നാഖ്ചിവൻ സിറ്റി

അസർബെയ്ജാന്റെ ഭാഗമായ നാഖ്ചിവൻ സ്വയംഭരണ റിപ്പബ്ലിക്കൻ രാജ്യത്തിന്റെ തലസ്ഥാന നഗരമാണ് നാഖ്ചിവൻ സിറ്റി - Nakhchivan (Azerbaijani: Naxçıvan, Нахчыван, ناخجیوان).

അസർബെയ്ജാന്റെ തലസ്ഥാനമായ ബാകുവിൽ നിന്ന് 45 കിലോമീറ്റർ (280 മൈൽ) ദൂരത്ത് പടിഞ്ഞാറു ഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. അലിആബാദ്, നാഖ്ചിവൻ സിറ്റി എന്നി നഗരങ്ങളും ബസ്ബസി, ബുൽഖാൻ, ഹകിനിയ്യത്, ഖറക്‌സൻബയ്‌ലി, തുംബുൾ, ഖറഗാലിഖ്, ദസ്ദുസ് എന്നീ ഗ്രാമങ്ങളും ഉൾപ്പെട്ടതാണ് നാഖ്ചിവൻ മുൻസിപ്പാലിറ്റി. സങ്കേസുർ മലനിരകളുടെ താഴ്‌വരയിയിലായാണ് ഈ നഗരം വ്യാപിച്ചു കിടക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 873 മീറ്റർ (2,864 അടി) ഉയരത്തിൽ നാഖ്ചിവൻ നദിയുടെ വലതുഭാഗത്തായാണ് നാഖ്ചിവൻ നഗരം സ്ഥിതിചെയ്യുന്നത്. 2009 ജൂൺ 9ന് അസർബെയ്ജാൻ പ്രസിഡന്റിന്റെ ഉത്തരവ് പ്രാകാരം, അസർബെയ്ജാന്റെ ഭരണ പ്രദേശമായിരുന്ന ബാബെക് ജില്ലയിലെ ബുൽഖൻ, ഗരാചുഗ്, ഗരഖൻബെയ്‌ലി, തുംബുൾ, ഹകിനിയ്യത് എന്നീ ഗ്രാമങ്ങൾ നാഖ്ചിവൻ സിറ്റിയുടെ ഭരണ അതിർത്തിയുടെ ഭാഗമാക്കിയിട്ടുണ്ട്.

നാഖ്ചിവൻ

Naxçıvan
Нахчыван
City and municipality
Nakhchivan montage. Clicking on an image in the picture causes the browser to load the appropriate article.Palace of Nakhchivan KhansMausoleum of Huseyn JavidMonument of BabekBirdview of Nakhchivan downtownFacade of Momine Khatun Mausoleum
Countryനാഖ്ചിവൻ സിറ്റി Azerbaijan
Autonomous republicNakhchivan
വിസ്തീർണ്ണം
 • ആകെ15 ച.കി.മീ.(6 ച മൈ)
 • ഭൂമി14.2 ച.കി.മീ.(5.5 ച മൈ)
 • ജലം0.8 ച.കി.മീ.(0.3 ച മൈ)
ഉയരം
873 മീ(2,864 അടി)
ജനസംഖ്യ
 (2010)census data
 • ആകെ74,500
Demonym(s)Naxçıvanli
സമയമേഖലUTC+4 (GMT+4)

