ലിസ് ട്രസ്: ബ്രിട്ടീഷ് പ്രധാനമന്ത്രി

മേരി എലിസബത്ത് ട്രസ് (ജനനം: 26 ജൂലൈ 1975) ഒരു ബ്രിട്ടീഷ് രാഷ്ട്രീയപ്രവർത്തകയാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയും 2022 സെപ്റ്റംബർ മുതൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവുമാണ്. മാർഗരറ്റ് താച്ചർ, തെരേസാ മെയ് എന്നിവർക്കുശേഷം ബ്രിട്ടൻറെ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് ലിസ്. ഒരു കൺസർവേറ്റീവ് പാർട്ടി അംഗമായ അവർ 2010 മുതൽ സൗത്ത് വെസ്റ്റ് നോർഫോക്ക് മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറൂൺ, തെരേസ മെയ്, ബോറിസ് ജോൺസൺ എന്നിവരുടെ കീഴിൽ വിവിധ ക്യാബിനറ്റ് പദവികളിൽ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദ റൈറ്റ് ഹോണറബിൾ
എലിസബത്ത് ട്രസ്
എം.പി.
ലിസ് ട്രസ്: ആദ്യകാലം, പ്രൊഫഷണൽ കരിയർ, രാഷ്ട്രീയ ജീവിതം
ബ്രിട്ടീഷ് പ്രധാനമന്ത്രി
പദവിയിൽ
ഓഫീസിൽ
6 സെപ്റ്റംബർ 2022
Monarchഎലിസബത്ത് II
Deputyതെരേസ് കോഫെയ്
മുൻഗാമിബോറിസ് ജോൺസൺ
കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ്
പദവിയിൽ
ഓഫീസിൽ
5 സെപ്റ്റംബർ 2022
മുൻഗാമിബോറിസ് ജോൺസൺ
Member of the യുണൈറ്റഡ് കിംഗ്ഡം Parliament
for സൗത്ത് വെസ്റ്റ് നോർഫോക്ക്
പദവിയിൽ
ഓഫീസിൽ
6 മെയ് 2010
മുൻഗാമിക്രിസ്റ്റഫർ ഫ്രേസർ
ഭൂരിപക്ഷം26,195 (50.9%)
വ്യക്തിഗത വിവരങ്ങൾ
ജനനം
മേരി എലിസബത്ത് ട്രസ്

(1975-07-26) 26 ജൂലൈ 1975  (48 വയസ്സ്)
ഒക്സ്ഫഡ്, ഇംഗ്ലണ്ട്
രാഷ്ട്രീയ കക്ഷികൺസർവേറ്റീവ് (since 1996)
മറ്റ് രാഷ്ട്രീയ
അംഗത്വം
ലിബറൽ ഡെമോക്രാറ്റ്സ് (before 1996)
പങ്കാളി
ഹഗ് ഓ ലിയറി
(m. 2000)
കുട്ടികൾ2
മാതാപിതാക്കൾ
  • ജോൺ ട്രസ് (അച്ഛൻ)
വസതിs
  • 10 ഡൗണിംഗ് സ്ട്രീറ്റ്
  • Chequers
വിദ്യാഭ്യാസംമെർട്ടൺ കോളേജ്, ഒക്സ്ഫഡ് (ബി.എ.)
ഒപ്പ്പ്രമാണം:Signature of Liz Truss.svg
വെബ്‌വിലാസംwww.elizabethtruss.com വിക്കിഡാറ്റയിൽ തിരുത്തുക

