പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ

ശ്രദ്ധേയത താത്പര്യവ്യത്യാസം നീണ്ട ഉദ്ധരണികൾഉപയോഗിക്കരുത് തട്ടിപ്പുകൾ ഉണ്ടാക്കരുത് അർത്ഥശൂന്യമായ അതുമിതും പരിശോധനായോഗ്യത ലേഖനത്തിന്റെ വലിപ്പം

പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ ഈ താളിന്റെ രത്നച്ചുരുക്കം: ഒരു ലേഖനം നീക്കം ചെയ്യാനല്ല മറിച്ച് സംരക്ഷിക്കുകയും വിപുലീക്കരിക്കുകയും ചെയ്യുകയും ഒരു നിവൃത്തിയുമില്ലെങ്കിൽ നീക്കം ചെയ്യുകയും ചെയ്യേണ്ടതാണ്. ഉപയോക്താക്കൾ ലേഖനം പെട്ടന്ന് നീക്കം ചെയ്യുന്നതിനു നിർദ്ദേശിക്കുന്നതിനു മുൻപായും, ലേഖനം പെട്ടന്ന് നീക്കം ചെയ്യുന്നതുനു മുൻപ് കാര്യനിർവ്വാഹകർ ചെയ്യേണ്ടവയുമായ വിവരങ്ങളും മാനദണ്ഡങ്ങളും വിവരിക്കുന്നു.

ഒരു കാര്യനിർവ്വാഹകനു, പെട്ടെന്ന് നീക്കം ചെയ്യുന്നത് 'നീക്കം ചെയ്യുവാൻ സമവായത്തിലെത്തേണ്ട ആവശ്യമില്ല' എന്ന വ്യക്തമായ ധാരണ ഉള്ളപ്പോൾ മാത്രമാണ്. നീക്കം ചെയ്യുന്നത് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നുറപ്പുവെരുത്തിയതിനു ശേഷമായിരിക്കണം. മാനദണ്ഡങ്ങൾ മനസ്സിലാക്കി ഒരു കാര്യനിർവ്വാഹകന് പെട്ടെന്നുതന്നെ നീക്കം ചെയ്യാൻ, നിർദ്ദേശിക്കണ്ട ആവശ്യമില്ല. എന്നിരുന്നാലും ലേഖനം തുടങ്ങിയ ഉപയോക്താവിനെ അറിയിക്കുകയും നിലനിർത്തുവാനുള്ള അവസരം കൊടുക്കുകയും ആവാം. പരിപാലനങ്ങൾക്കായി സദുദ്ദേശത്തോടു കൂടി നീക്കം ചെയ്യാം.

നീക്കം ചെയ്യൽ തിരികെകൊണ്ടുവരാവുന്നതാണെങ്കിലും കാര്യനിർവ്വാഹകരെക്കൊണ്ടുമാത്രമാണതു സാധിക്കുന്നത്, അതിനാൽ മറ്റ് നീക്കം ചെയ്യലുകൾ സമവായത്തിലൂടെ മാത്രമാണ് നടത്തേണ്ടത്. പെട്ടെന്ന് നീക്കം ചെയ്യുന്നത്, സമവായത്തിലെത്തേണ്ട സമയവും പ്രയത്നവും മറ്റു കാര്യങ്ങളിൽ ഉപയോഗിക്കാമെന്നുള്ളതിനാലാണ്.

കാര്യനിർവ്വാഹകർ ലേഖനങ്ങൾ പെട്ടെന്ന് നീക്കം ചെയ്യാതിരിക്കുവാൻ നോക്കുകയും വളരെ ആവശ്യമെങ്കിൽ മാത്രം ഇങ്ങനെ പ്രവർത്തിക്കാവൂ. ലേഖനം സമവായ ചർച്ചചെയ്യപ്പെടുകയും, നീക്കം ചെയ്യാതിരിക്കാൻ ശുപാർശ ചെയ്തതുമായാൽ അവ പെട്ടെന്നു നീക്കം ചെയ്യാതിരിക്കുക. എന്നിരുന്നാലും പുതിയതായി പകർപ്പവകാശ ലംഘനം കണ്ടെത്തിയാൽ അവ നീക്കം ചെയ്യാം. പുതിയ ലേഖനങ്ങൾ അപൂർണ്ണമായതാണെങ്കിൽ പോലും മാറ്റങ്ങൾ പ്രതീക്ഷിച്ച് ഉടനടി നീക്കം ചെയ്യാതിരിക്കുക.