ചരിത്രം

ഐതിഹ്യങ്ങളും ആചാരങ്ങളും

നോഹ (നൂഹ് ) ആണ് നാഖ്ചിവൻ നഗരത്തിന്റെ സ്ഥാപകൻ എന്നാണ് അർമീനിയക്കാർ പരമ്പരാഗതമായി വിശ്വസിക്കുന്നത്. നോഹയുടെ ശവകുടീരമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു കുന്ന് ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. നിരവധി തീർത്ഥാടകർ ഇപ്പോഴും ഇവിടം സന്ദർശിക്കുന്നുണ്ട്. അഞ്ചാം നൂറ്റാണ്ട് മുതൽ പത്താം നൂറ്റാണ്ട് വരെ ഇത്തരം ഒരു കഥ അർമീനിയൻ സാഹിത്യങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല. പതിമൂന്നാം നൂറ്റാണ്ട് വരെ നൂഹിന്റെ കപ്പൽ ഐതിഹ്യങ്ങൾ സാഹിത്യങ്ങളിൽ ദൃശ്യമായിട്ടില്ല. പതിനാലാം നൂറ്റാണ്ടിലാണ് ഈ കഥകൾക്ക് ഏറെ പ്രചാരമുണ്ടായത്.

പൗരാണികകാലം

ക്രിസ്തുവിന് മുൻപ് (ബിസി) രണ്ടാം നൂറ്റാണ്ട് മുതൽ എ.ഡി പതിനൊന്നാം നൂറ്റാണ്ട് വരെ അർമീനിയൻ രാജവംശങ്ങളായിരുന്ന അർഥാക്‌സിഡെസ്, അർഷാകിഡെസ്, ബഗ്രാതിദെസ് രാജവംശങ്ങൾ ഭരണം നടത്തിയിരുന്ന കാലത്ത് ഈ നഗരം അർമീനിയയുടെ പ്രധാനപ്പെട്ട പട്ടണമായിരുന്നു. രണ്ടാം നൂറ്റാണ്ടിൽ, ടോളമി യാത്രാവിവരണത്തിൽ നക്‌സൗന എന്ന പേരിലാണ് ഈ നഗരത്തെ അറിയപ്പെടുന്നത്. ചില പണ്ഡിതൻമാർ ഗ്രീക്ക് ചരിത്രക്കാരൻ സ്ട്രാബോയുടെ കണ്ടെത്തലുകളാണ് പരിഗണിക്കുന്നത്. നാഖ്ചിവനെ അർമീനിയൻ പട്ടണങ്ങളുടെ കൂട്ടത്തിലാണ് അവരുടെ വിവരണത്തിൽ പരാമർശിക്കുന്നത്. അറാസ് നദി ഒഴുകുന്നത് മതിയാൻ മലനിരകളിൽ നിന്ന് നഖാർ രാജ്യത്തിലൂടെയാണെന്ന് ഹെറോഡോറ്റസ് എഴുതുന്നു. Pottsസസ്സാനിദ് കാലഘടത്തിൽ സസ്സാനിദ് അർമീനിയൻ സിവിങ്ക് പ്രശ്യയുടെ തലസ്ഥാനമായിരുന്നവെന്ന് പോട്ട്‌സ് എഴുതിയിട്ടുണ്ട്. ക്രിസ്റ്റിയൻ ഭരണകാലത്ത് നോഹയാണ് നാഖ്ചിവൻ നഗരം സ്ഥാപിച്ചതെന്നാണ് ഒരു ഐതിഹ്യം.

ഫ്യൂഡൽ കാലഘട്ടത്തിൽ

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അറ്റാബെക് സ്റ്റേറ്റിന്റെ തലസ്ഥാനമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യൻ സാമ്രാജ്യത്തിലെ ഇറിവൻ ഗവർണറേറ്റില ഒരു ജില്ലയുടെ ആസ്ഥാനമായിരുന്നു.

നാഖ്ചിവൻ സിറ്റി 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നാഖ്ചിവൻ നഗരം

റിപ്പബ്ലിക് കാലഘട്ടം

1988 ഫെബ്രുവരി നാലിന് തുടങ്ങി 1994 മെയ് 12 വരെ നീണ്ടു നിന്ന, നഗ്‌രോനോ-കാരാബക്കിന് വേണ്ടി അസെർബെയ്ജാനും അർമീനിയയും തമ്മിൽ നടന്ന യുദ്ധത്തിൽ ഈ നഗരം സ്വയം ഉപരോധിത പ്രദേശമായി മാറി. അസർബെയ്ജാനുമായി നേരിട്ട് ഭൂമി അതിർത്തി പങ്കിടാത്ത നഗരമാണത്. ഈ അടുത്ത കാലത്തായി തുർക്കി, ഇറാൻ എന്നിവയുമായി ബന്ധം വർധിച്ചിട്ടുണ്ട്. 1995 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ, നാഖ്ചിവാനിൽ വൻ വികസനം നടന്നിട്ടുണ്ട്. മേഖലയിലെ ആഭ്യന്തര ഉത്പാദനം 48ന്റെ മടങ്ങായി വർധിച്ചിട്ടുണ്ട്.

