സുമോ ഗുസ്തി

ജപ്പാന്റെ ദേശീയ കായിക വിനോദമാണ്‌ സുമോ ഗുസ്തി. രണ്ടു ഗുസ്തിക്കാർ (റികിഷി)‍ തമ്മിൽ നടത്തുന്ന ഒരു ഗുസ്തി മൽസരമാണിത്. ഷിന്റോ ദേവാലയങ്ങളിൽ ദേവപ്രീതിക്കായുള്ള അനുഷ്ഠാനമെന്ന നിലയിലാണ്‌ പണ്ടുകാലത്ത് സുമോ ഗുസ്തി നടന്നിരുന്നത്. എതിരാളിയെ മലർത്തിയടിക്കുകയോ ദോഹ്യോ എന്ന മൽസരം നടക്കുന്ന വലയത്തിനു പുറത്താക്കുകയോ ചെയ്യുകയാണ്‌ ലക്ഷ്യം. ജപ്പാനിലാണ്‌ ഈ ആയോധനമൽസരം ആരംഭിച്ചത്. ജപ്പാനിൽ മാത്രമേ ഇത് പ്രൊഫഷണൽ മൽസരമായി നടത്തപ്പെടുന്നുള്ളു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും, ജപ്പാൻകാർ ഇത് ജെൻഡായ് ബുദോ എന്ന ജപ്പാനീസ് ആയോധനകലയുടെ ഭാഗമയിട്ടാണ്‌ കരുതുന്നത് [അവലംബം ആവശ്യമാണ്]. സുമോ ഗുസ്തി നടത്തപ്പെട്ടിരുന്ന ഷിന്റോ മത കാലഘട്ടത്തിലേതു പോലെ തന്നെ ഇന്നും പുരാതനമായ ക്രിയാവിധികൾ (ഉദാഹരണത്തിന്‌ ശുദ്ധീകരിക്കാൻ ഉപ്പുപയോഗിക്കുന്നു) അനുസരിച്ചാണ്‌ മൽസരങ്ങൾ നടത്തെപ്പെടുന്നത്. സുമോ ഗുസ്തിക്കാരുടെ ജീവിതം സുമോ അസോസിയേഷന്റെ നിബന്ധനകൾക്കനുസരിച്ച് നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. പ്രൊഫഷണൽ സുമോ ഗുസ്തിക്കാർ ഹെയ എന്നറിയപ്പെടുന്ന സുമോ പരിശീലനക്കളരിയിൽ പാരമ്പര്യ വിധികൾക്കും നിയമങ്ങൾക്കുമനുസരിച്ചു ജീവിക്കണമെന്നുള്ളത് നിർബന്ധമാണ്‌. അവരുടെ ഭക്ഷണം മുതൽ വസ്ത്രധാരണം വരെ ഇതിൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

Sumo (相撲)
സുമോ ഗുസ്തി
യൊകൊസുന അസഷൊര്യു അകിനോരിയും കൊമുസുബി കൊറ്റൊഷൊഗികു കസുഹിരോയും തമ്മിലുള്ള് സുമോ ഗുസ്തി മൽസരം (ടൊരി-കുമി) - ജനുവരി - 2008.
Focus നിയന്ത്രണവും പിടിത്തവും
Hardness മുഴുവൻ ശരീരസമ്പർക്കം
Country of origin ജപ്പാൻ Japan
Olympic Sport അല്ല
Official Site http://www.sumo.or.jp/eng/

ഗുസ്തിക്കാർ

അസാധാരണ വലിപ്പമുള്ളവരാണ്‌ സുമോ ഗുസ്തിക്കാർ.250 കിലോയിൽ കൂടുതലാൺ് ഇവരുടെ ഭാരം.ഭാരം വർദ്ധിക്കാനായി ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഇവർ കഴിക്കുന്നു.സുമോ വിദ്യാലയങ്ങൾ കൗമാരക്കാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകി ഗുസ്തിക്കാരായി വളർത്തുന്നു.

വേദി

4.55 മീറ്റർ വ്യാസമുള്ള വൃത്താകൃതിയുള്ള ഗോദയിൽ അഭിമുഖം നിന്നാണ്‌ സുമോ മത്സരം നടക്കുന്നത്.34 മുതൽ 60 സെന്റീമീറ്റർ ഉയരത്തിലായിരിക്കും വേദി.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഇൻശാ അല്ലാഹ്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഅയക്കൂറഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഎക്സിറ്റ് പോൾഇ.എം.എസ്. നമ്പൂതിരിപ്പാട്മേടം (നക്ഷത്രരാശി)ഫാസിസംസൂര്യൻസഖാവ്പഞ്ചവാദ്യംവിരാട് കോഹ്‌ലിമീനകെ. കരുണാകരൻകെ. സുധാകരൻമമ്മൂട്ടിഇല്യൂമിനേറ്റിഅന്തർമുഖതകൽക്കി (ചലച്ചിത്രം)ലിബിയകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഹണി റോസ്മദ്യംനാനാത്വത്തിൽ ഏകത്വംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾപ്രമേഹംമുള്ളൻ പന്നിമംഗളാദേവി ക്ഷേത്രംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഎയ്‌ഡ്‌സ്‌സോഷ്യലിസംരാഷ്ട്രീയ സ്വയംസേവക സംഘംകൊല്ലവർഷ കാലഗണനാരീതിഎ.കെ. ആന്റണിടി.എം. തോമസ് ഐസക്ക്തിരഞ്ഞെടുപ്പ് ബോണ്ട്ആസ്മഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾആധുനിക കവിത്രയംകേരളത്തിലെ നാടൻപാട്ടുകൾതൃശ്ശൂർ നിയമസഭാമണ്ഡലംബാങ്ക് ദേശസാത്കരണം (ഇന്ത്യ)മാധ്യമം ദിനപ്പത്രംകാട്ടിൽ മേക്കതിൽ ക്ഷേത്രംകിങ്സ് XI പഞ്ചാബ്ആസിഫ് അലികമല സുറയ്യശുഭാനന്ദ ഗുരുഹൈബി ഈഡൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾജീവിതശൈലീരോഗങ്ങൾവെരുക്ശ്വേതരക്താണുരതിമൂർച്ഛസ്വവർഗ്ഗലൈംഗികതമനോരമ ന്യൂസ്കേരളചരിത്രംഏഷ്യാനെറ്റ് ന്യൂസ്‌സുഗതകുമാരി2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (കേരളം)ടെസ്റ്റോസ്റ്റിറോൺക്രിയാറ്റിനിൻഓടക്കുഴൽ പുരസ്കാരംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംനായകോഴിക്കോട്പുണർതം (നക്ഷത്രം)സ്വയംഭോഗംഉഷ്ണതരംഗംജേർണി ഓഫ് ലവ് 18+പി. വത്സലഗൂഗിൾമലയാള മനോരമ ദിനപ്പത്രംഇന്ത്യൻ പൗരത്വനിയമം🡆 More