ജെഫ്രി റൈറ്റ്: അമേരിക്കന്‍ ചലചിത്ര നടന്‍

ജെഫ്രി റൈറ്റ് (ജനനം: ഡിസംബർ 7, 1965) ഒരു അമേരിക്കൻ നടനാണ്.

ടോണി അവാർഡ്, ഗോൾഡൻ ഗ്ലോബ്, എമ്മി അവാർഡ് എന്നിവ നേടിയ ബ്രോഡ്‌വേ നാടകത്തിലെ ബെലീസ് എന്ന വേഷവും, ഏഞ്ചൽസ് ഇൻ അമേരിക്ക എന്ന എച്ച്ബിഒ മിനിപരമ്പരയിലെ കഥാപാത്രവുമാണ് അദ്ദേഹത്തിന് പ്രശസ്തിനേടികൊടുത്തത്. ബാസ്‌ക്വിയറ്റ്, ജെയിംസ് ബോണ്ട് ചിത്രങ്ങളായ കാസിനോ റോയൽ, ക്വാണ്ടം ഓഫ് സൊളിസ്, നോ ടൈം ടു ഡൈ കൂടാതെ ദ ഹംഗർ ഗെയിംസ് എന്നീ ചലച്ചിത്രങ്ങളിലും എച്ച്ബി‌ഒ പരമ്പര ബ്രോഡ്വാക് എമ്പയറിലും അദ്ദേഹം അഭിനയിച്ചു.

ജെഫ്രി റൈറ്റ്
ജെഫ്രി റൈറ്റ്: ചെറുപ്പകാലം, സ്വകാര്യ ജീവിതം, അഭിനയജീവിതം
റൈറ്റ് 2019 ൽ
ജനനം (1965-12-07) ഡിസംബർ 7, 1965  (58 വയസ്സ്)
വാഷിംഗ്ടൺ, ഡി.സി., യു.എസ്.
കലാലയംAmherst College (BA)
തൊഴിൽനടൻ
സജീവ കാലം1990–മുതൽ
ജീവിതപങ്കാളി(കൾ)
(m. 2000; div. 2014)
കുട്ടികൾ2

2016 മുതൽ, ജെഫ്രി റൈറ്റ് വെസ്റ്റ്‌വേൾഡ് എന്ന എച്ച്ബി‌ഒ പരമ്പരയിൽ ബെർണാഡ് ലോവ്, അർനോൾഡ് വെബർ എന്നീ കഥാപാത്രങ്ങൾ അഭിനയിച്ചു വരുന്നു.

ചെറുപ്പകാലം

വാഷിംഗ്ടൺ ഡി.സിയിൽ ജനിച്ച റൈറ്റിൻറെ അമ്മ കസ്റ്റംസ് അഭിഭാഷകനായി ജോലി ചെയ്തിരുന്നു, പിതാവ് ചെറുപ്പത്തിലേ മരിച്ചു. സെന്റ് ആൽബൻസ് സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം ആംഹെർസ്റ്റ് കോളേജിൽ ചേർന്നു, പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. തുടർന്ന് നിയമ വിദ്യാലയത്തിൽ ചേരണമെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും, പകരം അഭിനയം പഠിക്കാൻ അദ്ദേഹം തീരുമാനിച്ചു. രണ്ടുമാസം ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ചിലവഴിച്ചശേഷം അദ്ദേഹം ഒരു മുഴുസമയ നടനായി.

സ്വകാര്യ ജീവിതം

റൈറ്റ് 2000 ഓഗസ്റ്റിൽ നടി കാർമെൻ എജോഗോയെ വിവാഹം കഴിച്ചു. അവർക്ക് ഏലിയാ എന്ന മകനും ജൂനോ എന്ന മകളും ജനിച്ചു. അതിനുശേഷം അവർ വിവാഹമോചനം നേടി.

2004-ൽ റൈറ്റിന് അദ്ദേഹത്തിന്റെ മാതൃവിദ്യാലയമായ ആംഹെർസ്റ്റ് കോളേജിൽ നിന്ന് ഓണററി ബിരുദം ലഭിച്ചു.

