പേര

സിഡിയം ജനുസിൽപ്പെട്ട സസ്യങ്ങളെയാണ് പേര എന്ന് പറയുന്നത്.

ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലം പേരക്ക, കൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിൽ 100-ഓളം ഉഷ്ണമേഖലാ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു. മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയന്റെ ഭാഗങ്ങൾ, വടക്കേ അമേരിക്കയുടെ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. ഇന്ന് ഉഷണമേഖലയിൽ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയിൽ ചിലയിടങ്ങളിലും പേര കൃഷി ചെയ്യപ്പെടുന്നു. ഏറ്റവുമധികം കാണപ്പെടുന്നതും പേര എന്ന് പൊതുവെ വിളിക്കപ്പെടുന്നതുമായ സ്പീഷിസ് ആപ്പിൾ പേരയാണ് (സിഡിയം ഗ്വാആവാ).

പേര
പേര
പേര (Apple Guava Psidium guajava)
കായും ഇലകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Psidium

പേരിനു പിന്നിൽ

പോർത്തുഗീസ് പദമായ പേര (Pera ), (Pear) എന്നതിൽ നിന്നാണിത് രൂപമെടുത്തത്.

ഇനങ്ങൾ

  • അലഹബാദ് സഫേദയാണ് പേരയിലെ ഏറ്റവും പ്രസിദ്ധമായ ഇനം. ഉരുണ്ട ഇടത്തരം വലിപ്പമുള്ള പഴങ്ങളുടെ മജ്ജക്ക് വെള്ള നിരവും നല്ല രുചിയും ഉണ്ടാകും
  • ലക്നൗ - 49. സഫേദ പോലെ തന്നെയുള്ള മറ്റൊരിനമാണിത്.
  • ചിറ്റിദർ - ഗോളാകൃതിയിലുള്ള പഴത്തിൽ പുറമെ ചുവന്ന കുത്തുകൾ കാണപ്പെടുന്നു.
  • സീഡ് ലെസ് - കുരു ഇല്ലാത്ത ഇനം
  • റെഡ് ഫ്ലെഷ് - ചുവന്ന കാമ്പുള്ള ഇനം
  • അർക്ക മൃദുല
  • അർക്ക അമൂല്യ
  • അപ്പിൾ കളേഡ്
  • പിയർ ഷേപ്ഡ്

രാസഘടകങ്ങൾ

വൈറ്റമിൻ എ, ബി, സി എന്നിവയും ഇരുമ്പ്, ഫൊസ്ഫറസ്, കാൽസ്യം എന്നിവയും അടങ്ങിയിരിക്കുന്നു.

രോഗങ്ങൾ

കായ് ചീയൽ രോഗം

പേരയെ ബാധിക്കുന്ന മുഖ്യ രോഗമാണിത്. മഴക്കാലത്താണിത് കൂടുതലായും കാണെപ്പെടുന്നത്. കുമിൾ രോഗമാണ്. മൂപ്പെത്താത്ത കായ്ക്കളുടെ മോടിനടുത്ത് തവിട്ട് നി റത്തിൽ വൃത്താകൃതിയിലുള്ള പാടുകൾ ഉണ്ടാകുന്നു.

വാട്ടരോഗം

പേരമരത്തിൻ്റെ ശിഖരങ്ങൾ പെട്ടന്ന് ഉണങ്ങി മരം തന്നെ ക്രമേണ നശിക്കുന്ന കുമിൾ രോഗമാണിത്. ഇത്തരം മരങ്ങൾ നശിപ്പിച്ചു കളയുകയാണ് പ്രതിരോധമാർഗ്ഗം

കീടങ്ങൾ

പഴയീച്ച

പേരയുടെ പ്രധാന കീടമാണ് പഴയീച്ച. മൂപ്പെത്തിയ പഴങ്ങളെ ഇതാക്രമിക്കുന്നു. തൊലിയിൽ കുഴിഞ്ഞ് നടുക്ക് കടും പച്ച നി റത്തിൽ സുഷിരങ്ങൾ ഉണ്ടാകുന്നു, ഇതിൻ്റെ ഫലമായി കായ്കൾ ഉപയോഗ ശൂന്യമാകുന്നു.

ഔഷധ ഉപയോഗം

മുലപ്പാൽ വർധിപ്പിക്കും, ദഹനേന്ദ്രിയങ്ങൾക്ക് നല്ലതാണ്. ഹൃദയത്തിനും നല്ലതാണ്.

