വേലുപ്പിള്ള പ്രഭാകരൻ

ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴം എന്ന സംഘടനയുടെ സ്ഥാപകനും, തലവനുമായിരുന്നു വേലുപ്പിള്ള പ്രഭാകരൻ 1954 നവംബർ 26 ന് വാൽവെട്ടിത്തുറൈയിൽ ജനിച്ച പ്രഭാകരൻ തമ്പി എന്നാണ് ഈലം തമിഴർക്കിടയിൽ അറിയപ്പെട്ടിരുന്നത്.

കരൈയാർ എന്ന താരതമ്യേന താഴ്ന്ന ജാതിയിൽ പിറന്ന പ്രഭാകരന് ദളിതരുടെയും പിന്നോക്ക സമുദായങ്ങളുടെയും പിന്തുണയുണ്ടായിരുന്നു. എന്നാൽ മേൽജാതിക്കാരെ ആക്രമിക്കലോ താഴ്ത്തലോ ചെയ്യാത്ത പ്രഭാകരൻ, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുകയും, സ്ത്രീകൾക്ക് തുല്യ അവകാശം നൽകുകയും, സ്ത്രീധനം നിരോധിക്കുകയും, ചെയ്ത പ്രഭാകരനും പുലികളും തമിഴ് ന്യൂനപക്ഷത്തിന്റെ പ്രത്യാശയായി മാറുകയായിരുന്നു. 1990 ന് മുമ്പുവരെ തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. തമിഴ് ന്യൂ ടൈഗേഴ്സ് എന്ന പേരിലാണ് പ്രഭാകരൻ സംഘടന തുടങ്ങിയത് (തമിഴ്: வேலுப்பிள்ளை பிரபாகரன்; (നവംബർ 26, 1954 - മേയ് 18, 2009).

വേലുപ്പിള്ള പ്രഭാകരൻ
വേലുപ്പിള്ള പ്രഭാകരൻ
2006 നവംബറിൽ വേലുപ്പിള്ള പ്രഭാകരൻ
മരണ കാരണംശ്രീലങ്കൻ സൈന്യം പതിയിരുന്ന്
തൊഴിൽLTTE നേതാവ്
ക്രിമിനൽ കുറ്റം(ങ്ങൾ)ജീവനും ആരോഗ്യത്തിനും എതിരായ കുറ്റകൃത്യങ്ങൾ, കൊലപാതകം, കൊലപാതകം, സംഘടിത കുറ്റകൃത്യം, ഭീകരവാദ ഗൂഢാലോചന സിദ്ധാന്തം
ക്രിമിനൽ ശിക്ഷഅറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് കൊളംബോ ഹൈക്കോടതി
മരണ വാറണ്ട് പുറപ്പെടുവിച്ചത് മദ്രാസ്
ജീവിതപങ്കാളി(കൾ)മതിവത്തനി എറമ്പ്
കുട്ടികൾചാൾസ് ആന്റണി
ദുവാരക
ബാലചന്ദ്രൻ
ലക്ഷ്യംതമിഴ് ഈഴം (തമിഴ് ആളുകൾക്ക് പ്രത്യേക ഭൂമി)

പതനം

അടുത്ത സഹപ്രവർത്തകനായിരുന്ന മുരളീധരൻ (കരുണ അമ്മൻ) എതിരാളിയായതോടെ 2004-ൽ പതനം തുടങ്ങി.

ശ്രീലങ്കൻ സേന തങ്ങളെ സൈനികമായി പരാജയപ്പെടുത്തിയെന്നു് എൽ.ടി.ടി.ഇ 2009 മെയ് 17-ആം തീയതി സമ്മതിച്ചു. വേലുപ്പിള്ളൈ പ്രഭാകരൻ (വേലുപ്പിള്ള പ്രഭാകരൻ) കഥാവശേഷനുമായി.

