മലയ് ദ്വീപസമൂഹം

തെക്കുകിഴക്കേ ഏഷ്യയ്ക്കും ആസ്ട്രേലിയയ്ക്കും നടുവിലുള്ള ഒരു മഹാ ദ്വീപ സമൂഹമാണ് മലയ് ദ്വീപസമൂഹം.

ഇതിനെ മലയ് ലോകമെന്നും (മലയ് വേൾഡ്) ഇന്തോ-ആസ്ട്രേലിയൻ ആർക്കിപ്പെലാഗോ എന്നും ഈസ്റ്റിൻഡീസ് എന്നുമെല്ലാം വിളിക്കുന്നു. മറ്റു ചില പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. മലയ് റെയ്സിൽ നിന്നാണ് ഇതിനീ പേരു ലഭിച്ചത്.

മലയ് ദ്വീപസമൂഹം
Geography
Locationതെക്കുകിഴക്കേ ഏഷ്യ, ഓഷ്യാനിയ
Area2,000,000 km2 (770,000 sq mi)
Administration
Demographics
Population380,000,000

ഇന്ത്യൻ മഹാസമുദ്രത്തിന്റെയും പസിഫിക് മഹാസമുദ്രത്തിന്റെയും മധ്യേ സ്ഥിതി ചെയ്യുന്ന 25000-ത്തോളം ദീപുകളെ ഇത് ഉൾക്കൊള്ളുന്നു. കരയും കടലും ഉൾപ്പെടെ 2 മില്യൻ കി.മീ. പ്രദേശത്തോളം ഇത് പരന്ന് കിടക്കുന്നു. ബ്രുണൈ, ഈസ്റ്റ് മലേഷ്യ, കിഴക്കൻ തിമൂർ, ഇന്തോനേഷ്യ, സിംഗപ്പൂർ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളെയെല്ലാം ഇത് ഉൾക്കൊള്ളുന്നു. ഭൂമിശാസ്ത്രപരമായി ഈ ദ്വീപുസമൂഹം ലോകത്തിലെ സജീവ അഗ്നി പർവതങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലകളിലെന്നാണ്. ടെക്ടോണിക് ചലനങ്ങൾ മൂലമുണ്ടായ ധാരാളം പർവതങ്ങൾ ഉണ്ടിവിടെ. അതിൽ ലോകത്തിലെ എറ്റവും വലിയ പർവതങ്ങളിലൊന്നായ മലേഷ്യയിലെ സബാഹിലുള്ള കിനബാലു, ഇന്തോനേഷ്യയിലെ പാപുവയിലുള്ള പാൻകാക് ജയ തുടങ്ങിയവ ഉൾപ്പെടുന്നു. ലോകത്തിലെ എറ്റവും വലിയ അഗ്നി പർവത സ്ഫോടനം നടന്നത് ഈ ദ്വീപസമൂഹത്തിൽ ഉൾപ്പെടുന്ന ഇന്തൊനേഷ്യയിലെ ക്രാക്കത്തോവ ദ്വീപിലാണ്. 1863 ആഗസ്റ്റ് 26ന് നടന്ന അഗ്നിപർവത സ്ഫോടനത്തിന്റെ ശബ്ദം 3500 കിമി അകലെയുള്ള ആസ്ട്രേലിയയിൽ പോലും കേട്ടുവെന്നു പറയപ്പെടുന്നു.ജനവാസമില്ലാത്ത ദ്വീപാണെങ്കിലും ഇതിനെ തുടർന്നുണ്ടായ സുനാമി സുമാത്ര, ജാവ തീരങ്ങളിലെ 36000ലധികം പേരുടെ ജീവനെടുത്തു.

380 മില്യൻ ജനങ്ങൾ ഈ മേഖലയിൽ അതിവസിക്കുന്നു. ലോകത്തിലെ എറ്റവും ജനസംഖ്യ കൂടിയ ദ്വീപായ ജാവ ദ്വീപ് ഈ മേഖലയിലാണ്. ഇവിടെ അതിവസിക്കുന്ന ജനങ്ങളിൽ ഭൂരിഭാഗവും അസ്ട്രോനേഷ്യൻ വിഭാഗക്കാരും പടിഞ്ഞാറൻ മലയോ-പോളിനേഷ്യൻ ഭാഷ സംസാരിക്കുന്നവരുമാണ്. ഇസ്ലാം, ക്രിസ്ത്യൻ, ബുദ്ധ, ഹിന്ദു മതക്കാരാണ് ഈ മേഖലകളിൽ ഭൂരിഭാഗവും.

