യോസ്

സ്പൈറില്ലം ജനുസ്സിൽ പെടുന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ചർമ്മത്തെയും അസ്ഥികളെയും ബാധിക്കുന്ന രോഗമാണ് യോസ്.

ഉഷ്ണമേഖലയിലാണ് ഈ അസുഖം കൂടുതലായും കാണപ്പെട്ടുവരുന്നത്. പ്രധാനമായും ട്രെപ്പൊണിമ പലീഡം (Treponema pallidum), ട്രെപ്പൊണിമ എൻഡമിക്കം (Treponema endemicum) എന്നീ സ്പീഷീസുകളിൽ പെട്ട ബാക്ടീരിയകളാണ് ഈ അസുഖത്തിന്റെ കാരണക്കാർ. സിഫിലിസ് (ഗുഹ്യരോഗം), പിന്റ, ബെജെൽ എന്നീ അസുഖങ്ങളുണ്ടാക്കുന്നതും ഇതേ ജനുസ്സിൽ പെട്ട ബാക്ടീരിയകളാണ്.

യോസ്
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

ചരിത്രം

1.5 മില്ല്യൺ വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഹൊമിനിഡുകളിൽ വരെ യോസ് ഉണ്ടായിരുന്നെന്നത് ഫോസിൽ പഠനങ്ങളിലൂടെ സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിലും, അമേരിക്കയിലും താമസിച്ചിരുന്ന കരീബ് ജനത ഈ അസുഖത്തെ വിളിച്ചിരുന്ന, മുറിവ് എന്ന അർഥം വരുന്ന പേരാണ് 'യായാ'. ഈ വാക്കിൽ നിന്നാണ് 'യോസ്' എന്ന ഇംഗ്ലിഷ് നാമത്തിന്റെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഉഷ്ണമേഖലയിൽ ഉദ്ഭവിച്ച ഈ രോഗം പിന്നീട് അടിമക്കച്ചവടത്തിലൂടെയും കുടിയേറ്റത്തിലൂടെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നതാവാം എന്ന് കരുതപ്പെടുന്നു.

സാംക്രമികരോഗശാസ്ത്രം

തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് യോസ് കൂടുതലായും കണ്ടുവരുന്നത്.1950 കളിൽ 50-150 മില്ല്യൺ ആളുകൾക്ക് ഈ അസുഖം ബാധിച്ചിരുന്നു. എന്നാൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം മൂലം വളരെ അപൂർവ്വമായേ ഇക്കാലത്ത് യോസ് കാണപ്പെടുന്നുള്ളൂ. 2006 ലാണ് ഇന്ത്യയിൽ അവസാനമായി യോസ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അഞ്ചു വർഷങ്ങൾക്കു ശേഷം 19 സെപ്റ്റംബർ 2011 ന് ഇന്ത്യയിൽ നിന്നും യോസ് പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്തതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു.

രോഗലക്ഷണങ്ങൾ

രോഗമുള്ളവരുടെ ചർമ്മത്തിൽ നിന്ന് മറ്റുള്ളവരുടെ മുറിവുകളിലേക്ക് ബാക്ടീരിയയുടെ സംക്രമണം വഴി രോഗം പിടിപെടും. 90 ദിവസങ്ങൽക്കുള്ളിൽ 'മാതൃ-യോ' എന്ന് വിളിക്കുന്ന ആദ്യത്തെ നൊഡ്യൂൾ കാണപ്പെടും. അല്പദിവസങ്ങൾക്കകം ചെറിയ നൊഡ്യൂളുകളും (daughter yaws) പ്രത്യക്ഷപ്പെടും. ആറു മാസങ്ങൾക്കകം ഈ പ്രാധമിക ഘട്ടം സ്വയം ശമിക്കും. ദ്വിതീയ ഘട്ടം തുടങ്ങാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. വലിയ പാടുകളായി വളരെയധികം വ്യാപ്തിയിൽ ചർമ്മത്തെ നശിപ്പിക്കാൻ കഴിവുള്ള 'ക്രാബ് യോ'കളാണ് ദ്വിതീയ ഘട്ടത്തിൽ ഉണ്ടാവുന്നത്.

