കോൺക്രീറ്റ്

സിമന്റ്, ലൈം എന്നിവയെപ്പോലെയുള്ള ഏതെങ്കിലും സംയോജക വസ്തു (binding material) ചില ഘടകപദാർത്ഥങ്ങളുമായി വെള്ളംചേർത്ത് കുഴച്ച് ഉണ്ടാക്കുന്ന മിശ്രിതം ഉറയ്ക്കുമ്പോൾ ഉണ്ടാകുന്ന ശിലാസമാനമായ കാഠിന്യം ഉള്ള പദാർത്ഥമാണ് കോൺക്രീറ്റ്.

സിവിൽ എഞ്ചിനീയറിങ്ങ് നിർമ്മാണങ്ങൾക്ക് ധാരാളമായി ഉപയോഗിക്കുന്ന പദാർത്ഥമാണിത്. മുൻപ് കോൺക്രീറ്റിനു പകരം വ്യാപകമായി ഉപയൊഗിചിരുന്ന സ്റ്റീലിനെക്കാൾ ചെലവുകുറഞ്ഞതും പണിസ്ഥലത്തുവെച്ചുതന്നെ ഇഷ്ടമുള്ളരൂപത്തിലും വലിപ്പത്തിലും വാർത്തെടുക്കവുന്നതുമാണു എന്നതാണു ഇതിന്റെ മേന്മ

കോൺക്രീറ്റ്
കോൺക്രീറ്റിൽ നിർമ്മിച്ച റോമിലെ കെട്ടിടം

വിവിധതരം കോൺക്രീറ്റുകൾ

സംയോജകപദാർത്ഥങ്ങളായ (binding materials) സിമെന്റ്, ലൈം, മഡ് എന്നിവയിലൊന്ന്, അഗ്രിഗേറ്റുകൾ, ജലം എന്നിവയോട് നിശ്ചിത അനുപാതത്തിൽ മിശ്രണം ചെയ്താണ് കോൺക്രീറ്റ് നിർമ്മിക്കുന്നത്.ഉപയോഗിക്കുന്ന സംയോജകപദാർത്ഥത്തെ അടിസ്ഥാനമാക്കി കോൺക്രീറ്റിനെ മൂന്നായി തരംതിരിക്കാം.

മഡ് കോൺക്രീറ്റ്

ചെളി കൊണ്ടുള്ള മോർട്ടറിൽ ഇഷ്ട്ടിക കഷണങ്ങൾ, ഗ്രാവൽ, മെറ്റൽ, പാറചീളുകൾ മുതലായവ ചേർത്ത് മിക്സ് ചെയ്താണ് ഇത് നിർമ്മിക്കുന്നത്. ഇത് വളരെ പ്രചാരത്തിലുള്ള ഒന്നല്ല.

ലൈം കോൺക്രീറ്റ്

ഇത് വളരെ ഉപയോഗത്തിലുള്ളതും പ്രാധാന്യമർഹിക്കുന്നതുമായ കോൺക്രീറ്റാണ്. മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങളുടെ ഫൗണ്ടെഷൻ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നു. കൂടാതെ ഫ്ളോറിന് കാഠിന്യമുള്ള ഒരു അടിത്തറയുണ്ടാക്കാനും റൂഫ് സ്ളാബുകളുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.പൊതുവെ ഇവയ്ക്ക് ചെലവ് കുറവാണ്.

സിമന്റ് കോൺക്രീറ്റ്

സിമന്റ്, മണൽ, മെറ്റൽ അഥവാ പൊടിച്ച് ചെറുതാക്കിയ പാറക്കഷണങ്ങൾ, ജലം എന്നിവ കുഴച്ചുചേർത്താണ് സിമന്റ് കോൺക്രീറ്റ് നിർമ്മിക്കുന്നത്. ഇന്ന് എറ്റവും കൂടുതൽ ഉപയോഗിക്കുന്നതും സിമന്റ്കോൺക്രീറ്റണ്. മറ്റുള്ളവയെ അപേക്ഷിച്ച് സിമെന്റ് കോൺക്രീറ്റിന്റെ സവിശേഷതകൾ.

      1. ഇതിന് വ്യാമർദ്ദനബലം വളരെക്കൂടുതലണ്.
      2. ഇത് തുരുമ്പിക്കാത്തതും അന്തരീക്ഷത്തിലെ പ്രതിലോമ ശക്തികളെ തടയാനുള്ള ശേഷിയുള്ളതുമാണ്.
      3. സിമന്റ് കോൻക്രീറ്റിന്റെ പ്രതലം വളരെ കാഠിന്യം ഉള്ളതാണ്.
      4. എത് ആകൃതിയിലും നിർമ്മിക്കാൻ സാധിക്കും.
      5. തീയെയും ജലത്തെയും പ്രതിരോധിക്കുന്നു.

