സുന്ദ ദ്വീപുകൾ

മലയ് ദ്വീപസമൂഹത്തിലെ ഒരുകൂട്ടം ദ്വീപുകളാണ് സുന്ദ ദ്വീപുകൾ.

സുന്ദ ദ്വീപുകൾ
Greater Sunda Islands
സുന്ദ ദ്വീപുകൾ
Flat-headed cat camera-trapped in Tangkulap Forest Reserve, Sabah, Malaysia in March 2009

ഇവയെ വലിയ സുന്ദ ദ്വീപുകൾ (Greater Sunda Islands) എന്നും ചെറിയ സുന്ദ ദ്വീപുകൾ (Lesser Sunda Islands) എന്നും തരം തിരിക്കാം.

വലിയ സുന്ദ ദ്വീപുകൾ

മലയ് ദ്വീപസമൂഹത്തിലെ ഒരുകൂട്ടം വലിയ ദ്വീപുകളാണ് വലിയ സുന്ദ ദ്വീപുകൾ. ഇവ മിക്കവയും ഇന്നത്തെ ഇന്തോനേഷ്യയുടെ ഭാഗമാണ്. കൂട്ടത്തിലെ ചെറിയ ദ്വീപായ ജാവയിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യ; പടിഞ്ഞാറൻ വശത്ത് മലേഷ്യയിൽ നിന്ന് മലാക്കാ കടലിടുക്കിന് കുറുകെയായി ആണ് സുമാത്രയുടെ സ്ഥാനം; കലിമന്തം എന്ന് വിളിക്കപ്പെടുന്ന ഇന്തോനേഷ്യൻ മേഖലയായ വിശാല ബോർണിയോയും ഏതാണ്ട് Y ആകൃതിയിലുള്ള സുലവേസിയും(മുൻപ് സെലെബസ്) കിഴക്കൻ ഭാഗത്താണ്. ചില നിർവചനങ്ങൾ അനുസരിച്ച് ജാവയും സുമാത്രയും ബോർണിയോയും മാത്രമാണ് വലിയ സുന്ദ ദ്വീപുകളിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഭരണം

വലിയ സുന്ദ ദ്വീപുകൾ മിക്കവാറും ഇന്തോനേഷ്യയുടെ അതിർത്തിയിലാണ്.എങ്കിലും ബോർണിയോ ദ്വീപ്‌, ബ്രൂണയ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവയുടെ അതിർത്തികളാൽ വിഭജിക്കപ്പെട്ടിരിക്കുന്നു.ബ്രൂണയ് മുഴുവനും ഇന്തോനേഷ്യയുടെ അഞ്ചു പ്രവിശ്യകളും മലേഷ്യയുടെ രണ്ടു സംസ്ഥാനങ്ങളും ലബുവനിന്റെ അതിർത്തിയും ബോർണിയോ ദ്വീപിൽ ഉൾപ്പെട്ടിരിക്കുന്നു

ചെറിയ സുന്ദ ദ്വീപുകൾ

സുന്ദ ദ്വീപുകൾ 
ചെറിയ സുന്ദ ദ്വീപുകളുടെ ഉപഗ്രഹ ചിത്രം

ചെറിയ സുന്ദ ദ്വീപുകൾ വലിയ സുന്ദ ദ്വീപുകൾക്ക്‌ കിഴക്ക് വശത്തുള്ള ഒരു കൂട്ടം ദ്വീപുകളാണ്.ഇവ അഗ്നിപർവത കമാനത്തിന്റെയും ജാവൻ കടലിലെ സുന്ദ കിടങ്ങിന്റെ പ്രവർത്തനത്താൽ രൂപം കൊണ്ട സുന്ദ കമാനത്തിന്റെയും ഭാഗമാണ്.പ്രധാനപ്പെട്ട ചെറിയ സുന്ദ ദ്വീപുകൾ ബാലി,ലോമ്പോക്ക്,സുംബാവ,ഫ്ലോറിസ്,സുംബ,ടിമോർ,അലോർ ദ്വീപസമൂഹം,ഭാരത് ദയ ദ്വീപുകൾ,ടാനിബാർ ദ്വീപുകൾ എന്നിവയാണ്(പടിഞ്ഞാറു നിന്ന് കിഴക്കോട്ട്)

ഭരണം

ചെറിയ സുന്ദ ദ്വീപുകളിൾ മിക്കവയുംഇന്തോനേഷ്യയുടെ പ്രവിശ്യകൾ ആണ്.