2009 മെയ് 16-ആം തീയതിയോ 17-ആം തീയതിയോ അയാൾ ആത്മഹത്യ ചെയ്യുകയോ വധിയ്ക്കപ്പെടുകയോ ചെയ്തുവെന്നു് കരുതപ്പെടുന്നു. പ്രഭാകരൻ മൃതിയടഞ്ഞെന്നു് മെയ് 18-ആം തീയതി ശ്രീലങ്കൻ സേന പ്രഖ്യാപിച്ചു. വേലുപ്പിള്ള പ്രഭാകരന്റെ മൃതശരീരം മുൻ സഹപ്രവർത്തകൻ മുരളീധരൻ (കരുണ അമ്മൻ) തിരിച്ചറിഞ്ഞുവെന്നു് വ്യക്തമാക്കി 19-ആം തീയതി മൃതശരീരചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിച്ചു .പ്രഭാകരന്റെ അന്ത്യം മെയ് 24-ആം തീയതി എൽ.ടി.ടി.ഇയുടെ രാജ്യാന്തര നയതന്ത്ര തലവൻ ശെൽവരശ പത്മനാഥൻ ബി ബി സിയോട് സമ്മതിച്ചു.

കൂടുതൽ വായനയ്ക്ക്

അവലംബം



Tags:

19541990ഈലംതമിഴ് ഭാഷദളിതർലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴംസ്ത്രീധനം

🔥 Trending searches on Wiki മലയാളം:

കുമാരനാശാൻയഹൂദമതംഹീമോഗ്ലോബിൻഫുട്ബോൾവി.ടി. ഭട്ടതിരിപ്പാട്ബാഹ്യകേളിഐക്യ അറബ് എമിറേറ്റുകൾതായ്‌വേര്അയ്യങ്കാളികാർKansasഅനു ജോസഫ്കൊളസ്ട്രോൾയു‌എസ് സംസ്ഥാന, പ്രദേശ പുഷ്പങ്ങളുടെ പട്ടികഷമാംനായർമലൈക്കോട്ടൈ വാലിബൻദുഃഖവെള്ളിയാഴ്ചപന്തിയോസ് പീലാത്തോസ്സഞ്ജീവ് ഭട്ട്ബെംഗളൂരുമാധ്യമം ദിനപ്പത്രംഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംവില്ലോമരംഗർഭഛിദ്രംഉസ്‌മാൻ ബിൻ അഫ്ഫാൻആഗോളവത്കരണംഅനീമിയടോം ഹാങ്ക്സ്തത്ത്വമസിസച്ചിദാനന്ദൻചുരം (ചലച്ചിത്രം)അല്ലാഹുമലയാളം അക്ഷരമാലസിന്ധു നദീതടസംസ്കാരംMawlidമതേതരത്വംരാജ്യസഭമയ്യഴിപ്പുഴയുടെ തീരങ്ങളിൽബദ്ർ മൗലീദ്ഈസ്റ്റർവാസ്കോ ഡ ഗാമകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികനക്ഷത്രവൃക്ഷങ്ങൾഭാരതീയ റിസർവ് ബാങ്ക്കൽക്കി (ചലച്ചിത്രം)അരുണാചൽ പ്രദേശ്തിരുവിതാംകൂർഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഇന്ത്യൻ ഭരണഘടനയുടെ ആമുഖംചെറൂളരാമൻമസ്ജിദുന്നബവിഖലീഫ ഉമർഋഗ്വേദംഋതുവ്രതം (ഇസ്‌ലാമികം)കുരിശിന്റെ വഴിചങ്ങമ്പുഴ കൃഷ്ണപിള്ളഅൽ ഫാത്തിഹ(എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യുവിർജീനിയകവര്തോമാശ്ലീഹാകരിങ്കുട്ടിച്ചാത്തൻഹംസഇൻശാ അല്ലാഹ്മരണംഹിമാലയംടോൺസിലൈറ്റിസ്അബ്ദുന്നാസർ മഅദനിമുള്ളൻ പന്നിമഞ്ഞുമ്മൽ ബോയ്സ്അർ‌ണ്ണോസ് പാതിരിശംഖുപുഷ്പംഖുർആൻതത്ത്വചിന്താപരമായ യാഥാർത്ഥ്യവാദംമാങ്ങ🡆 More