ആർക്കുവേണമെങ്കിലും {{പെട്ടെന്ന് മായ്ക്കുക}} എന്ന ഫലകമുപയോഗിച്ച് നീക്കം ചെയ്യാൻ നിർദ്ദേശിക്കാം. നിർദ്ദേശിക്കുന്നതിനു മുൻപായി അവയിൽ കൂടുതൽ വിവരങ്ങൾ ചേർത്ത് അപൂർണ്ണ ലേഖനമായി നിലനിർത്തുവാൻ സാധിക്കുന്നതോ എന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല മറ്റു ലേഖനങ്ങളിൽ ഉപോൽബലമായ രീതിയിൽ പ്രസ്തുത ലേഖനത്തിലെ വിവരങ്ങളുണ്ടെങ്കിൽ ലയിപ്പിക്കാനും നിർദ്ദേശിക്കാം. ഇത്തരത്തിലുള്ള നിർദ്ദേശങ്ങളോടൊപ്പം ലേഖനം തുടങ്ങിയ ഉപയോക്താവിനെ അറിയിക്കുകയും വേണം.

എന്നാൽ ലേഖനത്താളിൽ നിന്നും കാരണമില്ലാതെ ഈ ഫലകം ആരും നീക്കം ചെയ്യാൻ പാടില്ല. ലേഖനം തുടങ്ങിയ ഉപയോക്താവിനോ മറ്റുപയോക്താക്കൾക്കോ ഈ നിർദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് {{കാത്തിരിക്കൂ}} എന്ന ഫലകം {{പെട്ടെന്ന് മായ്ക്കുക}} എന്നതിനു തൊട്ടുതാഴെയായി ചേർത്തതിനുശേഷം ലേഖനത്തിന്റെ സംവാദം താളിൽ കാരണം വ്യക്തമാക്കുകയും ചെയ്യാം. കാരണം വ്യക്തമാവുകയും ലേഖനത്തിൽ അവശ്യവിവരങ്ങൾ ചേർക്കപ്പെടുകയും ചെയ്താൽ മറ്റൊരു ഉപയോക്താവിനോ ലേഖനം തുടങ്ങിയ ഉപയോക്താവിനോ ഈ രണ്ടു ഫലകങ്ങളും നീക്കം ചെയ്യാവുന്നതാണ്.

പെട്ടെന്ന് നീക്കം ചെയ്യണമോ എന്ന സംശയം ഉളവാക്കുകയും, എന്നാൽ നീക്കം ചെയ്യാൻ കാരണമുള്ളത് എന്ന് വ്യക്തമായതും {{മായ്ക്കുക}} എന്ന ഫലകം ചേർക്കുക. ഇവ ചർച്ചകൾക്കു ശേഷം തീരുമാനിക്കപ്പെടും. ഒഴിവാക്കൽ നയം അനുസരിച്ചായിരിക്കും തീരുമാനങ്ങൾ വിലയിരുത്തുന്നത്.

നിർദ്ദേശിക്കാനുള്ള മാനദണ്ഡങ്ങൾ

ലേഖനങ്ങൾ

A1: അടിസ്ഥാന വിവരം ലഭ്യമല്ല

ലേഖനത്തിനെ കുറിച്ച് അടിസ്ഥാന വിവരം പോലും നൽകാതിരിക്കുകയും ബന്ധമില്ലാത്ത കാര്യങ്ങൾ ഉൾപ്പെടുകയും ചെയ്യുന്ന ലേഖനങ്ങൾ {{Db-a1}} എന്ന ഫലകം ഉപയോഗിച്ച് നീക്കം ചെയ്യാൻ നിർദേശിക്കുന്നവുതാണ്.

A3

ഉള്ളടക്കം ശൂന്യമാണ്.

A7

ശ്രദ്ധേയതയുടെ സൂചനകളൊന്നുമില്ല (ആളുകൾ, മൃഗങ്ങൾ, സംഘടനകൾ, വെബ് ഉള്ളടക്കം, ഇവന്റുകൾ)

A10

നിലവിലുള്ള വിഷയത്തിന്റെ തനിപ്പകർപ്പ് ആയ അടുത്തിടെ സൃഷ്ടിച്ച ലേഖനം.

പൊതുവായവ

G1

വിജ്ഞാന കോശ സ്വഭാവമോ അർഥവത്തായ ഉള്ളടക്കമോ ഇല്ലാത്ത, പൂർണ്ണമായി പൊരുത്തമില്ലാത്ത വാചകമോ അസംബന്ധമോ അടങ്ങിയ പേജുകൾക്ക് ഇത് ബാധകമാണ്. മോശം രചനകൾ, പക്ഷപാതപരമായവ, അശ്ലീല പരാമർശങ്ങൾ, അസംഭവ്യമായ സിദ്ധാന്തങ്ങൾ, നശീകരണ പ്രവർത്തനങ്ങൾ, തട്ടിപ്പുകൾ, സാങ്കൽപ്പിക വസ്തുക്കൾ, മോശമായി വിവർത്തനം ചെയ്തവ എന്നിവ ഇതിൽ ഉൾപ്പെടുന്നില്ല. യൂസർ നെയിംസ്പേസിലെ പേജുകൾക്കും ഇത് ബാധകമല്ല.