ഓക്സ്ഫഡ് സർവ്വകലാശാലയിലെ മെർട്ടൺ കോളേജിൽ പഠനം നടത്തിയ ട്രസ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ലിബറൽ ഡെമോക്രാറ്റ് പ്രസിഡന്റായിരുന്നു. 1996-ൽ ബിരുദം നേടിയതൊടൊപ്പം കൺസർവേറ്റീവ് പാർട്ടിയിൽ അംഗമായി ചേർന്നു. ഷെൽ, കേബിൾ & വയർലെസ് എന്നീ കമ്പനികളിൽ ജോലി ചെയ്ത അവർ റിഫോം എന്ന തിങ്ക് ടാങ്ക് റിസർച്ച് ട്രസ്റ്റിൻറെ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ടിച്ചിരുന്നു. 2010 ലെ പൊതു തിരഞ്ഞെടുപ്പിൽ സൗത്ത് വെസ്റ്റ് നോർഫോക്കിൽനിന്ന് ട്രസ് ബ്രിട്ടീഷ് പാർലമെൻറിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരു പിൻനിരക്കാരിയായ പാർലമെൻറ് അംഗമെന്ന നിലയിൽ, ശിശു സംരക്ഷണം, ഗണിത വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ എന്നിവയുൾപ്പെടെ നിരവധി നയ മേഖലകളിൽ പരിഷ്‌കരണം വേണമെന്ന് അവർ ആവശ്യപ്പെട്ടു. കൺസർവേറ്റീവ് എംപിമാരുടെ ഫ്രീ എന്റർപ്രൈസ് ഗ്രൂപ്പ് സ്ഥാപിച്ച അവർ ആഫ്റ്റർ ദ കോയലിഷൻ (2011), ബ്രിട്ടാനിയ അൺചെയിൻഡ് (2012) എന്നിവയുൾപ്പെടെ നിരവധി ഉപന്യാസങ്ങളും പുസ്തകങ്ങളും രചിയ്ക്കുകയോ സഹ-രചന നിർവ്വഹിക്കുകയോ ചെയ്തിട്ടുണ്ട്.

2014-ലെ മന്ത്രസഭാ പുനഃസംഘടനയിൽ പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണകാര്യ വകുപ്പുകളുടെ സ്റ്റേറ്റ് സെക്രട്ടറിയായി ജയിംസ് കാമറൂൺ മന്ത്രിസഭയിലേക്ക് നിയമിക്കപ്പെടുന്നതിനുമുമ്പ്, 2012 മുതൽ 2014 വരെയുള്ള കാലത്ത് ശിശു സംരക്ഷണ, വിദ്യാഭ്യാസ വകുപ്പിൻറെ സ്റ്റേറ്റ് പാർലമെൻററി അണ്ടർ-സെക്രട്ടറിയായി അവർ സേവനമനുഷ്ഠിച്ചിരുന്നു. 2016 ലെ ഹിതപരിശോധനയിൽ യു.കെ. യൂറോപ്യൻ യൂണിയനിൽ തുടരുന്നതിനായുള്ള “ബ്രിട്ടൻ സ്ട്രോങ്ങർ ഇൻ യൂറോപ്പ്” എന്ന പ്രചാരണത്തിൻറെ  പിന്തുണക്കാരിയായിരുന്നെങ്കിലും, ഹിതപരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം അവർ ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുകയെന്ന നയം സ്വീകരിച്ചു. 2016 ജൂലൈ മാസത്തിൽ ജയിംസ് കാമറൂണിൻറെ രാജിയ്ക്കുശേഷം, മെയ് മാസത്തോടെ സ്റ്റേറ്റ് സെക്രട്ടറി ഓഫ് ജസ്റ്റിസ്, ലോർഡ് ചാൻസലർ എന്നീ സ്ഥാനങ്ങളിലേയ്ക്ക് നിയമിതയായ ട്രസ്സ്, ഈ കാര്യാലയത്തിൻറെ ആയിരം വർഷത്തെ ചരിത്രത്തിൽ ലോർഡ് ചാൻസലറായി നിയമിതയാകുന്ന ആദ്യ വനിതയെന്ന ഖ്യാതി നേടി. 2017-ലെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് ട്രസ്സ് ട്രഷറി ചീഫ് സെക്രട്ടറിയുടെ സ്ഥാനത്തേയ്ക്ക് നിയമിക്കപ്പെട്ടു. 2019 ൽ തെരേസാ മെയ് മെയ് രാജിവച്ചതിന് ശേഷം, കൺസർവേറ്റീവ് നേതാവാകാനുള്ള ബോറിസ് ജോൺസന്റെ ശ്രമത്തെ ട്രസ് പിന്തുണച്ചു. അദ്ദേഹം ട്രസിനെ രാജ്യാന്ത്യര വ്യവസായ വകുപ്പിൻറെ സ്റ്റേറ്റ് സെക്രട്ടറിയായും ബോർഡ് ഓഫ് ട്രേഡ് പ്രസിഡന്റായും നിയമിച്ചു. 2019 സെപ്തംബറിൽ അവർ വനിതാ-സമത്വ മന്ത്രിയുടെ അധിക ചുമതല ഏറ്റെടുത്തു. 2021 ലെ കാബിനറ്റ് പുനഃസംഘടനയിൽ വിദേശകാര്യ, കോമൺ‌വെൽത്ത്, വികസന വിഷയങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി അവർ അന്താരാഷ്ട്ര വ്യാപാര വകുപ്പിൽ നിന്ന് മാറ്റം നേടി. 2021 ഡിസംബറിൽ യൂറോപ്യൻ യൂണിയനുമായുള്ള സർക്കാരിൻറെ  പ്രധാന ഇടനിലക്കാരിയായും EU-UK പാർട്ണർഷിപ്പ് കൗൺസിലിന്റെ യു.കെ. ചെയർമാനായും അവർ നിയമിതയായി. ബോറിസ് ജോൺസന്റെ രാജിയെ തുടർന്ന്, 2022 ലെ കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ട്രസ് വിജയിച്ചു.

