കൊട്ടാരക്കര: കൊല്ലം ജില്ലയിലെ ഒരു പട്ടണം

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പട്ടണവും, കൊട്ടാരക്കര താലൂക്കിന്റെ ആസ്ഥാനവുമാണ് കൊട്ടാരക്കര (ഇംഗ്ലീഷ്: Kottarakkara).

കൊട്ടാരക്കര
കൊട്ടാരക്കര: നിരുക്തം, ചരിത്രം, ഭൂമിശാസ്ത്രം
കൊട്ടാരക്കര: നിരുക്തം, ചരിത്രം, ഭൂമിശാസ്ത്രം
കൊട്ടാരക്കര
8°59′56″N 76°46′28″E / 8.9989°N 76.7744°E / 8.9989; 76.7744
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനം(ങ്ങൾ) മുൻസിപ്പാലിറ്റി
ചെയർമാൻ S. R. രമേശ്‌
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29788
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0474
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

നിരുക്തം

1742 വരെ ഈ പ്രദേശം എളയടത്തു സ്വരൂപം എന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാ‍നമായിരുന്നു. എളയടത്തു തമ്പുരാന്റെ കൊട്ടാരം ഈ കരയിലായിരുന്നു. അതിനാൽ ഈ പ്രദേശത്തിന് കൊട്ടാരം ഉള്ള കര എന്ന അർത്ഥത്തിൽ കൊട്ടാരക്കര എന്ന പേര് ലഭിച്ചു.

കൊട്ടാരം അക്കരെ എന്ന് നദീ മാർഗ്ഗം വന്നിരുന്നവർ പറഞ്ഞിരുന്നു എന്നും അത് ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും പറയുന്നുണ്ട്.

വയലിനപ്പുറത്തായി കോഷ്ടഗാരപ്പുര(ധാന്യപ്പുര) ഉള്ളതിനാൽ കോഷ്ട്ഗാരം അക്കരെ എന്ന പദം ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും ഒരു ശൈലി ഉണ്ട്.

ചരിത്രം

കേരളപ്പിറവിക്കു മുൻ‌പ് എളയടത്തു സ്വരൂപം എന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാ‍നമായിരുന്നു കൊട്ടാരക്കര. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രസിദ്ധനായ കൊട്ടാരക്കരത്തമ്പുരാൻ ഈ സ്വരൂപത്തിന്റെ കൊട്ടാരക്കര ശാഖയിലെ അംഗമായിരുന്നു. 1742 -ൽ എളയടത്തു സ്വരൂപത്തെ മാർത്താണ്ഡവർമ്മ തിരുവിതാംകൂറിൽ ലയിപ്പിച്ചു.

തിരുവിതാംകൂറുമായുള്ള ലയനം

കൊട്ടാരക്കര: നിരുക്തം, ചരിത്രം, ഭൂമിശാസ്ത്രം 
കൊട്ടാരത്തിന്റെ ഭാഗം - ഇപ്പോൾ പൈതൃക കലാകേന്ദ്രം

