പൗർണ്ണമി

ചന്ദ്രന്റെ പ്രകാശിതമായ ഭാഗം പൂർണമായും ഭൂമിക്ക് അഭിമുഖമയി വരുന്ന ദിനമാണ് പൗർണ്ണമി അഥവാ വെളുത്ത വാവ്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും എതിർ ദിശയിൽ നിലകൊള്ളുന്നതിനാൽ ചന്ദ്രന്റെ സൂര്യപ്രകാശമേൽക്കുന്ന ഭാഗം പൂർണമായി ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന്. സൂര്യനും, ഭുമിയും, ചന്ദ്രനും കൃത്യം ഒരേ രേഖയിൽത്തന്നെ വരുകയാണെങ്കിൽ ഭൂമിയുടെ നിഴൽ ചന്ദ്രൻ പതിക്കുകയും തന്മൂലം ചന്ദ്രഗ്രഹണം സംഭവിക്കുകയും ചെയ്യും. വെളുത്തവാവ് ദിവസം സൂര്യഗ്രഹണം ഉണ്ടാകില്ല. പൗർണമി ഹിന്ദുക്കളുടെ വളരെ പവിത്രമായ ദിനമാണ്. മിക്ക പൗർണമിയും പല പേരുകളിൽ ആഘോഷിക്കുന്നു. എല്ലാ പൗർണമിയും സത്യനാരായണ ഉപവാസം എന്നപേരിൽ ഉപവസിക്കുന്നു. ദേവി ആരാധനയ്ക്ക് വിശേഷപ്പെട്ട ദിവസമാണ് പൗർണമി എന്ന് വിശ്വസിക്കപ്പെടുന്നു. പൗർണമി വ്രതം പരാശക്തിയെ ഉദ്ദേശിച്ചു നടത്തുന്ന വ്രതമാണ്. പൗർണമിയിലെ ദേവിപൂജ ഏറെ ഐശ്വര്യകരവും, സാമ്പത്തിക അഭിവൃദ്ധി പ്രദാനം ചെയ്യുന്നതും, ദുരിത നാശകരവുമാണ് എന്നാണ് ഹൈന്ദവ വിശ്വാസം. പൗർണമിയിലെ ഭഗവതിപൂജ ഐശ്വര്യപൂജ എന്നറിയപ്പെടുന്നു. അതിനാൽ ദുർഗ്ഗ, ഭദ്രകാളി, ഭുവനേശ്വരി, മഹാലക്ഷ്മി, പാർവതി തുടങ്ങിയ മിക്ക ഭഗവതി ക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്.

  1. ചൈത്രപൂർണിമ- ഗുഡി പദുവ, യുഗാദി, ഉഗാദി ഹനുമാൻ ജയന്തി (ഏപ്രിൽ 15, 2014). ഹനുമാൻ ക്ഷേത്രങ്ങളിൽ വിശേഷം.
  2. വൈശാഖ പൂർണിമ- വൈശാഖ മാസത്തിലെ നരസിംഹ ജയന്തി, നരസിംഹ ക്ഷേത്രങ്ങളിൽ വിശേഷം, ബുദ്ധജയന്തി (മെയ് 14 2014)
  3. ജ്യെഷ്ഠ പൂർണിമ- വട സാവിത്രീ വ്രതം, (ജൂൺ 8, 2014)
  4. ഗുരുപൂർണിമ-ആഷാഢമാസത്തിലെ പൗർണ്ണമി യാണ് ഗുരുപൂർണിമ. വ്യാസ്യപൂർണിമ, വിദ്യാഭാസത്തിനും മറ്റും വിശിഷ്ടം. വേദാരംഭം ഗുരുപൂജ
  5. ശ്രാവണപൂർണിമ- ശ്രാവണമാസത്തിലെ പൗർണ്ണമി- പുതിയകാര്യങ്ങൾക്ക് വിഷിഷ്ടം- ഉപനയനം, ആവണി അവിട്ടം, രക്ഷാബന്ധൻ നാരൽ പൂർണിമ {തിരുവോണം ശരിക്കും ശ്രാവണമാസത്തിലെ പൗർണ്ണമിയാണ്}
  6. ഭാദ്രപദപൂർണിമ- പിതൃപക്ഷാരംഭം, മധുപൂർണീമ
  7. ആശ്വിനപൂർണിമ- ശരത് പൂർണിമ
  8. തൃക്കാർത്തിക- കാർത്തിക മാസത്തിലെ പൗർണ്ണമി. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ പൊങ്കാല വൃശ്ചിക തൃക്കാർത്തിക ദിവസം നടക്കുന്നു. കോട്ടയം കുമാരനെല്ലൂർ ഭഗവതി ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ വിശേഷ ദിവസം.
  9. തിരുവാതിര-മാർഗ്ഗശീർഷമാസത്തിലെ (മാർഗഴി}മാസത്തിലെ പൗർണ്ണമി, ശിവ ക്ഷേത്രങ്ങളിൽ വിശേഷം, ദത്താത്രേയ ജയന്തി
  10. തൈപ്പൂയം - പൗഷ്യമാസത്തിലെ (തൈ}മാസത്തിലെ പൗർണ്ണമി, ശാകംഭരീ പൂർണിമ. സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ വിശേഷം.
  11. മാഘപൂർണീമ
  12. ഫാൽഗുനപൂർണിമ- ഹോളി
  13. ആറ്റുകാൽ പൊങ്കാല - കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ചേർന്ന ദിവസം തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ പൊങ്കാല നടക്കുന്നു.
  14. ചോറ്റാനിക്കര മകം, പൂരം - എറണാകുളം ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കുംഭ മാസത്തിലെ പൗർണമിയോട് അനുബന്ധിച്ചു വരുന്ന പ്രസിദ്ധമായ മകം തൊഴൽ, പൂരം തുടങ്ങിയവ വിശേഷമാണ്.
പൗർണ്ണമി
ചന്ദ്രൻ ഭൂമിയെ വലം‌വെക്കുമ്പോൾ ചന്ദ്രന്റെ പ്രകാശിതമായ ഭാഗത്തിൽ വരുന്ന വ്യതിയാനങ്ങളുടെ ചലനചിത്രം.

