നെലുംബോ

ജലസസ്യങ്ങളുടെ കൂട്ടത്തിൽ വലിയ പ്രദർശന പുഷ്പങ്ങളുടെ ഒരു ജനുസ് ആണ് നെലംബോ (Nelumbo).

ഇതിലെ അംഗങ്ങളെ സാധാരണയായി താമര എന്ന് വിളിക്കുന്നു. എന്നിരുന്നാലും "താമര" എന്നത് മറ്റു പല സസ്യങ്ങളുടെയും ചെടികളുടെയും വിഭാഗത്തിൽ കാണപ്പെടുന്നുണ്ടെങ്കിലും ലോട്ടസുമായി ബന്ധമില്ലാത്ത ജീനസിലും കാണപ്പെടുന്നു. ഇവ നിംഫേസീ കുടുംബത്തിലെ ("വെള്ള താമര"), അംഗങ്ങളുമായി ബാഹ്യമായി സാമ്യം കാണിക്കുന്നു. എന്നാൽ നെലംബോ യഥാർത്ഥത്തിൽ നിംഫേസീയുമായി വളരെ അകന്ന ബന്ധമാണുള്ളത്. സിംഹള ഭാഷയിലെ വാക്കിൽ നിന്നാണ് "നെലംബോ" എന്ന പദം ഉണ്ടായത്: സിൻഹളർ: නෙළුම් നീലം എന്നാൽ താമര. (നെലംബോ നൂസിഫെറ).

നെലുംബോ
Temporal range: Cretaceous–Recent
PreꞒ
O
S
നെലുംബോ
N. nucifera (sacred lotus)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Proteales
Family:
Genus:
Nelumbo
Species

താമരയുടെ രണ്ട് അറിയപ്പെടുന്ന സ്പീഷീസുകൾ മാത്രമേയുള്ളൂ. നെലംബോ നൂസിഫെറ ഏഷ്യയിൽ നിന്ന് അറിയപ്പെടുന്ന തദ്ദേശവാസിയായ ഒരു സ്പീഷീസ് ആണ്. ഇത് സാധാരണയായി കൃഷി ചെയ്യപ്പെടുന്നു. നെലംബോ ഭക്ഷണത്തിലും പരമ്പരാഗത ചൈനീസ് വൈദ്യത്തിലും ഉപയോഗിക്കുന്നു. ഇന്ത്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ ഫ്ലോറൽ എബ്ലം ആണ് ഈ പുഷ്പം. വടക്കേ അമേരിക്ക, കരീബിയൻ എന്നിവിടങ്ങളിൽ നിന്നുള്ള നെലംബോ ലൂട്ടിയ മറ്റൊരു ലോട്ടസ് ആണ്. ഈ രണ്ട് അലോപോട്രിക് സ്പീഷീസുകൾക്കിടയിൽ ഉദ്യാന സങ്കരയിനം വികസിപ്പിച്ചെടുത്തിരിക്കുന്നു. യുറേഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് ക്രിറ്റേഷ്യസ്, പാലിയോജൻ, നിയോജീൻ എന്നീ കാലഘട്ടങ്ങളിലെ നിരവധി ഫോസിൽ സ്പീഷീസ് ലഭിച്ചിട്ടുണ്ട്.

സ്പീഷീസ്

വിപുലമായ സ്പീഷീസ്

നെലുംബോ 
Nelumbo nucifera bud
നെലുംബോ 
Microscopic water droplets resting above the leaf surface, allowing gas exchange to continue.


