കാഫിർ

ഇസ്‌ലാമിക പാരമ്പര്യത്തിൽ, ഇസ്‌ലാം അനുസരിച്ച് ദൈവത്തെ അവിശ്വസിക്കുകയോ, ദൈവത്തിന്റെ അധികാരാവകാശങ്ങളെ നിഷേധിക്കുകയോ, ഇസ്‌ലാമിക തത്വങ്ങളെ നിരസിക്കുകയോ ചെയ്യുന്ന വ്യക്തിയെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന സാങ്കേതികപദമാണ് കാഫിർ ( അറബി: كافر‬ kāfir).

അവിശ്വാസി, നിഷേധി, വിജാതീയൻ, നിരസിക്കുന്നവൻ, അമുസ്ലിം എന്നിങ്ങനെ വിവിധ അർത്ഥങ്ങളിൽ പൊതുവെ ഈ പദം ഉപയോഗിക്കപ്പെടുന്നുണ്ട്.

വിശ്വാസം (ഈമാൻ) എന്നതിന്റെ വിപരീതപദമായ നിഷേധം, നന്ദികേട് (കുഫ്ർ) എന്ന പദത്തിൽ നിന്നാണ് കാഫിർ എന്ന പദം രൂപപ്പെടുന്നത്.

മുശ്‌രിക് എന്നതിന് പകരമായും കാഫിർ എന്ന പദം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ബഹുദൈവവിശ്വാസികളെയും വേദക്കാരെയും പലപ്പോഴും വേർതിരിച്ചുതന്നെ ഖുർആനിൽ പരാമർശിക്കുന്നുണ്ട്. വേദക്കാരിലെ ക്രിസ്തീയ ത്രിത്വത്തെ ബഹുദൈവാരാധനയായി പല മുസ്‌ലിം പണ്ഡിതരും വിലയിരുത്തുന്നുണ്ടെങ്കിലും മുശ്‌രിക് എന്നോ കാഫിർ എന്നോ പറയുന്നതിന് പകരം വേദക്കാർ (people of Holy book)എന്ന് തന്നെ വിളിക്കുകയാണ് പതിവ്..

ളാലിം, ഫാസിഖ് എന്നീ പദങ്ങൾ പാപികൾക്കും അക്രമികൾക്കുമൊക്കെയായി ഉപയോഗിക്കപ്പെടുന്നു.

മുസ്‌ലിംകളാണെന്ന് അവകാശപ്പെടുന്നവർക്കെതിരെയും ചില തീവ്ര ചിന്താഗതിക്കാർ കാഫിർ എന്ന് ചാപ്പ ചാർത്താറുണ്ട്. ഇത്തരത്തിൽ ചെയ്യുന്നതിനെ തക്ഫീർ എന്ന് വിളിക്കപ്പെടുന്നു. മുസ്‌ലിം ലോകത്ത് പൊതുവെ അപലപിക്കപ്പെട്ടു വരുന്ന ഈ പ്രവണത പക്ഷെ രാഷ്ട്രീയവും തത്വചിന്താപരവുമായ തർക്കവിഷയങ്ങളിൽ പലപ്പോഴും പരസ്പരം ഉപയോഗിക്കപ്പെടുന്നുമുണ്ട്. ഒരു ദിമ്മി അല്ലെങ്കിൽ മുഹിദ് എന്നത് ഒരു ഇസ്ലാമിക രാഷ്ട്രത്തിൽ നിയമപരമായ സംരക്ഷണത്തോടെ ജീവിക്കുന്ന അമുസ്‌ലിംകൾക്കുള്ള ചരിത്രപരമായ പദമാണ്.: 470  മുസ്‌ലിംകൾക്ക് പ്രത്യേകമായി നൽകിയിട്ടുള്ള ചില ചുമതലകളിൽ നിന്ന് ദിമ്മിയെ ഒഴിവാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് നികുതി (ജിസിയ) അടച്ചു, എന്നാൽ ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ സ്വത്ത്, കരാർ, ബാധ്യത എന്നിവയുടെ നിയമങ്ങൾ പ്രകാരം തുല്യരായിരുന്നു, എന്നാൽ മതന്യൂനപക്ഷങ്ങൾ ദിമ്മിയുടെ പദവിക്ക് വിധേയരാണെന്ന് മറ്റുള്ളവർ പറയുന്നു (ഉദാ. യഹൂദന്മാർ, സമരിയക്കാർ, ജ്ഞാനവാദികൾ, മണ്ടിയക്കാർ, സൊരാഷ്ട്രിയക്കാർ) ഇസ്ലാമിക രാഷ്ട്രങ്ങളിലെ മുസ്ലീങ്ങളുടെ പദവിയെക്കാൾ താഴ്ന്നവരായിരുന്നു. യഹൂദന്മാരും ക്രിസ്ത്യാനികളും ജിസിയ, ഖരജ് നികുതികൾ നൽകണം, മറ്റുള്ളവർ, നാല് മദ്ഹബിന്റെ വ്യത്യസ്ത വിധികൾ അനുസരിച്ച്, ഇസ്ലാം മതം സ്വീകരിക്കുകയോ, ജിസിയ നൽകുകയോ, നാടുകടത്തപ്പെടുകയോ അല്ലെങ്കിൽ കൊല്ലപ്പെടുകയോ ചെയ്യേണ്ടതായി വന്നേക്കാം. ഇസ്ലാമിക വധശിക്ഷ.

