ജിൻകോ ബൈലൊബ

ചൈനയിൽ നിന്നുള്ള ഒരു തദ്ദേശവൃക്ഷമാണ് ജിൻകോ ബൈലൊബ (Ginkgo biloba).

29 കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ജിൻകോയേൽസ് എന്ന വർഗീകരണക്രമത്തിൽ വരുന്ന, ഇന്നും ജീവിച്ചിരിക്കുന്ന ഒരേയൊരു സ്പീഷിസാണിത്. ജിൻകോ ജനുസ്സിൽപ്പെടുന്ന ജീവജാലങ്ങളുമായി സാമ്യമുള്ള ഫോസിലുകൾ ഏകദേശം 17 കോടി വർഷങ്ങൾക്ക് മുമ്പ് മധ്യജുറാസിക് കാലഘട്ടം വരെ കാണപ്പെടുന്നു. ഇന്ന് ഈ വൃക്ഷം വ്യാപകമായി നട്ടുവളർത്തുന്നുണ്ടെന്നു മാത്രമല്ല മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തിൽ തന്നെ ഇത് വളർത്തിവന്നിരുന്നു.

ജിൻകോ ബൈലൊബ
Temporal range: 51.5–0 Ma
PreꞒ
O
S
Early Eocene (Ypresian) - Present
ജിൻകോ ബൈലൊബ
Mature tree
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
Division: Ginkgophyta
Class: Ginkgoopsida
Order: Ginkgoales
Family: Ginkgoaceae
Genus: Ginkgo
Species:
G. biloba
Binomial name
Ginkgo biloba
Synonyms
  • Ginkgo macrophylla K.Koch
  • Pterophyllus salisburiensis J.Nelson, nom. illeg.
  • Salisburia adiantifolia Sm., nom. illeg.
  • Salisburia biloba (L.) Hoffmanns.
  • Salisburia ginkgo Rich., nom. illeg.
  • Salisburia macrophylla Reyn.

ജിങ്കോ ഇല സത്ത് സാധാരണയായി ഒരു ഭക്ഷണ പദാർത്ഥമായി ഉപയോഗിക്കുന്നു. എന്നാൽ ഇത് മനുഷ്യന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനോ ഏതെങ്കിലും രോഗത്തിനെതിരെ ഫലപ്രദമാണെന്നോ ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

പദോൽപ്പത്തി

ജിൻക്യോ എന്ന ജാപ്പനീസ് പദത്തിൽ നിന്നും ഒരു അക്ഷര പിശക് മൂലം ഉണ്ടായ വാക്കാണ്‌ എന്ന് കരുതപ്പെടുന്നു

വിവരണം

ജിൻകോ ബൈലൊബ 
ജിൻകോ ബൈലോബ ബെൽജിയത്തിലെ ടൂർനായിയിൽ നിന്നും

സാധാരണയായി 20–35 m (66–115 ft) വളരുന്ന വലിയ മരങ്ങളാണ് ജിൻകോ, ചൈനയിലെ ചില മരങ്ങൾ 50 m (160 ft) വരെ വളരാറുണ്ട്. ജിൻകോ വൃക്ഷത്തിന് ഒരു കോണീയ ഇലചാർത്തും, നീളമേറിയതും ഏതാണ്ട് പല ഭാഗങ്ങളിലേക്ക് പോകുന്നതുമായ ശാഖകളുമുണ്ട്, ഇത് സാധാരണയായി ആഴത്തിൽ വേരൂന്നിയതും കാറ്റിനെയും മഞ്ഞുവീഴ്ചയെയും പ്രതിരോധിക്കുന്നതുമാണ്. ഇളം മരങ്ങൾ പലപ്പോഴും ഉയരമുള്ളതും നേർത്തതുമാണ്. പ്രായമാകുമ്പോൾ ഇലചാർത്ത് വിശാലമാകും. ശരത്കാല സമയത്ത്, ഇലകൾ മഞ്ഞനിറമാവുകയും പിന്നീട് ചിലപ്പോൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ (ഒന്ന് മുതൽ 15 വരെ  ദിവസങ്ങളിൽ) വീഴുകയും ചെയ്യുന്നു . രോഗത്തിനെതിരായ പ്രതിരോധം, പ്രാണികളെ പ്രതിരോധിക്കുന്നതിനുള്ള കഴിവ്, ആകാശ വേരുകളും മുളകളും രൂപപ്പെടുത്താനുള്ള കഴിവ് എന്നിവ ജിൻങ്കോ മരങ്ങൾക്ക് ദീർഘകാലം ആയുസ്സ് നൽകുന്നു. ചില മരങ്ങൾക്ക് 2,500 ൽ കൂടുതൽ വർഷം പ്രായം ഉണ്ടെന്നു കരുതപ്പെടുന്നു.

