യു.ആർ. അനന്തമൂർത്തി

ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂർത്തി (കന്നട: ಯು.

ಆರ್. ಅನಂತಮೂರ್ತಿ; ജനനം: ഡിസംബർ 21, 1932- ഓഗസ്റ്റ് 22, 2014) എന്ന യു.ആർ. അനന്തമൂർത്തി അറിയപ്പെടുന്ന സാഹിത്യകാരനും, കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവുമാണ്. കന്നടയിൽ നിന്നും ജ്ഞാനപീഠം നേടിയ 7 പേരിൽ ആറാമൻ ആണ് ഇദ്ദേഹം.ഇദ്ദേഹത്തിന്‌ പദ്മഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ 1980 കളിൽ വൈസ് ചാൻസലർ ആയി പ്രവർത്തിച്ചിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് 2014 ഓഗസ്റ്റ് 22 ന് അന്തരിച്ചു.

യു.ആർ അനന്തമൂർത്തി
യു.ആർ. അനന്തമൂർത്തി
ജനനം21 ഡിസംബർ 1932
മെലിഗേ, തീർത്ഥഹള്ളി താലൂക്ക്, ഷിമോഗ ജില്ല, കർണ്ണാടക
മരണംഓഗസ്റ്റ് 22, 2014(2014-08-22) (പ്രായം 81)
തൊഴിൽപ്രൊഫസ്സർ, എഴുത്തുകാരൻ
ദേശീയതഇന്ത്യ
Genreആഖ്യായിക
അവാർഡുകൾജ്ഞാനപീഠം

ആദ്യകാല ജീവിതം

കർണാടകത്തിലെ ഷിമോഗ ജില്ലയിലെ തീർത്ഥഹള്ളി താലൂക്കിലുള്ള മെലിഗെ എന്ന ഗ്രാമത്തിൽ രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബർ 21-ന് ജനിച്ചു.ദൂർ‌വസപുര എന്ന സ്ഥലത്തെ സംസ്കൃത വിദ്യാലയത്തിലാണ്‌ ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.അതിനു ശേഷം യൂനിവേഴ്‌സിറ്റി ഓഫ് മൈസൂരിൽ നിന്നും ബിരുദാനന്തര ബിരുദവും,ഇംഗ്ലണ്ടിൽ നിന്നും തുടർ പഠനവും നേടി.യൂനിവേഴ്‌സിറ്റി ഓഫ് ബർമ്മിങ്ഹാമിൽ(University of Birmingham) നിന്നും 1966-ൽ ഇംഗ്ലീഷ് ആന്റ് ലിറ്ററസി ക്രിട്ടിസിസം(English and literary criticism) എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. എം.ജി സർവകലാശാലയിൽ വൈസ് ചാൻസലറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

'സംസ്‌കാര' എന്ന കൃതിയിലൂടെയാണ് നോവൽ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1996-ൽ പുറത്തിറങ്ങിയ 'സംസ്‌കാര' അടക്കം അഞ്ച് നോവലുകളും എട്ട് ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്. 'ഭാരതിപുര' എന്ന നോവൽ 2012-ലെ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും 2013-ലെ മാൻ ബുക്കർ പ്രൈസ് പുരസ്കാരത്തിൻറെ ചുരുക്കപ്പട്ടികയിലും ഉൾപ്പെട്ടിരുന്നു.

പുരസ്കാരങ്ങൾ

  • 1984: കർണാടക രാജ്യോത്സവ പുരസ്കാരം
  • 1994: ജ്ഞാനപീഠം പുരസ്കാരം പുരസ്കാരം
  • 1995: മാസ്തി പുരസ്കാരം
  • 1998: പദ്മഭൂഷൺ
  • 2008: കന്നഡ സർവ്വകലാശാല നൽകുന്ന നാഡോജ പുരസ്കാരം
  • 2012 ഡി.ലിറ്റ്. കോൽക്കത്ത സർവ്വകലാശാല നൽകുന്ന ഹോണറിസ് കാസ

