കെ. ബാബു

മുൻ സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രിയും 1991 മുതൽ 2016 വരെ 25 വർഷം തൃപ്പൂണിത്തുറയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നഎറണാകുളം ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് കെ.

ബാബു.(ജനനം:1951 ജൂൺ 2).

കെ.ബാബു
കെ. ബാബു
കെ. ബാബു
സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി
ഓഫീസിൽ
2011-2016
മുൻഗാമിപി.കെ. ഗുരുദാസൻ
പിൻഗാമിടി.പി. രാമകൃഷ്ണൻ
നിയമസഭാംഗം
ഓഫീസിൽ
1991, 1996, 2001, 2006, 2011, 2021
പിൻഗാമിഎം. സ്വരാജ്
മണ്ഡലംതൃപ്പൂണിത്തുറ
വ്യക്തിഗത വിവരങ്ങൾ
ജനനം (1951-06-02) 2 ജൂൺ 1951  (72 വയസ്സ്)
അങ്കമാലി, എറണാകുളം ജില്ല
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിGeetha
കുട്ടികൾ2 daughters
വസതിതൃപ്പൂണിത്തുറ
As of 10'th February, 2021
ഉറവിടം: [കേരള നിയമസഭ]

ജീവിതരേഖ

എറണാകുളം ജില്ലയിലെ അങ്കമാലിയിൽ കെ.കെ. കുമാരന്റെയും പൊന്നമ്മയുടെയും മകനായി 1951 ജൂൺ 2-ന് ജനിച്ചു. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.

രാഷ്ട്രീയ ജീവിതം

കെ.എസ്‌.യുവിലൂടെയാണ് രാഷ്‌ട്രീയത്തിലേക്കു പ്രവേശിച്ചത്. 1977-ൽ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ്‌ ചെയർമാനായിരുന്നു. 1977-ൽ യൂത്ത്‌ കോൺഗ്രസ്‌ എറണാകുളം ജില്ലാ പ്രസിഡന്റായും പിന്നീടു യൂത്ത്‌ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റായും പ്രവർത്തിച്ചു. 1982 മുതൽ 1991 വരെ എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറിയായിരുന്നു. ഐ.എൻ.ടി.യു.സി. സംസ്‌ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം നിരവധി ട്രേഡ്‌ യൂണിയൻ പ്രസ്‌ഥാനങ്ങളുടെ നേതൃസ്ഥാനം വഹിച്ചിരുന്നു.

അങ്കമാലി നഗരസഭയുടെ ആദ്യ ചെയർമാനായിരുന്നു ഇദ്ദേഹം. അങ്കമാലി ഫൈൻ ആർട്‌സ് സൊസൈറ്റി സ്ഥാപകനായ കെ. ബാബു ഇപ്പോൾ എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടുമാണ്.

1991-ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം.എം. ലോറൻസ് എന്ന പ്രമുഖ സി.പി.ഐ(എം) നേതാവിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാ സാമാജികനായ കെ. ബാബു തുടർന്നുള്ള നാലു തെരഞ്ഞെടുപ്പുകളിലും (1996, 2001, 2006, 2011) തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നു തന്നെ വിജയിച്ചു. കോൺഗ്രസ്സ് നിയമസഭാകക്ഷി വിപ്പായി പ്രവർത്തിച്ചിട്ടുണ്ട്. 2011 മേയ് 23-ന് രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിൽ എക്സൈസ്, തുറുമുഖം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി അധികാരമേറ്റു. ബാർ കോഴ വിവാദത്തിൽ ബാബുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2016 ജനുവരി 23-ന് മന്ത്രി സ്ഥാനം രാജി വെച്ച് കൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാൽ വിജിലൻസ് കോടതിയുടെ ഉത്തരവ് പിന്നീട് സംസ്ഥാന ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തതിനെ തുടർന്ന് ഇദ്ദേഹം രാജി പിൻവലിച്ചു.