1736 -ൽ ഇളയടത്തു സ്വരൂപത്തിലെ തമ്പുരാൻ നാടുനീങ്ങി. മാർത്താണ്ഡവർമ്മ അനന്തരാവകാശിയെ സംബന്ധിച്ച്‌ തന്റെ തർക്കങ്ങൾ അറിയിച്ചു. മർത്താണ്ഡവർമ്മയെ ഭയന്ന റാണി തെക്കംകൂറിലേയ്ക്ക്‌ പോവുകയും അവിടെ അഭയം തേടുകയും ചെയ്തു. ഡച്ചുകാർ മാർത്താണ്ഡവർമ്മക്കെതിരായി പ്രവർത്തിക്കാനായി റാണിയുമായി സഖ്യത്തിലായി. ഡച്ചുകാരനായ വാൻ ഇംഹോഫ്‌ റാണിക്കുവേണ്ടി മാർത്താണ്ഡവർമ്മയുമായി കൂടിക്കാഴ്ച നടത്തി അയൽരാജ്യങ്ങളുടേ അഭ്യന്തരകാര്യങ്ങളിൽ മാർത്താണ്ഡവർമ്മ ഇടപെടുന്നതിലുള്ള റാണിയുടെ എതിർപ്പ്‌ അറിയിച്ചു. എങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു മാത്രമല്ല ഡച്ചുകാരുമായുള്ള മാർത്താണ്ഡവർമ്മയുടെ ബന്ധം കൂടുതൽ വഷളായി. 1741-ൽ വാൻ ഇംഹോഫ്‌, റാണിയെ ഇളയടത്തുസ്വരൂപത്തിന്റെ അടുത്ത ഭരണാധികാരിയായി വാഴിച്ചു. ഇത്‌ മാർത്താണ്ഡവർമ്മയെ ചൊടിപ്പിച്ചു. അദ്ദേഹം സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട്‌ ഡച്ചുകാരുടേയും റാണിയുടേയും സയുക്തസേനയെ ആക്രമിച്ചു. ആ യുദ്ധത്തിൽ ഡച്ചുകാർ പരാജയം സമ്മതിച്ചു. 1742-ൽ ഇളയടത്തു സ്വരൂപം വേണാടിന്റെ ഭാഗമായിത്തീർന്നു. സഖ്യകക്ഷികൾക്ക് വമ്പിച്ച നാശനഷ്ടങ്ങൾ നേരിട്ടു. റാണി കൊച്ചിയിലേയ്ക്ക് പാലായനം ചെയ്ത് ഡച്ചുകാരുടെ സം‍രക്ഷണത്തിൻ കീഴിലായി. ഡച്ചുകാർക്ക് തിരുവിതാംകൂറിലെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി.

ഭൂമിശാസ്ത്രം

കൊല്ലം ജില്ല കേരളത്തിന്റെ ഒരു സംക്ഷിപ്ത രൂപമാണ് എന്ന് പറയാറൂണ്ട്. മറ്റു ജില്ലകളിൽ കാണുന്ന എല്ലാത്തരം ഭൂമിശാസ്ത്രമ്പരമായ പ്രത്യേകതകൾ ഇവിടെ സമ്മേളിച്ച്ചിരിക്കുന്നു. കൊട്ടാരക്കരയും അതിൽ നിന്ന് വ്യത്യസ്തമല്ല. കാട്, മലകൾ, നദികൾ, തോടുകൾ, സമതലങ്ങൾ എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള ഭൂപ്രകൃതികൾ ഇവിടെ ദൃശ്യമാകും.

ഭരണ സം‌വിധാനം

ത്രിതല പഞ്ചായത്ത് സമ്പ്രദായം - ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്. കൊട്ടാരക്കര മുൻസിപ്പാലിറ്റി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്, കൊല്ലം ജില്ലാപഞ്ചായത്ത് എന്നിങ്ങനെയുള്ള ത്രിതല പഞ്ചായത്ത് സമിതിയുടെ ഭരണത്തിൻ കീഴിലാണ് കൊട്ടാരക്കര വരുന്നത്. നിയമസഭയിലേക്കുള്ള കൊട്ടാരക്കരയുടെ ജനപ്രതിനിധി K.N. ബാലഗോപാൽ ആണ് . നിലവിൽ അദ്ദേഹം കേരള ധനകാര്യ മന്ത്രി ആണ്.കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ വനിതാ എം.എൽ.എ. യാണ് ശ്രീമതി ഐഷാ പോറ്റി. ഇടതുപക്ഷ പാർട്ടി പ്രവർത്തകയായ ഐഷാ പോറ്റി ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തത് വിവാദമായിരുന്നു.. [1]

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്

കൊല്ലം ജില്ലയെ 13 ബ്ലോക്കുകളായും 69 പഞ്ചായത്തുകളായും വിഭജിച്ചിട്ടുണ്ട്. അതിൽ എട്ടാമത്തെ ബ്ലോക്കായ കൊട്ടാരക്കരബ്ലോക്കിനു കീഴിൽ കൊട്ടാരക്കര, വെളിയം, പൂയപ്പള്ളി, കരീപ്ര, ഏഴുകോൺ,നെടുവത്തൂർ എന്നിങ്ങനെ ആറ് പഞ്ചായത്തുകൾ ആണ് ഉള്ളത്

കൊട്ടാരക്കര താലൂക്ക്

കൊല്ലം ജില്ലയിലെ അഞ്ചു താലൂക്കുകളിൽ ഒന്നാണ് കൊട്ടാരക്കര. തഹസിൽദാറാണ് താലൂക്കിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്. കൊട്ടാരക്കര താലൂക്കിൽ 27 ഗ്രാമങ്ങൾ ആണ് ഇന്ന് ഉള്ളത്.