അഭിനയജീവിതം

ഫിലിം

വർഷം പേര് വേഷം കുറിപ്പ്
1990 പ്രിസ്യുമ്ഡ് ഇന്നസെൻറ് പ്രോസിക്യൂട്ടിംഗ് അറ്റോർണി
1992 ജമ്പിന് അറ്റ് ദ ബോൺയാർഡ് ഡെറക്
1996 ഫെയിത്ത്‌ഫുൾ ചെറുപ്പക്കാരൻ
ബാസ്‌ക്വിയറ്റ് ജീൻ-മൈക്കൽ ബാസ്‌ക്വിയറ്റ്
1997 ക്രിട്ടിക്കൽ കെയർ ബെഡ് രണ്ട്
1998 ടൂ ടയേർഡ് റ്റു ഡൈ ബൽസാക് മാൻ
സെലിബ്രിറ്റി ഗ്രെഗ്
മേഷൂഗ് വിൻ
ബ്ലോസംസ്‌ ആൻഡ് വിയേൽസ് ബെൻ
1999 സിമന്റ് നിന്നി
റൈഡ് വിത്ത് ദ ഡെവിൾ ഡാനിയൽ ഹോൾട്ട്
2000 ഹാംലെറ്റ് ഗ്രേവ് ഡിഗ്ഗർ
ക്രൈം ആൻഡ് പണിഷ്മെൻറ് ഇൻ സബർബിയ ക്രിസ്
ഷാഫ്റ്റ് പീപ്പിൾസ് ഹെർണാണ്ടസ്
2001 അലി ഹോവാർഡ് ബിംഗ്ഹാം
2002 ഡി-റ്റോക്സ് ജാവോർസ്കി
2004 സിൻസ് കിച്ചൻ റെക്സ്
ദി മഞ്ചൂരിയൻ ക്യാൻഡിഡേറ്റ് അൽ മെൽവിൻ
2005 ബ്രോക്കൺ ഫ്‌ളവേഴ്‌സ് വിൻസ്റ്റൺ
സിറിയാന ബെന്നറ്റ് ഹോളിഡേ
2006 ലേഡി ഇൻ ദ വാട്ടർ മിസ്റ്റർ ഡ്യൂറി
കാസിനോ റൊയാൽ ഫെലിക്സ് ലെയ്റ്റർ
2007 ദ ഇൻവേഷൻ ഡോ. സ്റ്റീഫൻ ഗാലിയാനോ
ബ്ലാക്ക്ഔട്ട് നെൽസൺ നിർമാതാവ്
2008 W. കോളിൻ പവൽ
ക്വാണ്ടം ഓഫ് സൊളിസ് ഫെലിക്സ് ലെയ്റ്റർ
കാഡിലാക് റെക്കോർഡ്‌സ് മഡ്‌ഡി വാട്ടേഴ്സ്
2009 വൺ ബ്ലഡ് ഡാൻ ക്ലാർക്ക് നിർമാതാവ്
2011 സോഴ്സ് കോഡ് ഡോ. റട്‌ലെഡ്ജ്
ദി ഐഡെസ് ഓഫ് മാർച്ച് സെനറ്റർ തോംസൺ
എക്സ്ട്രീമിലി ലൌഡ് ആൻഡ് ഇൻക്രെഡിബിലി ക്ലോസ് വില്യം ബ്ലാക്ക്
2013 ബ്രോക്കൺ സിറ്റി കാൾ ഫെയർബാങ്ക്സ്
എ സിംഗിൾ ഷോട്ട് സൈമൺ
ദി ഹംഗർ ഗെയിംസ്: കാച്ചിങ് ഫയർ ബീറ്റി
ദി ഇന്നെവിറ്റബിൾ ഡിഫീറ്റ് ഓഫ് മിസ്റ്റർ ആൻഡ് പീറ്റ് ഹെൻ‌റി
2014 ഏർനെസ്റ് & സെലെസ്റ്റിൻ ഗ്രിസ്ലി ജഡ്ജ് (ശബ്ദം)
ഒൺലി ലവേഴ്സ് ലെഫ്റ്റ് എലൈവ് ഡോ. വാട്സൺ
ദി ഹംഗർ ഗെയിംസ്: മോക്കിങ്ജെയ് - പാർട്ട് 1 ബീറ്റി
2015 ദി ഹംഗർ ഗെയിംസ്: മോക്കിങ്ജെയ് - പാർട്ട് 2
ദി ഗുഡ് ദിനോസർ പോപ്പ ഹെൻ‌റി (ശബ്ദം)
2018 ഓൾ റൈസ് മിസ്റ്റർ ഹാർമോൺ
ദി പബ്ലിക് മിസ്റ്റർ ആൻഡേഴ്സൺ
ഗെയിം നൈറ്റ് എഫ്ബിഐ ഏജൻറ് റോൺ ഹെൻഡേഴ്സൺ Uncredited
ഏജ് ഔട്ട് ഡിറ്റക്ടീവ് പോർട്ട്‌നോയ്
ഓ.ജി ലൂയിസ്
ഹോൾഡ് ദി ഡാർക്ക് റസ്സൽ കോർ
2019 ദി ലോൻഡ്രോമാറ്റ് മാൽചസ് ഇർവിൻ ബോൺകാമ്പർ
ദി ഗോൾഡ്ഫിഞ്ച് ജെയിംസ് "ഹോബി" ഹോബാർട്ട്
2020 ഓൾ ഡേ ആൻഡ് എ നൈറ്റ് ജെ.ഡി. പോസ്റ്റ്-പ്രൊഡക്ഷൻ
ദ ഫ്രഞ്ച് ഡിസ്പാച്ച് റോബക്ക് റൈറ്റ് പോസ്റ്റ്-പ്രൊഡക്ഷൻ
ഓണെസ്ററ് തീഫ് പോസ്റ്റ്-പ്രൊഡക്ഷൻ
നോ ടൈം റ്റു ഡൈ ഫെലിക്സ് ലെയ്റ്റർ പോസ്റ്റ്-പ്രൊഡക്ഷൻ
2021 ദി ബാറ്റ്മാൻ ജെയിംസ് ഗോർഡൻ ചിത്രീകരണം പുരോഗമിക്കുന്നു

