കരിസ്മാറ്റിക്ക് പ്രസ്ഥാനം

പരിശുദ്ധാത്മാവ് മുഖേനയുള്ള ഉണർവിലൂടെയുള്ള ജീവിത നവീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളിലേയും, കത്തോലിക്കാ, ഓർത്തഡോക്സ് സഭകളിലേയും വിശ്വാസികളുടെ കൂട്ടായ്മയാണ് കരിസ്മാറ്റിക്ക് പ്രസ്ഥാനം.

ആദിമക്രിസ്തീയസഭയിൽ പ്രകടമായിരുന്നതായി ബൈബിളിലെ അപ്പസ്തോല പ്രവൃത്തികളിലും, പൗലോസിന്റെ ലേഖനങ്ങളിലും മറ്റും രേഖപ്പെടുത്തിയിരിക്കുന്ന അത്ഭുതപ്രവർത്തനവരം‍, പ്രവചനവരം, ഭാഷാവരം (Glossolalia) തുടങ്ങിയ "ദൈവികദാനങ്ങളുടെ" പ്രാപ്തിയും പ്രയോഗവും അനുഭവവും ആധുനികകാലത്തും സാധ്യമാണെന്ന് ഇവർ വിശ്വസിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, മുഖ്യധാരാസഭകളിലെ ചില വിഭാഗങ്ങൾ പെന്തക്കോസ്ത് സഭകളുടെ പ്രത്യേകതയായി കണക്കാക്കപ്പെട്ടിരുന്ന വിശ്വാസങ്ങളും അനുഷ്ടാനങ്ങളും പിന്തുടരാൻ ശ്രമിച്ചതോടെയാണ് ഈ പ്രസ്ഥാനം ജന്മമെടുത്തത്. പ്രൊട്ടസ്റ്റന്റ് സഭകളിൽ ഇത് 1960-ലും, കത്തോലിക്കാസഭയിൽ 1967-ലും ഓർത്തഡോക്സ് സഭയിൽ 1971-ലും ആരംഭിച്ചതായി കരുതപ്പെടുന്നു.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിലവിൽ വന്ന പെന്തക്കോസ്ത് പ്രസ്ഥാനമാണ് പരമ്പരാഗതസഭകൾക്കുള്ളിലെ കരിസ്മാറ്റിക്ക് നവീകരണത്തിന് മാതൃകയായത്. വ്യക്തിപരമായ പരിവർത്തനത്തിനും അതിന്റെ സ്ഥിരീകരണത്തിനായി പരിശുദ്ധാത്മാവിലൂടെയുള്ള ജ്ഞാനസ്നാനത്തിനും പരിവർത്തനത്തിന്റേയും അതിലെ സ്ഥിരതയുടേയും പ്രകടമായ തെളിവുകളിലൊന്നെന്ന നിലയിൽ ഭാഷാവരത്തിനും മറ്റും പ്രാധാന്യം കല്പിച്ച കുറേ വിശ്വാസികളിലായിരുന്നു പെന്തക്കോസ്തു പ്രസ്ഥാനത്തിന്റെ തുടക്കം. വ്യതിരിക്തമെന്നു തോന്നിച്ച ഈ വിശ്വാസാനുഷ്ഠാനങ്ങൾ പിന്തുടർന്ന ഈ വ്യക്തികൾക്ക് പരമ്പാരാഗത സഭകളിൽ ഇടം കണ്ടെത്താനാകാതെ വന്നതിനെ തുടർന്ന് അവർ ഒരു പ്രത്യേക വിഭാഗമായി മാറി. വ്യത്യസ്ത പെന്തക്കോസ്തു സഭകളുടെ ഉത്ഭവം അങ്ങനെയാണ്.