കഥകളിയുടെ ജന്മസ്ഥലം

കൊട്ടാരക്കര: നിരുക്തം, ചരിത്രം, ഭൂമിശാസ്ത്രം 
കഥകളി

ക്രി.പി. പതിനേഴാം ദശകത്തിലാണ്‌ കഥകളി ഉത്ഭവിച്ചത്‌. കൊട്ടാരക്കരയിലെ ഇളമുറത്തമ്പുരാനായ വീര കേരള വർമ്മ(ക്രി.വ. 1653-1694) രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌. കോഴിക്കോട്ടെ മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടം നിർമിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഐതിഹ്യം. രാമനാട്ടം വാല്മീകി രാമായണത്തെ ആസ്പദമാക്കി രാമന്റെ അവതാരം, വിവാഹം, വാനപ്രസ്ഥം, സീതാപഹരണം, രാമ രാവണ യുദ്ധം, രാവണ വധം, രാമന്റെ പട്ടാഭിഷേകം എന്നി സംഭവങ്ങളായാണ് രചിച്ചിരിക്കുന്നത്. ഇത് എട്ട് പദ്യ ഖണ്ഡികയാക്കി തിരിച്ചിരിക്കുന്നു. പുത്രകാമേഷ്ടി, സീതാ സ്വയം‍വരം, വിചിന്നാഭിഷേകം, ഖാരവധം, ബാലിവധം, തോരണായുധം, സേതുബന്ധനം, യുദ്ധം എന്നിവയാണ്. രാമായണത്തെ നൃത്തരൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമം മാത്രമാണ് തമ്പുരാൻ ചെയ്തത് അതിനാൽ പദ്യങ്ങളുടെ സാഹിത്യ ഭംഗിയിൽ അധികം ശ്രദ്ധ ചെലുത്തപ്പെട്ടില്ല.

പ്രധാന ആരാധനാലയങ്ങൾ

പ്രധാന ക്ഷേത്രങ്ങൾ

പ്രധാന ക്രിസ്ത്യൻ പള്ളികൾ

  • St. Ignatius Orthodox Church Kottapuram
  • ST. Michael's church
  • MarThoma Jubilee Mandiram
  • ദി പെന്തക്കോസ്തു മിഷൻ,
  • ഇന്ത്യൻ പെൻ്റെകോസ്റ്റ് ചർച്ച്,
  • ചർച്ച് ഓഫ് ഗോഡ്
  • കൊട്ടാരക്കര മുസ്ലിം ജമാഅത് പള്ളി..
  • കൊട്ടാരക്കര മാർ തോമ സിറിയൻ വലിയ പള്ളി

പ്രധാന മസ്ജിദുകൾ

  • കൊട്ടാരക്കര മുസ്ലിം ജമാഅത് പള്ളി.

ചരിത്രപരമായി ബന്ധമുള്ള ഗ്രാമങ്ങളും പട്ടണങ്ങളും

കൊട്ടാരക്കരയുമായി ചരിത്രപരമായി ബന്ധമുള്ള അനേകം ചെറിയ പട്ടണങ്ങളും ഗ്രാമങ്ങളൂമുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് വെട്ടികവല ,കലയപുരം, തൃക്കണ്ണമംഗലം , പെരുംകുളം, പള്ളിക്കൽ, പുത്തൂർ, പൂവറ്റൂർ, ഇടയ്ക്കിടം, വാളകം, ഉമ്മന്നൂർ, തലവൂർ, കോട്ടാത്തല അവണൂർ, വല്ലം എന്നിവ