നെലുംബോ 
N. lutea (American lotus)
നെലുംബോ 
Nelumbo 'Mrs. Perry D. Slocum'- Dried seed pod

ഫോസിൽ ഇനങ്ങൾ

  • നെലംബോ ആരിയവല്ലിസ് ഹിക്കി – ഇയോസിൻ (നോർത്ത് ഡക്കോട്ട),യു എസ് എയിലെ നോർത്ത് ഡകോട്ടയിലെ ഗോൾഡൻ വാലി ഫോർമേഷനിൽ കാണപ്പെടുന്ന ഇലകളിൽ നിന്ന് ആണ് വിവരിക്കപ്പെട്ടത്.
  • നെലംബോ ചാങ്ചാൻജെൻസിസ് ഇയോസിൻ, (ഹൈനാൻ ദ്വീപ്, ചൈന), ഹൈനാൻ ദ്വീപിലെ ചാങ്ചാങ് ബേസിൻറെ ഇയോസെൻ കാലഘട്ടത്തിൽ നിന്നുള്ള ഇലകൾ, വിത്തുകൾ, ഭൂകാണ്ഠങ്ങൾ തുടങ്ങിയ സസ്യഭാഗങ്ങളുടെ നിരവധി ഫോസിലുകളിൽ നിന്ന് വിവരിച്ചിട്ടുണ്ട്.
  • നെലംബോ മിനിമ പൈലോസീൻ (നെതർലാൻഡ്സ്), വളരെ ചെറിയ സസ്യത്തിലെ ഇലകളിൽ നിന്നും വിത്തിൽ നിന്നും ആണ് വിവരിച്ചത്. "നെലുമ്പൈറ്റിസ് മിനിമസ്, ആദ്യം നെലുമ്പൈറ്റിസ് ജനുസ്സിലെ അംഗമായി വിവരിക്കപ്പെട്ടിരുന്നു.
  • നെലംബോ നിപ്പോണിക്ക ഇയോസിൻ-മിയോസിൻ, കാലഘട്ടത്തിലെ ഫോസിൽ ഇലകൾ ജപ്പാനിലെ ഇയോസിൻ-കാലഘട്ടത്തിലെ നിരയിൽ നിന്നും, റഷ്യയിലെ മയോസീൻ കാലഘട്ടത്തിലെ നിരയിൽ നിന്നും അറിയപ്പെടുന്നു.
  • നെലംബോ ഓറിയന്റാലിസ് ക്രിറ്റേഷ്യസ്, കാലഘട്ടത്തിലെ അറിയപ്പെടുന്ന വളരെ പഴയ ഒരു സ്പീഷീസിന്റെ ഫോസിലുകൾ ജപ്പാനിലെ ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ നിരയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
  • നെലംബോ പ്രോട്ടോലുട്ടിയ ഇയോസിൻ കാലഘട്ടത്തിലെ (മിസിസിപ്പി), അമേരിക്കൻ ലോട്ടസിനു സമാനമായ ഇലകളുടെ ഫോസിലുകൾ കണ്ടെത്തിയിരുന്നു.

വർഗ്ഗീകരണം

ജീനസ് ഏത് കുടുംബത്തിലാണ് സ്ഥാപിക്കേണ്ടത് എന്നതിനെക്കുറിച്ച് വിവിധ വിയോജിപ്പുകൾ അവശേഷിക്കുന്നു. പരമ്പരാഗത വർഗ്ഗീകരണം വഴി നിംഫേസീയുടെ ഭാഗമായി നെലംബോയെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഭൂമിയിലുള്ളതും ജലത്തിലുള്ളതുമായ ജീവിതരീതിയിലുള്ള സങ്കീർണ്ണമായ പരിണാമവുമായി ബന്ധപ്പെട്ട് പരമ്പരാഗത ടാക്സോണമിസ്റ്റുകൾക്ക് തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. പഴയ വർഗ്ഗീകരണങ്ങളിൽ ഇതിനെ നിംഫീൽസ് അഥവാ നെലമ്പൊനേൽസ് ജൈവനിരയിൽ അംഗീകരിച്ചിരുന്നു. നെലംബോ നിലവിൽ നിലംബൊനോസീയിലെ നിലനിൽക്കുന്ന ഒരു ജനുസ്സായി തിരിച്ചറിയുകയും പ്രോട്ടീൽസ് നിരയിലെ യൂഡികോട്ട് സസ്യങ്ങളുടെ പല വ്യത്യസ്തമായ കുടുംബങ്ങളിൽ ഒന്നായി കാണുകയും ചെയ്തിരുന്നു. നിലനിൽക്കുന്ന ഏറ്റവും അടുത്ത ബന്ധുക്കളായ (പ്രോട്ടേസീ, പ്ലാറ്റനാസീ) കുറ്റിച്ചെടികളോ മരങ്ങളോ ആണ്. നെലംബോയുടെ ഇലകൾ നിംഫസീയിലെ ജനുസ്സിൽ നിന്നും വേർതിരിച്ചറിയാൻ കഴിയും. അവയിൽ വൃത്താകൃതിയിലുള്ള ഇലകളും കാണപ്പെടുന്നു. മറുവശത്ത്, നിംഫിയയിൽ ഇലയുടെ മധ്യഭാഗത്തായി ഒരു പ്രത്യേകതരം കീറ്‌ കാണപ്പെടുന്നു. നെലമ്പൊയുടെ വിത്ത് വളരെ വ്യത്യസ്തമാണ്.