കൃതികൾ

ചെറുകഥാ സമാഹാരങ്ങൾ

  • എന്ദെന്ധിഗു മുഗിയാദ കതെ
  • മൗനി
  • പ്രഷ്നെ
  • ക്ലിപ് ജോയിന്റ്
  • ഘാത ശ്രദ്ധ
  • ആകാശ മട്ടു ബേക്കു
  • എറാഡു ദാഷകദ കതെഗാലു
  • ഐദു ദാഷകദ കതെഗാലു

നോവലുകൾ

  • സംസ്കാര
  • ഭാരതിപുര
  • അവസ്തെ
  • ഭാവ
  • ദിവ്യ
  • ഭാരതിരത്‌ന

നാടകങ്ങൾ

  • അവഹാനെ

കവിതാസമാഹാരങ്ങൾ

  • 15 പദ്യഗലു
  • മിഥുന
  • അജ്ജന ഹെഗാല സുക്കുഗാലു

അവലംബം



Tags:

യു.ആർ. അനന്തമൂർത്തി ആദ്യകാല ജീവിതംയു.ആർ. അനന്തമൂർത്തി പുരസ്കാരങ്ങൾയു.ആർ. അനന്തമൂർത്തി കൃതികൾയു.ആർ. അനന്തമൂർത്തി അവലംബംയു.ആർ. അനന്തമൂർത്തി19322014ഓഗസ്റ്റ് 22കന്നടഡിസംബർ 21പദ്മഭൂഷൺ

🔥 Trending searches on Wiki മലയാളം:

എൻ. ബാലാമണിയമ്മആനപി. ഭാസ്കരൻകേരളത്തിലെ പാമ്പുകൾകേരള നവോത്ഥാന പ്രസ്ഥാനംഡെൽഹിവൃത്തം (ഛന്ദഃശാസ്ത്രം)മാഞ്ചസ്റ്റർ സിറ്റി എഫ്.സി.പടയണിമഞ്ഞപ്പിത്തംലയണൽ മെസ്സിഎടക്കൽ ഗുഹകൾരാജീവ് ഗാന്ധിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഇന്ത്യൻ പ്രധാനമന്ത്രിവൈശാഖംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്മലയാളസാഹിത്യംഐസ്‌ക്രീംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ധ്രുവ് റാഠിഊർജസ്രോതസുകൾമോഹൻലാൽരണ്ടാമൂഴംതിരുവോണം (നക്ഷത്രം)പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മാനസികരോഗംസ്വയംഭോഗംതൃശ്ശൂർ ജില്ലജനഗണമനജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികചന്ദ്രൻഉണ്ണായിവാര്യർ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകെ.ബി. ഗണേഷ് കുമാർപ്ലേറ്റ്‌ലെറ്റ്കീഴാർനെല്ലിമൂന്നാർനീലക്കുറിഞ്ഞികേരളകലാമണ്ഡലംഅമർ അക്ബർ അന്തോണിചാത്തൻകശുമാവ്അതിരപ്പിള്ളി വെള്ളച്ചാട്ടംമുത്തപ്പൻസ്മൃതി ഇറാനികളരിപ്പയറ്റ്ചെമ്പോത്ത്കേരളത്തിലെ നാടൻ കളികൾറോസ്‌മേരിതൈറോയ്ഡ് ഗ്രന്ഥിഭാരതീയ ജനതാ പാർട്ടിമലമ്പനിറ്റാബിപ്പൂച്ചഎസ്.എൻ.സി. ലാവലിൻ കേസ്സ്കിസോഫ്രീനിയഹീമോഗ്ലോബിൻഹെപ്പറ്റൈറ്റിസ്ജി സ്‌പോട്ട്മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികകൂറുമാറ്റ നിരോധന നിയമംസുരേഷ് ഗോപിമെറ്റ്ഫോർമിൻകേന്ദ്രഭരണപ്രദേശംമലമുഴക്കി വേഴാമ്പൽബിഗ് ബോസ് (മലയാളം സീസൺ 6)കുടുംബംശ്വേതരക്താണുഫ്ലിപ്കാർട്ട്നോവൽകാറ്റ്ബൈബിൾധനുഷ്കോടിമുരളികോളാമ്പി (സസ്യം)ഇന്ത്യയുടെ സ്വാതന്ത്ര്യസമരംയോഗാഭ്യാസംമങ്ങാട് നടേശൻവയനാട് ലോക്‌സഭാ നിയോജകമണ്ഡലം🡆 More