ശാരീരിക വ്യായാമം

ശാരീരികക്ഷമതയും പൂർണ്ണാരോഗ്യവും ചിലപ്പോൾ ശരീര സൗന്ദര്യവും വച്ചുപുലർത്താനായി ചെയ്യുന്ന കായികാഭ്യാസങ്ങളാണ് വ്യായാമം.

ആംഗലേയത്തിൽ എക്സ്സെർസൈസ് (Exercise) എന്ന് പറയുന്നു. കായികരംഗത്തെ മികവിനായി, പേശികൾ ബലപ്പെടുത്തുന്നതിനായി, ശരീരഭാരം കൂട്ടുകയോ കുറക്കുകയൊ ചെയ്യുന്നതിനായി, കുടവയർ കുറയ്ക്കുന്നതിനായി, രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി, യുവത്വം നിലനിർത്താനായി, ഊർജസ്വലതക്കായി, മാനസികമായ ഉല്ലാസവും ആരോഗ്യവും നിലനിർത്തുന്നതിനായി, മികച്ച ജീവിതശൈലിയ്ക്കായി, ചിലപ്പോൾ ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യം മെച്ചപ്പെടുത്താനായി എന്നിങ്ങനെ പല ലക്ഷ്യങ്ങൾക്കായി വ്യായാമം ചെയ്യുന്നവരുണ്ട്.

ശാരീരിക വ്യായാമം
ഒരു ദീർഘദൂര ഓട്ടമത്സരത്തിൽ നിന്ന്
ശാരീരിക വ്യായാമം
ഒരു ബോഡിബിൽഡർ വ്യായാമം ചെയ്യുന്നു.

വ്യായാമവും രോഗപ്രതിരോധവും

മുതിർന്നവർ ദിവസേന കുറഞ്ഞത് മുപ്പത് മിനുട്ട് നേരവും കുട്ടികൾ ഒരു മണിക്കൂറും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പതിവായി വ്യായാമം ചെയ്യുന്നത് രോഗപ്രതിരോധവ്യവസ്ഥയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും, രക്തയോട്ടം മെച്ചപ്പെടുത്താനും, കാൻസർ, ഹൃദ്രോഗം, ഹൃദയ ധമനീ രോഗം, പ്രമേഹം, പൊണ്ണത്തടി, പക്ഷാഘാതം, ഫാറ്റി ലിവർ, പിസിഒഎസ്, വിഷാദരോഗം, ലിംഗ ഉദ്ധാരണക്കുറവ്, ലൈംഗിക പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങളിൽ നിന്നു പോലും രക്ഷനേടുന്നതിനും അവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. വ്യായാമത്തിന്റെ ഗുണം മിക്കവാറും എല്ലാ അവയവങ്ങൾക്കും ലഭിക്കുന്നു. ശരീരത്തിലെത്തുന്ന അമിതമായ കൊഴുപ്പ്, ഉപ്പ്, ഊർജം അഥവാ പഞ്ചസാര, രക്താദി സമ്മർദ്ദം എന്നിവയെ നിയന്ത്രിക്കുവാനും രക്തയോട്ടം മെച്ചപ്പെടുത്തുവാനും ഏറെ ഫലപ്രദമാണ് വ്യായാമം. ഹൃദയം, തലച്ചോർ എന്നിവയുടെ ശരിയായ പ്രവർത്തനത്തിന്റെ വ്യായാമം ഒഴിച്ചു കൂടാനാവാത്തതാണ്. സ്തനം, പ്രോസ്ട്രേറ്റ്, വൻകുടൽ, ശ്വാസകോശം, കരൾ തുടങ്ങിയവയെ ബാധിക്കുന്ന കാൻസർ രോഗത്തെ പോലും വ്യായാമം തടയുന്നതായി പഠനങ്ങളുണ്ട്.

വ്യായാമവും മാനസികാരോഗ്യവും

വ്യായാമം മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനോടൊപ്പം സന്തോഷവാനായിരിക്കാനും സഹായിക്കുന്നു. ഇത് ചെയ്യുമ്പോൾ സന്തോഷകരമായ ഹോർമോണുകളുടെ ഉത്പാദനം വർധിക്കുന്നു. ഒപ്പം മികച്ച ശാരീരികക്ഷമത പ്രദാനം ചെയ്യുകയും കാര്യങ്ങളെ നല്ല രീതിയിൽ നോക്കിക്കാണുവാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു. "ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുമുള്ളൂ" എന്ന ചൊല്ല് കേട്ടിട്ടില്ലേ. ചെറുപ്പകാലങ്ങളിലെ വിഷാദരോഗം ഒരു ആഗോള പ്രതിഭാസമായി വളർന്നുവരികയാണ്. കുട്ടികളിലും മുതിർന്നവരിലും വിഷാദമകറ്റാൻ, ഉത്കണ്ഠ കുറയ്ക്കാൻ വ്യായാമം ഒരു പരിധിവരെ സഹായിക്കുന്നു. നിത്യജീവിതത്തിലെ പലവിധ മാനസിക സംഘർഷങ്ങൾ, സമ്മർദങ്ങൾ അതിജീവിക്കാൻ ഇതവരെ സഹായിക്കുന്നു.