പദോൽപ്പത്തി

ك-ف-ر (ക-ഫ-റ) എന്നീ അക്ഷരങ്ങളാൽ രൂപപ്പെടുന്ന കഫറ എന്ന ധാതുവിൽ നിന്നാണ് കാഫിർ എന്ന വാക്ക് രൂപപ്പെടുന്നത്. ഇസ്‌ലാമിലെ ഒരു സാങ്കേതിക ശബ്ദമാകുന്നതിന് മുൻപ്, വിത്ത് മണ്ണിൽ മറച്ചുവെക്കുന്നവൻ എന്ന അർത്ഥത്തിൽ കർഷകൻ എന്നതിന് ഉപയോഗിക്കപ്പെട്ടിരുന്നു. ഖുർആനിൽ ഒരു സൂക്തത്തിലും ഇതേ അർത്ഥത്തിൽ കാഫിർ എന്ന് പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. രാത്രിയുടെ ഇരുട്ടിനെ മൂടിവെക്കുന്നത് എന്ന അർത്ഥത്തിൽ കവികൾ കാഫിർ എന്ന് പ്രയോഗിച്ചു വന്നു. കുഫ്ർ എന്നതാണ് നാമരൂപം.

ബഹുവചനം: കാഫിറൂൻ (كَافِرُونَ kāfirūna) കുഫ്ഫാർ (كفّار kuffār) അല്ലെങ്കിൽ കഫറ (كَفَرَة kafarah)

സ്ത്രീലിംഗം: കാഫിറ (كافرة kāfirah)

സ്ത്രീലിംഗം ബഹുവചനം: കാഫിറാത്ത് (كافرات kāfirāt) അല്ലെങ്കിൽ കവാഫിർ (كوافر kawāfir)

ഉപയോഗം

കുഫ്ർ, ശിർക്ക് എന്നീ പദങ്ങൾ ഖുർആനിലുടനീളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. നിഷേധം, ബഹുദൈവാരാധന എന്നീ അർത്ഥങ്ങളിലായിക്കൊണ്ട്. രണ്ടും തമ്മിൽ വ്യതിരിക്തമായിരിക്കുമ്പോൾ തന്നെ പല മുസ്‌ലിംകളും പര്യായപദത്തെ പോലെ ഇത് പരസ്പരം മാറി ഉപയോഗിക്കാറും ഉണ്ട്. എന്നാൽ ഒരു കാഫിർ (നിഷേധി) ബഹുദൈവവിശ്വാസിയായിരിക്കണമെന്ന് ഉപാധിയൊന്നുമില്ല. ഇബ്‌ലീസ് അല്ലാഹുവിനെ നിഷേധിക്കുകയോ പങ്കുചേർക്കുകയോ ചെയ്തിരുന്നില്ല, എന്നാൽ അനുസരണക്കേട് ആണ് ഇബ്‌ലീസിനെ കാഫിർ ആക്കുന്നത്. വിശ്വാസപരമായ വൈജാത്യത്തിലുപരി ശത്രുപക്ഷത്തുള്ളവർ എന്ന രൂപത്തിലാണ് കാഫിർ എന്ന പ്രയോഗം ഖുർആനിൽ കാണപ്പെടുന്നത്. വിശ്വാസപരമായ വൈജാത്യങ്ങളെ കുറിക്കാനായി ഖുർആനിൽ മുശ്‌രിക് (ബഹുദൈവവിശ്വാസികൾ), വേദക്കാർ (ജൂത-ക്രൈസ്തവർ എന്നീ പദങ്ങൾ ഉപയോഗിച്ചുവന്നു. മക്കയിൽ മുഹമ്മദ് നബിയോട് ശത്രുതാപരമായി നേരിട്ടവരെ സൂചിപ്പിക്കാനായാണ് കാഫിർ എന്ന പദം ആദ്യം ഉപയോഗിക്കപ്പെട്ടത് എന്ന് എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം പരാമർശിക്കുന്നു.