പെന്തക്കോസ്തു സഭകളെ അനുകരിച്ചുള്ള വ്യവസ്ഥാപിത സഭകളിലെ നവീകരണത്തിന്റെ തുടക്കം 1960-ൽ അമേരിക്കയിലെ പ്രൊട്ടസ്റ്റന്റ് വിഭാഗമായ എപ്പിക്കോസ്പൽ സഭയിലായിരുന്നു. കാലിഫോർണിയയിലെ വാൻ നുയ്സിൽ എപ്പിസ്കോപ്പൽ പുരോഹിതനായിരുന്ന ഡെനിസ് ജെ. ബെന്നെറ്റ് ആയിരുന്നു ഈ തുടക്കത്തിനു പിന്നിൽ. അദ്ദേഹത്തിന്റെ കാലത്ത് ഒൻപതുമണി എന്ന പുസ്തകം, അക്കാലത്തെ വ്യക്തിപരമായ അനുഭവങ്ങളുടെ വിവരണമാണ്. ഈ പുതിയ പ്രസ്ഥാനത്തെ സൂചിപ്പിക്കാൻ "കരിസ്മാറ്റിക്" എന്ന വാക്ക് ആദ്യമായുപയോഗിച്ചത് 1962-ൽ ഹരാൽഡ് ബ്രഡേസൻ എന്ന ലൂഥറൻ പ്രഭാഷകൻ ആയിരുന്നു. "നവ-പെന്തകോസ്ത്" എന്നു അത് വിശേഷിപ്പിക്കുന്നതു കേട്ട്, "വ്യവസ്ഥാപിതസഭകളിലെ കരിസ്മാറ്റിക് നവീകരണം" എന്ന പേരാണ് ഈ പുതിയ പ്രസ്ഥാനത്തിനു കൂടുതൽ ചേരുക എന്ന് അഭിപ്രായപ്പെടുകയാണ് അദ്ദേഹം ചെയ്തത്. രോഗശാന്തി, ഭാഷാവരം, ഭാഷാവ്യാഖ്യാനം, പ്രവചനം തുടങ്ങിയ ദാനങ്ങളെ സഭകൾ പൊതുവേ അവഗണിച്ചതായി കരുതുന്ന ഈ പ്രസ്ഥാനം, അവയുടെ പുനർജ്ജീവനത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്നു. കരിസ്മാറ്റിക് എന്ന വാക്ക്, ദാനം എന്നർത്ഥമുള്ള "കരിസ്മാ" (χάρισμα) എന്ന ഗ്രീക്ക് പദവുമായി ബന്ധപ്പെട്ടിരിക്കുന്നു. കരിസ്മായുടെ തന്നെ മൂലം, പൗലോസ് അപ്പസ്തോലൻ കൊറിന്ത്യർക്കെഴുതിയ ലേഖനത്തിലെ കൃപ, വരം എന്നൊക്കെ അർത്ഥമുള്ള "കരിസ്" (χάρις) എന്ന ഗ്രീക്ക് പദമാണ്. ഈ അർത്ഥം പിന്തുടർന്നാൽ, കൃപ ദാനമായി ലഭിച്ച് ആനന്ദഭരിതനായ ഏതു ക്രിസ്ത്യാനിയും "കരിസ്മാറ്റിക്ക്" ആകാം. എന്നാൽ വ്യവസ്ഥാപിതസഭകളിലെ ആത്മീയവരങ്ങളുടെ വരവിനെ സൂചിപ്പിക്കാൻ മാത്രമാണ് കരിസ്മാറ്റിക് പ്രസ്ഥാനം എന്ന് പേര് സാധാരണ ഉപയോഗിക്കാറുള്ളത്.

അവലംബം

Tags:

അപ്പസ്തോല പ്രവർത്തനങ്ങൾഓർത്തഡോക്സ് സഭകത്തോലിക്കാ സഭപരിശുദ്ധാത്മാവ്പെന്തക്കോസ്ത് സഭപൗലോസ് അപ്പസ്തോലൻബൈബിൾഭാഷാവരം

🔥 Trending searches on Wiki മലയാളം:

ആദായനികുതിഎലിപ്പനിതൂലികാനാമംഇന്ത്യൻ നാഷണൽ കോൺഗ്രസ്വിഭക്തികുരുക്ഷേത്രയുദ്ധംസജിൻ ഗോപുരമ്യ ഹരിദാസ്ക്ഷയംകൂനൻ കുരിശുസത്യംസ്വരാക്ഷരങ്ങൾപൊയ്‌കയിൽ യോഹന്നാൻമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ശാലിനി (നടി)ഉമ്മൻ ചാണ്ടിപ്രോക്സി വോട്ട്ഇന്ത്യയുടെ ദേശീയപ്രതിജ്ഞചാത്തൻശംഖുപുഷ്പംതങ്കമണി സംഭവംലോക മലമ്പനി ദിനംabb67സംഘകാലംസ്ത്രീ സമത്വവാദംയൂറോപ്പ്തിരുവാതിരകളിമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)സഹോദരൻ അയ്യപ്പൻനായഅണ്ണാമലൈ കുപ്പുസാമിഫലംപാമ്പുമേക്കാട്ടുമനഇന്ത്യയുടെ രാഷ്‌ട്രപതിവൈലോപ്പിള്ളി ശ്രീധരമേനോൻഇന്ത്യൻ പൗരത്വനിയമംസൺറൈസേഴ്സ് ഹൈദരാബാദ്മുരിങ്ങരബീന്ദ്രനാഥ് ടാഗോർസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻനായർഖസാക്കിന്റെ ഇതിഹാസംകെ.ബി. ഗണേഷ് കുമാർഡയറിബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർകേരള സാഹിത്യ അക്കാദമിഫിറോസ്‌ ഗാന്ധിനിവർത്തനപ്രക്ഷോഭംജോയ്‌സ് ജോർജ്തൈറോയ്ഡ് ഗ്രന്ഥിഫ്രാൻസിസ് ഇട്ടിക്കോരഒ.എൻ.വി. കുറുപ്പ്സിറോ-മലബാർ സഭചന്ദ്രൻചെന്നൈ സൂപ്പർ കിങ്ങ്‌സ്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികചിങ്ങം (നക്ഷത്രരാശി)ആണിരോഗംഒന്നാം ലോകമഹായുദ്ധംചതയം (നക്ഷത്രം)ഓസ്ട്രേലിയഅഡ്രിനാലിൻടൈഫോയ്ഡ്യോഗർട്ട്തിരുവോണം (നക്ഷത്രം)ചെ ഗെവാറകൊഴുപ്പ്കേന്ദ്രഭരണപ്രദേശംഎം.വി. ഗോവിന്ദൻലിംഫോസൈറ്റ്പത്തനംതിട്ട ജില്ലവടകരകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംവീണ പൂവ്സുരേഷ് ഗോപികേരളത്തിലെ ജാതി സമ്പ്രദായംവ്യക്തിത്വംസ്വതന്ത്ര സ്ഥാനാർത്ഥി🡆 More