ആദ്യകാലം

1975 ജൂലൈ 26 ന് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ ജോൺ കെന്നത്ത്, പ്രിസില്ല മേരി ട്രസ് (മുമ്പ്, ഗ്രാസ്ബി) എന്നിവരുടെ മകളായി മേരി എലിസബത്ത് ട്രസ് ജനിച്ചു. ചെറുപ്പം മുതൽക്കുതന്നെ ലിസ് തൻറെ മധ്യനാമത്തിലാണ് അറിയപ്പെടുന്നത്. പിതാവ് ലീഡ്‌സ് സർവ്വകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം മുൻ പ്രൊഫസറായിരുന്നു. ബോൾട്ടൺ സ്കൂളിലെ ഒരു ലാറ്റിൻ അദ്ധ്യാപികയുടെ മകളായിരുന്ന മാതാവ് പ്രിസില്ല മേരി ട്രസ് ഒരു മുൻകാല നഴ്‌സും അദ്ധ്യാപികയും ആണവ നിരായുധീകരണ പ്രചാരണ അംഗവുമായിരുന്നു. ട്രസ് ഒരു കൺസർവേറ്റീവ് അംഗമായി പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, മാതാവ് അവൾക്കുവേണ്ടി പ്രചാരണം നടത്താൻ സമ്മതിച്ചുവെങ്കിലും പിതാവ് പ്രചരണത്തിന് വിസമ്മതിച്ചു.

ലിസിന് നാലുവയസ് പ്രായമുള്ളപ്പോൾ കുടുംബം ഓക്സഫോർഡിൽനിന്ന് സ്കോട്ട്ലൻഡിലെ റെൻഫ്രൂഷയറിലെ പെയ്‌സ്‌ലിയിലേക്ക് താമസം മാറ്റുകയും 1979 മുതൽ 1985 വരെയുള്ള കാലഘട്ടത്തിൽ ലിസ് അവിടെയുള്ള വെസ്റ്റ് പ്രൈമറി സ്‌കൂളിൽ പഠനം നടത്തുകയും ചെയ്തു. പിന്നീട് ലീഡ്‌സിലെ റൗണ്ട്‌ഹേ പ്രദേശത്തുള്ള റൗണ്ട്‌ഹേ സ്‌കൂളിൽ പഠനം നടത്തിയ അവർ തുടർന്ന് ഏകദേശം ഒരു വർഷത്തോളം കാനഡയിൽ താമസിച്ചു. ഓക്‌സ്‌ഫോർഡിലെ മെർട്ടൺ കോളേജിൽ നിന്ന് തത്വശാസ്ത്രം, രാഷ്ട്രമീമാംസ, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങൾ പഠിച്ച അവർ 1996-ൽ അവിടെനിന്ന് ബിരുദം നേടി. ലിബറൽ ഡെമോക്രാറ്റ് പാർട്ടിയിലെ ഒരു സജീവ പ്രവർത്തകയായിരുന്നു ട്രസ്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ലിബറൽ ഡെമോക്രാറ്റിന്റെ പ്രസിഡന്റും ലിബറൽ ഡെമോക്രാറ്റ് യൂത്ത് ആൻഡ് സ്റ്റുഡന്റ്‌സിന്റെ (LDYS) ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു ലിസ്. ഒരു ലിബറൽ ഡെമോക്രാറ്റായിരുന്ന കാലത്ത്, കഞ്ചാവ് നിയമവിധേയമാക്കുന്നതിനും രാജവാഴ്ച അവസാനിപ്പിക്കുന്നതിനും പിന്തുണ നൽകിയ ട്രസ്, 1994 ലെ ക്രിമിനൽ ജസ്റ്റിസ് ആൻഡ് പബ്ലിക് ഓർഡർ നിയമത്തിനെതിരെയും പ്രചാരണം നടത്തി. 1996 ൽ അവർ കൺസർവേറ്റീവ് പാർട്ടിയിൽ അംഗമായി ചേർന്നു.