ഭൂമിശാസ്ത്രം

മലയ് ദ്വീപസമൂഹം എന്നത് ഇരുപത് ലക്ഷം ചതുരശ്രകിലോമീറ്റർ കരയും കടലും ഉൾപ്പെടെയുള്ള പ്രദേശമാണ്. 25000 ലധികം ദ്വീപുകൾ ഈ മേഖലയിലുണ്ട്. ഇതിനെ വിവിധ ചെറിയ മേഖലകളാക്കിത്തിരിക്കാം

  • ഇന്തോനേഷ്യ
    • സുമാത്ര ദ്വീപുകൾ
      • ഗ്രേറ്റർ സുമാത്ര
      • ലെസ്സർ സുമാത്ര
    • മലാക്കു ദ്വീപുകൾ
  • ഫിലിപ്പീൻ ദ്വീപസമൂഹം
  • ന്യൂഗിനിയയും ചുറ്റുമുള്ള ദ്വീപസമൂഹങ്ങളും

ആറ് വലിയ ദ്വീപുകൾ ന്യൂഗിനിയ, ബോർനിയോ, സുമാത്ര, സുലവേസി, ജാവ, ലുസോൺ എന്നവയാണ്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

2°56′S 107°55′E / 2.933°S 107.917°E / -2.933; 107.917

Tags:

ആസ്ട്രേലിയതെക്കുകിഴക്കേ ഏഷ്യ

🔥 Trending searches on Wiki മലയാളം:

ആലപ്പുഴ ജില്ലഅപ്പെൻഡിസൈറ്റിസ്കുമരകംമോഹൻലാൽനക്ഷത്രം (ജ്യോതിഷം)കാളികാവ്അരുവാപ്പുലം ഗ്രാമപഞ്ചായത്ത്ചെർ‌പ്പുളശ്ശേരിപേരാവൂർമാലോംകൊല്ലംസേനാപതി ഗ്രാമപഞ്ചായത്ത്തൃപ്രയാർചേർത്തലപൂക്കോട്ടുംപാടംപാലോട്ജി. ശങ്കരക്കുറുപ്പ്എരിമയൂർ ഗ്രാമപഞ്ചായത്ത്തീക്കടൽ കടഞ്ഞ് തിരുമധുരംഎ.പി.ജെ. അബ്ദുൽ കലാംമാളഹൃദയാഘാതംകുളമാവ് (ഇടുക്കി)ഇന്ത്യാചരിത്രംഭൂതത്താൻകെട്ട്ഫത്‌വകഠിനംകുളംഇന്ത്യയുടെ സ്വാതന്ത്ര്യസമരംചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്മഞ്ഞപ്പിത്തംകല്ല്യാശ്ശേരിമലപ്പുറംനെട്ടൂർഭൂമിഅഞ്ചാംപനിഇന്ത്യയുടെ രാഷ്‌ട്രപതിതളിപ്പറമ്പ്കൂത്താട്ടുകുളംവൈരുദ്ധ്യാത്മക ഭൗതികവാദംകണ്ണൂർ ജില്ലമീഞ്ചന്തകടുക്കകുമളിനോഹപാമ്പാടുംപാറമാഞ്ചസ്റ്റർ സിറ്റി എഫ്.സി.കേരളത്തിലെ പാമ്പുകൾഒറ്റപ്പാലംഊട്ടിജ്ഞാനപ്പാനതോമാശ്ലീഹാഔഷധസസ്യങ്ങളുടെ പട്ടികബദ്ർ യുദ്ധംപെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്വെള്ളിവരയൻ പാമ്പ്ആധുനിക കവിത്രയംജവഹർലാൽ നെഹ്രുഒ.എൻ.വി. കുറുപ്പ്സംയോജിത ശിശു വികസന സേവന പദ്ധതിനെടുങ്കണ്ടംഇടപ്പള്ളിമാർത്താണ്ഡവർമ്മസക്കറിയജീവപര്യന്തം തടവ്കതിരൂർ ഗ്രാമപഞ്ചായത്ത്മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്പേരാൽപിറവന്തൂർമലക്കപ്പാറഅബുൽ കലാം ആസാദ്നാദാപുരം ഗ്രാമപഞ്ചായത്ത്ഓണംസുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻചെറുവത്തൂർഇരിങ്ങോൾ കാവ്വെള്ളാപ്പള്ളി നടേശൻനെടുമങ്ങാട്കളമശ്ശേരിപാണ്ടിക്കാട്🡆 More