കെ.പി. രാമൻ: ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവും ദീർഘകാലം എം.എൽ.എയും ആയിരുന്നു കെ.

പി രാമൻ മാസ്റ്റർ (ജനനം: 15 ജൂലൈ 1945)

ചെറുപ്പം മുതലെ മുസ്ലിംലീഗ് പ്രവർത്തകനായിരുന്ന രാമൻ മാസ്റ്റർ 25-ആം വയസിൽ ആദ്യമായി മഞ്ചേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് 1970 ഒക്ടോബറിൽ നിലവിൽവന്ന നാലാം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1977 1980 1982 വർഷങ്ങളിൽ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിൽനിന്ന് എം.എൽ.എയായി. 1991 ൽ തൃത്താലയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989 ൽ വേങ്ങര പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. പി.എസ്.സി മെമ്പർ, ഖാദിബോർഡ് വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മുസ്ലിംലീഗ് സെക്രട്ടറിയേറ്റ് മെമ്പറും സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. തിരൂരങ്ങാടി യതീംഖാനയിൽ പഠിച്ചുവളർന്ന രാമനെ മുസ്ലിം ലീഗ് നേതാവ് എം.കെ ഹാജിയാണ് കൈപിടിച്ചുയർത്തിയത്. വേങ്ങര കൂരിയാട് സ്വദേശി കാട്ടിലാപറമ്പ് ശങ്കരന്റെ മകനായ രാമൻ വളരെ ചെറുപ്പത്തിൽ തന്നെ എം.കെ ഹാജിയുടെ വീട്ടിലെത്തിയിരുന്നു. തിരൂരങ്ങാടിയിൽ യതീംഖാന തുടങ്ങിയതോടെ മറ്റുകുട്ടികളോടൊപ്പം  അങ്ങോട്ട് മാറുകയും  പഠിച്ച് വളർന്ന് അവിടെത്തന്നെ അധ്യാപകനായി ജോലിനോക്കുകയും ചെയ്തു. 1974 ൽ മുസ്ലിം ലീഗിലെ പിളർപ്പിനെ തുടർന്ന്  എം.കെ ഹാജിയോടൊപ്പം അഖിലേന്ത്യാ ലീഗിലേക്ക് പോയി. 1985 ൽ ലീഗ് ലയനത്തോടെ മുസ്ലിം ലീഗിൽ തിരിച്ചെത്തി. ത്രിതല പഞ്ചായത്തുകളിൽ സംവരണവ്യവസ്ഥ നടപ്പിലാക്കുന്നതിനും വർഷങ്ങൾക്കുമുമ്പ് ജനറൽ സീറ്റിൽ മത്സരിക്കുകയും പഞ്ചായത്ത് പ്രസിഡണ്ട് ആവുകയും ചെയ്തത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. എം.സി പാറുക്കുട്ടിയാണ് ഭാര്യ

മക്കൾ സുരേഷ് കുമാർ, രാജേഷ് കുമാർ, സജീഷ് കുമാർ, സന്തോഷ് കുമാർ.

2000 ഏപ്രിൽ 22 ന് അന്തരിച്ചു.

അവലംബം

Tags:

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്

🔥 Trending searches on Wiki മലയാളം:

പലസ്തീൻ (രാജ്യം)തൃശ്ശൂർ ജില്ലചക്കകത്തോലിക്കാസഭബാല്യകാലസഖിഇസ്രായേൽ ജനതപെസഹാ വ്യാഴംരാമൻജൂതൻശ്രാദ്ധംതുളസീവനംസാറാ ജോസഫ്ലോക്‌സഭവി.ഡി. സാവർക്കർതോമസ് ആൽ‌വ എഡിസൺവദനസുരതംഅനുഷ്ഠാനകലതിരഞ്ഞെടുപ്പ് ബോണ്ട്അലി ബിൻ അബീത്വാലിബ്അബ്ദുൽ മുത്തലിബ്ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർയൂട്യൂബ്മദ്യംദാവൂദ്ഹാജറചിയ വിത്ത്കാരൂർ നീലകണ്ഠപ്പിള്ളവടക്കൻ പാട്ട്നായർലാ നിനാതുഞ്ചത്തെഴുത്തച്ഛൻഇന്ത്യയിലെ നദികൾവേദവ്യാസൻപാമ്പ്‌ലയണൽ മെസ്സിതൊണ്ടിമുതലും ദൃക്സാക്ഷിയുംഈമാൻ കാര്യങ്ങൾമുകേഷ് (നടൻ)നയൻതാരമുഹമ്മദ് അൽ-ബുഖാരിവന്ദേ മാതരംബ്ലെസിടി.എം. കൃഷ്ണസുരേഷ് ഗോപിചിക്കൻപോക്സ്ക്രിയാറ്റിനിൻകന്മദംകേരള വനിതാ കമ്മീഷൻചേരസാമ്രാജ്യംകൊൽക്കത്ത നൈറ്റ് റൈഡേർസ്അഷിതയൂദാസ് സ്കറിയോത്തവള്ളത്തോൾ പുരസ്കാരം‌ഗായത്രീമന്ത്രംകെ.പി.എ.സി.ന്യൂട്ടന്റെ ചലനനിയമങ്ങൾകേരളാ ഭൂപരിഷ്കരണ നിയമംതണ്ണിമത്തൻഎ.ആർ. റഹ്‌മാൻകാസർഗോഡ് ജില്ലബിറ്റ്കോയിൻചണ്ഡാലഭിക്ഷുകിബെന്യാമിൻസൽമാൻ അൽ ഫാരിസിയോദ്ധാതെയ്യംഉപനിഷത്ത്അസ്സീസിയിലെ ഫ്രാൻസിസ്ചെറുകഥബൈബിൾപത്ത് കൽപ്പനകൾഇബ്രാഹിംരാജീവ് ചന്ദ്രശേഖർഎ.കെ. ഗോപാലൻ🡆 More