ദി ടൈംസ്

ബ്രിട്ടനിലെ ഏറെ പഴക്കം ചെന്നതും ജനപ്രീതിയാർജിച്ചിട്ടുള്ളതുമായ ദിനപത്രമാണ് ദി ടൈംസ്.

ദ് ഗാർഡിയൻ, ദ് ഡെയ്ലി ടെലഗ്രാഫ് എന്നീ പത്രങ്ങളോടൊപ്പം ഇതിനെ 'ബിഗ് ത്രീ' എന്ന് വിശേഷിപ്പിക്കുന്നു. 1785 ജനു. 1-ന് ജോൺ വാൾട്ടർ സ്ഥാപിച്ച ഡെയ്ലി യൂണിവേഴ്സൽ രജിസ്റ്റർ ആണ്, 1788 ജനു. 1-നുശേഷം ദ് ടൈംസ് (The Times) എന്ന ഇപ്പോഴത്തെ പേരിൽ അറിയപ്പെടുന്നത്. 1848-നുശേഷം ഈ പ്രസിദ്ധീകരണത്തിന് ബ്രിട്ടന്റെ ദേശീയ പത്രമെന്ന അംഗീകാരം ലഭിച്ചു. തോമസ് ബാൺസിന്റെ പത്രാധിപത്യത്തിൽ (1817-41) ദ് ടൈംസ് സ്വതന്ത്ര വീക്ഷണമുള്ള ഒരു പത്രമായിത്തീർന്നു. 1800-കളുടെ മധ്യത്തോടെ ഇത് കൂടുതൽ ജനപ്രീതി നേടുകയും സർക്കുലേഷൻ 1815-ൽ 5000 ആയിരുന്നത് 1850-ൽ 40,000 ആയി വർധിക്കുകയും ചെയ്തു.

ദി ടൈംസ്
ദി ടൈംസ്
ഏപ്രിൽ 21 2011 -ലെ ടൈംസ് ദിനപത്രം
തരംവർത്തമാന ദിനപത്രം
ഉടമസ്ഥ(ർ)News Corporation
എഡീറ്റർJames Harding
സ്ഥാപിതം1788
ഭാഷഇംഗ്ലീഷ്
ആസ്ഥാനംലണ്ടൻ
Circulation502,436 March 2010
ISSN0140-0460
ഔദ്യോഗിക വെബ്സൈറ്റ്http://www.thetimes.co.uk

1822-ൽ സൺഡേ ടൈംസ് എന്ന ആഴ്ചപ്പതിപ്പും ഇതിനോടൊപ്പം പ്രസിദ്ധീകരിച്ചു തുടങ്ങി. 1841-നുശേഷം 46 വർഷം പത്രാധിപസ്ഥാനം വഹിച്ച ജോൺ ടി. ഡിലാനേ ആണ് ഈ പത്രത്തിന്റെ ആധുനികവൽക്കരണത്തിൽ ഗണ്യമായ പങ്കുവഹിച്ചത്. ആൽഫ്രഡ് ഹാംസ്വർത്ത് എന്ന പത്രപ്രമുഖൻ ഈ പത്രം വിലയ്ക്കു വാങ്ങിയതോടെ ഇതിന് സാമ്പത്തിക സുരക്ഷിതത്വം കൈവന്നു. എങ്കിലും 1906-22 കാലയളവിലും പില്ക്കാലത്തും ഇതിന്റെ യശസ്സിന് വളരെയേറെ മങ്ങലേറ്റിരുന്നു. അൻപതുകളുടെ ആരംഭം മുതൽ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ (ബി.ബി.സി.) ഡയറക്ടർ ജനറലായിരുന്ന സർ വില്യം ഹേലി ഇതിന്റെ പത്രാധിപരായി ചേർന്നു (1952-67). അതോടെ ഇത് മെച്ചപ്പെട്ട ഒരു പത്രമാണെന്ന അംഗീകാരം വീണ്ടും നേടിയെടുത്തു. 1966-ൽ പരസ്യങ്ങൾക്കുപകരം പ്രധാന ന്യൂസ് ഇനങ്ങൾ പത്രത്തിന്റെ ആദ്യപേജിൽത്തന്നെ അച്ചടിക്കാൻ തുടങ്ങി. ഇക്കാലത്ത് ആധുനിക ടൈപ്പ് സെറ്റിംഗും പ്രിന്റിംഗ് യന്ത്രങ്ങളും ഉപയോഗിക്കാനും കഴിഞ്ഞു. 1978-79-ൽ തൊഴിലാളികളുടെ പണിമുടക്കുകാരണം പത്രം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽക്കൂടിയും അതിന്റെ യശസ്സിന് കോട്ടംതട്ടിയിരുന്നില്ല. ദിനപത്രത്തോടൊപ്പം അതിന്റെ സഹപ്രസിദ്ധീകരണമായ സൺഡേ ടൈംസും ഈ പ്രതിസന്ധിയെ അതിജീവിച്ചു.