ശരീരസൗന്ദര്യവും യവ്വനവും നിലനിർത്താൻ

വ്യായാമം ചെയ്യുന്ന വ്യക്തികൾ മറ്റുള്ളവരെക്കാൾ ചുറുചുറുക്കോടെ കാണപ്പെടുകയും ഇത്തരക്കാരിൽ നടുവേദന, കഴുത്തുവേദന പോലെയുള്ള പ്രശ്നങ്ങൾ കുറഞ്ഞിരിക്കുകയും, ദീർഘകാലം ചെറുപ്പമായിരിക്കുകയും ചെയ്യുന്നു. പേശികളും അസ്ഥികളും ബലപ്പെടുത്തുന്നതിന്റെ ഗുണം വളരെയധികമാണ്. വാർധക്യത്തിലും ചുറുചുറുക്കോടെ ആരോഗ്യത്തോടെയിരിക്കാനും ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനും വ്യായാമം സഹായിക്കുന്നു. ബോഡി ബിൽഡിംഗ്‌, ഫിറ്റ്നസ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സൗന്ദര്യ രഹസ്യവും മറ്റൊന്നല്ല. പതിവായി വ്യായാമം ചെയ്യുന്ന പുരുഷന്മാരിൽ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് മെച്ചപ്പെട്ട രീതിയിൽ കാണപ്പെടുന്നു. ഇതവരുടെ യവ്വനവും ശരീര ബലവും നിലനിർത്തുന്നു. സ്ത്രീകളിൽ ആർത്തവ ക്രമക്കേടുകൾ അകറ്റാനും നല്ല ആരോഗ്യവും ശരീരകാന്തിയും ഉണ്ടാകാനും വ്യായാമം സഹായിക്കുന്നു.

ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ

കൃത്യമായി വ്യായാമം ചെയ്യുന്നത് ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ തൃപ്തികരമായ ലൈംഗികജീവിതത്തിന് വ്യായാമം മുതൽക്കൂട്ടാണെന്ന് പറയാം. വ്യായാമം ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം ത്വരിതപ്പെടുത്തുന്നു. പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവ് സ്ത്രീകളിൽ താല്പര്യക്കുറവ്, യോനിവരൾച്ച, രതിമൂർച്ഛാഹാനി തുടങ്ങിയ പ്രശ്നങ്ങൾ വ്യായാമം ചെയ്യുന്നവരിൽ കുറഞ്ഞു കാണപ്പെടുന്നു. മാത്രമല്ല, ബീജങ്ങളുടെ ആരോഗ്യത്തെ വർധിപ്പിക്കുന്ന ഇത് വന്ധ്യതയേയും ചെറുക്കുന്നു. സ്ത്രീകളിൽ ആർത്തവവിരാമവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെ പരിഹരിക്കാൻ വ്യായാമം അത്യുത്തമമാണ്. ലളിതമായ കെഗൽ വ്യായാമം പരിശീലിക്കുന്നത് ചുമക്കുമ്പോഴും, തുമ്മുമ്പോഴും അറിയാതെ മൂത്രം പോകുന്ന അജിതേന്ദ്രിയത്വം എന്ന അവസ്ഥയ്ക്കും, ഉദ്ധാരണശേഷിക്കുറവ് ഉൾപ്പടെയുള്ള ചില ലൈംഗിക പ്രശ്നങ്ങൾക്കും പരിഹാരമാണ്.

രോഗങ്ങളെ ചെറുക്കുന്ന അത്ഭുതം

ആരോഗ്യപ്രവർത്തകർ വ്യായാമത്തെ പലരോഗങ്ങളേയും ചെറുക്കുന്ന ഒരു 'അത്ഭുതം' എന്നാണ് വിശേഷിപ്പിക്കുന്നത്. ചിട്ടയായ വ്യായാമത്തോടൊപ്പം പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നത് പൂർണ്ണമായ ഫലം നൽകും.

ശാരീരികക്ഷമത വർധിക്കാൻ

കായികതാരങ്ങൾ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും വ്യായാമം ചെയ്യാറുണ്ട്.

വിവിധതരം വ്യായാമങ്ങൾ

ശാരീരിക വ്യായാമങ്ങൾ അവ മനുഷ്യ ശരീരത്തിലേൽപ്പിക്കുന്ന ഫലത്തെ ആസ്പദമാക്കി പൊതുവെ മൂന്ന് വിധമാണുള്ളത്.