ജിൻകോ ബൈലൊബ 
ഗ്രീഷ്മ കാലത്ത് കാണുന്ന ജിൻകോയുടെ തളിരിലകൾ
ജിൻകോ ബൈലൊബ 
ശരത്കാലത്തിൽ കാണുന്ന ജിങ്കോ യുടെ പഴുത്ത മഞ്ഞയിലകൾ.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കുര്യാക്കോസ് ഏലിയാസ് ചാവറശാസ്ത്രംഡയലേഷനും ക്യൂറെറ്റാഷുംഉമ്മു അയ്മൻ (ബറക)ഈദുൽ അദ്‌ഹഹുദൈബിയ സന്ധിഎം.പി. അബ്ദുസമദ് സമദാനിസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻസൂര്യഗ്രഹണംഅസ്മ ബിൻത് അബു ബക്കർചരക്കു സേവന നികുതി (ഇന്ത്യ)ഉപനിഷത്ത്വളയം (ചലച്ചിത്രം)കുടുംബശ്രീമുഹമ്മദ് അൽ-ബുഖാരികലാമണ്ഡലം സത്യഭാമസ്തനാർബുദംആമാശയംഇബ്രാഹിംകോവിഡ്-19കുമ്പസാരംമലമുഴക്കി വേഴാമ്പൽകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)അൽ ഫത്ഹുൽ മുബീൻഎറണാകുളം ജില്ലജവഹർലാൽ നെഹ്രുഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻചക്രം (ചലച്ചിത്രം)റിപൊഗോനംഋഗ്വേദംകൊല്ലൂർ മൂകാംബികാക്ഷേത്രംബോധി ധർമ്മൻഅണലിഓം നമഃ ശിവായരക്തസമ്മർദ്ദംപഞ്ച മഹാകാവ്യങ്ങൾരാമായണംനെപ്പോളിയൻ ബോണപ്പാർട്ട്മലയാളംചന്ദ്രഗ്രഹണംഭഗവദ്ഗീതവിവരസാങ്കേതികവിദ്യദലിത് സാഹിത്യംസന്ധിവാതംവള്ളിയൂർക്കാവ് ക്ഷേത്രംആമസോൺ.കോംആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികപൂന്താനം നമ്പൂതിരിബദ്ർ ദിനംദശാവതാരംയുദ്ധംപ്രധാന ദിനങ്ങൾജിദ്ദനവധാന്യങ്ങൾഹുസൈൻ ഇബ്നു അലിഇന്ത്യകമല സുറയ്യഈനാമ്പേച്ചിദേശീയപാത 66 (ഇന്ത്യ)തെയ്യംതോമസ് ആൽ‌വ എഡിസൺകോപ്പ അമേരിക്കഅയക്കൂറകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ആയില്യം (നക്ഷത്രം)തൃക്കടവൂർ ശിവരാജുസൗദി അറേബ്യഹെപ്പറ്റൈറ്റിസ്-ബിമലയാളം മിഷൻഇസ്ലാമോഫോബിയഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംരാജീവ് ചന്ദ്രശേഖർമർയം (ഇസ്ലാം)മാർച്ച് 27വേലുത്തമ്പി ദളവലിംഫോസൈറ്റ്🡆 More