എം‌പി3

എംപി3 അഥവാ എംപെഗ്-1 ഓഡിയോ ലെയർ 3 (MPEG-1 audio layer 3) ഡിജിറ്റൽ ശബ്ദം എൻകോഡ് ചെയ്യുവാനുപയോഗിക്കുന്ന ഒരു ഫോർമാറ്റാണ്.

എം‌പി3 ഫോർമാറ്റിന് നിർമ്മാണാവകാശം അഥവാ പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ലോസ്സി ഡാറ്റാ കംപ്രഷൻ എന്ന സാങ്കേതിക വിദ്യയാണ് എംപി3 ഫയലുകളുടെ പിന്നിൽ പ്രവർത്തിക്കുന്നത്. ശബ്‌ദലേഖനത്തിനു മാത്രമുള്ള ഒരു ഫോർമാറ്റ് ആണ് എംപി3. മൂവിങ്ങ് പിക്‌ചർ എക്സ്പെർട്ട്സ് ഗ്രൂപ്പ് (Moving Picture Experts Group) എന്ന സംഘടനയാണ് എംപി3 യുടെ രൂപകല്പനയുടെ പിന്നിൽ.

എംപി3 അഥവാ എംപെഗ്-1 ഓഡിയോ ലെയർ 3
എക്സ്റ്റൻഷൻ.mp3
ഇന്റർനെറ്റ് മീഡിയ തരംaudio/mpeg
ഫോർമാറ്റ് തരംAudio
മാനദണ്ഡങ്ങൾISO/IEC 11172-3, ISO/IEC 13818-3

ലോസ്സി കം‌പ്രഷൻ അൾഗൊരിതം ഉപയോഗിച്ച് സൃഷ്ടിക്കുന്ന എം‌പി3 ഫയലുകൾക്ക് മൂല ശബ്ദഫയലിനെക്കാൾ വലിപ്പം കുറവായിരിക്കും, പക്ഷെ ശ്രവിക്കുമ്പോൾ മിക്കവർക്കും വലിയ വ്യത്യാസം തോന്നുകയുമില്ല. ഉദാഹരണത്തിന് 3 മിനിറ്റ് ദൈർഘ്യമുള്ള ഒരു വേവ്(WAV) ഫയലിനെ ഏകദേശം 30 മെഗാബൈറ്റ് വലിപ്പം കാണും, ഇതേ ഫയൽ എം‌പി3 രൂപത്തിലാക്കുമ്പോൾ ഏകദേശം 3 മെഗാബൈറ്റോളമേ വരൂ. ഈ വലിപ്പക്കുറവ് ശബ്ദഫയലുകളുടെ ഇന്റർനെറ്റ് വഴിയുള്ള കൈമാറ്റവും മറ്റും എളുപ്പമാക്കിയിട്ടുണ്ട്.

എങ്ങനെയാണ് എം‌പി3 ഫയലുകൾ ഉണ്ടാക്കുന്നത്

ലോസ്സി ഡാറ്റാ കം‌പ്രഷൻ ഉപയോഗിച്ചാണ് എം‌പി3 ഫയലുകൾ സൃഷ്ടിക്കുന്നത്, ഇവിടെ കം‌പ്രഷൻ എന്നു പറയുമ്പോൾ ചുരുക്കൽ മാത്രമല്ല ആവശ്യമില്ലാത്ത കുറേ ഡാറ്റ കളയുകയാണ് ചെയ്യുന്നത്. മൂല ഡിജിറ്റൽ ശബ്ദ ഫയലിലുള്ള, എന്നാൽ മനുഷ്യന് തന്റെ ശ്രവണശേഷി കൊണ്ട് തിരിച്ചറിയാൻ സാധിക്കാത്ത ശബ്ദവീചികളെപ്പറ്റിയുള്ള ഡാറ്റയാണ് നീക്കം ചെയ്യുക. മനുഷ്യശ്രവണശേഷിയുടെ ചില പ്രത്യേകതകൾ ഫലപ്രദമായി എം‌പി3 നിർമ്മാണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്.

മനുഷ്യശ്രവണശേഷിയുടെ പ്രത്യേകതകൾ

20ഹെർട്സിനും 20000ഹെർട്സിനും ഇടയിൽ ആവർത്തനമുള്ള ശബ്ദതരംഗങ്ങളാണ് പൊതുവേ മനുഷ്യന് ശ്രവ്യമായിട്ടുള്ളത്. മനുഷ്യന്റെ ശ്രവണ ശേഷിയെ ബാധിക്കുന്ന മറ്റൊരു പ്രതിഭാസമാണ് ഓഡിറ്ററി മാസ്കിങ്ങ്(auditory masking). ഒരു ശബ്ദം കേൾക്കുന്നത് മറ്റൊരു ശബ്ദം മൂലം മറയ്ക്കപ്പെടുന്നതിനാണ് ഓഡിറ്ററി മാസ്കിങ്ങ് എന്നു പറയുന്നത്.

