ഗാബോൺ

മദ്ധ്യ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള ഒരു കൊച്ചുരാജ്യമാണ്‌ ഗാബോൺ റിപ്പബ്ലിക്ക്.

ഗാബോണീസ് റിപബ്ലിക്
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: ഐക്യം,അധ്വാനം, നീതി
ദേശീയ ഗാനം: La Concorde
ഗാബോൺ
തലസ്ഥാനം ലൈബ്രെവിൽ
രാഷ്ട്രഭാഷ ഫ്രഞ്ച്
ഗവൺമന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി
റിപബ്ലിക്
ഒമർ ബോംഗോ
ജീൻ എഗേ ദോംഗ്
സ്വാതന്ത്ര്യം ഓഗസ്റ്റ് 17, 1960
വിസ്തീർണ്ണം
 
2,67,667ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
1,389,201(2005)
13/ച.കി.മീ
നാണയം സി എഫ് എ ഫ്രാങ്ക് (XAF)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC+1
ഇന്റർനെറ്റ്‌ സൂചിക .ga
ടെലിഫോൺ കോഡ്‌ +241

കോംഗോ നദീതടപ്രദേശമായ ഗാബോൺ 1960-ൽ സ്വാതന്ത്ര്യം നേടുന്നതുവരെ ഫ്രഞ്ച് അധീനപ്രദേശമായിരുന്നു. ഇക്വറ്റോറിയൽ ഗിനി, കാമറൂൺ, റിപബ്ലിക് ഓഫ് കോംഗോ, ഗ്വീനിയ ഉൾക്കടൽ എന്നിവയാണ് അതിർത്തികൾ.

ഫ്രാൻ‌സിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചശേഷം ദശകങ്ങളോളം ഏകാധിപത്യഭരണത്തിൻ കീഴിലായിരുന്നു. അടുത്ത കാലത്തായി ജനാധിപത്യസ്ഥാപനത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ ജനസംഖ്യ, നിറഞ്ഞ പ്രകൃതി വിഭവങ്ങൾ, വിദേശ മൂലധനം എന്നിവകൊണ്ട് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നരാജ്യങ്ങളിലൊന്നാണ്‌ ഗാബോൺ. കൊക്കോയും കാപ്പിയും നെല്ലും പഞ്ചസാരയും തുടങ്ങി കാർഷികോല്പന്നങ്ങളും വൻതോതിലുള്ള മാംഗനീസ് നിക്ഷേപവും ഗാബോണിനെ സമ്പൽസമൃദ്ധമാക്കുന്നു. ആഫ്രിക്കൻ നാടുകളിൽ എണ്ണ ഉല്പ്പാദനത്തിൽ അഞ്ചാം സ്ഥാനത്താണ്‌ ഗാബോൺ. യുറേനിയവും സ്വർണവും ഖനനം ചെയ്യുന്ന സ്ഥലങ്ങൾ പലതുമുണ്ട്.

ഫ്രഞ്ചും,ബാണ്ടുവുമാണ്‌ ഭാഷ.തലസ്ഥാനമായ ലിബ്രവില്ലെ ആധുനികനഗരത്തിന്റെ ലക്ഷണമെല്ലാമുണ്ടെങ്കിലും ഗാബോണിലെ വലിയൊരു പ്രദേശവും നിത്യഹരിതവനഭൂമികളാണ്‌. കാമറൂണും കോംഗോയും അതിരിടുന്ന ഗാബോണിന്റെ വനാന്തരങ്ങളിൽ താമസമുറപ്പിച്ചിരിക്കുന്ന ഗോത്രവർഗ്ഗക്കാരാണ്‌ ബബോംഗോകൾ. ജീവിതരീതി കൊണ്ടും ആചാരാനുഷ്ഠാനങ്ങൾകൊണ്ടും ആഫ്രിക്കൻ വൻകരയിലെ മറ്റു പല ഗോത്രങ്ങളേക്കാൾ വേറിട്ടു നിൽക്കുന്നു ബബോംഗോകൾ.

ഗ്രാമത്തിന്റെ ദുഃഖം

തങ്ങളിലാരെങ്കിലും മരിച്ചാൽ ബബോംഗോകൾ ആ ദുഃഖം ഗ്രാമത്തിന്റെ ദുഃഖമായി ദിവസങ്ങളോളം ആചരിക്കും.മൃതദേഹത്തിനു ചുറ്റുംകൂടി പുരുഷന്മാർ പാട്ടുപാടി താളമടിച്ച് മണിക്കൂറുകൾ ചെലവഴിക്കും.ആ നേരമത്രയും സ്ത്രീകൾ വെളുത്തനിറത്തിലുള്ള ചായം ദേഹത്താകെ പൂശി നൃത്തം ചെയ്തുകൊണ്ടിരിക്കും. കുട്ടികൾ വീടിനു പുറത്ത് മുറ്റത്ത് കിടന്നുരുണ്ട് അലറിക്കരയും.ഇതെല്ലാം ഒരു ആചാരം പോലെയാണവർ ചെയ്തുകൊണ്ടിരിക്കുക.മരണത്തെത്തുടർന്ന് ഗ്രാമത്തിനുണ്ടായ അശുദ്ധി മാറ്റുകയാണ്‌ ഈ ചടങ്ങുകളുടെ ലക്ഷ്യം.

