നീയസ് ജൂലിയസ് അഗ്രിക്കോള

റോമൻ ജനറലും ഗവർണറും ആയിരുന്നു നീയസ് ജൂലിയസ് അഗ്രിക്കോള. ഇദ്ദേഹം പ്രസിദ്ധ ചരിത്രകാരനായ ടാസിറ്റസിന്റെ (55-117) ശ്വശുരനായിരുന്നു. 40 ജൂൺ 13-ന് ഫോറം ജൂലിയിൽ (ആധുനിക ഫ്രെജസ്) ജനിച്ചു. റോമൻ സെനറ്ററായിരുന്ന പിതാവിനെ ചക്രവർത്തിയായ കലിഗുള വധിച്ചതുകൊണ്ട് മാസിലിയായിൽ (മാഴ്സെയിൽസിൽ) മാതാവിന്റെ സംരക്ഷണയിലാണ് ഇദ്ദേഹം വളർന്നത്. സൈനിക സേവനത്തിൽ ഏർപ്പെട്ട അഗ്രിക്കോള ബ്രിട്ടനിൽ നിന്നും മടങ്ങി വന്നശേഷം ഡൊമിഷിയ ഡെസിഡിയാനായെ വിവാഹം കഴിച്ചു. റോമൻ ചക്രവർത്തിയായിരുന്ന ട്രാജന്റെ (53-117) ഒരു സുഹൃത്തായിരുന്നു അഗ്രിക്കോള. വെസ്പേസിയൻ ചക്രവർത്തിയുടെ കാലത്ത് (9-79) ബ്രിട്ടനിലെ റോമൻസേനയുടെ അധിപനായി (70); 77-ൽ അവിടത്തെ ഗവർണറും. വെയിൽസിലും സ്കോട്‌ലണ്ടിലും ആക്രമണങ്ങൾ നടത്തിയശേഷം 84-വരെ ബ്രിട്ടനിലെ ഗവർണറായി സേവനം അനുഷ്ഠിച്ചു. ഇക്കാലത്ത് ബ്രിട്ടനിൽ പല കോട്ടകളും ഇദ്ദേഹം പണികഴിപ്പിക്കുകയുണ്ടായി. 84-ൽ അന്നത്തെ റോമൻ ചക്രവർത്തിയായിരുന്ന ഡൊമിഷിയൻ (51-96) അഗ്രിക്കോളയെ റോമിലേക്ക് തിരിച്ചുവിളിച്ചു. ഏഷ്യയിലോ ആഫ്രിക്കയിലോ ഉള്ള ഏതെങ്കിലും പ്രദേശത്ത് ഗവർണർ പദവി നല്കാമെന്ന് ചക്രവർത്തി വാഗ്ദാനം ചെയ്തെങ്കിലും അഗ്രിക്കോള അതു നിരസിച്ചു. 93 ആഗഗസ്റ്റ് 23-ന് റോമിൽവച്ച് നിര്യാതനായി. അന്നത്തെ ചക്രവർത്തി അദ്ദേഹത്തെ വിഷംകൊടുത്തു കൊല്ലിച്ചതാണെന്നും പറയപ്പെടുന്നു. ജാമാതാവായ ടാസിറ്റസ് എഴുതിയ ജീവചരിത്രത്തിൽനിന്നാണ് പ്രധാനമായും അഗ്രിക്കോളയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്.

നീയസ് ജൂലിയസ് അഗ്രിക്കോള
July 13, 40 - August 23, 93
നീയസ് ജൂലിയസ് അഗ്രിക്കോള
നീയസ് ജൂലിയസ് അഗ്രിക്കോളയുടെ പ്രതിമ
ജനനസ്ഥലം Gallia Narbonensis
മരണസ്ഥലം Gallia Narbonensis
Allegiance Roman Empire
Years of service 58-85
പദവി Proconsul
നേതൃത്വം Legio XX Valeria Victrix
Gallia Aquitania
Britannia
യുദ്ധങ്ങൾ Battle of Watling Street
Battle of Mons Graupius
ബഹുമതികൾ Ornamenta triumphalia

അവലംബം

നീയസ് ജൂലിയസ് അഗ്രിക്കോള കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്രിക്കോള, നീയസ് ജൂലിയസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

🔥 Trending searches on Wiki മലയാളം:

മുംബൈ ഇന്ത്യൻസ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾഅസ്സീസിയിലെ ഫ്രാൻസിസ്മരച്ചീനിഇന്ത്യൻ പ്രീമിയർ ലീഗ്കേരളത്തിലെ പാമ്പുകൾതളങ്കരകരിമ്പുലി‌മൂഡിൽമഴഓം നമഃ ശിവായനി‍ർമ്മിത ബുദ്ധിഹെപ്പറ്റൈറ്റിസ്-ബിറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഹരിതകേരളം മിഷൻക്യൂ ഗാർഡൻസ്അസ്മ ബിൻത് അബു ബക്കർഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്കേരളചരിത്രംനക്ഷത്രവൃക്ഷങ്ങൾശശി തരൂർരാമായണംഇന്ത്യാചരിത്രംഎൻഡോസ്കോപ്പികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംദന്തപ്പാലയാസീൻകുരുമുളക്ക്രിയാറ്റിനിൻകേരള പുലയർ മഹാസഭകേരള വനിതാ കമ്മീഷൻപുത്തൻ പാനചോറ്റാനിക്കര ഭഗവതിക്ഷേത്രംഇന്ത്യപല്ല്യോഗാഭ്യാസംപാർക്കിൻസൺസ് രോഗംവിഭക്തിയുദ്ധംഈമാൻ കാര്യങ്ങൾബുദ്ധമതത്തിന്റെ ചരിത്രംആടുജീവിതംപണ്ഡിറ്റ് കെ.പി. കറുപ്പൻഹനുമാൻനോമ്പ്2022 ഫിഫ ലോകകപ്പ്കലാഭവൻ മണിമഹാത്മാ ഗാന്ധിസ്വദേശാഭിമാനി രാമകൃഷ്ണപിള്ളകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)തൗറാത്ത്പരിശുദ്ധ കുർബ്ബാനചേരസുമലതഇന്ത്യയുടെ സ്വാതന്ത്ര്യസമരംഓഹരി വിപണിഉമ്മു സൽമദണ്ഡിതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംകൃഷ്ണഗാഥവി.പി. സിങ്ഇസ്‌ലാമിക കലണ്ടർബോധി ധർമ്മൻഉപ്പൂറ്റിവേദനമഞ്ഞുമ്മൽ ബോയ്സ്ആഗ്നേയഗ്രന്ഥിഭൂമിഎലിപ്പനിഖുറൈഷ്രബീന്ദ്രനാഥ് ടാഗോർഏഷ്യാനെറ്റ് ന്യൂസ്‌ശോഭ സുരേന്ദ്രൻകേരളത്തിലെ നാടൻപാട്ടുകൾലയണൽ മെസ്സിഇബ്‌ലീസ്‌സ്വവർഗ്ഗലൈംഗികത🡆 More