ടെമ്പറ

ജലത്തിലും, ഒപ്പം മറ്റൊരു കൊഴുപ്പുള്ള ദ്രാവകത്തിലും ചായം കലർത്തി ചിത്രരചന നടത്തുന്ന രീതിയാണ് ടെമ്പറ.

മുട്ടയുടെ മഞ്ഞക്കരുവാണ് സാധാരണയായി ഇതിനുപയോഗപ്പെടുത്തുന്നത്. മഞ്ഞക്കരുമാറ്റിയെടുത്ത് തുല്യമായ തോതിൽ വെള്ളം ചേർത്ത് ക്രീം പരുവത്തിലാക്കി ഉപയോഗിക്കുന്നു. വെള്ളക്കരു, അറബിക് പശ, മെഴുക് എന്നിവയും ഇതിനായി ഉപയോഗപ്പെടുത്താറുണ്ട്. വെള്ളക്കരു ഉണങ്ങുമ്പോൾ വിണ്ടുകീറുന്നതു കാരണം അപൂർമായേ ഉപയോഗിക്കാറുള്ളൂ. വെള്ളത്തിൽ തയ്യാറാക്കുന്ന എല്ലാ ഇരുണ്ട പെയിന്റുകളും ടെമ്പറ എന്ന പേരിലാണിപ്പോൾ അറിയപ്പെടുന്നത്.

ടെമ്പറ
മഡോണയും കുഞ്ഞും 1284 -ൽ ഡുഷ്യോ(Duccio) വരച്ച ടെമ്പറ ചിത്രം

ചരിത്രം

ടെമ്പറ 
അവസാനത്തെ അത്താഴം, 1495–1498 -ൽ ലിയനാർഡോ ഡാവിഞ്ചി വരച്ച ടെമ്പറ ചിത്രം

പുരാതനകാലത്തെ ഈജിപ്തിലും റോമിലുമാണ് ടെമ്പറ പെയിന്റിങ് ആരംഭിച്ചത്. സമാനവിദ്യകൾ ഉപയോഗിച്ചുള്ള ചിത്രങ്ങൾ മദ്ധ്യകാല ഇന്ത്യയിലെ ചിത്രർചനകളിലും, ഗുഹാക്ഷേത്രങ്ങളിലും കാണാം. മധ്യകാലത്ത് യൂറോപ്യൻ പാനൽ പെയിന്റേഴ്സ് ടെമ്പറ ഉപയോഗപ്പെടുത്തി. നവോത്ഥാനകാലത്താണ് ഇതിന് ഏറെ പ്രചാരം ലഭിച്ചത്.

പ്രവൃത്തിരീതി

കനം കുറഞ്ഞ ഫിലിമുകളിലാണ് ടെമ്പറ ഉപയോഗിക്കുന്നത്. ഇതു പെട്ടെന്ന് ഉണങ്ങി കട്ടിയാകുന്നു. വിണ്ടുകീറുന്നതു കാരണം ക്യാൻ‌വാസിൽ ഇത് ഉപയോഗിക്കാറില്ല. പകരം കനം കുറഞ്ഞ പലകകളിലും മറ്റുമാണ് ടെമ്പറ പെയിന്റിങ് നടത്തുന്നത്. ചോക്ക്, പ്ലാസ്റ്റർ ഓഫ് പാരിസ്, പശ എന്നിവയുടെ സങ്കരം പലകകളിൽ തേച്ചുപിടിപ്പിക്കുന്നതുമൂലം പെയിന്റിങ്ങിന് കൂടുതൽ ആകർഷകത്വം ലഭിക്കുന്നു. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് പലകകളിലെ വിടവുകൾ വെളിവാകാതെ പെയിന്റിങ് നടത്താനാകും.

ഓയിൽ പെയിന്റിങ്ങും ടെമ്പറ പെയിന്റിങ്ങും സംയോജിപ്പിക്കുവാൻ പല ശ്രമങ്ങളും നടന്നിട്ടുണ്ട്. മുട്ടക്കരുവിനോടൊപ്പം പലതരം ഓയിലുകൾ കലർത്തിയാണ് പരീക്ഷണങ്ങൾ നടത്തപ്പെട്ടിട്ടുള്ളത്. ടെമ്പറ പെയിന്റിങ്ങിനുമുകളിലായി ഓയിലുപയോഗിച്ച് ചിത്രം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

വിഷമതകൾ

പെട്ടെന്ന് ഉണങ്ങുന്നതു കാരണം വിവിധനിറങ്ങൾ എളുപ്പത്തിൽ ചേർക്കുവാൻ ടെമ്പറ പെയിന്റിംഗ് രീതിയിൽ പ്രയാസമാണ്. കൂടുതൽ സമയമെടുക്കുന്നതു കാരണം പലരും ടെമ്പറ പെയിന്റിങ്ങിൽ നിന്നു പിന്മാറുകയാണുണ്ടായത്. പെയിന്റ് കൂടുതലായുപയോഗിച്ചാൽ വിണ്ടുകീറുമെന്ന പ്രശ്നവും ഇതിനുണ്ട്. ഉണങ്ങുന്തോറും ടെമ്പറ നിറങ്ങൾക്ക് കാഠിന്യം കുറയുന്നു. തിളക്കമില്ലാത്തതു കാരണം ഓയിൽ പെയിന്റിങ്ങിന്റെ സുതാര്യത ഇതിനു ലഭിക്കുന്നുമില്ല.