നൃത്തത്തിനൊടുവിൽ മൃതദേഹം വെള്ളത്തുണിയിൽ പുതപ്പിച്ച് ഒരു മഞ്ചലിൽ കിടത്തും. പിന്നെ കാട്ടിലേക്കുള്ള അന്ത്യയാത്രയാണ്‌. രണ്ടുപേർ ആ മഞ്ചലെടുക്കും.അവർക്കു പിന്നിലായി ഗ്രാമത്തിലെ മറ്റു പുരുക്ഷമ്മാരും നടന്നുനീങ്ങും.മൂന്ന് ദിവസം നീളുന്ന സംസ്കാരചടങ്ങുകൾ അങ്ങനെ സമാപിക്കും.

ഗ്രാമസഭ

ഗ്രാമത്തിന്റെ മധ്യത്തിൽ സാമാന്യം വലിയൊരു കുടിലുണ്ട്.അതിലാണ്‌ കുടുംബനാഥന്മാർ സമ്മേളിക്കുക. ഗ്രാമത്തെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുക,ഇടക്കിടെ ഇവിടെ നടക്കുന്ന ഗ്രാമസഭയിലാണ്‌. ഓലമേഞ്ഞ,പൊക്കം കുറവായ ഈ സ്ഥലത്ത് പക്ഷെ മുതിർന്ന പുരുക്ഷന്മാർക്കെ പ്രവേശനമുള്ളു.

ഇതും കാണുക

ഗാബോൺ  Africa portal
ഗാബോൺ  Geography portal
  • Transport in Gabon

അവലംബം

    Government

Tags:

ഗാബോൺ ഗ്രാമത്തിന്റെ ദുഃഖംഗാബോൺ ഗ്രാമസഭഗാബോൺ ഇതും കാണുകഗാബോൺ അവലംബംഗാബോൺ പുറം കണ്ണികൾഗാബോൺഇക്വറ്റോറിയൽ ഗിനികാമറൂൺഫ്രഞ്ച്റിപബ്ലിക് ഓഫ് കോംഗോ

🔥 Trending searches on Wiki മലയാളം:

ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005പൗലോസ് അപ്പസ്തോലൻമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികസിന്ധു നദീതടസംസ്കാരംമലപ്പുറം ജില്ലദൂരദർശൻകുടുംബാസൂത്രണംചെമ്പോത്ത്മാമ്പഴം (കവിത)വെള്ളിക്കെട്ടൻആധുനിക കവിത്രയംസ്വർണവും സാമ്പത്തിക ശാസ്ത്രവുംഅക്കിത്തം അച്യുതൻ നമ്പൂതിരിയോജനരഘുറാം രാജൻഇന്ത്യൻ പാർലമെന്റ്മാതൃഭൂമി ദിനപ്പത്രംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമഞ്ജു വാര്യർനാഴികവിദുരർസാകേതം (നാടകം)കോഴിക്കോട് ജില്ലഒ.എൻ.വി. കുറുപ്പ്ചിക്കൻപോക്സ്കൂനൻ കുരിശുസത്യംഏഷ്യാനെറ്റ് ന്യൂസ്‌ചിറ്റമൃത്അപ്പോസ്തലന്മാർബിലിറൂബിൻതകഴി ശിവശങ്കരപ്പിള്ളമനഃശാസ്ത്രംഐക്യരാഷ്ട്രസഭലക്ഷദ്വീപ്വയലാർ പുരസ്കാരംമാർ ഇവാനിയോസ്കെ.പി.എ.സി. സുലോചനഉഭയവർഗപ്രണയിഅമർ അക്ബർ അന്തോണികുംഭം (നക്ഷത്രരാശി)ഇന്ത്യൻ നാഷണൽ കോൺഗ്രസ്ഓമനത്തിങ്കൾ കിടാവോമഹാത്മാ ഗാന്ധികഥകളിവടക്കൻ പാട്ട്പ്രണവ്‌ മോഹൻലാൽഗ്ലോക്കോമപ്രേമലുഭാഷാഗോത്രങ്ങൾഎസ്. രാധാകൃഷ്ണൻഇസ്രയേൽഉദയംപേരൂർ സൂനഹദോസ്വെരുക്വിശുദ്ധ ഗീവർഗീസ്കൃസരികറുത്ത കുർബ്ബാനഡെൽഹി ക്യാപിറ്റൽസ്ഓട്ടൻ തുള്ളൽറോസ്‌മേരിഗബ്രിയേൽ ഗർസിയ മാർക്വേസ്ഹോർത്തൂസ് മലബാറിക്കൂസ്ഫഹദ് ഫാസിൽശുഭാനന്ദ ഗുരുആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംവൃക്കകയ്യോന്നിഇന്ത്യൻ പ്രീമിയർ ലീഗ്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)വൈകുണ്ഠസ്വാമിവക്കം അബ്ദുൽ ഖാദർ മൗലവിആരോഗ്യംആർത്തവവിരാമംകെ.ബി. ഗണേഷ് കുമാർബാണാസുര സാഗർ അണക്കെട്ട്സ്കിസോഫ്രീനിയമസ്തിഷ്കാഘാതംപ്രസവംപടയണി🡆 More