തോമസ് ഹാർഡി

ഒരു ഇംഗ്ലീഷ് നോവലിസ്റ്റും കവിയും ആയിരുന്നു തോമസ് ഹാർഡി (2 ജൂൺ 1840 – 11 ജനുവരി 1928).

ജോർജ്ജ് ഇലിയറ്റിന്റെ പാരമ്പര്യത്തിൽ പെട്ട ഒരു വിക്ടോറിയൻ യാഥാതഥ്യവാദി ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ കവിതകളിലും നോവലുകളിലും വേഡ്സ്‌വർത്തിനെപ്പോലുള്ള കാല്പനികരുടെ സ്വാധീനവും കാണാം. ചാൾസ് ഡാർവിനും അദ്ദേഹത്തിന്റെ ചിന്തയേയും രചനകളേയും സ്വാധീനിച്ചു. ചാൾസ് ഡിക്കൻസിനെപ്പോലെ അദ്ദേഹവും വിക്ടോറിയൻ സമൂഹത്തിന്റെ രീതികളിൽ പലതിന്റേയും തീവ്രവിമർശകനായിരുന്നു. എങ്കിലും ഡിക്കൻസ് നഗരജീവിതം ചിത്രീകരിച്ചപ്പോൾ ഹാർഡി പ്രധാനമായും ശ്രദ്ധിച്ചത് ഗ്രാമീണസമൂഹത്തിന്റെ ശോഷണം ചിത്രീകരിക്കുന്നതിലാണ്.

തോമസ് ഹാർഡി
തോമസ് ഹാർഡി
ജനനം(1840-06-02)2 ജൂൺ 1840
സ്റ്റിൻസ്ഫോർഡ്, ഡോർചെസ്റ്റർ, ഡോർസെറ്റ്,ഇംഗ്ലണ്ട്
മരണം11 ജനുവരി 1928(1928-01-11) (പ്രായം 87)
ഡോർചെസ്റ്റർ, ഡോർസെറ്റ്,ഇംഗ്ലണ്ട്
അന്ത്യവിശ്രമം
  • സ്റ്റിൻസ്ഫോർഡ് ഇടവക ദേവാലയം (ഹൃദയം)
  • കവിക്കോൺ, വെസ്റ്റ്മിൻസ്റ്റർ ആബ്ബി (ചിതാഭസ്മം)
തൊഴിൽനോവലിസ്റ്റ്, കവി, ചെറുകഥാകൃത്ത്
പഠിച്ച വിദ്യാലയംകിങ്ങ്സ് കോളജ് ഓക്സ്ഫോർഡ്]]
സാഹിത്യ പ്രസ്ഥാനംനാച്വറലിസം, വിക്ടോറിയൻ സാഹിത്യം
ശ്രദ്ധേയമായ രചന(കൾ)ടെസ്സ് ഓഫ് ദ ഡൂർബെർവിൽസ്,
ഫാർ ഫ്രം ദ മാഡിങ്ങ് ക്രൗഡ്,
കവിതാസമാഹാരം
പങ്കാളി
കയ്യൊപ്പ്തോമസ് ഹാർഡി

ജീവിതകാലമത്രയും കവിതകൾ രചിക്കുകയും പ്രധാനമായും ഒരു കവിയായി സ്വയം വിലയിരുത്തുകയും ചെയ്തെങ്കിലും ഹാർഡിയുടെ കവിതകളുടെ ആദ്യസമാഹാരം വെളിച്ചം കണ്ടത് 1898-ൽ മാത്രമാണ്. അതു കൊണ്ട് അദ്ദേഹത്തിന്റെ ആദ്യകാലയശ്ശസ് ഫാർ ഫ്രം ദ മാഡിങ്ങ് ക്രൗഡ് (1874), കാസ്റ്റർബ്രിഡ്ജിലെ മേയർ (1886), ടെസ് ഓഫ് ദ ഡൂർബെർവിൽസ് (1891), ജൂഡ് ദ ഒബ്സ്ക്യൂർ (1895) എന്നീ നോവലുകളെ ആശ്രയിച്ചായിരുന്നു. എന്നാൽ 1950-കൾ മുതൽ ഇംഗ്ലീഷ് ഭാഷയിലെ ഒരു മുഖ്യകവി എന്ന നിലയിൽ അദ്ദേഹം കൂടുതൽ അംഗീകരിക്കപ്പെട്ടു. 1950-60-കളിൽ ഫിലിപ്പ് ലാർക്കിൻ, ഇലിസബത്ത് ജെന്നിങ്ങ്സ് തുടങ്ങിയ കവികൾ അദ്ദേഹത്തിന്റെ പ്രഭാവത്തിൽ വന്നു.

