ഗ്രേറ്റ് പർജ്

1936-1938 കാലഘട്ടത്തിൽ സോവിയറ്റ് റഷ്യയിൽ നടന്ന വൻതോതിൽ ഉള്ള കൂട്ടക്കൊലകളെ ഗ്രേറ്റ് പർജ് (Great Purge) അല്ലങ്കിൽ ഗ്രേറ്റ് ടെറർ (Great Terror) എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു .

സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ,കൃഷിക്കാർ, റെഡ് ആർമിയിലെ അംഗങ്ങൾ തുടങ്ങി നിരവധി പേർ ഇക്കാലത്ത് വധിക്കപ്പെട്ടു. ജനങ്ങളുടെ ശത്രുക്കൾ ( Enemies of the people / Враги народа ) എന്ന് മുദ്രകുത്തി ഏകപക്ഷീയമായ വിധിന്യായത്തോടെ അനവധി പേരെ കൊന്നൊടുക്കുകയുണ്ടായി. ഏറ്റവും തീവ്രമായി മനുഷ്യക്കുരുതി നടന്ന 1937–1938 കാലത്തെ Time of Yezhov എന്ന് വിളിക്കുന്നു. ആ സമയത്തെ സോവിയറ്റ് രഹസ്യപ്പോലീസ് മേധാവി ആയിരുന്ന നിക്കളായ് ഇഷോവിന്റെ പേരിലാണ് Time of Yezhov ( Yezhovchina ) അറിയപ്പെടുന്നത്.

മുഖവുര

ഗ്രേറ്റ് പർജ് 
NKVD എന്ന റഷ്യൻ രഹസ്യപ്പോലീസിന്റെ ഉത്തരവിന്റെ ഒരു ഭാഗം.

അക്കാലത്തെ സോവിയറ്റ് ഭരണകൂടത്തിന്റെ കണ്ണിൽ പ്രതിവിപ്ലവകാരികൾ ആയി തോന്നിയവരെ ജനങ്ങളുടെ ശത്രുക്കൾ എന്ന് മുദ്രകുത്തി വധശിക്ഷക്ക് വിധിച്ചു. ജോസഫ് സ്റ്റാലിൻ തനിക്ക് പാർട്ടിയിലും സോവിയറ്റ് യൂണിയനിലും തന്റെ അധീശത്വം ഉറപ്പിക്കാൻ തനിക്ക് എതിരെ തിരിയും എന്ന് സംശയം ഉള്ള എല്ലാവരെയും ഈ കാലഘട്ടത്തിൽ കൊന്നൊടുക്കി. കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ ആയിരുന്ന പല രാഷ്ട്രീയ പ്രവർത്തകരും സർക്കാർ ജോലിക്കാർ ഉൾപ്പെടെ കൊല്ലപ്പെട്ടു. സ്വന്തമായി ഭൂമി ഉണ്ടായിരുന്ന കൂലാക് ( Kulak) എന്ന് അറിയപ്പെട്ടിരുന്ന കർഷകരും, സാധാരണ തൊഴിലാളികളും ഇങ്ങനെ വധിക്കപ്പെട്ടു. NKVD എന്ന സോവിയറ്റ് രഹസ്യപ്പോലീസ് ന്റെ പ്രവർത്തനങ്ങൾ രാജ്യത്തിലെ ന്യൂനപക്ഷജനതയെ പ്രത്യേകിച്ചും പോളിഷ് വംശജരായ സോവിയറ്റ് പൌരന്മാരെ ഫിഫ്ത്ത് കോളം സമുദായങ്ങൾ ആക്കി ചിത്രീകരിച്ചു. ഇവർ ഭാവിയിൽ ചാരവൃത്തി തുടങ്ങിയ വിധ്വംസക പ്രവർത്തങ്ങൾ നടത്തിയേക്കാം എന്ന കണ്ടെത്തലിനെ തുടർന്ന് നിരവധി പോളിഷ് ന്യൂനപക്ഷ വംശജർ കൂട്ടക്കൊലക്ക് ഇരയായി.


അവലംബം

Tags:

സോവിയറ്റ് യൂണിയൻ

🔥 Trending searches on Wiki മലയാളം:

കല്യാണി പ്രിയദർശൻആനന്ദം (ചലച്ചിത്രം)പുകവലിയുടെ ആരോഗ്യ ഫലങ്ങൾഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻറിയൽ മാഡ്രിഡ് സി.എഫ്കൂനൻ കുരിശുസത്യംഒ.വി. വിജയൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)മതേതരത്വംഭാരതീയ സ്റ്റേറ്റ് ബാങ്ക്ശ്രീ രുദ്രംകേരള സാഹിത്യ അക്കാദമി പുരസ്കാരംദിലീപ്വെള്ളെഴുത്ത്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)എം.എസ്. സ്വാമിനാഥൻചിയതൃശൂർ പൂരംഅതിസാരംപ്ലേറ്റ്‌ലെറ്റ്ഷക്കീലപാമ്പുമേക്കാട്ടുമനഅമിത് ഷാതമിഴ്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഡൊമിനിക് സാവിയോതൈറോയ്ഡ് ഗ്രന്ഥിഇന്ത്യസ്ത്രീ സുരക്ഷാ നിയമങ്ങൾവട്ടവടവി. മുരളീധരൻചണ്ഡാലഭിക്ഷുകിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആർത്തവംകെ.കെ. ശൈലജഎസ്.എൻ.സി. ലാവലിൻ കേസ്മുണ്ടിനീര്ധ്രുവ് റാഠിസുമലതഅയമോദകംരാമായണംകേരളത്തിലെ പാമ്പുകൾആടുജീവിതം (ചലച്ചിത്രം)സഞ്ജു സാംസൺപത്മജ വേണുഗോപാൽചെ ഗെവാറആറാട്ടുപുഴ വേലായുധ പണിക്കർതൃക്കടവൂർ ശിവരാജുകണ്ണൂർ ജില്ലതപാൽ വോട്ട്ഏഷ്യാനെറ്റ് ന്യൂസ്‌ഇസ്‌ലാം മതം കേരളത്തിൽകേരളത്തിലെ തനതു കലകൾകയ്യൂർ സമരംneem4ജ്ഞാനപ്പാനഐക്യ അറബ് എമിറേറ്റുകൾകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020യേശുഎം.വി. ജയരാജൻസമത്വത്തിനുള്ള അവകാശംചിയ വിത്ത്വയലാർ രാമവർമ്മകൂട്ടക്ഷരംബിരിയാണി (ചലച്ചിത്രം)അടൽ ബിഹാരി വാജ്പേയിഎം.പി. അബ്ദുസമദ് സമദാനിയൂറോപ്പ്കേരളകൗമുദി ദിനപ്പത്രംമലയാള സാഹിത്യകാരന്മാരുടെ പട്ടികതിരഞ്ഞെടുപ്പ് ബോണ്ട്നക്ഷത്രവൃക്ഷങ്ങൾബാഹ്യകേളിജവഹർലാൽ നെഹ്രുമലയാളംഎസ്.കെ. പൊറ്റെക്കാട്ട്ലിംഗം🡆 More