ടെലിവിഷൻ

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1991 സെപ്പറേറ്റ് ബട്ട് ഈക്വൽ വില്യം കോൾമാൻ ടെലിവിഷൻ മൂവി
1993 ദി യങ് ഇന്ത്യാന ജോൺസ്‌ ക്രോണിക്കിൾസ് സിഡ്നി ബെഷെറ്റ് 2 എപ്പിസോഡുകൾ
1994 ന്യൂ യോർക്ക് അണ്ടർകവർ ആൻഡ്രെ ഫോർമാൻ എപ്പിസോഡ്: ഗാർബേജ്
1997 ഹോമിസൈഡ്: ലൈഫ് ഓൺ ദ സ്ട്രീറ്റ് ഹാൽ വിൽസൺ 3 എപ്പിസോഡുകൾ
2001 ബോയ്‌ക്കോട്ട് മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ ടെലിവിഷൻ മൂവി
2003 ഏഞ്ചൽസ് ഇൻ അമേരിക്ക നോർമൻ "ബെലീസ്" അരിയാഗ/ മിസ്റ്റർ ലൈസ് /
വീടില്ലാത്ത മനുഷ്യൻ / എയ്ഞ്ചൽ യൂറോപ്പ
6 എപ്പിസോഡുകൾ
2005 ലക്കവണ്ണ ബ്ലൂസ് മിസ്റ്റർ പോൾ ടെലിവിഷൻ മൂവി
2007 അമേരിക്കൻ എക്സ്പീരിയൻസ് ആഖ്യാതാവ് എപ്പിസോഡ്: ന്യൂ ഓർലിയൻസ്
2012 ഹൗസ് ഡോ. വാൾട്ടർ കോഫീൽഡ് എപ്പിസോഡ്: നോബഡിസ് ഫോൾട്ട്
2013–14 ബ്രോഡ്വാക് എമ്പയർ വാലന്റൈൻ നാർസിസ് 11 എപ്പിസോഡുകൾ
2016 ദ വെൻച്വർ ബ്രദേഴ്‌സ് തിങ്ക് ടാങ്ക് (ശബ്ദം) എപ്പിസോഡ്: താങ്ക്സ് ഫോർ നതിങ്
കൺഫിർമേഷൻ ചാൾസ് ഓഗ്ലെട്രി ടെലിവിഷൻ മൂവി
ബോജാക്ക് ഹോഴ്‌സ്മാൻ കഡ്‌ലിവിസ്‌കേഴ്‌സ് / പിതാവ് (ശബ്ദം) 3 എപ്പിസോഡുകൾ
2016-ഇതുവരെ വെസ്റ്റ്‌വേൾഡ് ബെർണാഡ് ലോവ് പ്രധാന കഥാപാത്രം
2017 ഷീസ് ഗോട്ട ഹാവ് ഇറ്റ് പർപ്പിൾ "ഐടിഐഎസ്" വോയ്‌സ് (ശബ്‌ദം) എപ്പിസോഡ്: "#NolasChoice (3 DA HARD WAY)"
2019 സെസമി സ്ട്രീറ്റ് ബെർണാഡ് ലോവ് ഭാഗം: "റെസ്‌പെക്ട് വേൾഡ്"
ഗ്രീൻ എഗ്ഗ്‌സ് ആൻഡ് ഹാം മക്വിങ്കിൾ (ശബ്ദം) 13 എപ്പിസോഡുകൾ
റിക്ക് ആൻഡ് മോർട്ടി ടോണി (ശബ്ദം) എപ്പിസോഡ്: ദ ഓൾഡ് മാൻ ആൻഡ് ദ സീറ്റ്
2020 ഫൈൻഡിങ് യുവർ റൂട്സ് സ്വയം എപ്പിസോഡ്: ദിസ് ഈസ് മൈ ലാൻഡ്
2021 വാട്ട് ഇഫ്...? വാച്ചർ (ശബ്ദം)

