ഭൂമിയുടെ പ്രതലത്തിൽ, ദക്ഷിണധ്രുവത്തിൽനിന്നും ഉത്തരധ്രുവത്തിൽനിന്നും തുല്യ അകലത്തിലായി രേഖപ്പെടുത്താവുന്ന ഒരു സാങ്കൽപിക രേഖയാണ് ഭൂമദ്ധ്യരേഖ (ഇംഗ്ലീഷിൽ: Equator (ഇക്വേറ്റർ)).
00 അക്ഷാംശ രേഖയാണ് ഭൂമദ്ധ്യരേഖ. ഇത് ഭൂമിയെ ഉത്തരാർദ്ധവും ദക്ഷിണാർദ്ധവുമായി വിഭജിക്കുന്നു. മറ്റു ഗ്രഹങ്ങളുടെയും ആകാശവസ്തുക്കളുടെയും മദ്ധ്യരേഖകൾ സമാനമായ രീതിയിലാണ് നിർവചിക്കുന്നത്.40,075 കിലോമീറ്ററാണ് (24,901 മൈൽ) ഭൂമദ്ധ്യരേഖയുടെ ആകെ ദൈർഘ്യം. ഇതിന്റെ 78.7% കടലിലൂടെയും 21.3% കരയിലൂടെയും കടന്നുപോകുന്നു.
ഇക്വഡോർ എന്ന രാജ്യത്തിന് ആ പേര് വന്നത് ഭൂമദ്ധ്യരേഖ അതിലൂടെ കടന്നു പോകുന്നതിനാലാണ്. ഭൂമധ്യരേഖയുടെ സ്പാനിഷ് പേരാണ് ഇക്വഡോർ എന്നത്.
ഭൂമദ്ധ്യരേഖക്ക് സമാന്തരമായി ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും രേഖപ്പെടുത്താവുന്ന രേഖകളെയാണ് അക്ഷാംശം എന്നു പറയുന്നത്.
14 രാജ്യങ്ങളിലൂടെ ഭൂമദ്ധ്യരേഖ കടന്നുപോകുന്നുണ്ട്. ഗ്രെനിച്ച് രേഖയിൽ നിന്നുതുടങ്ങി കിഴക്കോട്ട് എന്ന ക്രമത്തിലാണ് ഈ പട്ടികയിൽ രാജ്യങ്ങളെ ക്രമീകരിച്ചിരിക്കുന്നത്.
This article uses material from the Wikipedia മലയാളം article ഭൂമദ്ധ്യരേഖ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.