പേര 
ഇളം പേരയ്ക്ക
പേര 
പേരമരം പൊഴിയുന്ന തൊലിയുടെ ചിത്രം
പേരയ്ക്കയിലെ പോഷക മൂല്യം (പഴുത്തത്, 100 ഗ്രാമിൽ)
ഊർജ്ജം 112 കിലോ കാലറി
പഞ്ചസാരകൾ 5 ഗ്രാം
നാരുകൾ 3.7 ഗ്രാം
കൊഴുപ്പ് 0.5 ഗ്രാം
മാംസ്യം 0.8 ഗ്രാം
ജീവകം സി 230 മില്ലി ഗ്രാം
ജീവകം ബി വർഗ്ഗം 0.32 മില്ലി ഗ്രാം
കരോട്ടീൻ 435 മില്ലി ഗ്രാം
പൊട്ടാസ്യം 430 മില്ലി ഗ്രാം
കാത്സ്യം 13 മില്ലി ഗ്രാം
ഇരുമ്പ് 0.4 മില്ലി ഗ്രാം

അവലംബം

ചിത്രശാല



Tags:

പേര ിനു പിന്നിൽപേര ഇനങ്ങൾ[2]പേര രാസഘടകങ്ങൾപേര രോഗങ്ങൾപേര കീടങ്ങൾപേര ഔഷധ ഉപയോഗംപേര അവലംബംപേര ചിത്രശാലപേര

🔥 Trending searches on Wiki മലയാളം:

ഡൊമിനിക് സാവിയോഎം.ടി. വാസുദേവൻ നായർഖസാക്കിന്റെ ഇതിഹാസംഅഡോൾഫ് ഹിറ്റ്‌ലർസുബ്രഹ്മണ്യൻവിനീത് കുമാർവെള്ളെരിക്ക്മുണ്ടിനീര്വിചാരധാരഉങ്ങ്കെ. മുരളീധരൻഇന്ത്യയുടെ ദേശീയ ചിഹ്നംബൂത്ത് ലെവൽ ഓഫീസർലൈംഗിക വിദ്യാഭ്യാസംഭൂമിക്ക് ഒരു ചരമഗീതംഗുരുവായൂരപ്പൻമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികസ്ത്രീ സുരക്ഷാ നിയമങ്ങൾആയുർവേദംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ശിവലിംഗംപത്തനംതിട്ട ജില്ലമലയാള സാഹിത്യകാരന്മാരുടെ പട്ടികകൊൽക്കത്ത നൈറ്റ് റൈഡേർസ്ഗുരു (ചലച്ചിത്രം)മലയാളിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്മൂന്നാർസാം പിട്രോഡഎസ്.എൻ.സി. ലാവലിൻ കേസ്കാവ്യ മാധവൻകോട്ടയംചങ്ങലംപരണ്ടഒ. രാജഗോപാൽഝാൻസി റാണിവിഭക്തിജി. ശങ്കരക്കുറുപ്പ്രാഷ്ട്രീയംസിനിമ പാരഡിസോചെമ്പോത്ത്വള്ളത്തോൾ നാരായണമേനോൻഉർവ്വശി (നടി)കലാമിൻകെ.സി. വേണുഗോപാൽശിവം (ചലച്ചിത്രം)മഹാത്മാ ഗാന്ധികൃത്രിമബീജസങ്കലനംടൈഫോയ്ഡ്ഉമ്മൻ ചാണ്ടിഅതിസാരംബിഗ് ബോസ് (മലയാളം സീസൺ 6)മലയാളലിപികാമസൂത്രംപാമ്പ്‌അപസ്മാരംകാന്തല്ലൂർതകഴി ശിവശങ്കരപ്പിള്ളമൗലികാവകാശങ്ങൾഗുൽ‌മോഹർസഞ്ജു സാംസൺരക്തസമ്മർദ്ദംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)അക്ഷയതൃതീയപോത്ത്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംസ്ത്രീ സമത്വവാദംതിരഞ്ഞെടുപ്പ് ബോണ്ട്ബിരിയാണി (ചലച്ചിത്രം)ചിയപ്ലീഹഉത്തർ‌പ്രദേശ്ഒരു കുടയും കുഞ്ഞുപെങ്ങളുംഇ.എം.എസ്. നമ്പൂതിരിപ്പാട്എം.പി. അബ്ദുസമദ് സമദാനിമുള്ളൻ പന്നിആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംവൈകുണ്ഠസ്വാമിജർമ്മനിഏർവാടി🡆 More