ചികിത്സ

പെനിസിലിൻ, ടെട്രാസൈക്ലിൻ, എറിത്രോമൈസിൻ, മറ്റ് ബീറ്റാ ലാക്ടം ആന്റിബയോട്ടിക്കുകൾ എന്നിവയാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

അവലംബം

Tags:

യോസ് ചരിത്രംയോസ് സാംക്രമികരോഗശാസ്ത്രംയോസ് രോഗലക്ഷണങ്ങൾയോസ് ചികിത്സയോസ് അവലംബംയോസ്അസ്ഥിഉഷ്ണമേഖലചർമ്മംപിന്റബാക്റ്റീരിയസിഫിലിസ്

🔥 Trending searches on Wiki മലയാളം:

ചന്ദ്രൻജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾമഞ്ഞപ്പിത്തംയേശുക്രിസ്തുവിന്റെ കുരിശുമരണംഹെപ്പറ്റൈറ്റിസ്-ബികുതിരാൻ‌ തുരങ്കംനരേന്ദ്ര മോദിവജൈനൽ ഡിസ്ചാർജ്തിരുവനന്തപുരംചോറ്റാനിക്കര ഭഗവതിക്ഷേത്രംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020എ. വിജയരാഘവൻജി - 20ജ്ഞാനപീഠ പുരസ്കാരംനിർജ്ജലീകരണംഎം.വി. ഗോവിന്ദൻസ്വവർഗ്ഗലൈംഗികതലോകാരോഗ്യദിനംന്യൂട്ടന്റെ ചലനനിയമങ്ങൾഎസ്.എൻ.സി. ലാവലിൻ കേസ്മലപ്പുറം ജില്ലഇന്ത്യൻ നാഷണൽ കോൺഗ്രസ്രാമൻതിരഞ്ഞെടുപ്പ് ബോണ്ട്രാജാ രവിവർമ്മസംസ്കൃതംഅമ്മതൊണ്ടിമുതലും ദൃക്സാക്ഷിയുംകർണ്ണൻപ്രാചീനകവിത്രയംകേരള നവോത്ഥാനംരാജ്യങ്ങളുടെ പട്ടികബുദ്ധമതത്തിന്റെ ചരിത്രംബാങ്ക് ദേശസാത്കരണം (ഇന്ത്യ)വാസുകിസ്ഖലനംകൂദാശകൾലൈംഗികന്യൂനപക്ഷംപൊറാട്ടുനാടകംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിമലയാളഭാഷാചരിത്രംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഅസ്സലാമു അലൈക്കുംവൈക്കം മുഹമ്മദ് ബഷീർകുര്യാക്കോസ് ഏലിയാസ് ചാവറവിശുദ്ധ ഗീവർഗീസ്കണ്ണകിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികടെസ്റ്റോസ്റ്റിറോൺപാത്തുമ്മായുടെ ആട്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംവൈലോപ്പിള്ളി ശ്രീധരമേനോൻചിയ വിത്ത്വി.എസ്. അച്യുതാനന്ദൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംമകം (നക്ഷത്രം)ലിംഗംഓസ്ട്രേലിയലോകപുസ്തക-പകർപ്പവകാശദിനംഖുർആൻആര്യവേപ്പ്വിദ്യ ബാലൻരാജീവ് ചന്ദ്രശേഖർകേരള നിയമസഭകുടുംബശ്രീകെ. കരുണാകരൻഎൻഡോമെട്രിയോസിസ്ക്രിസ്റ്റ്യാനോ റൊണാൾഡോസി. രവീന്ദ്രനാഥ്തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഓടക്കുഴൽ പുരസ്കാരംകൃസരിഅമേരിക്കൻ സ്വാതന്ത്ര്യസമരംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഹെലികോബാക്റ്റർ പൈലോറി🡆 More