നെലുംബോ 
Foliage of Nelumbo nucifera: an example of the lotus effect after rain.

APG

2016- ലെ APG IV സിസ്റ്റം, നെലുമ്പൊണേസീയെ ഒരു വ്യത്യസ്തമായ കുടുംബമായി അംഗീകരിക്കുന്നു. മുൻകാല APG III, APG II സിസ്റ്റങ്ങൾ പോലെ തന്നെ ഇതിനെ യൂഡികോട്ട് ക്ലേഡിലുൾപ്പെടുത്തിയിരിക്കുന്നു.

മുൻ വർഗ്ഗീകരണ സംവിധാനങ്ങൾ

1981- ലെ ക്രോൺക്വിസ്റ്റ് സമ്പ്രദായം കുടുംബത്തെ അംഗീകരിക്കുന്നുവെങ്കിലും അത് നിംഫീൽസ് നിരയിലെ വാട്ടർ ലില്ലിയിൽ സ്ഥാപിച്ചിരിക്കുന്നു.1985- ലെ ഡാൾഗ്രിൻ സമ്പ്രദായവും 1992- ലെ തോൺ സമ്പ്രദായവും അനുസരിച്ച് അതിന്റെതന്നെ സ്വന്തം നിരയായ നെലുമ്പോണേൽസിൽ സ്ഥാപിക്കുകയും ചെയ്തു. യുഎസ്ഡി താമര കുടുംബത്തെ ഇപ്പോഴും വാട്ടർലില്ലിനിരയിൽ തരം തിരിച്ചിരിക്കുന്നു.

സ്വഭാവഗുണങ്ങൾ

അൾട്രാഹൈഡ്രോഫോബിസിറ്റി

നെലംബോയുടെ ഇലകൾ ജലത്തെ പ്രതിരോധിക്കുന്നു (അതായത്, അവ അൾട്രാഹൈഡ്രോഫോബിസിറ്റി പ്രകടമാക്കുന്നു), ഇതിനെ ലോട്ടസ് എഫക്ട് എന്നുവിളിക്കുന്നു.അൾട്രാഹൈഡ്രോഫോബിസിറ്റിയിൽ രണ്ട് മാനദണ്ഡങ്ങൾ ഉൾപ്പെടുന്നു: ജലകണികകൾക്കും ഇലയുടെ ഉപരിതലത്തിനും ഇടയിൽ വളരെ ഉയർന്ന വാട്ടർകോൺടാക്ട് ആങ്കിളും വളരെ താഴ്ന്ന റോൾ ഓഫ് ആങ്കിളും കാണപ്പെടുന്നു.ഇതിനർത്ഥം ജലത്തിന് ഒരേ രീതിയിൽ ഇലയുടെ ഉപരിതലത്തിൽ ബന്ധം വരണമെന്നുള്ളതാണ്. ഏതെങ്കിലും കാരണവശാൽ കോണിനുവ്യത്യാസം വരുകയാണെങ്കിൽ ജലകണികകൾ ഇലയുടെ മുകളിലൂടെ ഉരുളുന്നു. നെലംബോ ഇലകളുടെ ഉപരിതലത്തിൽ കാണപ്പെടുന്ന പാപ്പില്ലയുടെ ഇടതൂർന്ന പാളിയിൽ അൾട്രാഹൈഡ്രോഫോബിസിറ്റി കാണപ്പെടുന്നു. ജലകണികകളുടെയും ഇലയുടെയും തമ്മിലുള്ള ബന്ധത്തിന്റെ വ്യാപ്തി കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