1981-ൽ ഈ രണ്ടു പത്രങ്ങളും റൂപ്പർട്ട് മർഡോക്ക് എന്ന ആസ്റ്റ്രേലിയൻ മാധ്യമ കുത്തക വിലയ്ക്കുവാങ്ങി. പിന്നീട് പത്രത്തിന്റെ പ്രചാരം ഏതാണ്ട് 5 ലക്ഷം കോപ്പികളായി വർധിച്ചു (2002). ലിറ്ററ്റി സപ്ലിമെന്റ്, എഡ്യൂക്കേഷണൽ സപ്ലിമെന്റ്, ടൈംസ് ഇൻഡക്സ് എന്നിവ ദ് ടൈംസിന്റെ സഹപ്രസിദ്ധീകരണങ്ങളാണ്.

1999 മുതൽ രണ്ടു പത്രങ്ങൾക്കും ഓൺലൈൻ എഡിഷനുണ്ട്. ഏപ്രിൽ 2009-ലെ കണക്കനുസരിച്ച് ടൈംസ്ഓൺലൈന് ഒരു ദിവസം ഏകദേശം 750,000 വായനക്കാരുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ദി ടൈംസ് കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൈംസ്, ദ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

🔥 Trending searches on Wiki മലയാളം:

ചിക്കുൻഗുനിയകേരളത്തിലെ പാമ്പുകൾരാഷ്ട്രപതി ഭരണംനികുതിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾമുഹമ്മദ് അൽ-ബുഖാരിരാജസ്ഥാൻ റോയൽസ്മസ്ജിദ് ഖുബാബാഹ്യകേളികാരീയ-അമ്ല ബാറ്ററിവെള്ളെരിക്ക്തറാവീഹ്പുതിനമനുഷ്യൻപി. ഭാസ്കരൻയൂറോളജികാർസഞ്ജീവ് ഭട്ട്വന്ധ്യതനിർമ്മല സീതാരാമൻവിർജീനിയആർത്തവചക്രവും സുരക്ഷിതകാലവുംസ്ത്രീ ഇസ്ലാമിൽകൃഷ്ണഗാഥചിക്കൻപോക്സ്അറ്റ്ലാന്റിക് സമുദ്രംവെരുക്ഒ.വി. വിജയൻമാതൃഭൂമി ദിനപ്പത്രംറഫീക്ക് അഹമ്മദ്യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്പന്ന്യൻ രവീന്ദ്രൻമുത്തപ്പൻദി ആൽക്കെമിസ്റ്റ് (നോവൽ)നാട്യശാസ്ത്രംകുഞ്ചൻ നമ്പ്യാർപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കൊച്ചിപുന്നപ്ര-വയലാർ സമരംവൈക്കം സത്യാഗ്രഹംവി.ടി. ഭട്ടതിരിപ്പാട്സംഗീതംമോസില്ല ഫയർഫോക്സ്എം.ടി. വാസുദേവൻ നായർശശി തരൂർഉലുവഭാരതീയ റിസർവ് ബാങ്ക്വാണിയർമലയാളം മിഷൻകമ്യൂണിസംപ്രതിപക്ഷ നേതാവ് (ഇന്ത്യ)ജ്യോതിർലിംഗങ്ങൾആനി രാജഈദുൽ ഫിത്ർതുഞ്ചത്തെഴുത്തച്ഛൻഷമാംകടുക്കഅഞ്ചാംപനിആദായനികുതിമസ്ജിദുൽ അഖ്സമരുഭൂമിറമദാൻസൂര്യഗ്രഹണംചലച്ചിത്രംമമ്മൂട്ടിപെസഹാ വ്യാഴംആർ.എൽ.വി. രാമകൃഷ്ണൻമാത ഹാരിഇന്ത്യൻ ഭരണഘടനയുടെ ആമുഖംമനോരമകൊളസ്ട്രോൾമുള്ളൻ പന്നിസൂപ്പർനോവപിത്താശയംആന🡆 More