ഉങ്ങ്

ആയുർവേദചികിത്സയിൽ രക്തശുദ്ധിക്കും മറ്റു ചർമ്മരോഗങ്ങൾക്കും ഉപയോഗിക്കപ്പെടുന്ന ഔഷധ സസ്യമാണ് ഉങ്ങ്.

പുങ്ക്, പുങ്ങ്. പൊങ്ങ് എന്നും പേരുണ്ട്. ഇംഗ്ലീഷ്: Indian beech. ശാസ്ത്രീയനാമം ഡെരിസ് ഇൻഡിക്ക, പോൻ‌ഗാമിയ പിന്നേറ്റ എന്നൊക്കെയാണ്‌.

Pongamia Tree
ഉങ്ങ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
P. pinnata
Binomial name
Pongamia pinnata
(L.) Pierre
Synonyms

Pongamia glabra Vent.
Millettia pinnata L.
Derris indica (Lam.) Bennet

ഉങ്ങ്
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽപ്പെട്ട മാറഞ്ചേരി എന്ന സ്ഥലത്ത് വളരുന്ന ഉങ്ങ് മരം.

പേരിനു പിന്നിൽ

സംസ്കൃതത്തിൽ കരഞ്ജ, നക്തമാല എന്നും, തമിഴിൽ പുങ്കൈമരം/പുങ്കമരം, എന്നും തെലുങ്കിൽ കനുഗച്ചെടി എന്നുമൊക്കെയാണ്‌ പേരുകൾ

വിവരണം

ചില്ലകളോടെ പന്തലിച്ചു വളരുന്ന ഒരു ഇടത്തരം മരമാണ് ഉങ്ങ്. ഒറ്റ ഞെട്ടിൽ ധാരാളം ഇലകൾ ഉണ്ടാകും.പൂക്കൾ ഇലഞ്ഞെട്ടിലാണ് കാണുക.കായകൾ കട്ടിയുള്ളതും മിനുസമുള്ളതും ആയ പുറന്തോടുകൊണ്ട് മൂടിയിരിക്കും. അതിനുള്ളിൽ നിറയെ എണ്ണമയമുള്ള വിത്ത്‌ കാണാം. ഒരു നല്ല തണൽ വൃക്ഷമാണ്. വേനൽകാലത്ത് ഇലകൾ ഉണ്ടാകുകയും മഴക്കാലത്ത് ഇല പൊഴിയുകയും ചെയ്യും.[അവലംബം ആവശ്യമാണ്] പണ്ട് കാലത്ത് മാനസിക അസ്വാസ്ത്യം കാണിക്കുന്നവരെ ഉങ്ങിൻറെ ചുവട്ടിൽ ഇരുത്തി തലയിൽ ധാര കോരി ചികിത്സിച്ചിരുന്നു.[അവലംബം ആവശ്യമാണ്]

രസാദി ഗുണങ്ങൾ

രസം:തിക്തം, കടു, കഷായം

ഗുണം:ലഘു, തീക്ഷ്ണം

വീര്യം:ഉഷ്ണം

വിപാകം:കടു

ഔഷധയോഗ്യ ഭാഗം

ഇല, തൊലി, കുരു, എണ്ണ,വേര്

ഔഷധ ഉപയോഗം

ഉങ്ങിൻ തൊലിയും കുരുവും പല ഔഷധങ്ങളിലും ചേർക്കുന്നു.കുടലിലും ആമാശയത്തിലും ഉണ്ടാകുന്ന വൃണങ്ങൾക്ക് ഉങ്ങിന്റെ ഇലയും തൊലിയും ഒരു മരുന്നാണ്. ഉങ്ങിൻ കുരുവിൽ നിന്നെടുക്കുന്ന എണ്ണ വൃണങ്ങളിൽ പുരട്ടുന്നത് പഴുപ്പ് മാറാനും വ്രണം കരിയാനും ഉപകരിക്കും.കുഷ്ഠ രോഗത്തിന്റെ ചികിത്സയ്ക്കായും ഉങ്ങിൻ കുരു ഉപയോഗിക്കുന്നു.അർശസ്സ്,മലബന്ധം,വ്രണങ്ങൾ എന്നിവയ്ക്ക് ഉങ്ങിന്റെ തളിരില മരുന്നാണ്.

ചിത്രശാല

അവലംബം

  • ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങൾ 1985കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം81-7638-475-5

കുറിപ്പുകൾ


Tags:

ഉങ്ങ് പേരിനു പിന്നിൽഉങ്ങ് വിവരണംഉങ്ങ് രസാദി ഗുണങ്ങൾഉങ്ങ് ഔഷധയോഗ്യ ഭാഗംഉങ്ങ് ഔഷധ ഉപയോഗംഉങ്ങ് ചിത്രശാലഉങ്ങ് അവലംബംഉങ്ങ് കുറിപ്പുകൾഉങ്ങ്

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ ജനസംഖ്യലിവർപൂൾ എഫ്.സി.വാഗമൺജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)അരവിന്ദ് കെജ്രിവാൾറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർദൃശ്യം 2നായർഉത്തർ‌പ്രദേശ്എലിപ്പനിഎം.വി. നികേഷ് കുമാർവാഴബൈബിൾഏഷ്യാനെറ്റ് ന്യൂസ്‌സുഭാസ് ചന്ദ്ര ബോസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഡെങ്കിപ്പനിഗായത്രീമന്ത്രംപാലക്കാട് ജില്ലഇന്ത്യയുടെ ഭരണഘടനമാവ്എസ്.കെ. പൊറ്റെക്കാട്ട്എളമരം കരീംഹിന്ദുമതംപാർവ്വതിജാലിയൻവാലാബാഗ് കൂട്ടക്കൊലസോണിയ ഗാന്ധിഎ.പി.ജെ. അബ്ദുൽ കലാംകെ. കരുണാകരൻകയ്യൂർ സമരംഓടക്കുഴൽ പുരസ്കാരംയോഗി ആദിത്യനാഥ്മതേതരത്വംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകുഞ്ചൻ നമ്പ്യാർആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഫുട്ബോൾ ലോകകപ്പ് 1930കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഅൽഫോൻസാമ്മസ്‌മൃതി പരുത്തിക്കാട്ചാറ്റ്ജിപിറ്റിന്യുമോണിയതൃശ്ശൂർപുലയർകാലൻകോഴികടുക്കറിയൽ മാഡ്രിഡ് സി.എഫ്ഈഴവമെമ്മോറിയൽ ഹർജിഏർവാടിമൗലിക കർത്തവ്യങ്ങൾകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ബിരിയാണി (ചലച്ചിത്രം)പത്ത് കൽപ്പനകൾഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യമലയാള സാഹിത്യകാരന്മാരുടെ പട്ടികസമത്വത്തിനുള്ള അവകാശംജോയ്‌സ് ജോർജ്ഹൃദയം (ചലച്ചിത്രം)ഫാസിസംസ്വാതി പുരസ്കാരംശങ്കരാചാര്യർകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംചിയഅനീമിയപശ്ചിമഘട്ടംഅസിത്രോമൈസിൻകേന്ദ്രഭരണപ്രദേശംകൊഞ്ച്കോടിയേരി ബാലകൃഷ്ണൻകുണ്ടറ വിളംബരംഎ.കെ. ആന്റണിപാർക്കിൻസൺസ് രോഗംബെന്നി ബെഹനാൻകേരളകൗമുദി ദിനപ്പത്രംപഴഞ്ചൊല്ല്🡆 More