താഷ്കന്റ്

ഉസ്ബെകിസ്താന്റെ തലസ്ഥാനനഗരമാണ് താഷ്കന്റ് (ഉസ്ബെക്: Toshkent, Тошкент; Russian: Ташкент).

കല്ലുകൊണ്ടൂള്ള പട്ടണം എന്നാണ് താഷ്കന്റ് എന്ന വാക്കിനർത്ഥം. താഷ്കന്റ് പ്രവിശ്യയുടെ ആസ്ഥാനം കൂടിയാണ് ഈ നഗരം. ഔദ്യോഗികകണക്കുകൾ പ്രകാരം 21 ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ. നഗരത്തിലെ ജനസംഖ്യ 44.5 ലക്ഷമാണെന്ന് അനൗദ്യോഗികകണക്കുകളുണ്ട്.

താഷ്കന്റ്

ഉസ്ബെക്: Toshkent, Тошкент
Russian: Ташкент

Toshqand, Toshkand
ആധുനിക താഷ്കന്റ്
ആധുനിക താഷ്കന്റ്
Official seal of താഷ്കന്റ്
Seal
രാജ്യംതാഷ്കന്റ് ഉസ്ബെക്കിസ്ഥാൻ
പ്രവിശ്യതാഷ്കന്റ് പ്രവിശ്യ
സ്ഥാപിതംബിസി 5ആം നൂറ്റാണ്ടു മുതൽ 3 നൂറ്റാണ്ട്
ഭരണസമ്പ്രദായം
 • മേയർറാഖൊൺബെക്ക് ഉസ്മോനോവ്
വിസ്തീർണ്ണം
 • ആകെ334.8 ച.കി.മീ.(129.3 ച മൈ)
ജനസംഖ്യ
 (2008)
 • ആകെ22,00,000
 • ജനസാന്ദ്രത6,600/ച.കി.മീ.(17,000/ച മൈ)
സമയമേഖലUTC+5 ( )
വെബ്സൈറ്റ്http://tashkent.uz/

ചരിത്രം

പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളിൽ നിലനിന്നിരുന്ന കോകന്ദ് ഖാനേറ്റിന്റെ കാലത്ത് സാമ്രാജ്യത്തിലെ ഏറ്റവും സമ്പന്നവും ജനവാസമേറിയതുമായ നഗരമായിരുന്നു താഷ്കന്റ്. അന്നുതന്നെ തുണിവ്യവസായത്തിന് പേരുകേട്ടയിടമായിരുന്നു. റഷ്യക്കാരുടെ മദ്ധ്യേഷ്യൻ ആക്രമണകാലത്ത് 1870-ൽ താഷ്കന്റിൽ ഏതാണ്ട് 1500-ലധികം നെയ്ത്തുകാരുണ്ടായിരുന്നു. റഷ്യക്കാർ മദ്ധ്യേഷ്യ കീഴടക്കിയതിനുശേഷം, താഷ്കന്റ്, തുർക്കിസ്താന്റെ[൧] തലസ്ഥാനനഗരമായി. പിന്നീട് റഷ്യൻ സാമ്രാജ്യത്തിന്റേയും സോവിയറ്റ് ശിഥിലീകരണത്തിനും ശേഷം 1991 രൂപമെടുത്ത ഉസ്ബെകിസ്താൻ രാജ്യത്തിന്റെ തലസ്ഥാനമായി.

റഷ്യൻ നിയന്ത്രണത്തിൽ

1865 ജൂൺ 27-ന് ജനറൽ മിഖായിൽ ചെർണയേവിന്റെ നേതൃത്വത്തിലുള്ള 2000 പേരടങ്ങിയ റഷ്യൻ സേന അൻഹാർ നദി കടക്കുകയും താഷ്കന്റ് ആക്രമിക്കുകയും ചെയ്തു. കോട്ട കെട്ടി സുരക്ഷിതമാക്കിയിരുന്ന നഗരത്തെ രണ്ടു ദിവസത്തെ കനത്ത യുദ്ധത്തിനു ശേഷം, റഷ്യക്കാർ പിടിച്ചടക്കി. ജനങ്ങൾക്കിടയിൽ മതിപ്പ് വർദ്ധിപ്പിക്കുന്നതിന്, ചെർണയേവ് താഷ്കന്റിൽ ഒരു വർഷത്തേക്ക് നികുതികൾ ഒഴിവാക്കുകയും താഷ്കെന്റിന്റെ ഒരു സ്വതന്ത്രദേശമായി നിലനിർത്താൻ റഷ്യയിലെ സാർ ചക്രവർത്തിയോട് ഉപദേശിക്കുകയും ചെയ്തു. എന്നാൽ റഷ്യൻ ചക്രവർത്തി, ചെർണയേവിന്റെ താൽപര്യത്തിനോട് അനുകൂലമായി പ്രതികരിച്ചില്ല. പകരം 1867-ൽ ഖോകന്ദ് ഖാനേറ്റിന്റെ ബാക്കി മുഴുവനും റഷ്യ കൈവശമാക്കിയതോടെ, താഷ്കന്റിനെ തുർക്കിസ്താന്റെ തലസ്ഥാനമാക്കി.