അവലംബം

Tags:

ജെഫ്രി റൈറ്റ് ചെറുപ്പകാലംജെഫ്രി റൈറ്റ് സ്വകാര്യ ജീവിതംജെഫ്രി റൈറ്റ് അഭിനയജീവിതംജെഫ്രി റൈറ്റ് അവലംബംജെഫ്രി റൈറ്റ് ബാഹ്യ ലിങ്കുകൾജെഫ്രി റൈറ്റ്അമേരിക്കൻ ഐക്യനാടുകൾഎച്ച് ബി ഒഎമ്മി അവാർഡ്കാസിനോ റോയൽക്വാണ്ടം ഓഫ് സൊളിസ്ഗോൾഡൻ ഗ്ലോബ് പുരസ്കാരംജെയിംസ് ബോണ്ട്

🔥 Trending searches on Wiki മലയാളം:

സംസ്ഥാനപാത 59 (കേരളം)മസ്തിഷ്കംഉപ്പൂറ്റിവേദനഇഫ്‌താർഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംചെറൂളഈദുൽ ഫിത്ർകഞ്ചാവ്ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻപ്ലീഹതത്ത്വമസിആർത്തവംഅഗ്നിപർവതംഉഴുന്ന്ബാഹ്യകേളിനാടകംസൂക്ഷ്മജീവിഡെബിറ്റ് കാർഡ്‌ഹിമാലയംവളയം (ചലച്ചിത്രം)എ.ആർ. റഹ്‌മാൻമേരി ജാക്സൺ (എഞ്ചിനീയർ)വുദുബുദ്ധമതത്തിന്റെ ചരിത്രംമൗര്യ രാജവംശംയർമൂക് യുദ്ധംസൽമാൻ അൽ ഫാരിസിചാന്നാർ ലഹളഅമേരിക്കമഹാത്മാഗാന്ധിയുടെ കൊലപാതകംഉമവി ഖിലാഫത്ത്സഞ്ജു സാംസൺപുതിയ ഏഴു ലോകാത്ഭുതങ്ങൾചേരിചേരാ പ്രസ്ഥാനംചിയമദ്ധ്യകാലംഎം.ടി. വാസുദേവൻ നായർഇന്ത്യൻ പ്രീമിയർ ലീഗ്പളുങ്ക്കേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടികഡീഗോ മറഡോണആരാച്ചാർ (നോവൽ)കുറിയേടത്ത് താത്രിഹംസവെള്ളായണി അർജ്ജുനൻഅന്തർമുഖതഓമനത്തിങ്കൾ കിടാവോപ്രാചീനകവിത്രയംഅമ്മബുദ്ധമതംവിചാരധാരഇസ്രയേൽമാപ്പിളത്തെയ്യംറുഖയ്യ ബിൻത് മുഹമ്മദ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്കുടുംബശ്രീകൃഷ്ണഗാഥഅണ്ണാമലൈ കുപ്പുസാമിഅടുത്തൂൺഐ.വി. ശശിധനുഷ്കോടിക്രിക്കറ്റ്കുവൈറ്റ്കേരളത്തിലെ ജില്ലകളുടെ പട്ടികഋതുവിവാഹമോചനം ഇസ്ലാമിൽഓശാന ഞായർസൈനബ് ബിൻത് മുഹമ്മദ്List of countriesസുപ്രഭാതം ദിനപ്പത്രംFrench languageമക്കഅന്ത്യതിരുവത്താഴം (ലിയനാർഡോ ഡാ വിഞ്ചി)ബിഗ് ബോസ് (മലയാളം സീസൺ 5)അയമോദകംആട്ടക്കഥയൂദാസ് സ്കറിയോത്തവ്രതം (ഇസ്‌ലാമികം)🡆 More