ചെറുകുടൽ

കശേരുകികളുടെ ദഹനേന്ദ്രിയവ്യൂഹത്തിൽ ആമാശയത്തിനും വൻകുടലിനും ഇടയിലുള്ള ഭാഗമാണ്‌ ചെറുകുടൽ. ദഹനം, ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്ന പ്രക്രിയയുടെ പ്രധാന ഭാഗം, എന്നിവ നടക്കുന്നത് ചെറുകുടലിലാണ്‌. അകശേരുകികളിൽ കുടലിനെ ആകെപ്പാടെ gastrointestinal tract, വൻകുടൽ എന്നീ പദങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നു.

ചെറുകുടൽ
ചെറുകുടലിന്റെ ആവരണത്തിന്റെ മൈക്രോഗ്രാഫ്

രസാഗ്നികളുടെ പ്രവർത്തനം കൊണ്ട് മോളിക്യൂളുകളായി മാറുന്ന കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, മാംസ്യം എന്നിവ ആഗിരണം ചെയ്യുന്നത് ചെറുകുടലിലാണ്.

മനുഷ്യരിൽ ചെറുകുടലിന്‌ ഏഴ് മീറ്ററോളം നീളവും 2.5-3 സെന്റിമീറ്റർ വ്യാസവുമുണ്ടാകും. വൻകുടലിനെക്കാളും അഞ്ചിരട്ടിയോളം വരെ നീളമുണ്ടാകുമെങ്കിലും വ്യാസം കുറവായതിനാലാണ്‌ ചെറുകുടലിന്‌ ഈ പേര്‌ ലഭിച്ചത്. ചെറുകുടലിന്റെ നീളവും വ്യാസവുമുള്ള ഒരു സാധാരണ ട്യൂബിന്‌ അര ചതുരശ്രമീറ്ററോളമേ ഉപരിതലവിസ്തീർണ്ണമുണ്ടാകൂ. എന്നാൽ ചെറുകുടലിനകത്തെ സങ്കീർണ്ണമായ വ്യവസ്ഥകാരണം ഇതിനകത്ത് ഉപരിതലവിസ്തീർണ്ണം 200 ചതുരശ്രമീറ്ററോളമാണ്‌

ചെറുകുടലിന്‌ മൂന്ന് ഭാഗങ്ങളുണ്ട്:

  • പക്വാശയം : 26 സെന്റിമീറ്റർ നീളം
  • ശൂന്യാന്ത്രം : 2.5 കിലോ മീറ്റർ നീളം
  • കൃശാന്ത്രം : 3.5 കിലോ മീറ്റർ നീളം

ദഹനം

ചെറുകുടലിൽ നടക്കുന്ന ദഹനപ്രക്രിയയിൽ ഉപയോഗിക്കപ്പെടുന്ന രാസാഗ്നികളിൽ (enzymes) സിംഹഭാഗവും ഉല്പാദിപ്പിക്കപ്പെടുന്നത് പാൻക്രിയാസിലാണ്.മാംസ്യങ്ങളും, കാർബോഹൈഡ്രേറ്റുകളും, കൊഴുപ്പും ഇവിടെ വിഘടിക്കപ്പെടുന്നു.

  • മാംസ്യങ്ങളും പെപ്ട്ടോണുകളും ട്രിപ്സിൻ, കൈമോട്രിപ്സിൻ, കാർബോക്സിപെപ്ടിഡേസ് എന്നീ എൻസൈമുളുടെ പ്രവർത്തനഫലമായി അമിനോ ആസിഡുകളായി രൂപാന്തരപ്പെടുന്നു.
  • ലിപ്പേസുകളുടെ സഹായത്താൽ കൊഴുപ്പ് ഫാറ്റി അമ്ലങ്ങളും ഗ്ലിസറൊളും ആയി വിഘടിക്കപ്പെടുന്നു.
  • ചില കാർബോഹൈഡ്രേറ്റുകൾ ഗ്ലൂക്കോസ്, ഫ്രക്ട്ടോസ് മുതലായ ലളിത രൂപങ്ങളായി വിഘടിക്കപ്പെടുന്നു. ഈ പ്രതിപ്രവർത്തനത്തിനു സഹായകമായ എൻസൈം അമൈലേസ് ആണ്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഓടക്കുഴൽ പുരസ്കാരംഎ.കെ. ഗോപാലൻസുപ്രീം കോടതി (ഇന്ത്യ)ഇന്ത്യാചരിത്രംവൃത്തം (ഛന്ദഃശാസ്ത്രം)സദ്ദാം ഹുസൈൻചെമ്പരത്തിരണ്ടാം ലോകമഹായുദ്ധംദാനനികുതിവൃദ്ധസദനംഅയ്യപ്പൻചിയനാഷണൽ കേഡറ്റ് കോർമതേതരത്വംപോത്ത്ടി.എൻ. ശേഷൻനിവർത്തനപ്രക്ഷോഭംതൃശ്ശൂർ നിയമസഭാമണ്ഡലംവിഭക്തിഅഡോൾഫ് ഹിറ്റ്‌ലർഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻമുസ്ലീം ലീഗ്മലയാളചലച്ചിത്രംപി. കേശവദേവ്പഴഞ്ചൊല്ല്പ്രേമം (ചലച്ചിത്രം)വയനാട് ലോക്‌സഭാ നിയോജകമണ്ഡലംഅഡ്രിനാലിൻശിവൻഭൂമിചേലാകർമ്മംവി.ടി. ഭട്ടതിരിപ്പാട്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ജെ.സി. ഡാനിയേൽ പുരസ്കാരംഎം.ആർ.ഐ. സ്കാൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യദേശീയ ജനാധിപത്യ സഖ്യംആറാട്ടുപുഴ വേലായുധ പണിക്കർപാലക്കാട് ജില്ലപനികയ്യൂർ സമരംകണ്ണൂർ ജില്ലഉണ്ണി ബാലകൃഷ്ണൻനാടകംകടുവ (ചലച്ചിത്രം)ഇറാൻവിശുദ്ധ ഗീവർഗീസ്കെ.ബി. ഗണേഷ് കുമാർആയില്യം (നക്ഷത്രം)മേയ്‌ ദിനംകേരളത്തിലെ തനതു കലകൾഇന്ത്യൻ നാഷണൽ ലീഗ്വൈലോപ്പിള്ളി ശ്രീധരമേനോൻസേവനാവകാശ നിയമംഭാരതീയ റിസർവ് ബാങ്ക്ഇന്ദുലേഖവിദ്യാഭ്യാസംആഗ്നേയഗ്രന്ഥിഅർബുദംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)ഇടപ്പള്ളി രാഘവൻ പിള്ളഅസ്സീസിയിലെ ഫ്രാൻസിസ്പ്രകാശ് ജാവ്‌ദേക്കർലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)രാജീവ് ഗാന്ധിഇല്യൂമിനേറ്റിരാമൻഅതിരപ്പിള്ളി വെള്ളച്ചാട്ടംഇന്ത്യൻ നദീതട പദ്ധതികൾകേരളീയ കലകൾമഴഇന്ത്യയുടെ സ്വാതന്ത്ര്യസമരംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻദമയന്തിഇന്ത്യൻ പാർലമെന്റ്🡆 More