അവലംബം

ബാഹ്യ ലിങ്കുകൾ

Tags:

നെലുംബോ സ്പീഷീസ്നെലുംബോ വർഗ്ഗീകരണംനെലുംബോ മുൻ വർഗ്ഗീകരണ സംവിധാനങ്ങൾനെലുംബോ സ്വഭാവഗുണങ്ങൾനെലുംബോ അവലംബംനെലുംബോ ബാഹ്യ ലിങ്കുകൾനെലുംബോ

🔥 Trending searches on Wiki മലയാളം:

രാഷ്ട്രീയ സ്വയംസേവക സംഘംകുമാരനാശാൻചിക്കൻപോക്സ്എം. മുകുന്ദൻകൃസരിപൂന്താനം നമ്പൂതിരിചിഹ്നനംകൊടിയേറ്റംഅമ്മമന്ത്സ്ത്രീ ശാക്തീകരണംമണ്ണാറശ്ശാല ക്ഷേത്രംഒ.എൻ.വി. കുറുപ്പ്എസ്.എസ്.എൽ.സി.എം.ആർ.ഐ. സ്കാൻമക്കമലപ്പുറംആലപ്പുഴ ജില്ലനീതി ആയോഗ്മുംബൈ ഇന്ത്യൻസ്ചൂരപെട്രോളിയംപട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾസി.വി. ആനന്ദബോസ്ഹിന്ദുമതംവൈദ്യുതികുടുംബവിളക്ക്വരിക്കാശ്ശേരി മനഫ്യൂഡലിസംപേവിഷബാധചാത്തൻപറയിപെറ്റ പന്തിരുകുലംഉദ്ധാരണംബിഗ് ബോസ് (മലയാളം സീസൺ 5)ഗുൽ‌മോഹർഉദാരവൽക്കരണംവെള്ളെരിക്ക്മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻകൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രംദൃശ്യംകേരളത്തിലെ വെള്ളപ്പൊക്കം (2018)ചണ്ഡാലഭിക്ഷുകിമൺറോ തുരുത്ത്കേരളത്തിലെ ജാതി സമ്പ്രദായംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികആർത്തവംമൈസൂർ കൊട്ടാരംകുരുമുളക്മലയാളം അക്ഷരമാലചതയം (നക്ഷത്രം)പട്ടയംഅർബുദംചിറ്റമൃത്നിത്യകല്യാണിജർമ്മനിലോക ചിരി ദിനംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംകബഡിചെ ഗെവാറകേരളത്തിലെ നാടൻ കളികൾധ്രുവ് റാഠിപുനലൂർ തൂക്കുപാലംവയലാർ പുരസ്കാരംതാജ് മഹൽപ്രമേഹംഗൗതമബുദ്ധൻസഫലമീ യാത്ര (കവിത)വി.ഡി. സാവർക്കർമദർ തെരേസആദിയോഗി ശിവ പ്രതിമകേരളത്തിലെ ആദിവാസികൾസൂര്യൻഷമാംഫുട്ബോൾമൈ ഡിയർ കുട്ടിച്ചാത്തൻഒപ്റ്റിക്കൽ ഫൈബർപാത്തുമ്മായുടെ ആട്ഇന്ത്യൻ നാഷണൽ കോൺഗ്രസ്നളചരിതം🡆 More