കമല സുറയ്യ

ഒരു ഇന്ത്യൻ ഇംഗ്ലീഷ് - മലയാളം സാഹിത്യകാരിയായിരുന്നു.

കമലാ സുരയ്യ (ജനനം: മാർച്ച് 31, 1934 - മരണം:മേയ് 31, 2009) മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. 1999-ൽ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. ഈ മതംമാറ്റം പല വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തൻ്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരികളിലൊന്ന് എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു.മാധവിക്കുട്ടിയുടെ ഭാവനയിൽ വിരിഞ്ഞ കഥകൾ പലതും അവരുടെ സ്വകാര്യ ജീവിതാനുഭവങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് അവരുടെ കഥകളെ കുറിച്ച് ഗവേഷണം നടത്തിയ ഡോ എം രാജീവ് കുമാർ അഭിപ്രായപ്പെടുന്നു.

മാധവിക്കുട്ടി
കമലാ സുരയ്യ
കമലാ സുരയ്യ
തൂലികാ നാമംമാധവിക്കുട്ടി,കമലാദാസ്
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവയിത്രി
ദേശീയതകമല സുറയ്യ ഇന്ത്യ
Genreനോവൽ, ചെറുകഥ കവിത
വിഷയംസാമൂഹികം
അവാർഡുകൾഎഴുത്തച്ഛൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം
പങ്കാളിമാധവദാസ്

ജീവിതരേഖ

1934 മാർച്ച് 31ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഭാഗമായിരുന്ന മലബാർ ജില്ലയിൽ ഉൾപ്പെട്ട പുന്നയൂർക്കുളത്ത് (നിലവിൽ തൃശൂർ ജില്ല) നാലപ്പാട്ട് തറവാട്ടിൽ ജനിച്ചു. അമ്മ കവയിത്രിയായ ബാലാമണിയമ്മ, അച്ഛൻ മാതൃഭൂമി ദിനപത്രത്തിൻ്റെ മുൻ മാനേജിങ് എഡിറ്ററായിരുന്ന  വി.എം. നായർ പ്രസിദ്ധകവി നാലപ്പാട്ട് നാരായണമേനോൻ വലിയമ്മാവനായിരുന്നു.സുലോചന നാലപ്പാട്ട് സഹോദരിയാണ്.

കമലയുടെ ബാല്യകാലം പുന്നയൂർക്കുളത്തും കൽക്കട്ടയിലുമായാണ് കഴിഞ്ഞത്.അച്ഛൻ വി എം നായർ കൽക്കട്ടയിലെ പ്രശസ്തമായ വെൽഫ്രഡ് ട്രാൻസ്പോർട്ട് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു.പതിനഞ്ചാം വയസ്സിൽ കമലയുടെ വിവാഹം ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ (ഐ.എം.എഫ്) സീനിയർ കൺസൽടന്റായിരുന്ന മാധവദാസുമായി നടന്നു. പ്രായം കൊണ്ട് കമലയേക്കാൾ ഏറെ മുതിർന്ന ആളായിരുന്നു മാധവദാസ്.1992ൽ മാധവദാസ് മരണപ്പെടുമ്പോൾ അവരുടെ ദാമ്പത്യത്തിന് 43 വർഷം പ്രായമായിരുന്നു.മക്കൾ: എം.ഡി. നാലപ്പാട്ട്, ചിന്നൻ ദാസ്, ജയസൂര്യ.

1999ൽ ഇസ്‌ലാം മതം സ്വീകരിച്ച് കമലാ സുരയ്യ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ഇസ്ലാമിൽ നിന്ന് പുനർ വിവാഹിതയാകുവാൻ തീരുമാനിച്ചിരുന്നതായി പറയപ്പെടുന്നു. അവസാനകാലം മകന്റെ കൂടെ പൂനെയിലായിരുന്നു. 2009  മേയ് 31-നു് പൂനെയിൽ വെച്ച് അന്തരിച്ചു. മരിക്കുമ്പോൾ അവർക്ക് 75 വയസ്സായിരുന്നു. കേരളത്തിലേക്ക് എത്തിച്ച മൃതദേഹം തിരുവനന്തപുരത്തെ പാളയം ജുമാ മസ്ജിദിലാണ് ഖബറടക്കിയിരിക്കുന്നത്.

രാഷ്ട്രീയം

രാഷ്ട്രീയത്തിൽ മുമ്പ് പ്രവർത്തിച്ചിട്ടില്ലെങ്കിലും , ലോക സേവാ പാർട്ടി എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുത്തു. അനാഥകളായ അമ്മമാർക്കും, മതനിരപേക്ഷതയ്ക്കും വേണ്ടിയാണ് ഈ പാർട്ടി എന്ന് രൂപീകരണവേളയിൽ പ്രഖ്യാപിച്ചു. 1984ൽ ഇന്ത്യൻ പാർലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുകയും ചെയ്തു.എന്നാൽ പരാജയപ്പെടുകയുണ്ടായി.

ആദരം

കമല സുറയ്യ 
പുന്നയൂർക്കുളത്തുള്ള സാഹിത്യ അക്കാദമിയുടെ കമല സുരയ്യ സ്മാരക സമുച്ചയത്തിലേക്കുള്ള കവാടം

ഗൂഗിൾ 2018 ഫെബ്രുവരി 1ന് മാധവിക്കുട്ടിയോടുള്ള ആദരവായി ഗൂഗിൾ ഡൂഡിൾ അവതരിപ്പിച്ചു.