ആനുകാലികങ്ങളിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ട ഹാർഡിയുടെ നോവലുകൾ മിക്കവയും, പകുതി സാങ്കല്പികം എന്നു പറയാവുന്ന 'വെസക്സ്' എന്ന പ്രദേശം പശ്ചാത്തലമാക്കിയാണ്. സ്വന്തം ജന്മവാസനകളുടേയും സാമൂഹ്യസാഹചര്യങ്ങളുടേയും ഇരകളായ മനുഷ്യരുടെ ദുരന്തമാണ് അവയുടെ വിഷയം. ഹാർഡിയുടെ വെസക്സിന്റെ മാതൃക, മദ്ധ്യകാലത്തെ ആംഗ്ലോസാക്സൻ രാജ്യമായിരുന്നു. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡോർസെറ്റ്, വിൽറ്റ്ഷയർ, ഡെവോൺ, ഹാമ്പ്ഷയർ, ബർക്ക്ഷയറിന്റെ ഏറിയ ഭാഗം എന്നിവ അതിൽ ഉൾപ്പെടുന്നതായി കരുതപ്പെടുന്നു.

ആദ്യകാല ജീവിതം

തോമസ് ഹാർഡി 1840 ജൂൺ 2-ന് ഇംഗ്ലണ്ടിൽ ഡോർസെറ്റിലെ ഡോർചെസ്റ്ററിനു കിഴക്കുള്ള സ്റ്റെൻസ്ഫോർഡ് പാരിഷിലെ ഹയർ ബോക്ഹാംപ്റ്റൺ (അന്നത്തെ ബോക്ഹാംട്ടോൺ) എന്ന ഒരു കുഗ്രാമത്തിൽ ജനിച്ചു. അവിടെ അദ്ദേഹത്തിന്റ പിതാവ് തോമസ് (ജീവിത കാലം: 1811-1892) കല്പണിക്കാരനും പ്രദേശിക കെട്ടിടംപണിക്കാരനുമായി ജോലി ചെയ്തിരുന്നു. 1839 അവസാനത്തിൽ ബീമിൻസ്റ്ററിൽ വച്ച് അദ്ദേഹത്തിന്റെ മാതാവായ ജെമിമയെ (മുമ്പ്, ഹാൻഡ്; 1813-1904) പിതാവു വിവാഹം ചെയ്തു.

അവലംബം

Tags:

ഇംഗ്ലീഷ്കവികാല്പനികത്വംചാൾസ് ഡാർവിൻചാൾസ് ഡിക്കെൻസ്ചാൾസ് ഡിക്കൻസ്ജോർജ്ജ് ഇലിയറ്റ്വിക്ടോറിയ രാജ്ഞിവില്യം വേഡ്‌സ്‌വർത്ത്‌

🔥 Trending searches on Wiki മലയാളം:

നഥൂറാം വിനായക് ഗോഡ്‌സെതാമരകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികജലദോഷംനായർകേരള സാഹിത്യ അക്കാദമികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മമിത ബൈജുസന്ദീപ് വാര്യർമലയാളം അക്ഷരമാലദേശാഭിമാനി ദിനപ്പത്രംവക്കം അബ്ദുൽ ഖാദർ മൗലവിനി‍ർമ്മിത ബുദ്ധിചാറ്റ്ജിപിറ്റിആന്റോ ആന്റണിഷാഫി പറമ്പിൽഅയമോദകംഇന്ത്യൻ നാഷണൽ കോൺഗ്രസ്ശങ്കരാചാര്യർസൂര്യഗ്രഹണംചരക്കു സേവന നികുതി (ഇന്ത്യ)പൂയം (നക്ഷത്രം)ദൃശ്യം 2കമ്യൂണിസംഒ.വി. വിജയൻകേരളകലാമണ്ഡലംവൈലോപ്പിള്ളി ശ്രീധരമേനോൻപുന്നപ്ര-വയലാർ സമരംസൗദി അറേബ്യനാടകംചോറ്റാനിക്കര ഭഗവതിക്ഷേത്രംമാധ്യമം ദിനപ്പത്രംതിരുവോണം (നക്ഷത്രം)വീണ പൂവ്നോവൽകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾമഴഭൂമിമാലിദ്വീപ്വോട്ടിംഗ് യന്ത്രംപശ്ചിമഘട്ടംഉറൂബ്തൃശ്ശൂർ നിയമസഭാമണ്ഡലംപ്രേമം (ചലച്ചിത്രം)യക്ഷിഷമാംമലയാളഭാഷാചരിത്രംഇ.പി. ജയരാജൻറെഡ്‌മി (മൊബൈൽ ഫോൺ)ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകെ.ഇ.എ.എംമാർക്സിസംകുണ്ടറ വിളംബരംകടുവ (ചലച്ചിത്രം)ഇന്ത്യയിലെ ഹരിതവിപ്ലവംട്വന്റി20 (ചലച്ചിത്രം)പനിക്കൂർക്കയെമൻകണ്ണൂർ ലോക്സഭാമണ്ഡലംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംസഹോദരൻ അയ്യപ്പൻഒളിമ്പിക്സ്കാവ്യ മാധവൻഇന്ത്യയുടെ ഭരണഘടനഉപ്പുസത്യാഗ്രഹംഓസ്ട്രേലിയപാർക്കിൻസൺസ് രോഗംചെ ഗെവാറനവധാന്യങ്ങൾകേരള നിയമസഭമോഹൻലാൽസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിനവരസങ്ങൾമംഗളാദേവി ക്ഷേത്രംഗുകേഷ് ഡിഅപ്പോസ്തലന്മാർ🡆 More