ഇന്ത്യ സ്വാതന്ത്ര്യദിനം

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.

ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്ക്ക് ഈ പ്രസംഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കുന്നു. സ്വാതന്ത്ര്യദിന പരിപാടികൾ ഔദ്യോഗികമായി പ്രക്ഷേപണം ചെയ്യുന്നത് ദൂരദർശനാണ്. സാധാരണയായി ഉസ്താദ് ബിസ്മില്ല ഖാന്റെ ഷെഹ്നായി സംഗീതത്തിൽ നിന്നാണ് തത്സമയ പരിപാടികൾ ആരംഭിക്കുന്നത്. പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി ഇന്ത്യയിലുടനീളം സ്വാതന്ത്ര്യദിനം ആചരിക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം
The national flag of India hoisted on a wall adorned with domes and minarets.
ദില്ലിയിലെ ചെങ്കോട്ടയിൽ ഉയർത്തിയ ദേശീയ പതാക; സ്വാതന്ത്ര്യദിനത്തിൽ ഉയർത്തിയ പതാകകൾ ഒരു സാധാരണ കാഴ്ചയാണ്.
ഇതരനാമംस्वतंत्रता दिवस
ആചരിക്കുന്നത്ഇന്ത്യ സ്വാതന്ത്ര്യദിനം ഇന്ത്യ
തരംദേശീയം
പ്രാധാന്യംഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അനുസ്മരിപ്പിക്കുന്നു
ആഘോഷങ്ങൾപതാക ഉയർത്തൽ, പരേഡ്, വെടിക്കെട്ട്, ദേശസ്നേഹ ഗാനങ്ങൾ ആലപിക്കുക, ദേശീയഗാനം ജന ഗണ മന, ഇന്ത്യൻ പ്രധാനമന്ത്രി, ഇന്ത്യൻ രാഷ്ട്രപതി എന്നിവരുടെ പ്രസംഗം
തിയ്യതിഓഗസ്റ്റ് 15
ആവൃത്തിവാർഷികം
First time1947 ഓഗസ്റ്റ് 15
ബന്ധമുള്ളത്Republic Day

ചരിത്രം

ഇന്ത്യ സ്വാതന്ത്ര്യദിനം 
President Dr. A.P.J. Abdul Kalam

പതിനേഴാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ വ്യാപാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലുകുത്താൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, സൈനിക ശക്തിയിലൂടെ പ്രാദേശിക രാജ്യങ്ങളെ കീഴടക്കി പ്രബലശക്തിയായി മാറി. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ മേൽ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു.1885-ൽ രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി, ഇന്ത്യയിലുടനീളം ഉയർന്നുവന്നു. പിന്നീട് രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനങ്ങൾക്കും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഹിംസാ മാർഗങ്ങളും ആരംഭിച്ചു.

ആഘോഷം

ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിലൊന്നായ സ്വാതന്ത്ര്യദിനം (മറ്റ് രണ്ട് ദേശീയ അവധി ദിനങ്ങൾ: ജനുവരി 26 ന് റിപ്പബ്ലിക് ദിനവും ഒക്ടോബർ 2 ന് മഹാത്മാഗാന്ധിയുടെ ജന്മദിനവും) എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആചരിക്കുന്നു. സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം, രാഷ്ട്രപതി "രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു". ഓഗസ്റ്റ് 15 ന് ദില്ലിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ഇന്ത്യൻ പതാക ഉയർത്തുന്നു. ബഹുമാനാർത്ഥം ഇരുപത്തിയൊന്ന് തവണ നിറയൊഴിക്കുന്നു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ കഴിഞ്ഞ വർഷത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നു. പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കുകയും കൂടുതൽ വികസനത്തിന് ആഹ്വാനം ചെയ്യുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിക്കുന്നു.പിന്നീട് ഇന്ത്യൻ ദേശീയഗാനം "ജന ഗണ മന" ആലപിച്ചു. പ്രസംഗത്തെത്തുടർന്നാണ് ഇന്ത്യൻ സായുധ സേനയുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും പരേഡുകൾ. സ്വാതന്ത്ര്യസമരത്തിന്റെയും ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങളുടെയും രംഗങ്ങൾ പ്രദർശിപ്പിക്കുന്നു. സമാനമായ സംഭവങ്ങൾ സംസ്ഥാന തലസ്ഥാനങ്ങളിൽ നടക്കുന്നു. വ്യക്തിഗത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ദേശീയ പതാക ഉയർത്തുന്നു, തുടർന്ന് പരേഡുകളും പരിപാടികളും നടക്കുന്നു.

പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും രാജ്യത്തുടനീളമുള്ള സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ നടക്കുന്നു. സ്കൂളുകളും കോളേജുകളും പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും നടത്തുന്നു. രാജ്യത്തോടുള്ള കൂറ് പ്രതീകപ്പെടുത്തുന്നതിന് വ്യത്യസ്ത വലിപ്പത്തിലുള്ള ദേശീയ പതാകകൾ ധാരാളമായി ഉപയോഗിക്കുന്നു. പൗരന്മാർ അവരുടെ വസ്ത്രങ്ങൾ, റിസ്റ്റ്ബാൻഡുകൾ, കാറുകൾ, വീട്ടുപകരണങ്ങൾ എന്നിവ ത്രി വർണ്ണത്തിന്റെ പകർപ്പുകൾ കൊണ്ട് അലങ്കരിക്കുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾ, പ്രത്യേകിച്ചും ഇന്ത്യൻ കുടിയേറ്റക്കാർ കൂടുതലുള്ള പ്രദേശങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ന്യൂയോർക്ക്, മറ്റ് യുഎസ് നഗരങ്ങൾ പോലുള്ള ചില സ്ഥലങ്ങളിൽ ഓഗസ്റ്റ് 15 പ്രവാസികളിലും പ്രാദേശിക ജനങ്ങളിലും "ഇന്ത്യാ ദിനമായി" മാറി.

സംസ്കാരത്തിൽ

സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പ്രാദേശിക ഭാഷകളിൽ പതാക ഉയർത്തൽ ചടങ്ങുകൾക്കൊപ്പം ദേശസ്നേഹ ഗാനങ്ങൾ ടെലിവിഷൻ, റേഡിയോ ചാനലുകളിൽ പ്രക്ഷേപണം ചെയ്യുന്നു. ദേശസ്നേഹ സിനിമകൾ സംപ്രേഷണം ചെയ്യുന്നുണ്ട്.ഷോപ്പുകൾ പലപ്പോഴും സ്വാതന്ത്ര്യദിന പ്രമോഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ തപാൽ ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യസമര നേതാക്കളെയും ദേശീയത വിഷയങ്ങളേയും പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളേയും ചിത്രീകരിക്കുന്ന സ്മാരക സ്റ്റാമ്പുകൾ പ്രസിദ്ധീകരിക്കുന്നു. സ്വാതന്ത്ര്യവും വിഭജനവും സാഹിത്യത്തിനും മറ്റ് കലാസൃഷ്ടികൾക്കും പ്രചോദനമായി. ഇന്റർനെറ്റിൽ 2003 മുതൽ ഗൂഗിൾ ഇന്ത്യൻ ഹോം പേജിൽ പ്രത്യേക ഡൂഡിൽ ഉപയോഗിച്ച് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആചരിക്കുന്നു.

സുരക്ഷാ ഭീഷണികൾ

സ്വാതന്ത്ര്യം ലഭിച്ച്‌ കഴിഞ്ഞു മൂന്ന് വർഷങ്ങൾക്ക് ശേഷം , വടക്കുകിഴക്കൻ ഇന്ത്യയിൽ സ്വാതന്ത്ര്യദിനം ബഹിഷ്‌കരിക്കണമെന്ന് നാഗ നാഷണൽ കൗൺസിൽ ആവശ്യപ്പെട്ടു. 1980-കളിൽ ഈ പ്രദേശങ്ങളിലെ വിഘടനവാദ പ്രതിഷേധം ശക്തമായി; യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം, നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് തുടങ്ങിയ വിമത സംഘടനകൾ സ്വാതന്ത്ര്യദിനം ബഹിഷ്‌കരിക്കാനും തീവ്രവാദ ആക്രമണങ്ങൾക്കും ആഹ്വാനം ചെയ്തു. 1980-കളുടെ അവസാനം മുതൽ ജമ്മു കശ്മീരിൽ കലാപം വർദ്ധിച്ചതോടെ, വിഘടനവാദി പ്രതിഷേധക്കാർ സ്വാതന്ത്ര്യദിനം ബന്ദ് ആയി ആചരിക്കുകയും കറുത്ത പതാകകളുടെ ഉപയോഗം, പതാക കത്തിക്കൽ എന്നിവ ഉപയോഗിച്ച് സ്വാതന്ത്ര്യദിനം ബഹിഷ്കരിച്ചു. തീവ്രവാദ ഗ്രൂപ്പുകളായ ലഷ്കർ-ഇ-തായ്‌ബ, ഹിസ്ബുൾ മുജാഹിദ്ദീൻ, ജയ്ഷ്-ഇ-മുഹമ്മദ് എന്നിവർ ഭീഷണി മുഴക്കുകയും സ്വാതന്ത്ര്യദിനത്തിൽ ആക്രമണങ്ങൾ നടത്തുകയും ചെയ്തു. സ്വാതന്ത്ര്യദിന ആഘോഷം ബഹിഷ്‌കരിക്കണമെന്ന് വിമത മാവോയിസ്റ്റ് സംഘടനകളും വാദിച്ചു.

