രാഷ്ട്രതന്ത്രം

രാഷ്ട്രതന്ത്രം ഒരു സാമൂഹിക ശാസ്ത്രമാണ്.നഗരം എന്നർത്ഥം വരുന്ന ഗ്രീക്കു വാക്കായ polisൽ നിന്നാണ് പൊളിറ്റിക്സ് ഉരുത്തിരിഞ്ഞത്.പോളീസിന്റെ പ്രവർത്തനങ്ങളെ പറ്റിയുള്ള പഠനം പൊളിറ്റിക്സ് എന്നു വിളിക്കപ്പെട്ടു.തന്റെ പൊളിറ്റിക്സ് എന്ന ഗ്രന്ഥത്തിൽ രാഷ്ട്രീയ പ്രതിഭാസങ്ങളെ അരിസ്റ്റോട്ടിൽ വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്നുണ്ട്.

രാഷ്ട്രത്തിന് വിവിധ ചിന്തകൻമാർ വ്യത്യസ്തമായ നിർവ്വചനങ്ങളാണ് നൽകിയിരിക്കുന്നത്.ബ്ലൺഷലിയുടെ അഭിപ്രായത്തിൽ രാഷ്ട്രതന്ത്രം സ്റ്റേറ്റുമായി ബന്ധപ്പെട്ട ഒരു സാമൂഹ്യ ശാസ്ത്രമാണ്. അത് സ്റ്റേറ്റിന്റെ അടിസ്ഥാന സ്വഭാവങ്ങളെ കുറിച്ചും, അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും, വികാസത്തെക്കുറിച്ചും മനസ്സിലാക്കാൻ ശ്രമിക്കുന്നു. പോൾഴാനയുടെ അഭിപ്രായത്തിൽ സ്റ്റേറ്റിന്റെ അടിസ്ഥാന ഘടകങ്ങളെ കുറിച്ചും, ഗവൺമെൻറിന്റെ തത്ത്വങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന ഒരു ശാസ്ത്ര ശാഖയാണ് രാഷ്ട്രതന്ത്രം.രാഷ്ട്രതന്ത്രം രാഷ്ട്രത്തോടു കൂടെ ആരംഭിക്കുകയും.രാഷ്ട്രത്തോടു കൂടെ അവസാനിക്കുകയും ചെയ്യുന്നു എന്ന് ഡോക്ടർ ഗാർനർ പറയുന്നു. ലീക്കോക്കിന്റെ അഭിപ്രായത്തിൽ രാഷ്ട്രതന്ത്രം ഗവൺമെന്റുമായി ബന്ധപ്പെട്ട ഒന്നാണ്. അത് സ്‌റ്റേറ്റിന്റെ രാഷ്ട്രീയ പ്രശ്നങ്ങളുടെ ഉത്ഭവവും, വളർച്ചയും,ലക്ഷ്യവും കൈകാര്യം ചെയ്യുന്ന ശാസ്ത്ര ശാഖയായാണ് ഗാരി സ് കണക്കാക്കുന്നത്.എന്നാൽ രാഷ്ട്രീയ സംവിധാനങ്ങളുടേയും രാഷ്ട്രീയ സിദ്ധാന്തങ്ങളുടേയും ഭൂത-ഭാവി വർത്തമാനത്തെ കുറിച്ചുള്ള പഠനമായാണ് ഗെറ്റിൽ വിശേഷിപ്പിക്കുന്നത്. പ്രചീനചിന്തകൻമാരുടെ അഭിപ്രായത്തിൽ സ്റ്റേയിറ്റിനെ കുറിച്ച് മൊത്തത്തിലുള്ള പഠനമാണ് രാഷ്ട്രതന്ത്രം. ആധുനിക യുഗത്തിൽ സ്റ്റേയിറ്റിന്റെ പ്രവർത്തന മണ്ഡലങ്ങൾ കൂടുതൽ വിശാലമാവുകയും, രാഷ്ട്രീയ വ്യവസ്ഥിതി രൂപപ്പെടുത്തിയെടുക്കുന്നതിൽ നിരവധി കാരണങ്ങൾ ഭാഗഭാക്കാക്കുകയും ചെയ്യുമ്പോൾ രാഷ്ട്രത്തിന്റെ നിർവ്വചനത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അമേരിക്കൻ രാഷ്ട്രതന്ത്ര നിരീക്ഷകൻമാരുടെ രംഗപ്രവേശത്തോടു കൂടി രാഷ്ട്രതന്ത്രം ഒരു ധൈഷണിക വിപ്ളവത്തിന്റെ അരങ്ങായി തീർന്നു.എന്നാൽ ആൽമണ്ട് പവലിനെപ്പോലെയുള്ളവർ പുതിയ രാഷ്ട്രീയ സിദ്ധാന്തങ്ങളും, ആശയങ്ങളും അവതരിപ്പിക്കുകയുണ്ടായി. ആധുനിക യുഗത്തിൽ പ്രാധാന്യം കൽപ്പിക്കപ്പെടുന്നത് രാഷ്ട്രത്തിന്റെ സ്ഥാപനങ്ങൾക്കും, അതിന്റെ ഘടനക്കുമാണ്. റോബർട്ട് ദഹലിന്റെ അഭിപ്രായത്തിൽ രാഷ്ട്രതന്ത്രം പ്രധാനമായും അധികാരം, ഭരണം എന്നീ വിഷയങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. അധികാരത്തിന് സമൂഹത്തിലെ മൂല്യങ്ങൾ സംരക്ഷിക്കുവാൻ ആവശ്യമായ ചില ധാർമ്മിക ചുമതലകൾ ഉണ്ടെന്ന് ഡേവിഡ് ഈസ്റ്റേൺ അഭിപ്രായപ്പെടുന്നു.ചുരുക്കത്തിൽ രാഷ്ട്രീയ പ്രതിഭാസങ്ങളായ സ്റേറിയറ്റ്, ഗവൺമെൻറ്, അധികാരം, പൊതുഭരണം തുടങ്ങിയവയുടെ ശാസ്ത്രീയമായ പഠനമാണ് രാഷ്ട്രതന്ത്രം.