G2 പരീക്ഷണ താളുകൾ

പുതിയ ഉപയോക്താവിന്റെയോ ഐ.പി. ഉപയോക്താവിന്റെയോ പരീക്ഷണം. പരീക്ഷണങ്ങൾ എഴുത്തുകളരിയിലോ ഉപയോക്തൃതാളിലോ നടത്തുന്നതാവും അഭികാമ്യം.

G3. ശുദ്ധമായ നശീകരണവും നഗ്നമായ തട്ടിപ്പും

തെറ്റായ വിവരങ്ങൾ, നഗ്നമായ തട്ടിപ്പുകൾ (തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഫയലുകൾ ഉൾപ്പെടെ) എന്നിവയ്‌ക്ക് ഇത് ബാധകമാണ്. ശ്രദ്ധേയമായ തട്ടിപ്പുകളെക്കുറിച്ചുള്ള ലേഖനങ്ങൾ ഒരു തട്ടിപ്പിനെയാണ് വിവരിക്കുന്നതെന്ന് വ്യക്തമാണെങ്കിൽ സ്വീകാര്യമാണ്.

G4. ചർച്ച ചെയ്തു നീക്കംചെയ്ത ഒരു പേജിന്റെ പുനർനിർമ്മാണം

സമവായത്തിലെത്തി നീക്കം ചെയ്ത ലേഖനങ്ങൾ വീണ്ടും ശ്രദ്ധേയതയില്ലാത്ത വിധം ഉള്ളടക്കവുമായി നിർമ്മിക്കപ്പെടുകയാണെങ്കിൽ ഇത് ബാധകമാണ്.

G5. നിരോധിക്കപ്പെട്ട അല്ലെങ്കിൽ തടഞ്ഞ ഉപയോക്താക്കളുടെ സൃഷ്‌ടികൾ

തടയപ്പെട്ടതോ വിലക്കു നൽകിയതോ ആയ ഉപയോക്താക്കൾ എന്തിനാണോ താക്കീതു/തടയൽ നൽകിയത് അതിനെതിരെ പ്രവർത്തിച്ച് വീണ്ടും സൃഷ്ടിക്കുന്ന താൾ മറ്റുപയോക്താക്കൾ സാരമായ മാറ്റങ്ങൾ വരുത്താതുമായ ലേഖനങ്ങൾ.

G6. ടെക്നിക്കൽ

മുൻകാല തീയതികൾക്കുള്ള ശൂന്യമായ മെയിന്റനൻസ് വർഗ്ഗങ്ങൾ പോലെയുള്ളവ നീക്കം ചെയ്യാൻ.

G7. രചയിതാവ് ഇല്ലാതാക്കാൻ അഭ്യർത്ഥിച്ചവ

സാദുദ്ദേശപരമായി രചയിതാവ് ഇല്ലാതാക്കാൻ അഭ്യർത്ഥിക്കുകയും പേജിലെ കാര്യമായ ഉള്ളടക്കം അതിന്റെ രചയിതാവ് ചേർത്തതാണെന്ന് വ്യക്തമാകുകയും ചെയ്താൽ ഇത് ബാധകമാണ്.

G8

നിലവിലില്ലാത്ത താളിനെ ആശ്രയിക്കുന്ന താൾ, മാതൃതാളില്ലാത്ത ഉപതാൾ, നിലവിലില്ലാത്ത താളിലേക്കുള്ള തിരിച്ചുവിടൽ, മുഖ്യ നെയിംസ്പേസിൽ നിന്ന് മറ്റ് നെയിംസ്പേസിലേക്കുള്ള തിരിച്ചുവിടൽ തുടങ്ങിയവ.

G9. ഓഫീസ് ആക്ഷൻ

അസാധാരണമായ സാഹചര്യങ്ങളിൽ, ഒരു പേജ് വേഗത്തിൽ ഇല്ലാതാക്കാനുള്ള അവകാശം വിക്കിമീഡിയ ഫൗണ്ടേഷൻ ഓഫീസിൽ നിക്ഷിപ്തമാണ്. ഫൗണ്ടേഷന്റെ അനുമതിയില്ലാതെ ഇത്തരത്തിലുള്ള ഇല്ലാതാക്കലുകൾ പഴയപടിയാക്കാൻ പാടില്ല.