ഭൂമിശാസ്ത്രം

സങ്കേസുർ മലനിരകളുടെ സമീപത്ത് വ്യാപിച്ചു കിടക്കുന്ന നഗരം, നാഖ്ചിവൻ നദിയുടെ വലതു ഭാഗത്തായി ഏതാണ്ട് 1,000 മീറ്റർ (3300 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്നു. മണ്ണൊലിപ്പ് വെള്ളപ്പൊക്കം എന്നിവ മൂലം നദീ ദീരങ്ങളിൽ വനവിസ്തൃതി കുറവാണ്. തത്ഫലമായിസ മരം നട്ടുപിടിപ്പിക്കൽ പദ്ധതികള് നഗരത്തൽ നടപ്പാക്കി വൃക്ഷം നടീൽ പ്രോൽസാഹിപ്പിക്കുന്നുണ്ട്.

കാലാവസ്ഥ

താപനിലയുടെ വ്യത്യാസത്തിന് അനുസരിച്ച് സ്വഭാവ വ്യതിയാനങ്ങളുള്ള കോണ്ടിനെന്റൽ കാലവസ്ഥയാണ് നാഖ്ചിവനിൽ. പകുതി വരണ്ട, എന്നാൽ തണുത്തതും മഞ്ഞുള്ള ശീലകാലവും നീണ്ട വരണ്ടതും വളരെ ചൂടുള്ളതുമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.

സാമ്പത്തികം

പരമ്പരാഗതമായി, നാഖ്ചിവാനിൽ കുടിൽ വ്യാപാര വ്യവസായങ്ങളാണ്. കരകൗശല വസ്തുക്കൾ, ഷൂ നിർമ്മാണ്, തൊപ്പി നിർമ്മാണം എന്നിവയാണ് പ്രധാന പരമ്പരാഗത തൊഴിലുകൾ. ഈ വ്യവസായങ്ങൾ വലിയ തോതിൽ പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാനിടെ ആ മേഖലയിൽ വലിയ വളർച്ച കൈവരിച്ചിട്ടുണ്ട് നാഖ്ചിവൻ. ഇപ്പോൾ നാഖ്ചിവാന്റെ സമ്പദ് ഘടനയുടെ പ്രധാന ഭാഗമാണ് ഈ വ്യവസായങ്ങൾ.

സംസ്കാരം

വൈവിധ്യമാർന്ന സാംസ്‌കാരിക പ്രവർത്തനങ്ങൾ നടക്കുന്ന നഗരമാണ് സാഖ്ചിവാൻ. രമ്യമായ കാഴ്ചകൾ, മ്യൂസിയങ്ങൾ എന്നിവയുണ്ട്. സ്ഥിരമായി പെയിന്റിങ് എക്‌സിബിഷൻ നടക്കുന്ന ഹൈദർ അലിയേവ് പാലസ്, ആയിരം പേർക്ക് ഇരിക്കാവുന്ന ഒരു തിയേറ്റർ ഹാളാണ്. സോവിയറ്റ് കാലത്തെ ഒപേര തിയേറ്ററുകൾ അടുത്തിടെ പുനസ്ഥാപിച്ചു.നാടകങ്ങൾ, കച്ചേരികൾ, സംഗീതം, ഒപേര എന്നിവ സാധ്യമാക്കുന്നതിനായി നാഖ്ചിവൻ സ്റ്റേറ്റ് മ്യൂസിക്കൽ നാടക തിയേറ്ററുകൾ എന്നിവയും നഗരത്തിലുണ്ട്. നഗരത്തിലെ മിക്കവാറും സാംസ്‌കാരിക കേന്ദ്രങ്ങളും 2018ൽ സാംസ്‌കാരിക ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രമായി മാറ്റാനുള്ള പദ്ധതികളാണ് നഗരം ആസൂത്രണം ചെയ്തിരിക്കുന്നത്.

