ജ്യൂസേപ്പെ വേർഡി

ജ്യൂസേപ്പെ ഫെർണാന്റോ ഫ്രാൻസെസ്കോ വേർഡി( Giuseppe Fortunino Francesco Verdi ഇറ്റാലിയൻ ഉച്ചാരണം: ; ഒക്ടോബർ 10 1813 - ജനുവരി 27 1901) ഒരു ഇറ്റാലിയൻ റൊമാന്റിക് ഓപറ ഗാനരചയിതാവ് ആയിരുന്നു.

അദ്ദേഹം 19-ആം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ഗാനരചയിതാക്കളിലൊരാളായി കരുതപ്പെടുന്നു.

ജ്യൂസേപ്പെ വേർഡി
ജ്യൂസേപ്പെ വേർഡി
ജ്യൂസേപ്പെ വേർഡി

ആദ്യകാല ജീവിതം

ജ്യൂസേപ്പെ വേർഡി 
Giuseppe Verdi in Vanity Fair (1879)

കാർലോ ജ്യൂസേപ്പെ വേർഡിയുടെയും ലൂജിയ യുട്ടിനിയുടെയും പുത്രനായി ആദ്യ ഫ്രഞ്ച് എമ്പയറിലെ ബുസ്സെറ്റോക്ക് സമീപമുള്ള ലെ റോൻകോളിൽ ജനിച്ചു, വേർഡി ചെറിയ കുട്ടിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കുടുംബം വടക്കൻ ഇറ്റലിയിലെ പിയാസെൻസൊ എന്ന സ്ഥലത്തേക്ക് താമസം മാറ്റി. ഇവിടത്തെ ജസ്യൂട്ട് സ്കൂളിലെ ലൈബ്രറി ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെ വളരെ സ്വാധീനിച്ചിട്ടുണ്ട്. സംഗീതസംവിധാനത്തിലെ ആദ്യ പാഠങ്ങളും ഇദ്ദേഹത്തിന് ലഭിച്ചത് ഇവിടെനിന്നാണ്.

ഇരുപതാം വയസിൽ മിലാനിലേക്ക് താമസം മാറ്റി അവിടെ സംഗീതപഠനം തുടർന്നു. ഓപറയിൽ (പ്രത്യേകിച്ച് ജർമൻ ഓപറ) പങ്കെടുക്കുമ്പോൾ തന്നെ ഇദ്ദേഹം കൗണ്ടർപോയിന്റ് സംബന്ധിച്ചുള്ള പഠനം സ്വകാര്യമായി തുടർന്നു.

1839 നവംബറിൽ മിലാനിലെ പ്രസിദ്ധമായ ലാ സ്കാല ഒപ്പെറാ ഹൗസിൽ ഒബെർട്ടോ എന്ന ആദ്യ ഓപ്പെറ അവതരിപ്പിച്ചു.

ബുസ്സെറ്റോയിലേയ്ക്ക് തിരികെ വന്ന ഇദ്ദേഹം പട്ടണത്തിലെ മ്യൂസിക് മാസ്റ്ററായി മാറി. അന്റോണിയോ ബാറെസ്സിയുടെ പിന്തുണയോടെ ഇദ്ദേഹം 1830-ൽ ആദ്യ പൊതു സംഗീതാവതരണം നടത്തി.

ഇദ്ദേഹത്തിന്റെ സംഗീതം ഇഷ്ടപ്പെട്ടതിനാൽ ബാറെസ്സി ഇദ്ദേഹത്തെ തന്റെ മകളുടെ സംഗീതാദ്ധ്യാപകനാകാൻ ക്ഷണിച്ചു. ഇവർ പ്രണയബദ്ധരാകുകയും 1836 മേയ് നാലിന് വിവാഹം കഴിക്കുകയും ചെയ്തു. ഇവർക്കുണ്ടായ രണ്ടു കുട്ടികളും ചെറുപ്പത്തിലേ മരിച്ചുപോയി. ഈ സമയത്ത് വെർഡി തന്റെ ആദ്യ ഓപറ തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അടുത്തുതന്നെ മാർഗരിറ്റയും (26ആം വയസ്സിൽ) എൻസെഫലൈറ്റിസ് ബാധിച്ച് മരിച്ചുപോയി. 1840 ജൂൺ 18-നായിരുന്നു ഇത്. തന്റെ മക്കളെയും ഭാര്യയെയും നഷ്ടപ്പെട്ടത് വെർഡിയെ മാനസികമായി തളർത്തിക്കളഞ്ഞിരുന്നുവത്രേ.

അവലംബം


പുറത്തേക്കുള്ള കണ്ണികൾ

Persondata
NAME Verdi, Giuseppe
ALTERNATIVE NAMES Verdi, Giuseppe Fortunino Francesco
SHORT DESCRIPTION Italian composer
DATE OF BIRTH 9 /10 October 1813
PLACE OF BIRTH Le Roncole, Italy
DATE OF DEATH 1901 ജനുവരി 27
PLACE OF DEATH Milan, Italy

Tags:

ഒക്ടോബർ 10ജനുവരി 27വിക്കിപീഡിയ:IPA for Italian

🔥 Trending searches on Wiki മലയാളം:

പൂവൻപഴംഉസ്‌മാൻ ബിൻ അഫ്ഫാൻസ്വാലിഹ്ബീജംകാക്കനാടൻഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കവിയൂർ പൊന്നമ്മമഴവിൽക്കാവടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)കുചേലവൃത്തം വഞ്ചിപ്പാട്ട്പുത്തൻ പാനആൽബർട്ട് ഐൻസ്റ്റൈൻമഹാഭാരതം കിളിപ്പാട്ട്ചാന്നാർ ലഹളഇസ്ലാമിലെ പ്രവാചകന്മാർഖുത്ബ് മിനാർലയണൽ മെസ്സിജൂലിയ ആൻഇൻശാ അല്ലാഹ്കുതിരവട്ടം പപ്പുഭഗത് സിംഗ്ഔറംഗസേബ്ആധുനിക മലയാളസാഹിത്യംഓം നമഃ ശിവായഖണ്ഡകാവ്യംസച്ചിൻ തെൻഡുൽക്കർപട്ടയംവായനഹെപ്പറ്റൈറ്റിസ്കാലാവസ്ഥഅഭിജ്ഞാനശാകുന്തളംചേരിചേരാ പ്രസ്ഥാനംപിണറായി വിജയൻആർത്തവംഇന്ദുലേഖഹൂദ് നബിശിവൻവെരുക്ക്രിസ്റ്റ്യാനോ റൊണാൾഡോഇന്നസെന്റ്ശ്രീമദ്ഭാഗവതംമറിയം ഇസ്ലാമിക വീക്ഷണത്തിൽകർണ്ണൻജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഅടൂർ ഭാസിമുത്തപ്പൻപൂച്ചഉത്തരാധുനികതയും സാഹിത്യവുംഡെൽഹിഅക്കിത്തം അച്യുതൻ നമ്പൂതിരിസ്വഹാബികളുടെ പട്ടികസ്‌മൃതി പരുത്തിക്കാട്സകാത്ത്തൗഹീദ്‌എ.പി.ജെ. അബ്ദുൽ കലാംമരപ്പട്ടിബാങ്കുവിളിരാജാ രവിവർമ്മകഅ്ബകമ്പ്യൂട്ടർ മോണിറ്റർദ്വിതീയാക്ഷരപ്രാസംകയ്യൂർ സമരംഉഹ്‌ദ് യുദ്ധംവാഴക്കുല (കവിത)വെള്ളായണി ദേവി ക്ഷേത്രംകേരളത്തിലെ പാമ്പുകൾകല്ലേൻ പൊക്കുടൻശാസ്ത്രംചേനത്തണ്ടൻദാരിദ്ര്യം ഇന്ത്യയിൽഗ്രഹംഅമേരിക്കൻ ഐക്യനാടുകൾചിന്ത ജെറോ‍ംമുഹമ്മദ് ഇസ്മായിൽസൗരയൂഥംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾകാക്കാരിശ്ശിനാടകംഎ.ആർ. രാജരാജവർമ്മവിവർത്തനം🡆 More