സച്ചിദാനന്ദ റൗത്ത് റായ്

ഒഡിഷയിലെ പ്രമുഖകവിയും, നോവലിസ്റ്റും, ചെറുകഥാകൃത്തുമായിരുന്നു സച്ചിദാനന്ദ റൗത്ത് റായ്(1916–2004).

ഭാരതീയ സാഹിത്യത്തിനു നൽകിയ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിനു 1986-ൽ ജ്ഞാനപീഠപുരസ്ക്കാരം നൽകപ്പെട്ടിട്ടുണ്ട്.

സച്ചിദാനന്ദ റൗത്ത് റായ്
ജനനം(1916-05-13)13 മേയ് 1916
ഗുരുജംഗ്, ഖുദ്ര
മരണം21 ഓഗസ്റ്റ് 2004(2004-08-21) (പ്രായം 88)
കട്ടക്
തൂലികാ നാമംസച്ചി റൗത്തറാ
ശ്രദ്ധേയമായ രചന(കൾ)പല്ലിശ്രീ
അവാർഡുകൾജ്ഞാനപീഠ പുരസ്കാരം

ജനനം

ഖുദ്രയ്ക്കടുത്ത ഗുരുജംഗിൽ 1916 മെയ് 13-ന് ജനിച്ചു. വളർന്നതും വിദ്യാഭ്യാസം തേടിയതും ബംഗാളിലായിരുന്നു.

സാഹിത്യജീവിതം

പതിനൊന്നു വയസ്സിൽ തന്നെ റൗത്ത് റായ് കവിതകൾ എഴുതാൻ ആരംഭിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിയ്ക്കുമ്പോൾ തന്നെ സ്വാതന്ത്ര സമരത്തിൽ ആകൃഷ്ടനായി. അദ്ദേഹത്തിന്റെ ചില കവിതകൾ ബ്രിട്ടീഷ് ഭരണകൂടം അക്കാലത്ത് നിരോധിച്ചിരുന്നു. പുസ്തകരൂപത്തിൽ വന്ന ആദ്യത്തെ കൃതി പാഥേയം ആണ്.

കവി എന്ന നിലയിൽ റൗത്ത് റായിയ്ക്ക് അംഗീകാരം നേടിക്കൊടുത്തത് 1939 ൽ പ്രസിദ്ധീകൃതമായ ബാജി റാവുത് എന്ന കൃതിയാണ്. തോണി തുഴഞ്ഞ് ഉപജീവനം കഴിയ്ക്കുന്ന പന്ത്രണ്ടുകാരനായ ഒരു ദരിദ്രബാലനെക്കുറിച്ചുള്ളതായിരുന്നു ഈ കവിത. ബ്രീട്ടിഷ് ആധിപത്യത്തിനെതിരായ ജാഥയിൽ പങ്കെടുത്ത ഈ ബാലൻ വെടിയുണ്ടയേറ്റ് പിടഞ്ഞുവീഴുന്നു. സാമ്രാജ്യത്വവിരോധം നിറഞ്ഞുതുളുമ്പുന്ന ഈ കവിത ഓഡിഷയിലെ ജനങ്ങൾക്ക് ഉണർവ്വും ഉത്തേജനവും പ്രദാനം ചെയ്യുകയുണ്ടായി. അതുകൊണ്ടു തന്നെ റൗത്ത് റായ് ബ്രിട്ടീഷ് ഭരണാധികാരികളുടെ നോട്ടപ്പുള്ളിയാകാനും അധികം കാലം വേണ്ടിവന്നില്ല.

ഉൾനാടൻ ഗ്രാമീണജീവിതത്തിന്റെ ഛവിയും ഛന്ദസ്സും ഒപ്പിയെടുക്കുന്നതിൽ റൗത്ത് റായ് അതീവ സൂക്ഷ്മതയാണ് പുലർത്തിയത്.

