നഴ്സ് സ്രാവ്

ജിംഗ്ലിമോസ്റ്റോമാറ്റിഡെ മത്സ്യകുടുംബത്തിൽപ്പെടുന്ന സ്രാവാണ് നഴ്സ് സ്രാവ് (ശാസ്ത്രീയനാമം: Ginglymostoma cirratum, ജിംഗ്ലിമോസ്റ്റോമ സിറേറ്റം).

(Ginglymostoma). വിജാഗിരി (hinge) എന്നർഥം വരുന്ന ജിംഗ്ലിമോസ് (Gynglimos), വായ എന്നർഥമുള്ള സ്റ്റോമ (Stoma) എന്നീ ഗ്രീക്കു പദങ്ങളിൽ നിന്നാണ് ജിംഗ്ലിമോസ്റ്റോമാറ്റിഡെ എന്ന പദം നിഷ്പന്നമായിട്ടുള്ളത്. ഉഷ്ണ-മിതോഷ്ണമേഖലാപ്രദേശങ്ങളിലെ പടിഞ്ഞാറൻ അറ്റ്ലാന്റിക്, കിഴക്കൻ പസിഫിക് തുടങ്ങിയ ആഴക്കടലുകളിലാണ് നഴ്സ് സ്രാവുകളെകണ്ടുവരുന്നത്.

നഴ്സ് സ്രാവുകൾ
Temporal range: 112–0 Ma
PreꞒ
O
S
Albian to Present
നഴ്സ് സ്രാവ്
Ginglymostoma cirratum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Chondrichthyes
Subclass:
Elasmobranchii
Order:
Orectolobiformes
Family:
Ginglymostomatidae
Genus:
Ginglymostoma

Species:
G. Cirratum
Binomial name
Ginglymostoma cirratum
(Bonnaterre, 1788)
നഴ്സ് സ്രാവ്
Range of nurse shark (in blue)

രൂപവിവരണം

നഴ്സ് സ്രാവുകൾക്ക് കടും മഞ്ഞയോ തവിട്ടോ നിറമായിരിക്കും. ഇവ 4.2 മീറ്ററിലധികം നീളവും 180 കിലോഗ്രാമിലധികം തൂക്കവുമുള്ളവയാണ്. ഇവയുടെ വായ വളരെ സവിശേഷതയുള്ളതാണ്. കണ്ണുകൾക്കും മോന്തയ്ക്കും മുമ്പായാണ് വായ കാണപ്പെടുക. ആഴക്കടലുകളിൽ നിവസിക്കുന്നവയുടെ സവിശേഷതയാണിത്. ഇതിന്റെ കീഴ്ത്താടിയിലുള്ള മാസംളമായ രണ്ടു സ്പർശവർധക(barbel)ങ്ങൾ ജലാശയത്തിനടിത്തട്ടിലെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇരയെ കണ്ടെത്താനുതകുന്ന രാസസംവേദകാവയവങ്ങളായി (chemosensory organs) വർത്തിക്കുന്നു. നഴ്സ് സ്രാവുകളുടെ ശ്വസനാവയവങ്ങളോടനുബന്ധിച്ച് ഇരുകണ്ണുകൾക്കും പിന്നിലായി വൃത്താകൃതിയിലുള്ള ചെറിയ ശ്വാസരന്ധ്രം (Spiracle) കാണപ്പെടുന്നു.

സ്വഭാവവിശേഷം

നഴ്സ് സ്രാവുകൾ രാത്രീഞ്ചരന്മാരാണ്. പകൽസമയങ്ങളിൽ നാല്പതിലധികം സ്രാവുകളൊരുമിച്ച് കല്ലുകൾക്കിടയിലും മറ്റും പതുങ്ങിയിരിക്കുന്നു. രാത്രിയിൽ ഇവ ഒറ്റയ്ക്ക് സഞ്ചരിച്ച് ജലാശയത്തിനടിയിൽനിന്ന് ഭക്ഷണം ശേഖരിക്കുന്നു. ചെറിയ മത്സ്യങ്ങളും, ക്രസ്റ്റേഷ്യനുകളും മൊളസ്കുകളുമാണ് ഇവയുടെ ഭക്ഷണം. ശൈവാലങ്ങളും പവിഴപ്പുറ്റുകളും ഇവ പലപ്പോഴും ആഹാരമാക്കാറുണ്ട്.