  • സന്ധികളുടേയും പേശികളുടേയും ചലനങ്ങളെ ഉത്തേജിപ്പിക്കുന്ന സ്ട്രെച്ചിങ്ങ് പോലുള്ള ഫ്ലെക്സിബിലിറ്റി വ്യായാമങ്ങൾ.
  • സൈക്ലിങ്ങ്, നീന്തൽ, വേഗത്തിലുള്ള നടപ്പ്, ഓട്ടം, പടി കയറൽ, സ്കിപ്പിംഗ്, ടെന്നീസ്, ഫുട്ബോൾ, ബാഡ്മിന്റൺ കളിക്കൽ, നൃത്തങ്ങൾ തുടങ്ങി ഹൃദയധമ്നികളെ ഉത്തേജിപ്പിക്കുന്ന ഏറോബിക്സ് വ്യായാമങ്ങൾ. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഇവയെ കാർഡിയാക് വ്യായാമങ്ങൾ എന്നും അറിയപ്പെടുന്നു. ഇവ പരിശീലിക്കുമ്പോൾ ഹൃദയമിടിപ്പ് വർധിക്കുകയും വിയർക്കുകയും ചെയ്യുന്നത് സ്വാഭാവികം.
  • താതകാലികമായി പേശികൾക്ക്, അസ്ഥികൾക്ക് ശക്തി പകരുന്ന വെയ്റ്റ്ലിഫ്റ്റിങ്ങ് പോലുള്ള അനീറോവ്യായാമങ്ങൾ. ബോഡി ബിൽഡിംഗ്‌ ചെയ്യുന്നവർ ഇത് കൂടുതലും പരിശീലിച്ചു കാണപ്പെടുന്നു.

അവലംബം

Tags:

ശാരീരിക വ്യായാമം വ്യായാമവും രോഗപ്രതിരോധവുംശാരീരിക വ്യായാമം വ്യായാമവും മാനസികാരോഗ്യവുംശാരീരിക വ്യായാമം ശരീരസൗന്ദര്യവും യവ്വനവും നിലനിർത്താൻശാരീരിക വ്യായാമം ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻശാരീരിക വ്യായാമം രോഗങ്ങളെ ചെറുക്കുന്ന അത്ഭുതംശാരീരിക വ്യായാമം ശാരീരികക്ഷമത വർധിക്കാൻശാരീരിക വ്യായാമം അവലംബംശാരീരിക വ്യായാമം

🔥 Trending searches on Wiki മലയാളം:

ഹനുമാൻകക്കാടംപൊയിൽമാവോയിസംസൗദി അറേബ്യഈമാൻ കാര്യങ്ങൾകുമാരനാശാൻഇസ്‌ലാംകേരളത്തിലെ ജാതി സമ്പ്രദായംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികചിയ വിത്ത്കേരള നിയമസഭചെന്നൈ സൂപ്പർ കിങ്ങ്‌സ്ഭൂമിസ്വർണംലിംഗംവട്ടവടമലയാളി മെമ്മോറിയൽധ്രുവ് റാഠിരാഹുൽ ഗാന്ധിരാജവംശംശംഖുപുഷ്പംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യകാളിദാസൻഹിന്ദുമതംസമസ്ത കേരള ജംഇയ്യത്തുൽ ഉലമപ്രകാശ് രാജ്ദേശീയ ജനാധിപത്യ സഖ്യംമഞ്ഞപ്പിത്തംജെ.സി. ഡാനിയേൽ പുരസ്കാരംകേരളത്തിലെ ജില്ലകളുടെ പട്ടികതിരുവനന്തപുരം ലോക്സഭാമണ്ഡലംശ്രീനാരായണഗുരുഉടുമ്പ്തിരുവാതിര (നക്ഷത്രം)ഫ്രഞ്ച് വിപ്ലവംകമൽ ഹാസൻലോക മലമ്പനി ദിനംശശി തരൂർകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)തിരഞ്ഞെടുപ്പ് ബോണ്ട്ഒരു സങ്കീർത്തനം പോലെസാഹിത്യംഎ.കെ. ആന്റണിവെള്ളെരിക്ക്എസ്. ജാനകിറോസ്‌മേരിഎം.വി. ജയരാജൻവി.എസ്. അച്യുതാനന്ദൻവി. ജോയ്ജവഹർലാൽ നെഹ്രുവയലാർ രാമവർമ്മമലമ്പനിദേശാഭിമാനി ദിനപ്പത്രംസന്ദീപ് വാര്യർദ്രൗപദി മുർമുഇന്ത്യയുടെ ദേശീയപ്രതിജ്ഞഡെൽഹി ക്യാപിറ്റൽസ്ഹംസഎം.ആർ.ഐ. സ്കാൻകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881കൃഷ്ണൻവോട്ടിംഗ് മഷിതകഴി സാഹിത്യ പുരസ്കാരംആറ്റിങ്ങൽ ലോക്സഭാമണ്ഡലംഹൃദയാഘാതംഅതിരാത്രംരാജീവ് ചന്ദ്രശേഖർമലയാളം നോവലെഴുത്തുകാർനിർജ്ജലീകരണംപത്താമുദയംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപിറന്നാൾനിർമ്മല സീതാരാമൻകെ.കെ. ശൈലജദശാവതാരംഖലീഫ ഉമർചരക്കു സേവന നികുതി (ഇന്ത്യ)🡆 More