തീവ്രവാദ ആക്രമണങ്ങൾ പ്രതീക്ഷിച്ച്, ദില്ലി, മുംബൈ പോലുള്ള പ്രധാന നഗരങ്ങളിലും, പ്രശ്നബാധിത സംസ്ഥാനങ്ങളായ ജമ്മു കശ്മീർ എന്നിവിടങ്ങളിലും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശത്ത് വ്യോമാക്രമണം തടയുന്നതിനായി നോ-ഫ്ലൈ സോൺ ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

ഇതും കാണുക

അവലംബം

Tags:

ഇന്ത്യ സ്വാതന്ത്ര്യദിനം ചരിത്രംഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷംഇന്ത്യ സ്വാതന്ത്ര്യദിനം സംസ്കാരത്തിൽഇന്ത്യ സ്വാതന്ത്ര്യദിനം സുരക്ഷാ ഭീഷണികൾഇന്ത്യ സ്വാതന്ത്ര്യദിനം ഇതും കാണുകഇന്ത്യ സ്വാതന്ത്ര്യദിനം അവലംബംഇന്ത്യ സ്വാതന്ത്ര്യദിനം1947ഇന്ത്യഇന്ത്യയിലെ ബ്രിട്ടീഷ് ഭരണംഇന്ത്യയുടെ ദേശീയപതാകഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഓഗസ്റ്റ് 15ചെങ്കോട്ടദൂരദർശൻന്യൂഡൽഹിബിസ്മില്ലാ ഖാൻ

🔥 Trending searches on Wiki മലയാളം:

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപൗരത്വ ഭേദഗതി ആക്റ്റ്, 2019മൗലികാവകാശങ്ങൾശിവലിംഗംപാലക്കാട് ജില്ലഒന്നാം കേരളനിയമസഭയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികടൈഫോയ്ഡ്അസിത്രോമൈസിൻനിയമസഭകൊടിക്കുന്നിൽ സുരേഷ്ചാമ്പശോഭനപാർക്കിൻസൺസ് രോഗംഎഴുത്തച്ഛൻ പുരസ്കാരംരാജ്യസഭഡീൻ കുര്യാക്കോസ്സുരേഷ് ഗോപിമാങ്ങചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഏപ്രിൽ 25ആർട്ടിക്കിൾ 370ലോക മലേറിയ ദിനംവാഗമൺനിവിൻ പോളിസിന്ധു നദീതടസംസ്കാരംഓസ്ട്രേലിയരാജീവ് ചന്ദ്രശേഖർമലമ്പനിവടകര ലോക്സഭാമണ്ഡലംജീവകം ഡിബൂത്ത് ലെവൽ ഓഫീസർഅസ്സലാമു അലൈക്കുംഇന്ത്യയിലെ നദികൾഇടുക്കി ജില്ലമനോജ് കെ. ജയൻമതേതരത്വം ഇന്ത്യയിൽശംഖുപുഷ്പംസരസ്വതി സമ്മാൻവിശുദ്ധ സെബസ്ത്യാനോസ്കൊട്ടിയൂർ വൈശാഖ ഉത്സവംമദർ തെരേസപിണറായി വിജയൻമുഹമ്മദ്എലിപ്പനിവി.ടി. ഭട്ടതിരിപ്പാട്ലിവർപൂൾ എഫ്.സി.കറ്റാർവാഴമഴമുസ്ലീം ലീഗ്കുവൈറ്റ്അയക്കൂറപ്രധാന ദിനങ്ങൾലോക മലമ്പനി ദിനംഡൊമിനിക് സാവിയോകല്യാണി പ്രിയദർശൻപ്രധാന താൾഅങ്കണവാടിതത്തകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംരക്താതിമർദ്ദംലൈംഗിക വിദ്യാഭ്യാസംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഅന്തർമുഖതഷമാംസേവനാവകാശ നിയമംമഞ്ഞുമ്മൽ ബോയ്സ്അർബുദംചേനത്തണ്ടൻവിഷാദരോഗംഇ.എം.എസ്. നമ്പൂതിരിപ്പാട്കേരളത്തിന്റെ ഭൂമിശാസ്ത്രംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻവള്ളത്തോൾ പുരസ്കാരം‌സന്ധിവാതം🡆 More