സാമ്പത്തികശാസ്ത്രം

സാധനങ്ങളുടേയും സേവനങ്ങളുടേയും ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവയെ കുറിച്ച് പഠിക്കുന്ന ഒരു സാമൂഹ്യശാസ്ത്രമാണ്‌ സാമ്പത്തികശാസ്ത്രം.

വീട് എന്നർത്ഥമുള്ള ഒയ്കോസ്, നിയമം എന്നർത്ഥം വരുന്ന നോമോസ് എന്നീ രണ്ട് പദങ്ങൾ ചേർന്ന ഒയ്കൊനോമിയ എന്ന പുരാതന ഗ്രീക്ക് വാക്കിൽ നിന്നാണ്‌ സാമ്പത്തിക ശാസ്ത്രത്തിന്റെ ആംഗലേയ പദമായ ഇകണോമിക്സ്(Economics) എന്നത് രൂപം കൊള്ളുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലായി രൂപം പ്രാപിച്ച രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ വിശാലമായ മേഖലയിൽ നിന്നാണ്‌ ഇന്നത്തെ സാമ്പത്തികശാസ്ത്ര മാതൃക വികാസം പ്രാപിച്ചത് . ലൊയ്നൽ റോബിൻസ് 1932 ൽ എഴുതിയ ഒരു പ്രബന്ധത്തിൽ‍ ആധുനിക സാമ്പത്തികശാസ്ത്രത്തെ ഇങ്ങനെ ചുരുക്കി നിർ‌വചിക്കുന്നു: "ആവശ്യങ്ങളും ബദൽ ഉപയോഗങ്ങളുള്ള പരിമിത വിഭവങ്ങളും തമ്മിലുള്ള ബന്ധമായി കണ്ട് മനുഷ്യരുടെ പെരുമാറ്റെത്തെ കുറിച്ച് പഠനം നടത്തുന്ന ഒരു ശാസ്ത്രം". ലഭ്യമായ വിഭവങ്ങൾക്ക് മനുഷ്യരുടെ എല്ലാ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും പൂർത്തീകരിക്കാൻ തികയാത്ത അവസ്ഥയെയാണ്‌ പരിമിതം(ദൗർലഭ്യം) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വിഭവങ്ങളുടെ ദൗർലഭ്യമില്ലെങ്കിൽ പിന്നെ സാമ്പത്തിക പ്രശ്നമുണ്ടാവില്ല എന്ന് വി‍ശദീകരിക്കപ്പെടുന്നു. എന്നാൽ ലഭ്യമായ വിഭവങ്ങളുടെ അസന്തുലിതമായ വിതരണമാണ് ക്ഷാമത്തിന് കാരണമെന്ന് മറ്റൊരു സിദ്ധാന്തവുമുണ്ട്.

സാമ്പത്തികശാസ്ത്രം
ഒരു പച്ചക്കറി വിപണി-അവിടെ ജനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു

എങ്ങനെയാണ്‌ സാമ്പത്തിക വ്യവസ്ഥകൾ പ്രവർത്തിക്കുന്നതെന്നും എങ്ങനെയാണ്‌ സാമ്പത്തിക ഘടകങ്ങൾ ഇടപഴകുന്നെതെന്നും വിശദീകരിക്കലാണ്‌ സാമ്പത്തികശാസ്ത്രത്തിന്റെ ലക്ഷ്യം. വാണിജ്യം,ധനകാര്യം,സർക്കാർ എന്നിവയിൽ മാത്രമല്ല കുറ്റകൃത്യം,വിദ്യാഭ്യാസം,കുടുംബം,ആരോഗ്യം,നിയമം,രാഷ്ട്രീയം,മതം,സാമൂഹിക സ്ഥാപനങ്ങൾ,യുദ്ധം,,ശാസ്ത്രം തുടങ്ങിയ സർ‌വ്വ സമൂഹ മണ്ഡലങ്ങളിലും സാമ്പത്തിക വിശകലനങ്ങൾ ബാധകമാണ്‌. സമൂഹ്യ ശാസ്ത്രങ്ങളിലുള്ള സാമ്പത്തികശാസ്ത്രത്തിന്റെ വർദ്ധിച്ചു വരുന്ന മേൽകോയ്മ സാമ്പത്തിക ഇം‌പീരിയലിസമായിട്ടാണ്‌ വിശദീകരിക്കപ്പെടുന്നത്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ പ്രീമിയർ ലീഗ്ചക്കഒറ്റമൂലിരാമചരിതംതോമസ് ആൽ‌വ എഡിസൺഭാരതീയ ജനതാ പാർട്ടിവൈക്കം സത്യാഗ്രഹംസൈലന്റ്‌വാലി ദേശീയോദ്യാനംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾപൂന്താനം നമ്പൂതിരിമലബാർ കലാപംപറയിപെറ്റ പന്തിരുകുലംരമണൻഗൗതമബുദ്ധൻദാറുൽ ഹുദാ അറബിക്ക് കോളേജ്, ചെമ്മാട്കൊടുങ്ങല്ലൂർ ഭരണിനാഴികജ്ഞാനപ്പാനശൈശവ വിവാഹ നിരോധന നിയമംജയഭാരതിപാർക്കിൻസൺസ് രോഗംപന്ന്യൻ രവീന്ദ്രൻവയലാർ രാമവർമ്മബൈബിൾകേന്ദ്രഭരണപ്രദേശംവിക്രംകാലാവസ്ഥആധുനിക മലയാളസാഹിത്യംബാഹ്യകേളിഎബ്രഹാം ലിങ്കൺഅസിത്രോമൈസിൻഗിരീഷ് എ.ഡി.ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺനക്ഷത്രവൃക്ഷങ്ങൾമഹാത്മാ ഗാന്ധിരാജ്യങ്ങളുടെ പട്ടികഹൃദയാഘാതംനായർകേരളകലാമണ്ഡലംസാഹിത്യംമുദ്രാവാക്യംഇസ്രയേൽതീയർഅംബികാസുതൻ മാങ്ങാട്വാട്സ്ആപ്പ്ഖുർആൻമേയ്‌ ദിനംഗുരുവായൂർ സത്യാഗ്രഹംഭാഷതൈറോയ്ഡ് ഗ്രന്ഥിപൊറാട്ടുനാടകംകെ.കെ. ശൈലജനാറാണത്ത് ഭ്രാന്തൻകുംഭം (നക്ഷത്രരാശി)കൂവളംഅക്കിത്തം അച്യുതൻ നമ്പൂതിരിമലയാളം നോവലെഴുത്തുകാർടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യമാതളനാരകംരാജ്യസഭസഞ്ജു സാംസൺഉണ്ണുനീലിസന്ദേശംചതയം (നക്ഷത്രം)ശ്രീനാരായണഗുരുഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകെ.സി. വേണുഗോപാൽമൂർഖൻആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംവി.ടി. ഭട്ടതിരിപ്പാട്ഉത്തോലകംപൃഥ്വിരാജ്യുദ്ധംഭൂമിരാമൻയൂട്ടറൈൻ ഫൈബ്രോയ്‌ഡ്തൊണ്ടിമുതലും ദൃക്സാക്ഷിയും🡆 More