ഇതും കാണുക

ബാഹ്യകണ്ണികൾ

അവലംബം

കുറിപ്പുകൾ


Tags:

കൊട്ടാരക്കര നിരുക്തംകൊട്ടാരക്കര ചരിത്രംകൊട്ടാരക്കര ഭൂമിശാസ്ത്രംകൊട്ടാരക്കര ഭരണ സം‌വിധാനംകൊട്ടാരക്കര താലൂക്ക്കൊട്ടാരക്കര കഥകളിയുടെ ജന്മസ്ഥലംകൊട്ടാരക്കര പ്രധാന ആരാധനാലയങ്ങൾകൊട്ടാരക്കര ചരിത്രപരമായി ബന്ധമുള്ള ഗ്രാമങ്ങളും പട്ടണങ്ങളുംകൊട്ടാരക്കര ഇതും കാണുകകൊട്ടാരക്കര ബാഹ്യകണ്ണികൾകൊട്ടാരക്കര അവലംബംകൊട്ടാരക്കര കുറിപ്പുകൾകൊട്ടാരക്കരഇംഗ്ലീഷ്കേരളംകൊട്ടാരക്കര താലൂക്ക്കൊല്ലം ജില്ല

🔥 Trending searches on Wiki മലയാളം:

വാഗ്‌ഭടാനന്ദൻഇറാൻകറുത്ത കുർബ്ബാനഎ.ആർ. റഹ്‌മാൻനാടകംഇന്ദുലേഖമോഹൻലാൽകുഞ്ചൻമീനമാപ്പിളപ്പാട്ട്തിരുവിതാംകൂർഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംപുന്നപ്ര-വയലാർ സമരംമാതംഗലീലതെയ്യംഅസ്സീസിയിലെ ഫ്രാൻസിസ്നീതി ആയോഗ്അയ്യങ്കാളികർണ്ണൻമുക്കുറ്റിചിയകേരളത്തിലെ ആദിവാസികൾട്രാഫിക് നിയമങ്ങൾഅഡോൾഫ് ഹിറ്റ്‌ലർമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾചെ ഗെവാറലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾകൂത്താളി സമരംഇന്ത്യാചരിത്രംകൊല്ലവർഷ കാലഗണനാരീതികുതിരാൻ‌ തുരങ്കംഏർവാടികറുപ്പ് (സസ്യം)ജെ.സി. ഡാനിയേൽ പുരസ്കാരംദുബായ്ഗുദഭോഗംമനഃശാസ്ത്രംമൈസൂർ കൊട്ടാരംകൊച്ചി വാട്ടർ മെട്രോകടുവചലച്ചിത്രംടി.എം. തോമസ് ഐസക്ക്സ്തനാർബുദംപൃഥ്വിരാജ്ധ്രുവ് റാഠികണ്ണൂർ ജില്ലഅറബിമലയാളംറേഷൻ കാർഡ്ആറ്റിങ്ങൽ ലോക്സഭാമണ്ഡലംരക്താതിമർദ്ദംവിദ്യാഭ്യാസംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾഭഗവദ്ഗീതഗിരീഷ് എ.ഡി.ആധുനിക കവിത്രയംചട്ടമ്പിസ്വാമികൾവിഭക്തിഉദ്ധാരണംമുഹമ്മദ് നബി (ക്രിക്കറ്റ് കളിക്കാരൻ)എസ്.എൻ.ഡി.പി. യോഗംഅധ്യാപനരീതികൾഗൗതമബുദ്ധൻമംഗളദേവി ക്ഷേത്രംസുരേഷ് ഗോപിഗുകേഷ് ഡിവദനസുരതംഎക്സിമകവിത്രയംപൗരത്വ ഭേദഗതി ആക്റ്റ്, 2019വൈക്കം മുഹമ്മദ് ബഷീർഒരു സങ്കീർത്തനം പോലെപി.കെ. ചാത്തൻഅങ്കണവാടിസി. രവീന്ദ്രനാഥ്ഒ.വി. വിജയൻകൊച്ചിബിയർടെസ്റ്റോസ്റ്റിറോൺ🡆 More