പ്രജനനകാലം

ജൂൺ-ജൂലായ് മാസങ്ങളാണ് നഴ്സ് സ്രാവുകളുടെ പ്രജനനകാലം. ഇവ അണ്ഡജരായുജ(Ovoviviparous)ങ്ങളാണ്. രണ്ടുവർഷത്തിലൊരിക്കൽ പ്രസവിക്കുന്നു. 18 മാസമാണ് ഗർഭകാലം. അണ്ഡനാളിയിൽ വച്ചുതന്നെ മുട്ടവിരിഞ്ഞു കുഞ്ഞുങ്ങൾ അവിടെത്തന്നെ നിലനിൽക്കുന്നു. ജനിക്കുമ്പോൾത്തന്നെ കുഞ്ഞുങ്ങൾക്ക് മുപ്പതു സെന്റീമീറ്ററോളം നീളമുണ്ടായിരിക്കും. നഴ്സ് സ്രാവുകളുടെ തൊലി തുകലിന്റെയത്ര മേന്മയുള്ളതാണ്.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

നഴ്സ് സ്രാവ് കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നഴ്സ് സ്രാവുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

നഴ്സ് സ്രാവ് രൂപവിവരണംനഴ്സ് സ്രാവ് സ്വഭാവവിശേഷംനഴ്സ് സ്രാവ് പ്രജനനകാലംനഴ്സ് സ്രാവ് ചിത്രശാലനഴ്സ് സ്രാവ് അവലംബംനഴ്സ് സ്രാവ് പുറത്തേക്കുള്ള കണ്ണികൾനഴ്സ് സ്രാവ്

🔥 Trending searches on Wiki മലയാളം:

സിറോ-മലബാർ സഭകുറ്റിപ്പുറംഒ.വി. വിജയൻപേരാമ്പ്ര (കോഴിക്കോട്)മദ്റസകർണ്ണൻകേരളത്തിലെ വനങ്ങൾകാഞ്ഞങ്ങാട്കാന്തല്ലൂർനാദാപുരം ഗ്രാമപഞ്ചായത്ത്കലാഭവൻ അബിഅത്തോളിആൽമരംമണ്ണാറശ്ശാല ക്ഷേത്രംതളിപ്പറമ്പ്പനമരംപാമ്പിൻ വിഷംപഴശ്ശിരാജകൊട്ടാരക്കരതിരുനാവായവിയ്യൂർഅഷ്ടമിച്ചിറബോവിക്കാനംമലക്കപ്പാറപാവറട്ടികിളിമാനൂർഅടൂർഓട്ടിസംമഞ്ചേരിവിവേകാനന്ദൻനാഴികകറ്റാനംനോഹഅരണചെറായിനേര്യമംഗലംമലയാളം വിക്കിപീഡിയമാനന്തവാടിമാളവയലാർ രാമവർമ്മമുഗൾ സാമ്രാജ്യംമുട്ടിൽ ഗ്രാമപഞ്ചായത്ത്ഇസ്‌ലാംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കണ്ണാടി ഗ്രാമപഞ്ചായത്ത്രതിസലിലംചേറ്റുവകേരളനടനംഋതുഅണലിആറന്മുള ഉതൃട്ടാതി വള്ളംകളിശുഭാനന്ദ ഗുരുകുമ്പളങ്ങിഭരണങ്ങാനംവാഴക്കുളംബാലരാമപുരംഞാറക്കൽ ഗ്രാമപഞ്ചായത്ത്ചാവക്കാട്തോമാശ്ലീഹാക്രിസ്റ്റ്യാനോ റൊണാൾഡോഇന്ത്യൻ ശിക്ഷാനിയമം (1860)രാധആണിരോഗംകോഴിക്കോട് ജില്ലഓച്ചിറവാടാനപ്പള്ളിവൈത്തിരിമറയൂർസക്കറിയകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംപാമ്പാടി രാജൻനടുവിൽഫത്‌വആയില്യം (നക്ഷത്രം)ടെസ്റ്റോസ്റ്റിറോൺതുഞ്ചത്തെഴുത്തച്ഛൻശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്കൊട്ടിയൂർ🡆 More