ഇൻപുട്ട് ഉപകരണങ്ങൾ

കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ കൈമാറുവാനായി ബന്ധിപ്പിക്കുന്ന നമുക്ക് പല വിവരങ്ങളും കൈമാറേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാവും, ഈ സമയം അതിനായി നാം കമ്പ്യൂട്ടറിലേക്ക് ഒരു ഡിവൈസ് (ഒരു ഇലകട്രോണിക് ഉപകരണം) ബന്ധിപ്പിച്ചാൽ അത് നിവേശന ഉപകരണം (ഇൻപുട്ട് ‌ഡിവൈസ്) ആയി മാറി.

ഇന്ന് പല ആവശ്യങ്ങൾക്കായി പല നിവേശന ഉപകരണങ്ങളും ഉപയോഗിക്കുന്നു. പ്രധാനമായും അക്ഷരങ്ങൾ, ശബ്ദം, ചിത്രം, ദൃശ്യം എന്നിവ നൽകാനാണ് മുൻകാലങ്ങളിൽ ഇൻപുട്ട് ഉപകരണങ്ങൾ കൊണ്ട് ഉദ്ദേശിച്ചിരുന്നതെങ്കിലും, ഇന്ന് ആധുനിക സാങ്കേതിക വിദ്യയുടെ മുന്നേറ്റം മൂലം മറ്റ് ഉപയോഗങ്ങളും ഇവ സാധ്യമാക്കുന്നുണ്ട്.

ചില നിവേശന ഉപകരണങ്ങൾ (ഇൻപുട്ട് ഉപകരണങ്ങൾ)

  • നിവേശനഫലകം അഥവാ കീബോർഡ്
  • മൗസ്
  • ശബ്ദഗ്രാഹി (മൈക്രോഫോൺ)
  • വെബ് ക്യാമറ
  • സ്കാനർ
  • ഡിജിറ്റൽ ക്യാമറ
  • ഒ.എം.ആർ
  • ഓ.സി.ആർ
  • യു.എസ്.ബി. കേബിൾ
  • ജോയ് സ്റ്റിക്ക്
  • ബാർ കോഡ് റീഡർ
  • ട്രാക്ക് ബോൾ

ഉപയോഗങ്ങൾ

കമ്പ്യൂട്ടറിലേക്ക് മീഡിയ (ചിത്രം,ദൃശ്യം, ശബ്ദം), പ്രമാണങ്ങൾ എന്നിവ ശേഖരിക്കാനും അവ സൂക്ഷിച്ചു വയ്ക്കുവാനും ഇത് ഉപയോഗിക്കുന്നു. നമുക്ക് അറിയാവുന്ന ചില വിവരങ്ങൾ, അത് ഏത് രൂപത്തിൽ ഉള്ളതായാലും കമ്പ്യൂട്ടർ മെമ്മറിയിലേക്ക് കൂടി പകർത്താനും, അങ്ങനെ അവ സുരക്ഷിതമായി സൂക്ഷിക്കാനുമാണ് ഇന്ന് "ഇൻപുട്ട്" ഉപകരണങ്ങൾ കമ്പ്യൂട്ടർ വിദഗ്ദ്ധരും കമ്പ്യൂട്ടർ ഉപയോക്താകളും ഉപയോഗിക്കുന്നത്, പി.എസ്.സി പോലുള്ള ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന പരീക്ഷകളിൽ മൂല്യ നിർണയം നടത്തുന്നത് ഒ.എം.ആർ എന്ന ഇൻപുട്ട് ഉപകരണത്തിന്റെ സഹായത്താൽ ആണ് എന്നത് ഇതിനൊരുദാഹരണം മാത്രമാണ്.