കോൺക്രീറ്റ് താപനിയന്ത്രണം

കോൺക്രീറ്റ് അണക്കെട്ടുകളുടെ രൂപകല്പനയിലും നിർമ്മാണത്തിലും കോൺക്രീറ്റ് പിണ്ഡത്തിന്റെ താപനിയന്ത്രണപ്രശ്നം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സിമന്റും ജലവുമായുള്ള രാസപ്രവർത്തനം ചൂട് ഉത്പാദിപ്പിക്കുന്നു. കോൺക്രീറ്റ് ഉറയ്ക്കുമ്പോൾ ചൂട് ഉത്പാദിപ്പിക്കപ്പെടാനിടയാവുന്നു. വലിയ കോൺക്രീറ്റ് പിണ്ഡങ്ങളിൽ ചൂട് വെളിയിൽ പോകാൻ സൌകര്യമില്ലാത്തതുകൊണ്ട് താപം വർധിച്ചുകൊണ്ടിരിക്കും. അനിയന്ത്രിതമായ താപമാറ്റം വ്യാപ്തവ്യത്യാസങ്ങൾക്കിട നല്കുന്നു. ഇത് അണക്കെട്ടിൽ വിള്ളലുകളുണ്ടാക്കും. ഇത്തരം വിള്ളലുകൾ അണക്കെട്ടിന്റെ ദീർഘായുസ്സിനെയും നിരപായതയെ തന്നെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

കോൺക്രീറ്റിൽ താപനിയന്ത്രണം ഉറപ്പുവരുത്തുന്നതിന് വിവിധതരത്തിലുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയും. ജലയോജന (hydration) പ്രവർത്തനത്തിനിടയ്ക്ക് പ്രത്യേകിച്ചും താപനിയന്ത്രണം ഉറപ്പുവരുത്തേണ്ടതാണ്. ഇതിന് കുറഞ്ഞ ചൂട് ഉളവാക്കുന്ന സിമന്റ് ഉപയോഗപ്പെടുത്തുകയാണ് പതിവ്. കോൺക്രീറ്റിൽ സിമന്റിന്റെ നിരക്ക് കഴിയുന്നത്ര കുറച്ചുപയോഗിക്കുക, നിർമ്മാണപദാർഥങ്ങൾ തണുപ്പിച്ചശേഷം മാത്രം ഉപയോഗപ്പെടുത്തുക, മുൻകൂട്ടി സ്ഥാപിച്ചിട്ടുള്ള പൈപ്പുകൾ വഴി തണുത്ത ജലം അപ്പപ്പോൾ ഒഴുക്കിക്കൊണ്ടിരിക്കുക മുതലായവ താപനിയന്ത്രണോപാധികളാണ്.

കോൺക്രീറ്റ് പിണ്ഡങ്ങൾ ഉറച്ച് തണുത്തുകഴിയുമ്പോൾ ചെറിയ തോതിൽ സങ്കോചനം (contraction) ഉണ്ടാകും. വലിയ കൽക്കെട്ടു പിണ്ഡങ്ങളും ഇത്തരത്തിൽ വളരെ ചെറിയ തോതിൽ ചുരുങ്ങാറുണ്ട്. പിണ്ഡത്തിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് ഈ ചുരുങ്ങലിന്റെ അളവും വർധിക്കും. അണക്കെട്ടുകളിൽ ഈ പ്രക്രിയമൂലം വിള്ളലുകളുണ്ടാവാനിടയുണ്ട്. ഇതൊഴിവാക്കുന്നതിന് അണക്കെട്ടുകളിൽ 10 മീ. മുതൽ 20 മീ. വരെ അകലത്തിൽ സങ്കോചനസന്ധികൾ (contraction joints) സ്ഥാപിക്കുന്നു. ചെമ്പുതകിട്, ഉരുക്ക്, തകിട് മുതലായവകൊണ്ട് ഈ സന്ധികൾക്കു കുറുകെ ജലരോധകസ്തരം ഉറപ്പിക്കുന്നു. ഇതുമൂലം ചുരുങ്ങൽ കൊണ്ട് ഉണ്ടാകുന്ന വലിവുപ്രതിബലം (tensile stress) ഒഴിവാക്കാൻ കഴിയും. വലിവു പ്രതിബലംകൊണ്ട് അണക്കെട്ടിലുണ്ടാകുമായിരുന്ന വിള്ളലുകൾ ഇപ്രകാരം തടയാൻ കഴിയുന്നതാണ്. കോൺക്രീറ്റ് പൂർണമായിത്തണുത്ത് ചുരുങ്ങൽ തികച്ചും അവസാനിച്ചുകഴിഞ്ഞാൽ സിമന്റ് ഗ്രൌട്ട് ഉപയോഗിച്ച് ഇത്തരം വിടവുകൾ അടയ്ക്കുകയും ചെയ്യാം.