ടിമോർ ദ്വീപിന്റെ കിഴക്ക് ഭാഗം കിഴക്കൻ ടിമോറിന്റെ ഭാഗമാണ്.

ജൈവവൈവിധ്യം

ചെറിയ സുന്ദ ദ്വീപുകളിൽ മിക്കവയും വാല്ലസ് രേഖയ്ക്ക് കിഴക്ക് ഭാഗത്താണ്.ലോമ്പോക്കും സുംബാവയും മുതൽ കിഴക്ക് ഫ്ലോറിസും അലോറും വരെ ഇന്തോനേഷ്യയുടെ മിക്ക പ്രദേശങ്ങളിലുമുള്ള മഴക്കാടുകൾക്ക് പകരം വരണ്ട വനങ്ങളാണ്.എങ്കിലും ചില ഭാഗങ്ങളിൽ മഴ ക്കാടുകളുമുണ്ട്.പ്രശസ്തമായ കൊമോഡോ ഡ്രാഗൺ ഉൾപ്പെടെ പല അപൂർവ ജീവികളും ഇവിടെ കാണപ്പെടുന്നു.

അവലംബം

2°00′S 110°00′E / 2.000°S 110.000°E / -2.000; 110.000

Tags:

സുന്ദ ദ്വീപുകൾ വലിയ സുന്ദ ദ്വീപുകൾ ചെറിയ സുന്ദ ദ്വീപുകൾ അവലംബംസുന്ദ ദ്വീപുകൾമലയ് ദ്വീപസമൂഹം

🔥 Trending searches on Wiki മലയാളം:

ആഗ്നേയഗ്രന്ഥിഭാരതീയ സ്റ്റേറ്റ് ബാങ്ക്ബി 32 മുതൽ 44 വരെകലാമണ്ഡലം സത്യഭാമസുലൈമാൻ നബിവിവാഹംഉഭയവർഗപ്രണയിനാട്യശാസ്ത്രംസന്ധിവാതംമാലിക് ഇബ്ൻ ദിനാർഈജിപ്റ്റ്ആഗ്നേയഗ്രന്ഥിയുടെ വീക്കംപ്രേമലുഗർഭ പരിശോധനപ്രമേഹംടൈറ്റാനിക് (ചലച്ചിത്രം)യഹൂദമതംദുഃഖവെള്ളിയാഴ്ചഋഗ്വേദംഇൻശാ അല്ലാഹ്ഗുരു (ചലച്ചിത്രം)രക്തസമ്മർദ്ദംലൈലയും മജ്നുവുംമനുഷ്യാവകാശംമുള്ളൻ പന്നികാളിമഹാകാവ്യംആയില്യം (നക്ഷത്രം)പടയണിചന്ദ്രൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരളത്തിലെ നദികളുടെ പട്ടികബൈപോളാർ ഡിസോർഡർതെയ്യംനവധാന്യങ്ങൾദേശീയപാത 66 (ഇന്ത്യ)ഇൻസ്റ്റാഗ്രാംമാമ്പഴം (കവിത)അരിമ്പാറഓസ്ട്രേലിയവിവാഹമോചനം ഇസ്ലാമിൽകൊല്ലൂർ മൂകാംബികാക്ഷേത്രംഷമാംമില്ലറ്റ്മുകേഷ് (നടൻ)വേണു ബാലകൃഷ്ണൻഹജ്ജ്രമണൻഒന്നാം ലോകമഹായുദ്ധംമാങ്ങപാത്തുമ്മായുടെ ആട്സത്യ സായി ബാബമലബാർ കലാപംഇസ്റാഅ് മിഅ്റാജ്ഡെങ്കിപ്പനിഖാലിദ് ബിൻ വലീദ്മെസപ്പൊട്ടേമിയഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾസംഗീതംഗദ്ദാമമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികചെറുശ്ശേരിവള്ളത്തോൾ പുരസ്കാരം‌എ.കെ. ആന്റണിദേശാഭിമാനി ദിനപ്പത്രംവി.ടി. ഭട്ടതിരിപ്പാട്ഷാഫി പറമ്പിൽതാപ്സി പന്നുഉഹ്‌ദ് യുദ്ധംഹെപ്പറ്റൈറ്റിസ്ജാലിയൻവാലാബാഗ് കൂട്ടക്കൊലWayback Machineനായർഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർസി. രവീന്ദ്രനാഥ്വള്ളിയൂർക്കാവ് ക്ഷേത്രംഇടശ്ശേരി ഗോവിന്ദൻ നായർ🡆 More