അവലംബം

Tags:

നാഖ്ചിവൻ സിറ്റി ചരിത്രംനാഖ്ചിവൻ സിറ്റി ഭൂമിശാസ്ത്രംനാഖ്ചിവൻ സിറ്റി സാമ്പത്തികംനാഖ്ചിവൻ സിറ്റി സംസ്കാരംനാഖ്ചിവൻ സിറ്റി അവലംബംനാഖ്ചിവൻ സിറ്റിAzerbaijani languageഅസർബെയ്ജാൻകിലോമീറ്റർനാഖ്ചിവൻ സ്വയംഭരണ റിപ്പബ്ലിക്ബാകുമൈൽസാംഗേസർ പർവതനിരകൾ

🔥 Trending searches on Wiki മലയാളം:

ചക്കമാമ്പഴം (കവിത)ശോഭ സുരേന്ദ്രൻലളിതാംബിക അന്തർജ്ജനംനവരത്നങ്ങൾഇന്ത്യയുടെ ദേശീയപതാകനെറ്റ്ഫ്ലിക്സ്നോമ്പ് (ക്രിസ്തീയം)മരിയ ഗൊരെത്തിസ്വാഭാവികറബ്ബർഹെപ്പറ്റൈറ്റിസ്-എഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീംയോഗക്ഷേമ സഭജോൺസൺതിരഞ്ഞെടുപ്പ് ബോണ്ട്ഉപ്പൂറ്റിവേദനവുദുമാതൃഭൂമി ദിനപ്പത്രംഭൂമിയൂട്യൂബ്ഓഹരി വിപണിഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംജവഹർ നവോദയ വിദ്യാലയമഞ്ഞപ്പിത്തംകിരാതമൂർത്തിഎൽ നിനോഹെപ്പറ്റൈറ്റിസ്-സിഭഗവദ്ഗീതചേരസാമ്രാജ്യംറൂഹഫ്‌സകണ്ണീരും കിനാവുംഒ.എൻ.വി. കുറുപ്പ്ഉള്ളൂർ എസ്. പരമേശ്വരയ്യർഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കോശംമസ്ജിദ് ഖുബാഇൻശാ അല്ലാഹ്കാളിദാസൻമാനിലപ്പുളിസൽമാൻ അൽ ഫാരിസിആർ.എൽ.വി. രാമകൃഷ്ണൻസ്വലാക്ഷയംതിരുവാതിരകളിയൂറോപ്പ്വിചാരധാരചൂരഖൻദഖ് യുദ്ധംകർണ്ണൻഈസ്റ്റർഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഹംസഇസ്രയേലും വർണ്ണവിവേചനവുംഅണ്ഡാശയംമഹാകാവ്യംഈനാമ്പേച്ചിഉത്തരാധുനികതകുഞ്ഞുണ്ണിമാഷ്2022 ഫിഫ ലോകകപ്പ്സൺറൈസേഴ്സ് ഹൈദരാബാദ്ഗുദഭോഗംതത്ത്വമസിഅബ്ബാസി ഖിലാഫത്ത്ചങ്ങലംപരണ്ടപണ്ഡിറ്റ് കെ.പി. കറുപ്പൻയൂട്ടറൈൻ ഫൈബ്രോയ്‌ഡ്നി‍ർമ്മിത ബുദ്ധിമധുപാൽഅപ്പെൻഡിസൈറ്റിസ്ഖുറൈഷ്സകാത്ത്അറബി ഭാഷാസമരംഅമല പോൾആമസോൺ.കോംചതയം (നക്ഷത്രം)കേരളീയ കലകൾസഹോദരൻ അയ്യപ്പൻ🡆 More