പ്രധാന സമാഹാരങ്ങൾ

  1. പൂർണ്ണിമ
  2. പല്ലിശ്രീ (1942)
  3. രക്തശിഖ
  4. അഭിജാൻ
  5. പാണ്ഡുലിപി
  6. ഹാസാന്ത്
  7. സ്വാഗത്
  8. ഏഷ്യാർ സ്വപ്ന
  9. ഭാനുമർ തീർദേശ്
  10. മയക്കോവ്സ്കി കാവ്യ സംഗ്രഹം

ആത്മകഥ

ഉത്തരാ ഫാൽഗുനി

ബഹുമതികൾ

  • 1962-ൽ പത്മശ്രീ
  • 1963-ൽ സാഹിത്യ അക്കാദമി അവാർഡ്
  • 1965-ൽ സോവിയറ്റ് ലാൻഡ്‌ നെഹ്‌റു അവാർഡ്.
  • 1986-ൽ ജ്ഞാനപീഠപുരസ്ക്കാരം.

മരണം

കട്ടക്കിൽ 2004 ഓഗസ്റ്റ് 21 നു അന്തരിച്ചു.

അവലംബം

Tags:

സച്ചിദാനന്ദ റൗത്ത് റായ് ജനനംസച്ചിദാനന്ദ റൗത്ത് റായ് സാഹിത്യജീവിതംസച്ചിദാനന്ദ റൗത്ത് റായ് പ്രധാന സമാഹാരങ്ങൾസച്ചിദാനന്ദ റൗത്ത് റായ് ആത്മകഥസച്ചിദാനന്ദ റൗത്ത് റായ് ബഹുമതികൾസച്ചിദാനന്ദ റൗത്ത് റായ് മരണംസച്ചിദാനന്ദ റൗത്ത് റായ് അവലംബംസച്ചിദാനന്ദ റൗത്ത് റായ്ഒഡിഷ

🔥 Trending searches on Wiki മലയാളം:

ജി. ശങ്കരക്കുറുപ്പ്വിരലടയാളംതീയർതിറയാട്ടംലിംഫോസൈറ്റ്കേരളാ ഭൂപരിഷ്കരണ നിയമംപൊൻകുന്നം വർക്കിഅമുക്കുരംവിവിധയിനം നാടകങ്ങൾബൈബിൾമില്ലറ്റ്വൈലോപ്പിള്ളി ശ്രീധരമേനോൻഅനിമേഷൻ2022 ഫിഫ ലോകകപ്പ്രക്തസമ്മർദ്ദംശ്രീനാരായണഗുരുരാജ്യസഭഉണ്ണുനീലിസന്ദേശംകേരളംപ്രസീത ചാലക്കുടികാരൂർ നീലകണ്ഠപ്പിള്ളഖദീജസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഗ്രഹംവള്ളത്തോൾ നാരായണമേനോൻകുടുംബികൂദാശകൾഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)പാമ്പാടി രാജൻഝാൻസി റാണിവൃത്തം (ഛന്ദഃശാസ്ത്രം)തമിഴ്‌നാട്ചന്ദ്രൻകേരള നവോത്ഥാനംപൂച്ചസച്ചിൻ തെൻഡുൽക്കർജയഭാരതിശുക്രൻയഹൂദമതംഗിരീഷ് പുത്തഞ്ചേരിജയറാംജുമുഅ (നമസ്ക്കാരം)ആണിരോഗംആനന്ദം (ചലച്ചിത്രം)കമല സുറയ്യവിഭക്തികയ്യൂർ സമരംഅരണമതിലുകൾ (നോവൽ)ശാസ്ത്രംസ്ത്രീപർവ്വംഅർജന്റീനലിംഫോമകരുണ (കൃതി)ചേരിചേരാ പ്രസ്ഥാനംഒന്നാം ലോകമഹായുദ്ധംജവഹർലാൽ നെഹ്രുതണ്ടാൻ (സ്ഥാനപ്പേർ)ഇന്ത്യയുടെ രാഷ്‌ട്രപതിമുഹമ്മദ് ഇസ്മായിൽഅങ്കോർ വാട്ട്തനതു നാടക വേദിഅയമോദകംമോയിൻകുട്ടി വൈദ്യർക്ഷേത്രപ്രവേശന വിളംബരംദ്വിതീയാക്ഷരപ്രാസംസുഗതകുമാരിഅങ്കണവാടിവിവേകാനന്ദൻതച്ചോളി ഒതേനൻകിന്നാരത്തുമ്പികൾഒപ്പനകൊഴുപ്പരാജ്യങ്ങളുടെ പട്ടികഭാരതീയ ജനതാ പാർട്ടിമ്ലാവ്കവിതതൃശ്ശൂർതിരുവിതാംകൂർ🡆 More