ജനറൽ കോൺസ്റ്റാന്റിൻ വോൺ കോഫ്മാൻ ആയിരുന്നു ഇവിടത്തെ ആദ്യത്തെ ഗവർണർ ജനറൽ. താഷ്കന്റിലെ കോട്ടക്കു പുറത്ത് അൻഹാർ നദിക്കപ്പുറം റഷ്യക്കാർ ഒരു സൈനികകേന്ദ്രവും ജനവാസകേന്ദ്രവും സ്ഥാപിച്ചു. റഷ്യയിൽ നിന്നും കച്ചവടക്കാരും മറ്റും വൻതോതിൽ ഇവിടെ വന്ന് താമസമാരംഭിച്ചു. 1871-ൽ താഷ്കന്റിൽ ആദ്യത്തെ റഷ്യൻ ഓർത്തഡോക്സ് പള്ളി സ്ഥാപിക്കപ്പെട്ടു. തുടർന്ന് വൻകളിയിലെ പ്രമുഖകേന്ദ്രമായി മാറിയ താഷ്കന്റ് മദ്ധ്യേഷ്യയിലെ റഷ്യൻ സൈനികനീക്കങ്ങളുടെ ആസ്ഥാനമായി.

കാലാവസ്ഥ

കുറിപ്പുകൾ

  • ^ മദ്ധ്യേഷ്യയിലെ മൊത്തം റഷ്യൻ നിയന്ത്രണപ്രദേശങ്ങളുടെ പേരായിരുന്നു തുർക്കിസ്താൻ എന്നത്

അവലംബം

Tags:

താഷ്കന്റ് ചരിത്രംതാഷ്കന്റ് കാലാവസ്ഥതാഷ്കന്റ് കുറിപ്പുകൾതാഷ്കന്റ് അവലംബംതാഷ്കന്റ്Russian languageUzbek languageഉസ്ബെക്കിസ്ഥാൻ

🔥 Trending searches on Wiki മലയാളം:

ഏകീകൃത സിവിൽകോഡ്ഉർവ്വശി (നടി)പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾജാലിയൻവാലാബാഗ് കൂട്ടക്കൊലമാതൃഭൂമി ദിനപ്പത്രംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)കേരളാ ഭൂപരിഷ്കരണ നിയമംഋഗ്വേദംകാനഡരതിമൂർച്ഛകാലാവസ്ഥപി. കേശവദേവ്കേരളംപുകവലിയുടെ ആരോഗ്യ ഫലങ്ങൾസ്ത്രീഅയക്കൂറസൂര്യൻശ്രേഷ്ഠഭാഷാ പദവിസുപ്രഭാതം ദിനപ്പത്രംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻകേരളകൗമുദി ദിനപ്പത്രംഷക്കീലഎം.എസ്. സ്വാമിനാഥൻപൊയ്‌കയിൽ യോഹന്നാൻഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിബൂത്ത് ലെവൽ ഓഫീസർമലബാർ കലാപംനവരസങ്ങൾപ്ലീഹകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംശ്രീനാരായണഗുരുകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംതപാൽ വോട്ട്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംപത്ത് കൽപ്പനകൾകുഞ്ഞുണ്ണിമാഷ്പാത്തുമ്മായുടെ ആട്കേരള പബ്ലിക് സർവീസ് കമ്മീഷൻജർമ്മനിഅധ്യാപനരീതികൾകാഞ്ഞിരംവൈക്കം മുഹമ്മദ് ബഷീർപി. വത്സലഉണ്ണി ബാലകൃഷ്ണൻയൂട്ടറൈൻ ഫൈബ്രോയ്‌ഡ്യാൻടെക്സ്മമ്മൂട്ടിവിഷുക്ഷയംകോശം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികആയില്യം (നക്ഷത്രം)തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഎം. മുകുന്ദൻസിംഗപ്പൂർചതയം (നക്ഷത്രം)കലാമണ്ഡലം കേശവൻഹൃദയാഘാതംകൂട്ടക്ഷരംഒമാൻഎം.പി. അബ്ദുസമദ് സമദാനിഇന്ത്യയുടെ രാഷ്‌ട്രപതിമേയ്‌ ദിനംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികകോട്ടയം ജില്ലരണ്ടാമൂഴംബിഗ് ബോസ് (മലയാളം സീസൺ 6)ശ്വാസകോശ രോഗങ്ങൾഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംതോമാശ്ലീഹാവ്യക്തിത്വംകുര്യാക്കോസ് ഏലിയാസ് ചാവറവിക്കിപീഡിയപാലക്കാട്കൂദാശകൾ🡆 More