എം‌പി3 നിർമ്മാണ പ്രക്രിയ

മൂല ശബ്ദത്തിൽ നിന്നും എം‌പി3 നിർമ്മിക്കുവാൻ രണ്ട് പ്രാവശ്യം കം‌പ്രഷൻ അഥവാ ചുരുക്കൽ പ്രക്രിയകൾ നടക്കുന്നുണ്ട്. ആദ്യം ഒരു ലോസ്സി ചുരുക്കൽ നടത്തുന്നു, ഇതിലൂടെ ശ്രവണ ശേഷിക്കു പുറത്തുള്ളതും (20 - 20000ഹെർട്സ് പരിധിക്ക് പുറത്തുള്ളവ), മാസ്കിങ്ങ് പ്രതിഭാസം മൂലം കേൾക്കാൻ പറ്റാത്തതുമായ ശബ്ദങ്ങൾ മൂല ഫയലിൽ നിന്നും നീക്കം ചെയ്യുന്നു. ലോസ്സി ചുരുക്കലിൽ ഡാറ്റാ നഷ്ട്പ്പെടുത്തി വലിപ്പം കുറയ്ക്കുന്നു. അതിനു ശേഷം ആവശ്യമില്ലാത്ത ശബ്ദ ഡാറ്റ നീക്കം ചെയ്ത മൂലഫയൽ ഹഫ്‌മാൻ അൾഗൊരിതം ഉപയോഗിച്ച് ഒരു ലോസ്സ്ലെസ് ചുരുക്കൽ നടത്തുന്നു. ലോസ്സ്ലെസ്സിൽ ഡാറ്റാ നഷ്ടപ്പെടുന്നില്ല, ചുരുക്കൽ മാത്രം നടക്കുന്നു

വിക്കിപ്പീഡിയക്ക് പുറത്തുള്ള കണ്ണികൾ

  1. എം‌പി3യുടെ ചരിത്രം
  2. മൂവിങ്ങ് പിക്‌ചർ എക്സ്പെർട്ട്സ് ഗ്രൂപ്പ് ഔദ്യോഗിക ഹോംപേജ് Archived 2008-11-09 at the Wayback Machine.

അവലംബം

Tags:

എം‌പി3 എങ്ങനെയാണ് ഫയലുകൾ ഉണ്ടാക്കുന്നത്എം‌പി3 വിക്കിപ്പീഡിയക്ക് പുറത്തുള്ള കണ്ണികൾഎം‌പി3 അവലംബംഎം‌പി3നിർമ്മാണാവകാശം

🔥 Trending searches on Wiki മലയാളം:

സ്വഹീഹുൽ ബുഖാരിപാലക്കാട് ജില്ലകൊല്ലൂർ മൂകാംബികാക്ഷേത്രംഅമേരിക്കൻ സ്വാതന്ത്ര്യസമരംക്രിസ്റ്റ്യാനോ റൊണാൾഡോഉമ്മു സൽമകാവ്യ മാധവൻചരക്കു സേവന നികുതി (ഇന്ത്യ)മൺറോ തുരുത്ത്ഈസ്റ്റർ മുട്ടകുമ്പസാരംഅസ്മ ബിൻത് അബു ബക്കർപൊയ്‌കയിൽ യോഹന്നാൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകരിമ്പുലി‌ഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾആഇശമഞ്ഞപ്പിത്തംപനിക്കൂർക്കഗദ്ദാമപാലക്കാട്സുകുമാരൻഇസ്‌ലാമിക കലണ്ടർസകാത്ത്ഹാജറവിധേയൻബൈബിൾഎം.പി. അബ്ദുസമദ് സമദാനികാനഡചിയഉപനിഷത്ത്വേലുത്തമ്പി ദളവഅയമോദകംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവധശിക്ഷഇന്ത്യയിലെ നദികൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംദേശീയ പട്ടികജാതി കമ്മീഷൻകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഓണംമാലിക് ബിൻ ദീനാർരാഷ്ട്രീയംറഷ്യൻ വിപ്ലവംഭൗതികശാസ്ത്രംമലയാളം മിഷൻഅപ്പോസ്തലന്മാർഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകടന്നൽഇന്ത്യയുടെ ഭരണഘടനമുടിയേറ്റ്കേരളത്തിലെ നാടൻ കളികൾമഞ്ഞുമ്മൽ ബോയ്സ്കഥകളിനീതി ആയോഗ്അഴിമതിഹൃദയംഅഷിതഅരിസ്റ്റോട്ടിൽഖിലാഫത്ത്അമല പോൾമരച്ചീനിമാങ്ങഗൂഗിൾകാളിയോഗർട്ട്ചെന്നൈ സൂപ്പർ കിങ്ങ്‌സ്തവളഓശാന ഞായർലളിതാംബിക അന്തർജ്ജനംസച്ചിദാനന്ദൻവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഅയക്കൂറഎം.ആർ.ഐ. സ്കാൻസുമയ്യരക്തസമ്മർദ്ദംഖിബ്‌ലമലയാളം വിക്കിപീഡിയകേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്🡆 More