ഉപകരണങ്ങളും ഉപയോഗങ്ങളും

ഉപകരണം ഉപയോഗം
കീബോർഡ് അക്ഷരം നൽകാൻ
മൗസ് വിവരങ്ങൾ തിരഞ്ഞെടുക്കാൻ
മൈക്രോ ഫോൺ ശബ്ദം നൽകാൻ
വെബ് ക്യാമറ ചിത്രം,വീഡിയോ എന്നിവ നൽകാൻ
സ്കാനർ ചിത്രം, എഴുത്ത് എന്നിവ സ്വീകരിക്കാൻ
ഡിജിറ്റൽ ക്യാമറ ചിത്രം,വീഡിയോ എന്നിവ നൽകാൻ
ഒ.എം.ആർ. മൂല്യ നിർണയത്തിനായി
ഒ.സി.ആർ അക്ഷരങ്ങൾ തിരിച്ചറിയുന്നതിന്നായി
ജോയ് സ്റ്റിക്ക് ഗെയിം കളിക്കാൻ
ബാർ കോഡ് റീഡർ വില നിർണയത്തിനായി
ട്രാക്ക് ബോൾ വിവരങ്ങൾ തിരഞ്ഞെടുക്കാൻ

Tags:

🔥 Trending searches on Wiki മലയാളം:

കാശിത്തുമ്പമില്ലറ്റ്ആന്റോ ആന്റണിഒ.എൻ.വി. കുറുപ്പ്ഇന്ത്യയുടെ ദേശീയപ്രതിജ്ഞവൈക്കം മഹാദേവക്ഷേത്രംഒന്നാം ലോകമഹായുദ്ധംകാലാവസ്ഥപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഹൈബി ഈഡൻലോക മലമ്പനി ദിനംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംജവഹർലാൽ നെഹ്രുശിവൻഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്നിസ്സഹകരണ പ്രസ്ഥാനംവയലാർ പുരസ്കാരംഅപ്പോസ്തലന്മാർമൗലികാവകാശങ്ങൾബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾകഥകളിതൊണ്ടിമുതലും ദൃക്സാക്ഷിയുംഅനിഴം (നക്ഷത്രം)മാർത്താണ്ഡവർമ്മആവേശം (ചലച്ചിത്രം)ചിത്രശലഭംഅഞ്ചകള്ളകോക്കാൻഉപ്പുസത്യാഗ്രഹംതിരുവാതിരകളിമുണ്ടിനീര്രോമാഞ്ചംബദ്ർ യുദ്ധംതങ്കമണി സംഭവംമലയാളം അക്ഷരമാലജനാധിപത്യംകല്ലുരുക്കിവടകര നിയമസഭാമണ്ഡലംചന്ദ്രൻഅനശ്വര രാജൻകൂടൽമാണിക്യം ക്ഷേത്രംതണ്ണിമത്തൻവയനാട് ജില്ലസ്ത്രീ ഇസ്ലാമിൽഅനുശ്രീമലയാളി മെമ്മോറിയൽഭഗവദ്ഗീതവധശിക്ഷഎവർട്ടൺ എഫ്.സി.യൂട്ടറൈൻ ഫൈബ്രോയ്‌ഡ്വൃഷണംപ്രണവ്‌ മോഹൻലാൽകൊടിക്കുന്നിൽ സുരേഷ്നാഴികക്ഷേത്രപ്രവേശന വിളംബരംഅയക്കൂറഉർവ്വശി (നടി)രാജീവ് ചന്ദ്രശേഖർപാത്തുമ്മായുടെ ആട്മിഥുനം (നക്ഷത്രരാശി)നിവർത്തനപ്രക്ഷോഭംമലപ്പുറംസി.ആർ. മഹേഷ്ബംഗാൾ വിഭജനം (1905)ഹൃദയം (ചലച്ചിത്രം)ശോഭ സുരേന്ദ്രൻബിഗ് ബോസ് മലയാളംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംസംസ്ഥാന പുനഃസംഘടന നിയമം, 1956ആറ്റിങ്ങൽ കലാപംതിരുവിതാംകൂർവാട്സ്ആപ്പ്കേരള നവോത്ഥാനംനിർമ്മല സീതാരാമൻരണ്ടാമൂഴംമിഷനറി പൊസിഷൻആന്തമാൻ നിക്കോബാർ ദ്വീപുകൾകുഴിയാനകയ്യൂർ സമരം🡆 More