ചലച്ചിത്രം

മാധവിക്കുട്ടിയുടെ കൃതികൾക്ക് പലരും ചലച്ചിത്ര ഭാഷ്യം രചിച്ചിട്ടുണ്ട്.ദൂരദർശന് വേണ്ടി ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ ബാല്യകാല സ്മരണകളും ശ്യാമ പ്രസാദിന്റെ സംവിധാനത്തിൽ വേനലിന്റെ ഒഴിവും ടെലി സീരീയലുകളായി ഇറങ്ങിയിട്ടുണ്ട്. 2018ൽ ആമി എന്ന പേരിൽ കമലിന്റെ സംവിധാനത്തിൽ ഒരു മലയാള ചലച്ചിത്രം പുറത്തിറങ്ങി.മഞ്ജു വാര്യർ ആണ് ചിത്രത്തിൽ മാധവിക്കുട്ടിയെ അവതരിപ്പിച്ചത്.

കൃതികൾ

മലയാള ഭാഷയിൽ

കമലാസുരയ്യയുടെ ആത്മകഥയായ എന്റെ കഥ - ഇംഗ്ലീഷ് അടക്കം (മൈ സ്റ്റോറി) 15 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു

ഇംഗ്ലീഷ് ഭാഷയിൽ

  • കൽക്കട്ടയിലെ വേനൽ (Summer in kolkata)
  • കാമത്തിന്റെ അക്ഷരങ്ങൾ (Alphabet of the lust)
  • പിതൃപരമ്പര (The Descendants)
  • പഴയ കളിവീടും മറ്റു കവിതകളും (Old Play House and Other Poems)
  • തിരഞ്ഞെടുത്ത കവിതകൾ (Collected Poems‌)
  • എങ്ങനെ പാടണമെന്ന് ആത്മാവിനേ അറിയൂ (Only the Soul know How to Sing)
  • ചൂളംവിളികൾ (The Sirens)
  • 1964: പക്ഷിയുടെ മണം (The scent of the bird)
  • 1966: നാരിചീറൂകൾ പറക്കുമ്പൊൽ (short stories)
  • 1968: തണുപ്പ് (short story)
  • 1982: ' (autobiography)
  • 1987: ബാല്യകാല സമരങ്ങൾ

(Childhood Memories)

  • 1989: Varshangalkku Mumbu (novel)
  • 1990: Palayan (novel)
  • 1991: Neypayasam (short story)
  • 1992: Dayarikkurippukal (novel)
  • 1994: നീർമാതളം പൂത്തക്കാലം (novel)
  • 1996: Chekkerunna Pakshikal (short stories)
  • 1998: Nashtapetta Neelambari (short stories)
  • 2005: Chandana Marangal (novel)
  • 2005: Madhavikkuttiyude Unmakkadhakal (short stories)
  • 2005: Vandikkalakal (novel)

മാധവിക്കുട്ടിയെ കുറിച്ച് The Love Queen of Malabar ; Memoir of a Friendship with Kamala Das എന്ന പേരിൽ മർളി വെയ്സ്ബോഡ് എഴുതിയ ഒരു ഇംഗ്ലീഷ് പുസ്തകം പുറത്തിറങ്ങിയിട്ടുണ്ട്.

പുരസ്കാരങ്ങൾ

  • 1997 - വയലാർ അവാർഡ് - നീർമാതളം പൂത്ത കാലം
  • 2002 - എഴുത്തച്ഛൻ പുരസ്കാരം
  • സാഹിത്യ അക്കാദമി പുരസ്കാരം - തണുപ്പ്
  • ഏഷ്യൻ വേൾഡ് പ്രൈസ്
  • ഏഷ്യൻ പൊയട്രി പ്രൈസ്
  • കെന്റ് അവാർഡ്
  • കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
  • ആശാൻ വേൾഡ് പ്രൈസ്

ശവസംസ്കാരവിവാദം

ഹൈന്ദവാചാരപ്രകാരം സംസ്കരിക്കുന്നതിന് പകരമായി ഇസ്ലാമികാചാരപ്രകാരം ശരീരം മറവു ചെയ്യുന്നത് കമലയോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് പ്രശസ്ത വാഗ്മിയും സാഹിത്യകാരനുമായ സുകുമാർ അഴീക്കോട് അഭിപ്രായപ്പെട്ടു.

അവലംബം



Tags:

കമല സുറയ്യ ജീവിതരേഖകമല സുറയ്യ രാഷ്ട്രീയംകമല സുറയ്യ ആദരംകമല സുറയ്യ ചലച്ചിത്രംകമല സുറയ്യ കൃതികൾകമല സുറയ്യ പുരസ്കാരങ്ങൾകമല സുറയ്യ ശവസംസ്കാരവിവാദംകമല സുറയ്യ അവലംബംകമല സുറയ്യ193419842009ഇംഗ്ലീഷ്ഇന്ത്യകവിതകേരള സാഹിത്യ അക്കാദമികേരളംചെറുകഥജീവചരിത്രംതൂലികാ നാമംനോബൽ സമ്മാനംമലയാളംമാർച്ച് 31മേയ് 31

🔥 Trending searches on Wiki മലയാളം:

കയ്യോന്നികുറുവദ്വീപ്എ.ആർ. റഹ്‌മാൻപ്രേമം (ചലച്ചിത്രം)സ്വരാക്ഷരങ്ങൾചാത്തