ജോർജ് ഹാമിൽട്ടൺ ഗോർഡൺ അബർഡീൻ

ബ്രിട്ടിഷ് പ്രധാനമന്ത്രി(1852-55)യും രാജ്യതന്ത്രജ്ഞനുമായ്രുന്നു ജോർജ് ഹാമിൽട്ടൺ ഗോർഡൺ അബർഡീൻ.

The Right Honourable
ജോർജ് ഹാമിൽട്ടൺ ഗോർഡൺ അബർഡീൻ
KG KT FRS PC
ജോർജ് ഹാമിൽട്ടൺ ഗോർഡൺ അബർഡീൻ
Chancellor of the Duchy of Lancaster
ഓഫീസിൽ
26 January – 2 June 1828
MonarchGeorge IV
പ്രധാനമന്ത്രിThe Duke of Wellington
മുൻഗാമിThe Lord Bexley
പിൻഗാമിCharles Arbuthnot
Prime Minister of the United Kingdom
ഓഫീസിൽ
19 December 1852 – 30 January 1855
MonarchVictoria
മുൻഗാമിThe Earl of Derby
പിൻഗാമിThe Viscount Palmerston
വ്യക്തിഗത വിവരങ്ങൾ
ജനനം(1784-01-28)28 ജനുവരി 1784
Edinburgh
മരണം14 ഡിസംബർ 1860(1860-12-14) (പ്രായം 76)
London
രാഷ്ട്രീയ കക്ഷിPeelite
അൽമ മേറ്റർSt John's College, Cambridge
ഒപ്പ്ജോർജ് ഹാമിൽട്ടൺ ഗോർഡൺ അബർഡീൻ

ബാല്യകാലം

എഡിൻബറോയിൽ 1784 ജനുവരി 18-ന് ജനിച്ചു. ബാല്യത്തിൽ തന്നെ മാതാപിതാക്കൾ അന്തരിച്ചുപോയതിനാൽ രക്ഷാകർത്താക്കളായ വില്യം പിറ്റിന്റേയും ഹെന്റി ഡണ്ടാസിന്റേയും സംരക്ഷണയിൽ വളർന്നു. ഹാരോയിലും കേംബ്രിഡ്ജിലെ സെ. ജോൺസ് കോളജിലും ആണ് വിദ്യാഭ്യാസം നടത്തിയത്. 1801-ൽ പിതാമഹന്റെ മരണത്തെത്തുടർന്ന് ഇദ്ദേഹത്തിന് പ്രഭുസ്ഥാനം ലഭിച്ചു. 1813-ൽ വിയന്നയിലെ ബ്രിട്ടിഷ് അംബാസിഡറായി നിയമിതനായി. 1814-ലെ പാരിസ് സന്ധിയിൽ വഹിച്ച പങ്ക് ഇദ്ദേഹത്തിന് വൈക്കൌണ്ട് (Vis-count) സ്ഥാനം നേടിക്കൊടുത്തു.

ഭരണത്തിൽ

വെല്ലിങ്ടന്റെ (1769-1852) നേതൃത്വത്തിലുണ്ടായ മന്ത്രിസഭയിൽ 1828-ൽ അബർഡീൻ അംഗമായി. വിദേശകാര്യമന്ത്രിയെന്ന നിലയിൽ 1830 വരെ തുടർന്നു. 1834-ൽ കുറച്ചുകാലം യുദ്ധകാര്യ സെക്രട്ടറിയായിരുന്നു. 1841-ൽ സർ റോബർട്ട് പീലിന്റെ (1788-1850) നേതൃത്വത്തിൽ മന്ത്രിസഭയുണ്ടായതിനെ തുടർന്ന് ഇദ്ദേഹം വീണ്ടും വിദേശകാര്യമന്ത്രിയായി. അക്കാലത്ത് ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ സ്വരച്ചേർച്ചയില്ലായിരുന്നുവെങ്കിലും രണ്ടു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടാതിരിക്കാൻ കാരണം അബർഡീനായിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി

1846-ലെ ഓറിഗോൺ സന്ധിമൂലം, യു.എസ്സും കാനഡയും തമ്മിലുള്ള അതിർത്തിത്തർക്കം അവസാനിപ്പിച്ചതിൽ അബർഡീന് പ്രധാന പങ്കുണ്ട്. 1846-ൽ പീൽ മന്ത്രിസഭ രാജിവച്ചു. സർ റോബർട്ട് പീലിന്റെ മരണത്തെത്തുടർന്ന് അബർഡീൻ ടോറികക്ഷിനേതാവും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായി (1852). ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ക്രിമിയൻ യുദ്ധം (1853-56) ഉണ്ടായത്. ഈ യുദ്ധം കൈകാര്യം ചെയ്തരീതിയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 1855 ജനുവരിയിൽ അബർഡീൻ പ്രധാനമന്ത്രിപദം രാജിവച്ചു. 1860 ഡിസംബർ 14-ന് ഇദ്ദേഹം അന്തരിച്ചു. 1893-ൽ സ്റ്റാൻമോർപ്രഭുവും (ഏൾ ഒഫ് അബർഡീൻ-Earl of Aberdeen) 1923-ൽ ലേഡി ഫ്രാൻസെസ് ബാൾഫറും (ലൈഫ് ഒഫ് ജോർജ് ഫോർത്ത്, ഏൾ ഒഫ് അബർഡീൻ - Life of George IV,Earl of Aberdeen) അബർഡീന്റെ ജീവചരിത്രങ്ങൾ രചിച്ചിട്ടുണ്ട്.

അവലംബം

പുറംകണ്ണികൾ

ജോർജ് ഹാമിൽട്ടൺ ഗോർഡൺ അബർഡീൻ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബർഡീൻ, ജോർജ് ഹാമിൽട്ടൺ ഗോർഡൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

ജോർജ് ഹാമിൽട്ടൺ ഗോർഡൺ അബർഡീൻ ബാല്യകാലംജോർജ് ഹാമിൽട്ടൺ ഗോർഡൺ അബർഡീൻ ഭരണത്തിൽജോർജ് ഹാമിൽട്ടൺ ഗോർഡൺ അബർഡീൻ ബ്രിട്ടീഷ് പ്രധാനമന്ത്രിജോർജ് ഹാമിൽട്ടൺ ഗോർഡൺ അബർഡീൻ അവലംബംജോർജ് ഹാമിൽട്ടൺ ഗോർഡൺ അബർഡീൻ പുറംകണ്ണികൾജോർജ് ഹാമിൽട്ടൺ ഗോർഡൺ അബർഡീൻപ്രധാനമന്ത്രിബ്രിട്ടൺ

🔥 Trending searches on Wiki മലയാളം:

നോട്ടറോസ്‌മേരിഅമേരിക്കൻ ഐക്യനാടുകൾയക്ഷിമകം (നക്ഷത്രം)ലിംഫോസൈറ്റ്ശശി തരൂർറെഡ്‌മി (മൊബൈൽ ഫോൺ)മുണ്ടിനീര്കൗ ഗേൾ പൊസിഷൻകാഞ്ഞിരംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർതിരുവിതാംകൂർ ഭരണാധികാരികൾബൈബിൾആൻ‌ജിയോപ്ലാസ്റ്റിരതിസലിലംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംവിചാരധാരഡി. രാജബൂത്ത് ലെവൽ ഓഫീസർലക്ഷദ്വീപ്ഓണംജ്ഞാനപ്പാനബാഹ്യകേളിവള്ളത്തോൾ പുരസ്കാരം‌എം.ടി. രമേഷ്മുസ്ലീം ലീഗ്ഖസാക്കിന്റെ ഇതിഹാസംഫഹദ് ഫാസിൽവെള്ളാപ്പള്ളി നടേശൻപശ്ചിമഘട്ടംഗണപതിനസ്രിയ നസീംമദർ തെരേസകാനഡമനോജ് വെങ്ങോലനായർസമസ്ത കേരള ജംഇയ്യത്തുൽ ഉലമമഞ്ഞപ്പിത്തംതുളസിആരോഗ്യംശ്രീ രുദ്രംഎം.ടി. വാസുദേവൻ നായർജീവിതശൈലീരോഗങ്ങൾഅമിത് ഷാമലയാളി മെമ്മോറിയൽകെ. സുധാകരൻതിരുവിതാംകൂർവിമോചനസമരംമാതൃഭൂമി ദിനപ്പത്രംചങ്ങലംപരണ്ടകൊട്ടിയൂർ വൈശാഖ ഉത്സവംശാലിനി (നടി)അസ്സലാമു അലൈക്കുംചമ്പകംസുഭാസ് ചന്ദ്ര ബോസ്തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംകടുവ (ചലച്ചിത്രം)ചിയ വിത്ത്അമേരിക്കൻ സ്വാതന്ത്ര്യസമരംമോസ്കോവയലാർ രാമവർമ്മനവധാന്യങ്ങൾപോത്ത്ഓന്ത്ജീവകം ഡിപ്രധാന താൾമതേതരത്വം ഇന്ത്യയിൽനവരത്നങ്ങൾവോട്ടിംഗ് യന്ത്രംഋതുകേരള പബ്ലിക് സർവീസ് കമ്മീഷൻആടലോടകംചാമ്പഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻപിത്താശയംചാത്തൻഇന്ത്യയിലെ പഞ്ചായത്തി രാജ്🡆 More