പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ

പലസ്തീൻ വിമോചനത്തിനായി 1964 മുതൽ പ്രവർത്തിച്ചുവരുന്ന ഒരു സംഘടനയും കൂട്ടായ്മയും ആണ് പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ അഥവാ പി.എൽ.ഒ.

ലോകരാജ്യങ്ങൾക്കിടയിൽ പലസ്തീൻ ജനതയുടെ ഔദ്യോഗിക പ്രതിനിധാനമാണ് പി.എൽ.ഒ. നൂറോളം രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലവിലുണ്ട് 1974 മുതൽ ഐക്യരാഷ്ട്രസഭയിൽ നിരീക്ഷകാംഗമാണ്. സായുധസമരത്തിലൂന്നി പ്രവർത്തിച്ചിരുന്ന പാർട്ടി 1991ലെ മാഡ്രിഡ് ഉച്ചകോടിക്ക് ശേഷം ഇസ്രയേലുമായി സമാധാനചർച്ചകൾക്ക് സന്നദ്ധമായി. അതുവരേയും അമേരിക്കയും ഇസ്രയേലും സംഘടനയെ ഭീകരസംഘടനയായാണ് പരിഗണിച്ചിരുന്നത്. 1993-ൽ ഇസ്രയേലും പി.എൽ.ഒ യും പരസ്പരം അംഗീകരിക്കുകയുണ്ടായി.

പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ
രൂപീകരിക്കപ്പെട്ടത്28 May 1964
മുഖ്യകാര്യാലയംറാമല്ല, വെസ്റ്റ് ബാങ്ക്
പ്രത്യയശാസ്‌ത്രംപലസ്തീൻ ദേശീയത

രൂപീകരണം

1964-ൽ കൈറോയിൽ വെച്ച് നടന്ന അറബ് ഉച്ച്കോടിയിൽ നടന്ന ചർച്ചകളുടെ ഫലമായി അതേവർഷം ജൂൺ രണ്ടിന് പി.എൽ.ഒ രൂപീകൃതമായി. സായുധമാർഗ്ഗത്തിലൂടെ പലസ്തീന്റെ മോചനം എന്നതായിരുന്നു പി എൽ ഒയുടെ മുദ്രാവാക്യം .

അഹമ്മദ് ഖുറൈഷിയായിരുന്നു നേതാവ്. 1969 ഫെബ്രുവരി രണ്ടിന് ചെയർമാനായി ചുമതലയേറ്റ യാസർ അറഫാത്താണ് പി എൽ ഒ യെ ശക്തമായ സംഘടനയാക്കിക്കിയതും പലസ്തീൻ പ്രശ്നം ലോക ശ്രദ്ധയിൽ കൊണ്ടുവന്നതും. 2004 നവംബർ 11 ന് മരിക്കുന്നതു വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. വർഷങ്ങൾ നീണ്ട സായുധ പോരാട്ടമാണ് പി എൽ ഒ ഇസ്രയേലുമായി നടത്തിയത്.ചില ഘട്ടങ്ങളിൽ ജോർദ്ദാനും ലെബനന്നും ടുണീഷ്യയും കേന്ദ്രീകരിച്ചാണ് പി എൽ ഒ പ്രവർത്തിച്ചത്.1974ൽ പി എൽ ഒക്ക് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി

യിൽ നിരീക്ഷണ പദവി ലഭിച്ചു. 1976- മുതൽ സുരക്ഷാസമിതിയിലെ ചർച്ചകളിൽ വോട്ടവകാശമില്ലാതെ പങ്കെടുക്കാനും അവകാശം ലഭിച്ചു. നോർവെയുടെ തലസ്താനുമായ ഓസ്‌ലോയിൽ 1993 ഓഗസ്റ്റ്  23 ന് ഇസയേലും പി എൽ ഒയും തമ്മിൽ ഒപ്പുവച്ച ഓസ്‌ലോ കരാർ സമാധാനത്തിന് വഴിവച്ചു. സെപ്റ്റബർ 13 ന് വാഷിങ്ടണിൽ യു. എസ് പ്രസിഡന്റ് ബിൽ ക്ലിന്റെ സാന്നിദ്ധ്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി യിഷ് താക്ക് റബീന്നും യാസർ അറഫാത്തും പൊതു ചടങ്ങിൽ വച്ച് പരസ്യപ്പെടുത്തി. ഇതനുസരിച്ച് പലസ്തീൻ അതോറിറ്റി രൂപീകരിച്ച് വെസ്റ്റ് ബാങ്കിലും ഗാസാ മുനമ്പിലും സ്വയം ഭരണ സർക്കാരുകളുണ്ടാക്കാൻ പലസ്തീൻകാർക്ക് അനുമതി കിട്ടി. 

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ഔദ്യോഗിക വെബ് പേജുകൾ

രേഖകൾ

വിശകലനങ്ങൾ

മറ്റുള്ളവ

Tags:

പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ രൂപീകരണംപലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ അവലംബംപലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ പുറത്തേക്കുള്ള കണ്ണികൾപലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻപ്രമാണം:ArPLO.ogg

🔥 Trending searches on Wiki മലയാളം:

കോഴിക്കോട്തിരുവാതിരകളിഇംഗ്ലീഷ് ഭാഷഒളിമ്പിക്സ്ഗർഭഛിദ്രംദിലീപ്ഇന്ത്യൻ പ്രീമിയർ ലീഗ്ദശാവതാരംഡെങ്കിപ്പനിവിവരാവകാശനിയമം 2005സുഗതകുമാരിസുപ്രീം കോടതി (ഇന്ത്യ)ശ്വാസകോശ രോഗങ്ങൾടി.എൻ. ശേഷൻഏഷ്യാനെറ്റ് ന്യൂസ്‌ഖുർആൻടി.എം. തോമസ് ഐസക്ക്വന്ദേ മാതരംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ചങ്ങലംപരണ്ടനാഷണൽ കേഡറ്റ് കോർചേനത്തണ്ടൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)ജലദോഷംഎം.എസ്. സ്വാമിനാഥൻഅരിമ്പാറഎം.ടി. വാസുദേവൻ നായർലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)മിലാൻപ്രാചീനകവിത്രയംഗംഗാനദിവിരാട് കോഹ്‌ലികാസർഗോഡ് ജില്ല2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഹിന്ദുമതംനാഴികമഹിമ നമ്പ്യാർഋതുഎം.ആർ.ഐ. സ്കാൻവിഭക്തിനയൻതാരസഹോദരൻ അയ്യപ്പൻഉണ്ണി ബാലകൃഷ്ണൻകോട്ടയംവിശുദ്ധ ഗീവർഗീസ്കൃസരിസ്വരാക്ഷരങ്ങൾജർമ്മനിതാജ് മഹൽകണ്ടല ലഹളതുളസിമൗലിക കർത്തവ്യങ്ങൾകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ആറ്റിങ്ങൽ ലോക്സഭാമണ്ഡലംദീപക് പറമ്പോൽകൗമാരംഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻസ്ഖലനംഇന്തോനേഷ്യകാനഡആഗോളതാപനംഅറബിമലയാളംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കൂടിയാട്ടംഅസ്സീസിയിലെ ഫ്രാൻസിസ്വടകര ലോക്സഭാമണ്ഡലംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഏർവാടികറ്റാർവാഴദ്രൗപദി മുർമുനിവിൻ പോളിഷാഫി പറമ്പിൽഒ.വി. വിജയൻകവിത്രയംഷമാം🡆 More