ഇതും കൂടി കാണുക

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംസമത്വത്തിനുള്ള അവകാശംചക്കമഹിമ നമ്പ്യാർമുള്ളാത്തരാശിചക്രംനിർജ്ജലീകരണംമദ്യംദന്തപ്പാലനാഷണൽ കേഡറ്റ് കോർനാഴികഅഡോൾഫ് ഹിറ്റ്‌ലർസിന്ധു നദീതടസംസ്കാരംവടകര ലോക്സഭാമണ്ഡലംഇന്ത്യൻ പ്രീമിയർ ലീഗ്ചിയ വിത്ത്സ്വപ്ന സ്ഖലനംപഴശ്ശിരാജപ്രണവ്‌ മോഹൻലാൽമിയ ഖലീഫഅപസ്മാരംഹെർമൻ ഗുണ്ടർട്ട്കൊളസ്ട്രോൾഉള്ളൂർ എസ്. പരമേശ്വരയ്യർപേവിഷബാധഅശ്വത്ഥാമാവ്കറുത്ത കുർബ്ബാനഡൊമിനിക് സാവിയോഇൻഡോർ ജില്ലകെ. സുധാകരൻകോഴിക്കോട്ഹൃദയം (ചലച്ചിത്രം)കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികമലബന്ധംഅറബിമലയാളംജന്മഭൂമി ദിനപ്പത്രംചിത്രശലഭംഗുരു (ചലച്ചിത്രം)ഹെപ്പറ്റൈറ്റിസ്-ബിഷെങ്ങൻ പ്രദേശംഹൈബി ഈഡൻഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംസൗരയൂഥംഉത്സവംമാമ്പഴം (കവിത)നായർമുഹമ്മദ്എം.കെ. രാഘവൻശോഭനടിപ്പു സുൽത്താൻവീഡിയോകാൾ മാർക്സ്അഖിലേഷ് യാദവ്ഇന്ത്യയുടെ രാഷ്‌ട്രപതിമുരുകൻ കാട്ടാക്കടഓടക്കുഴൽ പുരസ്കാരംഅനുശ്രീചെമ്പോത്ത്ഗൗതമബുദ്ധൻഒരു സങ്കീർത്തനം പോലെവിരാട് കോഹ്‌ലിഅഞ്ചകള്ളകോക്കാൻഇടവം (നക്ഷത്രരാശി)കേരളചരിത്രംട്രാൻസ് (ചലച്ചിത്രം)ചാത്തൻആത്മഹത്യതൃശ്ശൂർ നിയമസഭാമണ്ഡലംബംഗാൾ വിഭജനം (1905)മലയാളം വിക്കിപീഡിയഹിമാലയംഡി. രാജസുമലതഎസ്. ജാനകിപ്രധാന താൾആലപ്പുഴ ജില്ലഅർബുദം🡆 More