പ്രൊഫഷണൽ കരിയർ

1996 മുതൽ 2000 വരെയുള്ള കാലത്ത്, ഷെൽ കമ്പനിയിൽ ജോലി ചെയ്ത ട്രസ് ആ സമയത്ത് 1999-ൽ ചാർട്ടേഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (ACMA) ആയി യോഗ്യത നേടി. 2000-ൽ, കേബിൾ & വയർലെസ് എന്ന കമ്പനിയിൽ ജോലി ചെയ്യുകയും 2005-ൽ അവിടെനിന്ന് വിരമിക്കുന്നതിനുമുമ്പ് കമ്പനിയുടെ സാമ്പത്തിക വിഭാഗം ഡയറക്ടറായി ഉയരുകയും ചെയ്തു. ആദ്യ രണ്ട് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിനു ശേഷം, ട്രസ് 2008 ജനുവരിയിൽ റിഫോം ട്രസ്റ്റിൻറെ മുഴുവൻ സമയ ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റെടുക്കുകയം അവിടെ വിദ്യാലയങ്ങളിൽ കൂടുതൽ കർക്കശമായ അക്കാദമിക് നിലവാരങ്ങൾ, ഗൗരവമേറിയതും സുസംഘടിതവുമായ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക, വിവിധ രംഗങ്ങളിലെ ബ്രിട്ടന്റെ മത്സരശേഷി കുറയുന്നത് നേരിടാൻ അടിയന്തര നടപടി എന്നിവയ്ക്കായി വാദിച്ചു. ദ വാല്യൂ ഓഫ് മാത്തമാറ്റിക്സ്, ഫിറ്റ് ഫോർ പർപ്പസ്, എ ന്യൂ ലെവൽ, ബാക്ക് ടു ബ്ലാക്ക്: ബഡ്ജറ്റ് 2009 പേപ്പർ തുടങ്ങിയ പുസ്തകങ്ങളുടെയും ഉപന്യാസങ്ങളുടേയും സഹ-രചയിതാവായും അവർ അറിയപ്പെടുന്നു.

രാഷ്ട്രീയ ജീവിതം

2001-ലെ പൊതുതെരഞ്ഞെടുപ്പിൽ, ലേബർ പാർട്ടിയുടെ ഒരു സുരക്ഷിത മണ്ഡലമായ വെസ്റ്റ് യോർക്ക്ഷെയറിലെ ഹെംസ്വർത്ത് മണ്ഡലത്തിനുവേണ്ടി ട്രസ് രംഗത്തുണ്ടായിരുന്നു. മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും കൺസർവേറ്റീവ് പാർട്ടിയുടെ വോട്ടിൽ 4 ശതമാനത്തിൻറെ വർദ്ധനയുണ്ടായി. 2005-ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ്, കാൾഡർ വാലിയുടെ പാർലമെന്ററി സ്ഥാനാർത്ഥിയായിരുന്ന സ്യൂ കാറ്റ്‌ലിംഗിനോട് പ്രാദേശിക കൺസർവേറ്റീവ് അസോസിയേഷൻ രാജിവെക്കാൻ സമ്മർദ്ദം ചെലുത്തുകയും, തുടർന്ന് വെസ്റ്റ് യോർക്ക്ഷെയറിൽ മത്സരിക്കുന്നതിനായി ട്രസിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

ഒരു കൺസർവേറ്റീവ് പാർട്ടി നേതാവെന്ന നിലയിൽ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് കീഴിൽ ട്രസ് പാർട്ടിയുടെ "എ ലിസ്റ്റിൽ" ചേർക്കപ്പെട്ടു. 2009 ഒക്ടോബർ മാസത്തിൽ മണ്ഡലത്തിലെ കൺസർവേറ്റീവ് അസോസിയേഷനിലെ അംഗങ്ങൾ അവരെ സൗത്ത് വെസ്റ്റ് നോർഫോക്ക് സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയായി പരിഗണിച്ചു. മറ്റ് അഞ്ച് സ്ഥാനാർത്ഥികൾക്കെതിരെ അന്തിമ വട്ടത്തിനുമുമ്പുള്ള ആദ്യ റൗണ്ടിൽ അവർ 10 ശതമാനം വോട്ടുകൾ നേടി. വിവാഹിതനും കൺസർവേറ്റീവ് പാർട്ടി പാർലമെൻറ് അംഗവുമായിരുന്ന മാർക്ക് ഫീൽഡുമായുള്ള വിവാഹേതര ബന്ധം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനാൽ, തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, മണ്ഡലം അസോസിയേഷനിലെ ചില അംഗങ്ങൾ ട്രസിന്റെ തിരഞ്ഞെടുപ്പിനെ എതിർത്തു. ട്രസിന്റെ സ്ഥാനാർത്ഥിത്വം അവസാനിപ്പിക്കാൻ ഒരു പ്രമേയം നിർദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും മൂന്നാഴ്ചയ്ക്ക് ശേഷം നടന്ന അസോസിയേഷൻ അംഗങ്ങളുടെ പൊതുയോഗത്തിൽ 37നെതിരെ 132 വോട്ടുകൾക്ക്  ഈ നീക്കം പരാജയപ്പെട്ടു