2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എം.സ്വരാജിനോട് പരാജയപ്പെട്ടു. ബാർക്കോഴ വിവാദം കെ.ബാബുവിൻ്റെ പരാജയ കാരണങ്ങളിലൊന്നായി മാറി.

സ്വകാര്യ ജീവിതം

അഡ്വ. കെ.എൻ. വേലായുധൻ എന്ന മുൻമന്ത്രിയുടെ മകളായ ഗീതയാണ് ഭാര്യ . ഐശ്വര്യ, ആതിര എന്നിവരാണ് മക്കൾ

അവലംബം

Tags:

കെ. ബാബു ജീവിതരേഖകെ. ബാബു രാഷ്ട്രീയ ജീവിതംകെ. ബാബു സ്വകാര്യ ജീവിതംകെ. ബാബു അവലംബംകെ. ബാബുഎറണാകുളംകോൺഗ്രസ്ജില്ലതൃപ്പൂണിത്തുറ നിയമസഭാമണ്ഡലംനിയമസഭ

🔥 Trending searches on Wiki മലയാളം:

മുകേഷ് (നടൻ)മമ്മൂട്ടിബദർ പടപ്പാട്ട്Wayback Machineകൃസരിഫത്ഹുൽ മുഈൻസയ്യിദ നഫീസഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഹോളിരാഹുൽ ഗാന്ധിഈസ്റ്റർ മുട്ടമധുപാൽആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികആഗോളതാപനംഎം.എസ്. സ്വാമിനാഥൻകലി (ചലച്ചിത്രം)കോശംകാലാവസ്ഥമാധ്യമം ദിനപ്പത്രംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഡെവിൾസ് കിച്ചൺപ്രേമം (ചലച്ചിത്രം)നരേന്ദ്ര മോദിഗുദഭോഗംകലാനിധി മാരൻരക്താതിമർദ്ദംചേനത്തണ്ടൻവിഷ്ണുസൂര്യനെല്ലി സ്ത്രീപീഡനക്കേസ്ഇന്ത്യഇന്ദിരാ ഗാന്ധിപാറ്റ് കമ്മിൻസ്ലൈലത്തുൽ ഖദ്‌ർവൈക്കം മുഹമ്മദ് ബഷീർആത്മഹത്യഗണപതിനെൽവയൽ-നീർത്തട സംരക്ഷണ നിയമംകുഞ്ഞുണ്ണിമാഷ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)നിസ്സഹകരണ പ്രസ്ഥാനംഹസൻ ഇബ്നു അലിചക്രം (ചലച്ചിത്രം)ആലപ്പുഴശുഭാനന്ദ ഗുരുജി. ശങ്കരക്കുറുപ്പ്മാമ്പഴം (കവിത)നോമ്പ് (ക്രിസ്തീയം)മലപ്പുറം ജില്ലടൈഫോയ്ഡ്തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾസിൽക്ക് സ്മിതഓമനത്തിങ്കൾ കിടാവോഹുദൈബിയ സന്ധിമക്കവുദുഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്കേരളത്തിലെ ജാതി സമ്പ്രദായംനെപ്പോളിയൻ ബോണപ്പാർട്ട്മുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾതോമസ് ആൽ‌വ എഡിസൺപലസ്തീൻ (രാജ്യം)ബൈബിൾയൂട്ടറൈൻ ഫൈബ്രോയ്‌ഡ്യോദ്ധാഖുറൈഷ്ഡയലേഷനും ക്യൂറെറ്റാഷുംമുഹമ്മദ്ലോക്‌സഭചെണ്ടസ്നേഹംഅഡോൾഫ് ഹിറ്റ്‌ലർഎറണാകുളം ജില്ലബിഗ് ബോസ് (മലയാളം സീസൺ 4)ഫ്രഞ്ച് വിപ്ലവംഎ.ആർ. റഹ്‌മാൻതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംലിംഗം🡆 More