G10

വ്യക്തിപരമായതും ദോഷകരവും ഒരു വ്യക്തിയേയോ സ്ഥാപനത്തേയോ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കത്തോടു കൂടിയ ലേഖനം.

G11

പ്രമോഷണൽ ആവശ്യത്തിന് മാത്രമായി സൃഷ്ടിച്ച പേജുകൾക്ക് ഇത് ബാധകമാണ് വിക്കിപീഡിയ എന്തൊക്കെയല്ല എന്നത് കണക്കിലെടുക്കാം.

G12

വ്യക്തമായ പകർപ്പാവകാശ ലംഘനങ്ങൾ ഉള്ള ലേഖനം. സ്വതന്ത്രമല്ലാത്ത ചിത്രങ്ങളും ഇതിലുൾപ്പെടും.

മറ്റുള്ളവ

  • ശൂന്യമായതും, അർത്ഥമില്ലാത്ത ശീർഷകങ്ങളുള്ള ലേഖനങ്ങൾ.
  • ലേഖനത്തിന്റെ ഉള്ളടക്കം മലയാളമല്ലാതെ മറ്റേതു ഭാഷയാണെങ്കിലും. ഉപയോക്തൃതാളും എഴുത്തുകളരിയും ഈ നിർദ്ദേശത്തിൽ പെടുന്നില്ല.

Tags:

പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ നിർദ്ദേശിക്കാനുള്ള മാനദണ്ഡങ്ങൾപെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ മറ്റുള്ളവപെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾവിക്കിപീഡിയ:Do not create hoaxesവിക്കിപീഡിയ:താത്പര്യവ്യത്യാസംവിക്കിപീഡിയ:പരിശോധനായോഗ്യതവിക്കിപീഡിയ:ശ്രദ്ധേയത

🔥 Trending searches on Wiki മലയാളം:

ഒമാൻടി.എം. തോമസ് ഐസക്ക്വൃഷണംറെഡ്‌മി (മൊബൈൽ ഫോൺ)പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംരബീന്ദ്രനാഥ് ടാഗോർക്രിസ്തുമതംതുർക്കിഅണലിരക്തസമ്മർദ്ദംമീനആഴ്സണൽ എഫ്.സി.സിറോ-മലബാർ സഭപത്താമുദയംദേശാഭിമാനി ദിനപ്പത്രംവദനസുരതംനിക്കാഹ്പോവിഡോൺ-അയഡിൻസുപ്രഭാതം ദിനപ്പത്രംപ്രകാശ് ജാവ്‌ദേക്കർകൗ ഗേൾ പൊസിഷൻസേവനാവകാശ നിയമംടിപ്പു സുൽത്താൻകുംഭം (നക്ഷത്രരാശി)യോഗർട്ട്നിതിൻ ഗഡ്കരിറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഇന്തോനേഷ്യകണ്ണൂർ ജില്ലഎം.ടി. വാസുദേവൻ നായർതെയ്യംമനോജ് കെ. ജയൻആദ്യമവർ.......തേടിവന്നു...നവരസങ്ങൾഇടതുപക്ഷ ജനാധിപത്യ മുന്നണിസുപ്രീം കോടതി (ഇന്ത്യ)മലയാള സാഹിത്യകാരന്മാരുടെ പട്ടികമിലാൻമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികചട്ടമ്പിസ്വാമികൾപൊറാട്ടുനാടകംമലമുഴക്കി വേഴാമ്പൽവി. മുരളീധരൻnxxk2തൃശൂർ പൂരംതത്തകോട്ടയം ജില്ലജി - 20ഉൽപ്രേക്ഷ (അലങ്കാരം)ഇന്ത്യൻ ഭരണഘടനയുടെ ആമുഖംചെമ്പരത്തിപൗലോസ് അപ്പസ്തോലൻപി. കേശവദേവ്കലാമണ്ഡലം കേശവൻതൃശ്ശൂർ ജില്ലഅക്കിത്തം അച്യുതൻ നമ്പൂതിരിശരത് കമൽആൽബർട്ട് ഐൻസ്റ്റൈൻആറ്റിങ്ങൽ ലോക്സഭാമണ്ഡലംജനാധിപത്യംഎവർട്ടൺ എഫ്.സി.ന്യുമോണിയസുകന്യ സമൃദ്ധി യോജനസോഷ്യലിസംമിഷനറി പൊസിഷൻരാമായണംകവിത്രയംരണ്ടാം ലോകമഹായുദ്ധംവാഗ്‌ഭടാനന്ദൻഇന്ദുലേഖഅറബിമലയാളംഇന്ദിരാ ഗാന്ധിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.നാഷണൽ കേഡറ്റ് കോർഇലഞ്ഞിലോക മലേറിയ ദിനംകൂദാശകൾ🡆 More