സ്വകാര്യ ജീവിതം

2000-ൽ ട്രസ് സഹപ്രവർത്തകനും അക്കൗണ്ടന്റുമായ ഹഗ് ഒ'ലിയറിയെ വിവാഹം കഴിച്ചു; ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്.

അവലംബം

Tags:

ലിസ് ട്രസ് ആദ്യകാലംലിസ് ട്രസ് പ്രൊഫഷണൽ കരിയർലിസ് ട്രസ് രാഷ്ട്രീയ ജീവിതംലിസ് ട്രസ് സ്വകാര്യ ജീവിതംലിസ് ട്രസ് അവലംബംലിസ് ട്രസ്

🔥 Trending searches on Wiki മലയാളം:

ഡെങ്കിപ്പനിഇന്ത്യൻ പാർലമെന്റ്നസ്ലെൻ കെ. ഗഫൂർസുമലതഫ്രാൻസിസ് ജോർജ്ജ്ദേശീയ പട്ടികജാതി കമ്മീഷൻഒ. രാജഗോപാൽസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻബറോസ്കലാമിൻരാശിചക്രംകേരളത്തിലെ തനതു കലകൾഇന്ത്യാചരിത്രംനക്ഷത്രം (ജ്യോതിഷം)യക്ഷിഅണലിപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംമാർത്താണ്ഡവർമ്മചരക്കു സേവന നികുതി (ഇന്ത്യ)രബീന്ദ്രനാഥ് ടാഗോർചട്ടമ്പിസ്വാമികൾഅക്ഷയതൃതീയനിർമ്മല സീതാരാമൻഇസ്‌ലാംചേനത്തണ്ടൻചന്ദ്രയാൻ-3ഹെർമൻ ഗുണ്ടർട്ട്സംഘകാലംസരസ്വതി സമ്മാൻഓസ്ട്രേലിയകടുക്കമഹിമ നമ്പ്യാർമഹാത്മാഗാന്ധിയുടെ കൊലപാതകംശരത് കമൽസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിബിഗ് ബോസ് (മലയാളം സീസൺ 6)നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)വ്യാഴംശംഖുപുഷ്പംചേലാകർമ്മംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികതൊണ്ടിമുതലും ദൃക്സാക്ഷിയുംസച്ചിൻ തെൻഡുൽക്കർപൊന്നാനി നിയമസഭാമണ്ഡലംകോട്ടയംഎം.പി. അബ്ദുസമദ് സമദാനിഅഞ്ചാംപനിമേടം (നക്ഷത്രരാശി)കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംമുണ്ടയാംപറമ്പ്ഏഷ്യാനെറ്റ് ന്യൂസ്‌എയ്‌ഡ്‌സ്‌ദശാവതാരംമഴഇന്ത്യയിലെ ഹരിതവിപ്ലവംമലപ്പുറം ജില്ലമഞ്ജു വാര്യർ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഓവേറിയൻ സിസ്റ്റ്മുരിങ്ങമാറാട് കൂട്ടക്കൊലടി.എം. തോമസ് ഐസക്ക്മൗലിക കർത്തവ്യങ്ങൾപാണ്ഡവർജെ.സി. ഡാനിയേൽ പുരസ്കാരംഗുദഭോഗംകേരള പബ്ലിക് സർവീസ് കമ്മീഷൻപി. ജയരാജൻകുഞ്ചൻ നമ്പ്യാർമുപ്ലി വണ്ട്ഒന്നാം ലോകമഹായുദ്ധംലോക്‌സഭഇന്ത്യൻ ശിക്ഷാനിയമം (1860)തൃക്കടവൂർ ശിവരാജുകൊഞ്ച്സുപ്രഭാതം ദിനപ്പത്രം🡆 More