ക്യൂബ് ടെസ്റ്റ്

കോൺക്രീറ്റിന്റെ ബലം പരിശോധിക്കാനായി നടത്തുന്ന പരിശോധനയാണിത്.

കോൺക്രീറ്റ് 
ക്യൂബ് ടെസ്റ്റിനുള്ള മൂശ

ചിത്രങ്ങൾ

ഇതും കാണുക

പുറത്തേക്കുള്ള കണ്ണികൾ

കോൺക്രീറ്റ് കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അണക്കെട്ടുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

കോൺക്രീറ്റ് വിവിധതരം കോൺക്രീറ്റുകൾകോൺക്രീറ്റ് താപനിയന്ത്രണംകോൺക്രീറ്റ് ക്യൂബ് ടെസ്റ്റ്കോൺക്രീറ്റ് ചിത്രങ്ങൾകോൺക്രീറ്റ് ഇതും കാണുകകോൺക്രീറ്റ് പുറത്തേക്കുള്ള കണ്ണികൾകോൺക്രീറ്റ്സിമന്റ്സിവിൽ എഞ്ചിനീയറിങ്ങ്

🔥 Trending searches on Wiki മലയാളം:

ലിംഫോസൈറ്റ്ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികരബീന്ദ്രനാഥ് ടാഗോർഹെപ്പറ്റൈറ്റിസ്അധ്യാപനരീതികൾസുഭാസ് ചന്ദ്ര ബോസ്ഏഷ്യാനെറ്റ് ന്യൂസ്‌ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികകർണ്ണൻനിയമസഭദേശീയ ജനാധിപത്യ സഖ്യംആഗ്‌ന യാമിജി. ശങ്കരക്കുറുപ്പ്ഒന്നാം ലോകമഹായുദ്ധംകക്കാടംപൊയിൽകൗ ഗേൾ പൊസിഷൻക്രൊയേഷ്യഅയ്യങ്കാളിതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംവി. മുരളീധരൻഐക്യരാഷ്ട്രസഭമലയാള മനോരമ ദിനപ്പത്രംഅഞ്ചകള്ളകോക്കാൻചിക്കൻപോക്സ്ഉടുമ്പ്മലയാളം അക്ഷരമാലഎം.ടി. വാസുദേവൻ നായർപിണറായി വിജയൻഒ.വി. വിജയൻകറുത്ത കുർബ്ബാനഉങ്ങ്ആടുജീവിതം (ചലച്ചിത്രം)എ. വിജയരാഘവൻഎയ്‌ഡ്‌സ്‌അരവിന്ദ് കെജ്രിവാൾഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഹോമിയോപ്പതിവദനസുരതംഅനിഴം (നക്ഷത്രം)മാർത്താണ്ഡവർമ്മഓട്ടൻ തുള്ളൽഇന്ത്യൻ സൂപ്പർ ലീഗ്2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്വെള്ളെരിക്ക്ഇന്ത്യൻ നാഷണൽ കോൺഗ്രസ്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംജിമെയിൽമുടിയേറ്റ്ട്രാൻസ് (ചലച്ചിത്രം)ഖസാക്കിന്റെ ഇതിഹാസംവി. ജോയ്പൾമോണോളജിസൈനികസഹായവ്യവസ്ഥആയില്യം (നക്ഷത്രം)ശാസ്ത്രംവാട്സ്ആപ്പ്എം.വി. ജയരാജൻഭാരതീയ റിസർവ് ബാങ്ക്ലിംഗംഡെങ്കിപ്പനിമുടിഗുൽ‌മോഹർമലയാളം നോവലെഴുത്തുകാർപാലക്കാട്ആദായനികുതിചങ്ങമ്പുഴ കൃഷ്ണപിള്ളതൈറോയ്ഡ് ഗ്രന്ഥിചിലപ്പതികാരംവീട്ഇങ്ക്വിലാബ് സിന്ദാബാദ്ഭ്രമയുഗംവില്യം ഷെയ്ക്സ്പിയർകൊടുങ്ങല്ലൂർ ഭരണിഎ.കെ. ഗോപാലൻകാസർഗോഡ്പ്ലീഹ🡆 More