ഖുർആനിൽ

വിശ്വാസികളെയും നിഷേധികളെയും വേർതിരിക്കാനായി ഖുർആനിൽ 137 തവണ കാഫിർ/ കുഫ്ഫാർ എന്നീ വാക്കുകൾ പ്രയോഗിച്ചപ്പോൾ അതിന്റെ വിവിധരൂപങ്ങളിലായി 250 തവണ ഉപയോഗിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

അവലംബം

Tags:

കാഫിർ പദോൽപ്പത്തികാഫിർ അവലംബംകാഫിർwikt:كافرഅറബി ഭാഷഇസ്‌ലാംഇസ്‌ലാം മതത്തിലെ ദൈവസങ്കൽപ്പം

🔥 Trending searches on Wiki മലയാളം:

ജി - 20ദ്വിതീയാക്ഷരപ്രാസംസി.പി. രാമസ്വാമി അയ്യർതൃശൂർ പൂരംമുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)ഋഗ്വേദംനന്തനാർഎറണാകുളം ജില്ലഗണപതിആൽമരംവിമോചനസമരംമങ്ക മഹേഷ്എഴുത്തച്ഛൻ പുരസ്കാരംസുകുമാരിമദീനജ്ഞാനനിർമ്മിതിവാദംസാഹിത്യം24 ന്യൂസ്ഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾഇന്ത്യയുടെ ഭരണഘടനതുള്ളൽ സാഹിത്യംഅണലിപൂരക്കളിവിദ്യാഭ്യാസംമലിനീകരണംപോർച്ചുഗൽസ‌അദു ബ്ൻ അബീ വഖാസ്ഉസ്‌മാൻ ബിൻ അഫ്ഫാൻകേരള നവോത്ഥാനംജൈനമതംപി. പത്മരാജൻഅയ്യങ്കാളിവിവർത്തനംവുദുമലപ്പുറംവിജയ്കേരളത്തിലെ നാടൻ കളികൾകഞ്ചാവ്രണ്ടാം ലോകമഹായുദ്ധംമഹാ ശിവരാത്രിആധുനിക മലയാളസാഹിത്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളാ ഭൂപരിഷ്കരണ നിയമംപറയിപെറ്റ പന്തിരുകുലംഉദയംപേരൂർ സിനഡ്സുഗതകുമാരിജനാധിപത്യംസംസ്കൃതംഈസാരാജ്യങ്ങളുടെ പട്ടികകണ്ണകിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവി.ടി. ഭട്ടതിരിപ്പാട്ഓടക്കുഴൽ പുരസ്കാരംമഹാകാവ്യംമഴവിൽക്കാവടിആത്മകഥകല്ലുമ്മക്കായശീതങ്കൻ തുള്ളൽചെറുശ്ശേരിഹൃദയംഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്അധ്യാപനരീതികൾഎസ്സെൻസ് ഗ്ലോബൽആടലോടകംവയലാർ രാമവർമ്മസ്മിനു സിജോആയുർവേദംകലാമണ്ഡലം ഹൈദരാലിമുസ്ലീം ലീഗ്സിന്ധു നദീതടസംസ്കാരംകിളിപ്പാട്ട്സ്വലാഇന്ത്യൻ രൂപകൂട്ടക്ഷരംജർമ്മനിപാണ്ഡവർ🡆 More