിയുടെ ഡ്രാഫ്റ്റ് ഗെയിം, 1951 ലെ ഫെസ്റ്റിവൽ ഓഫ് ബ്രിട്ടനിലെ നിമ്രോഡ് കമ്പ്യൂട്ടർ; ഓക്സോ(OXO), 1952-ൽ എഡ്സാക്ക്(EDSAC)-ന് വേണ്ടി അലക്സാണ്ടർ എസ്. ഡഗ്ലസിന്റെ ഒരു ടിക്-ടാക്-ടോ കമ്പ്യൂട്ടർ ഗെയിം; ടെന്നീസ് ഫോർ ടു, 1958-ൽ വില്യം ഹിഗിൻബോതം രൂപകൽപ്പന ചെയ്ത ഒരു ഇലക്ട്രോണിക് ഇന്ററാക്ടീവ് ഗെയിം; 1961-ൽ ഡെക് പിഡിപി-1(DEC PDP-1) കമ്പ്യൂട്ടറിൽ എംഐറ്റി വിദ്യാർത്ഥികളായ മാർട്ടിൻ ഗ്രെറ്റ്‌സ്, സ്റ്റീവ് റസ്സൽ, വെയ്ൻ വൈറ്റനെൻസ് എന്നിവർ എഴുതിയ സ്പേസ് വാർ!(Spacewar!), ഓരോ ഗെയിമിനും വ്യത്യസ്തമായ പ്രദർശന മാർഗങ്ങളുണ്ട്: നിം ഗെയിം കളിക്കാൻ നിംറോഡ്(NIMROD)ന് ലൈറ്റുകൾ ഉണ്ട്, ഓക്സോയ്ക്ക് ടിക്-ടാക്-ടോ കളിക്കാൻ ഒരു ഗ്രാഫിക്കൽ ഡിസ്‌പ്ലേയുണ്ട്, ടെന്നീസ് ഫോർ ടുവിന് ഒരു ടെന്നീസ് കോർട്ടിന്റെ സൈഡ് വ്യൂ പ്രദർശിപ്പിക്കാൻ ഒരു ഓസിലോസ്കോപ്പ് ഉണ്ട്, സ്‌പേസ്‌വാറിൽ രണ്ട് ബഹിരാകാശ കപ്പലുകൾ പരസ്പരം പോരടിക്കാൻ ഡെക് പിഡിപി-1 ന്റെ വെക്റ്റർ ഡിസ്പ്ലേ ഉണ്ട്.

അവലംബം

Tags:

പെഴ്സണൽ കമ്പ്യൂട്ടർ

🔥 Trending searches on Wiki മലയാളം:

പോവിഡോൺ-അയഡിൻമില്ലറ്റ്വ്യാഴംഅരിമ്പാറഇന്ത്യൻ നാഷണൽ ലീഗ്ബെന്യാമിൻകേരളംമലയാളികെ.ബി. ഗണേഷ് കുമാർകാനഡസച്ചിൻ തെൻഡുൽക്കർറോസ്‌മേരിഇങ്ക്വിലാബ് സിന്ദാബാദ്മഞ്ജീരധ്വനികെ. മുരളീധരൻമലബന്ധംഅക്കിത്തം അച്യുതൻ നമ്പൂതിരിഎം. മുകുന്ദൻഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻതിരുവനന്തപുരം ലോക്സഭാമണ്ഡലംകാസർഗോഡ് ജില്ലവി. ജോയ്ഉണ്ണി ബാലകൃഷ്ണൻഉദ്ധാരണംജാലിയൻവാലാബാഗ് കൂട്ടക്കൊലസ്ഖലനംരാജ്യസഭപിണറായി വിജയൻദീപക് പറമ്പോൽഋഗ്വേദംഅമേരിക്കൻ സ്വാതന്ത്ര്യസമരംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഒ.വി. വിജയൻവോട്ട്ബറോസ്ഉറൂബ്ധ്രുവ് റാഠിനാഡീവ്യൂഹംസംഘകാലംമുഗൾ സാമ്രാജ്യംലോക്‌സഭ സ്പീക്കർആടുജീവിതം (ചലച്ചിത്രം)ഉങ്ങ്എൻ. ബാലാമണിയമ്മസുപ്രഭാതം ദിനപ്പത്രംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംമോസ്കോഅങ്കണവാടിടൈഫോയ്ഡ്മഞ്ഞുമ്മൽ ബോയ്സ്ഗുജറാത്ത് കലാപം (2002)തിരുവാതിരകളിഏകീകൃത സിവിൽകോഡ്സുബ്രഹ്മണ്യൻപാണ്ഡവർപത്മജ വേണുഗോപാൽആരോഗ്യംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻആറ്റിങ്ങൽ ലോക്സഭാമണ്ഡലംneem4ഉടുമ്പ്എഴുത്തച്ഛൻ പുരസ്കാരംവെള്ളിവരയൻ പാമ്പ്കേരളത്തിലെ ജനസംഖ്യചില്ലക്ഷരംഅൽഫോൻസാമ്മതകഴി ശിവശങ്കരപ്പിള്ളനിർമ്മല സീതാരാമൻബിഗ് ബോസ് (മലയാളം സീസൺ 5)വിദ്യാഭ്യാസംഎൻ.കെ. പ്രേമചന്ദ്രൻകേരളത്തിലെ പൊതുവിദ്യാഭ്യാസംസ്ത്രീ സമത്വവാദം🡆 More