ഡേവിഡ് ബെൻ-ഗുരിയൻ

ഇസ്രായേലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു ഡേവിഡ് ബെൻ-ഗുരിയൻ (ഹീബ്രു: דָּוִד בֶּן-גּוּרִיּוֹן‬, ഒക്ടോബർ 16 1886 - ഡിസംബർ 1 1973).

ഡേവിഡ് ഗ്ര്യൂൻ എന്നതായിരുന്നു ജനനനാമം. ചെറുപ്പം മുതലേ സയണിസത്തോട് കടുത്ത അനുഭാവം പ്രകടിപ്പിച്ചു. ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുന്നതിൽ ബെൻ-ഗുരിയൻ പ്രധാന പങ്കു വഹിച്ചു. 1948-ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേലിനെ വിജയത്തിലേക്ക് നയിച്ച ശേഷം രാഷ്ട്രസ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ സഹായിച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജൂതർ ഇക്കാലത്ത് ഇസ്രായേലിലെത്തി. 1970-ൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. മരണശേഷം അദ്ദേഹത്തെ ടൈം മാസിക ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട 100 വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയുണ്ടായി.

ഡേവിഡ് ബെൻ-ഗുരിയൻ

ആദ്യകാല ജീവിതം

അക്കാലത്ത് റഷ്യയുടെ കീഴിലായിരുന്ന പ്ലോൺസ്കിൽ (ഇന്ന് ഈ സ്ഥലം പോളണ്ടിലാണ്‌) ജനനം. പിതാവ് അവിഗ്ദോർ ഗ്ര്യൂൻ അഭിഭാഷകനും ആദ്യകാല സയണിസ്റ്റ് നേതാവുമായിരുന്നു. മാതാവ് ഷൈൻഡൽ ഡേവിഡിന്‌ പതിനൊന്ന് വയസ്സായപ്പോഴേക്ക് മരണമടഞ്ഞു. കടുത്ത സയണിസ്റ്റായാണ്‌ വളർന്നുവന്നത്. വാർസോ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരിക്കേ മാർക്സിസ്റ്റ് പോളെ സയൺ പ്രസ്ഥാനത്തിൽ 1904-ൽ അംഗമായി. 1905-ൽ റഷ്യൻ വിപ്ലവകാലത്ത് രണ്ടു തവണ അറസ്റ്റ് ചെയ്യപ്പെട്ടു. കിഴക്കേ യൂറോപ്പിലെ ജൂതവിരുദ്ധത മൂലം 1906-ൽ ഓട്ടോമാൻ പലസ്തീനിലേക്ക് കുടിയേറി. അവിടെ പോളെ സയൺ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായി മാറി.


Tags:

Hebrew languageഇസ്രായേൽഒക്ടോബർ 16ജൂതമതംടൈം മാസികഡിസംബർ 1സയണിസ്റ്റ് പ്രസ്ഥാനം

🔥 Trending searches on Wiki മലയാളം:

ആർത്തവചക്രവും സുരക്ഷിതകാലവും2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികവള്ളത്തോൾ പുരസ്കാരം‌വിക്കിപീഡിയമെറ്റ്ഫോർമിൻസുപ്രീം കോടതി (ഇന്ത്യ)ബെന്നി ബെഹനാൻമില്ലറ്റ്പ്രധാന ദിനങ്ങൾഅമേരിക്കൻ സ്വാതന്ത്ര്യസമരംപൊയ്‌കയിൽ യോഹന്നാൻഇന്ത്യൻ പൗരത്വനിയമംകോടിയേരി ബാലകൃഷ്ണൻപൃഥ്വിരാജ്സൗദി അറേബ്യശാലിനി (നടി)സമാസംഅടൽ ബിഹാരി വാജ്പേയിമിയ ഖലീഫഒരു സങ്കീർത്തനം പോലെവിമോചനസമരംജന്മഭൂമി ദിനപ്പത്രംചെന്നൈ സൂപ്പർ കിങ്ങ്‌സ്കണ്ണൂർ ലോക്സഭാമണ്ഡലംക്രിസ്തുമതംമദ്യംഇന്ദുലേഖഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകൂട്ടക്ഷരംതെങ്ങ്കേരള ശാസ്ത്രസാഹിത്യ പരിഷത്ത്കേരളീയ കലകൾചതയം (നക്ഷത്രം)ഗൗതമബുദ്ധൻആന്റോ ആന്റണിമാർക്സിസംആർത്തവവിരാമംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികചവിട്ടുനാടകംഎം.എസ്. സ്വാമിനാഥൻആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഡീൻ കുര്യാക്കോസ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)സർഗംവിദ്യാഭ്യാസംമദർ തെരേസകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ക്ഷേത്രപ്രവേശന വിളംബരംപേവിഷബാധസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിനക്ഷത്രവൃക്ഷങ്ങൾതിരഞ്ഞെടുപ്പ് ബോണ്ട്ചക്കആര്യവേപ്പ്മലയാളം വിക്കിപീഡിയസുമലതകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾലിവർപൂൾ എഫ്.സി.നവഗ്രഹങ്ങൾഇംഗ്ലീഷ് ഭാഷആൻ‌ജിയോപ്ലാസ്റ്റിറോസ്‌മേരിആഴ്സണൽ എഫ്.സി.ദാനനികുതിസൺറൈസേഴ്സ് ഹൈദരാബാദ്എൻ.കെ. പ്രേമചന്ദ്രൻപ്രോക്സി വോട്ട്തൃശ്ശൂർ നിയമസഭാമണ്ഡലംസ്വയംഭോഗംഎറണാകുളം ജില്ലസുൽത്താൻ ബത്തേരിരാശിചക്രംഎം.ടി. വാസുദേവൻ നായർവേദംഹിന്ദു പിന്തുടർച്ചാവകാശ നിയമംശുഭാനന്ദ ഗുരുദേശീയ പട്ടികവർഗ്ഗ കമ്മീഷൻതകഴി സാഹിത്യ പുരസ്കാരം🡆 More