ഒരു പാഠ്യവിഷയമെന്ന രീതിയിൽ

രാഷ്ട്രതന്ത്രത്തെക്കുറിച്ചു പഠിക്കുന്ന ശാഖയെ രാഷ്ട്രമീമാംസഎന്നു പറയുന്നു. അധികാരം നേടുന്നതിനെയും പ്രയോഗിക്കുന്നതിനെയും പറ്റി പഠിക്കുന്ന ഈ ശാഖ മി.ക്ക രാജ്യങ്ങളിലെയും വിദ്യാലയങ്ങളിലും സർ‌വ്വകലാശാലകളിലും ഒരു പാഠ്യവിഷയമാണ്‌. രാഷ്ട്രതന്ത്രവുമായി ബന്ധപ്പെട്ട മറ്റു ശാഖകൾ രാഷ്ട്രീയതത്വശാസ്ത്രം(political philosophy), രാഷ്ട്രീയസാമ്പത്തികശാസ്ത്രം(political economy) എന്നിവയാണ്‌.ഒരു രാക്ഷ്ട്രതിന്റെ മുന്നോട്ടുള്ള പ്രയാണം എങ്ങനെ ആയിരിക്കണം എന്നതാണ് അതതു രാഷ്ട്രത്തിന്റെ രാക്ഷ്ട്രതന്ത്രം .ചില രാക്ഷ്ട്രങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമ്പോൾ മറ്റു ചിലരാഷ്ട്രങ്ങൾ കക്ഷി രാക്ഷ്ട്രിയ ത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകുന്നു. ചില രാജ്യങ്ങളിൽ തിരഞ്ഞെടുപ്പിലൂടെ ഭരണാധികാരികളെ തീരുമാനിക്കുമ്പോൾ മറ്റു ചില രാജ്യങ്ങളിൽ കുടുംബവാഴ്ച നിലനിൽക്കുന്നു .

Tags:

🔥 Trending searches on Wiki മലയാളം:

കലാമിൻഓന്ത്ഒ.വി. വിജയൻവന്ദേ മാതരംമാവോയിസംരാശിചക്രംഅബ്ദുന്നാസർ മഅദനിസംഘകാലംnxxk2ജവഹർലാൽ നെഹ്രുഫ്രാൻസിസ് ഇട്ടിക്കോരകൂട്ടക്ഷരംവേലുത്തമ്പി ദളവയാൻടെക്സ്മഹാത്മാ ഗാന്ധിയുടെ കുടുംബംബെന്നി ബെഹനാൻആദി ശങ്കരൻകുംഭം (നക്ഷത്രരാശി)ഇടപ്പള്ളി രാഘവൻ പിള്ളഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികരണ്ടാമൂഴംചന്ദ്രയാൻ-3കണ്ണൂർ ലോക്സഭാമണ്ഡലംഇടുക്കി ജില്ലപടയണികോട്ടയം ജില്ലഉഭയവർഗപ്രണയിവിരാട് കോഹ്‌ലിശ്വാസകോശ രോഗങ്ങൾകുവൈറ്റ്ഹിന്ദുമതംഭാരതീയ ജനതാ പാർട്ടിചതയം (നക്ഷത്രം)നോട്ടരാജ്യങ്ങളുടെ പട്ടികകെ. കരുണാകരൻകാവ്യ മാധവൻ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികപ്രാചീനകവിത്രയംകൊൽക്കത്ത നൈറ്റ് റൈഡേർസ്മനുഷ്യൻമെറ്റ്ഫോർമിൻവൃഷണംപ്രഭാവർമ്മമലയാളികുണ്ടറ വിളംബരംമഞ്ഞുമ്മൽ ബോയ്സ്ശിവം (ചലച്ചിത്രം)ദന്തപ്പാലചെറുശ്ശേരിവിക്കിപീഡിയജലദോഷംബൂത്ത് ലെവൽ ഓഫീസർഉദ്ധാരണംചൂരസ്ഖലനംലോക്‌സഭ സ്പീക്കർസ്മിനു സിജോകാളിപ്രമേഹംഇന്ത്യൻ പാർലമെന്റ്വാഴഅപർണ ദാസ്കേന്ദ്രഭരണപ്രദേശംഎഴുത്തച്ഛൻ പുരസ്കാരംമലയാളംസദ്ദാം ഹുസൈൻഅപ്പോസ്തലന്മാർഷാഫി പറമ്പിൽഗുരുവായൂരപ്പൻഋതുമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംഡെങ്കിപ്പനിസമത്വത്തിനുള്ള അവകാശംവയനാട് ജില്ല🡆 More