നാര്

'നാര് എന്നാണ് ഫൈബർ എന്ന ആംഗലേയ പദത്തിൻറെ അർത്ഥം.

വ്യാസത്തിൻറെ നൂറിരട്ടിയോ അതിലധികമോ നീളം അതാണ് നാരുകളുടെ ലക്ഷണം. പരുത്തി, ചണം, ചകിരി, പട്ട്, കമ്പിളി തുടങ്ങിയ ഒട്ടനവധി പ്രകൃതിദത്ത നാരുകളോടു കിടപിടിക്കാനാവുന്ന പോളിയെസ്റ്റർ, പോളിഅമൈഡ്, അക്രിലിക് എന്നിങ്ങനെ പല കൃത്രിമനാരുകൾ (synthetic fibers) മനുഷ്യൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സവിശേഷതകൾ

നാരുകളുടെ വ്യാസം മൈക്രോണിലാണ് അളക്കുക. പട്ടുനൂലിൻറെ ശരാശരി വ്യാസം 13 മൈക്രോണും, നൈലോണിൻറേത് 16 മൈക്രോണും, മെറീനോ രോമങ്ങളുടെ ശരാശരി വ്യാസം 26 മൈക്രോണുമാണ്. ഏതാനും സെൻറിമീറ്റർ മാത്രം നീളമുളള നാരുകളെ സ്റ്റേപ്പ്ൾ ഫൈബർ എന്നു പറയുന്നു. അനവധി മീറ്റർ നീളമുളളവയെ ഫിലമെൻറ് എന്നും. പരുത്തി, പട്ട്, കമ്പിളി എന്നിവ ചൂടു തട്ടിയാൽ ഉരുകുകയില്ല. അതുകൊണ്ട് ഇവയെ ഇസ്തിരിയിടുവാനും എളുപ്പമാണ്. എന്നാൽ നൈലോണും പോളിയെസ്റ്ററും മറ്റും ഇസ്തിരിയിടുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

വർഗ്ഗീകരണം

നാര് 
നാരുകളുടെ വർഗ്ഗീകരണം.

നാരുകളെ പ്രധാനമായും 3 ആയി തരംതിരിക്കാം.

പ്രകൃതിദത്തം

പരുത്തി, ചണം എന്നീ നാരുകളിലെ മുഖ്യഘടകം സെല്ലുലോസ് ആണ്. ഫൈബ്രോയിൻ, സിറിസൈൻ എന്ന രണ്ടുതരം പ്രോട്ടീനുകളടങ്ങിയ മാംസ്യനാരാണ് പട്ട്. കമ്പിളി നാരുകൾ മൃഗരോമങ്ങളാണ്. ഇതിലെ പ്രോട്ടീൻ കെറാറ്റിൻ ആണ്.

പുനരുത്പാദിതം

ഇവയെ ഭാഗികമായി മനുഷ്യ നിർമ്മിതം എന്നു വേണമെങ്കിലും പറയാം. പ്രകൃതിദത്ത പദാർത്ഥങ്ങളിൽ നിന്ന് മനുഷ്യൻ സംസ്കരിച്ചെടുത്തവയാണ് ഈ വിഭാഗത്തിൽ. പുനരുത്പാദിപ്പിക്കപ്പെട്ട സെല്ലുലോസ് (Regenerated Cellulose) മുൻപന്തിയിൽ നിൽക്കുന്നു.വൃക്ഷങ്ങളുടെ മൃദുവായ ഉൾക്കാമ്പ് ക്ഷാര ലായനിയിലും പിന്നീട്, കാർബൺ ഡൈ സൾഫൈഡിലും വീണ്ടും ക്ഷാര ലായനിയിലും രാസപ്രക്രിയകൾക്കു വിധേയമാക്കിയാണ് സെല്ലുലോസ് പുനരുത്പാദിപ്പിക്കപ്പെടുന്നത്. സമുദ്ര സസ്യങ്ങളിൽ നിന്നാണ് ആൽജിനേറ്റ് നാരുകളുണ്ടാക്കുന്നത്.

പൂർണ്ണമായും മനുഷ്യ നിർമ്മിതം

മനുഷ്യൻ രാസപ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്ത പോളിമറുകളിൽ നിന്നാണ് ഇവയുണ്ടാക്കുന്നത്. പോളിയെസ്റ്റർ, പോളിഅമൈഡ്, അക്രിലിക്ക് എന്നിങ്ങനെ പല വിഭാഗങ്ങളുമുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

നാര് സവിശേഷതകൾനാര് വർഗ്ഗീകരണംനാര് അവലംബംനാര് പുറത്തേക്കുള്ള കണ്ണികൾനാര്അക്രിലിക് പോളിമർകമ്പിളിചകിരിചണംപട്ട്പരുത്തിപോളിഅമൈഡ്പോളിയെസ്റ്റർ

🔥 Trending searches on Wiki മലയാളം:

വിശുദ്ധ ഗീവർഗീസ്യോഗർട്ട്മുരുകൻ കാട്ടാക്കട2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്പാലക്കാട്ഇടതുപക്ഷ ജനാധിപത്യ മുന്നണിതൂലികാനാമംഇടുക്കി ജില്ലചിയ വിത്ത്കോശംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഒന്നാം കേരളനിയമസഭഎക്കോ കാർഡിയോഗ്രാംആനഇന്ത്യൻ ഭരണഘടന ഭേദഗതികൾമനുഷ്യൻഅൽഫോൻസാമ്മഉത്തർ‌പ്രദേശ്ഫിറോസ്‌ ഗാന്ധികുംഭം (നക്ഷത്രരാശി)വെള്ളെരിക്ക്ജന്മഭൂമി ദിനപ്പത്രംസുഗതകുമാരിമൗലികാവകാശങ്ങൾകൊച്ചിഎ.പി.ജെ. അബ്ദുൽ കലാംഎറണാകുളം ജില്ലപ്രീമിയർ ലീഗ്കൊഞ്ച്ഷമാംഹെർമൻ ഗുണ്ടർട്ട്ഗായത്രീമന്ത്രംവദനസുരതംപാർക്കിൻസൺസ് രോഗം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികനിയോജക മണ്ഡലംസുൽത്താൻ ബത്തേരിക്രിക്കറ്റ്ജർമ്മനിതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംബെന്യാമിൻഹെപ്പറ്റൈറ്റിസ്രതിമൂർച്ഛടി.എൻ. ശേഷൻചാമ്പവട്ടവടക്രിയാറ്റിനിൻവൈലോപ്പിള്ളി ശ്രീധരമേനോൻഎസ്.കെ. പൊറ്റെക്കാട്ട്രാഹുൽ മാങ്കൂട്ടത്തിൽആനി രാജജിമെയിൽമാർത്താണ്ഡവർമ്മവിനീത് കുമാർപാലക്കാട് ജില്ലഗുകേഷ് ഡിപാമ്പാടി രാജൻഹൈബി ഈഡൻചാത്തൻദ്രൗപദി മുർമുഅനിഴം (നക്ഷത്രം)കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംഎസ്. ജാനകിഉങ്ങ്ആയുർവേദംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഒ.എൻ.വി. കുറുപ്പ്നിതിൻ ഗഡ്കരിഇറാൻകല്യാണി പ്രിയദർശൻതൃശ്ശൂർ നിയമസഭാമണ്ഡലംകൊടിക്കുന്നിൽ സുരേഷ്ജലംസരസ്വതി സമ്മാൻഡി.എൻ.എമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഫഹദ് ഫാസിൽ🡆 More