ടെമ്പറ കലാകാരന്മാർ

ഇറ്റലിയിൽ ജിയോവന്നി ബെലിനിയും മറ്റും ടെമ്പറയിൽ ഓയിൽ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തിയ ചിത്രകാരൻ‌മാരാണ്. വെറോഷിയോയുടെ ബാപ്റ്റിസം ഓഫ് ക്രൈസ്റ്റ് ഇതിന് ഒരുത്തമോദാഹരണമാണ്. എങ്കിലും പില്ക്കാലത്ത് ചിത്രകാരന്മാർ ടെമ്പറ ഏതാണ്ട് പൂർണ്ണമായും ഉപേക്ഷിക്കുകയാണുണ്ടായത്.

ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ ചിത്രകാരൻ‌മാർക്കിടയിൽ ടെമ്പറ പെയിന്റിങ്ങിന് ഒരു പുതിയ മാനം ലഭിച്ചു. റെജിനാൾഡ് മാർഷ്, പോൾ കാഡ്മസ്, ആൻ‌ഡ്രൂ വെയ്ത്ത്, ബർണാഡ് പെർലിൻ‍, ബെൻഷാഹൻ തുടങ്ങിയ കലാകാരന്മാർ ടെമ്പറ പെയിന്റിങ്ങിനെ പരിഷ്കരിച്ചവരിൽ പ്രമുഖരാണ്.

ടെമ്പറ ചിത്രശാല

അവലംബം

അകത്തുള്ള കണ്ണികൾ

പുറംകണ്ണികൾ

ടെമ്പറ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെമ്പറ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

ടെമ്പറ ചരിത്രംടെമ്പറ പ്രവൃത്തിരീതിടെമ്പറ വിഷമതകൾടെമ്പറ കലാകാരന്മാർടെമ്പറ ചിത്രശാലടെമ്പറ അവലംബംടെമ്പറ അകത്തുള്ള കണ്ണികൾടെമ്പറ പുറംകണ്ണികൾടെമ്പറചിത്രരചനജലംദ്രാവകംമഞ്ഞക്കരുമുട്ടമെഴുക്

🔥 Trending searches on Wiki മലയാളം:

പ്രവൃത്തികേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്ദേശീയജലപാത 3 (ഇന്ത്യ)ഒമാൻഒറ്റ കൈമാറ്റ വോട്ട്മാർഗ്ഗംകളികേരളത്തിലെ ജില്ലകളുടെ പട്ടികഅമ്മഎൽ നിനോഗെകൃഷ്ണൻപാത്തുമ്മായുടെ ആട്ഉടുമ്പ്ആഴിമല ശിവ ക്ഷേത്രംവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംസ്ത്രീ സുരക്ഷാ നിയമങ്ങൾപൂന്താനം നമ്പൂതിരിപ്രേമലേഖനം (നോവൽ)കഥകളികാസർഗോഡ് ജില്ലപൂയം (നക്ഷത്രം)തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾസൗദി അറേബ്യമാവ്സുഷിൻ ശ്യാംആദിയോഗി ശിവ പ്രതിമവയനാട് ജില്ലദുൽഖർ സൽമാൻആഴ്സണൽ എഫ്.സി.ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്അവകാശികൾമുഹമ്മദിന്റെ വിടവാങ്ങൽ പ്രഭാഷണംഇടപ്പള്ളി പള്ളിമദർ തെരേസവാട്സ്ആപ്പ്ഹിന്ദുമതംആഫ്രിക്കവിഷസസ്യങ്ങളുടെ പട്ടികഗദ്ദാമചൂരകാന്തല്ലൂർഗൂഗിൾതിരുവനന്തപുരം മൃഗശാലമാതളനാരകംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ബൈബിൾഇസ്ലാമിലെ പ്രവാചകന്മാർകേരളചരിത്രംദശലക്ഷംസി++ചോറ്റാനിക്കര ഭഗവതിക്ഷേത്രംതകഴി ശിവശങ്കരപ്പിള്ളകാളിമില്ലറ്റ്അച്ഛൻമെറ്റാ പ്ലാറ്റ്ഫോമുകൾസഫലമീ യാത്ര (കവിത)മെറ്റ്ഫോർമിൻകെ. അയ്യപ്പപ്പണിക്കർആര്യവേപ്പ്മാർത്താണ്ഡവർമ്മമമിത ബൈജുസൂര്യൻചിക്കൻപോക്സ്ആരോഗ്യംഎം.ടി. വാസുദേവൻ നായർരക്തം കട്ടപിടിക്കൽനാടകംകൂടൽമാണിക്യം ക്ഷേത്രംമഹാത്മാ ഗാന്ധിഇസ്‌ലാമിക കലണ്ടർപ്രഭാവർമ്മകവിത്രയംമാറാട് കൂട്ടക്കൊലക്ഷയംജലദോഷംഭൂമിയുടെ ചരിത്രംഎം.എസ്. സ്വാമിനാഥൻകേരളത്തിലെ തനതു കലകൾ🡆 More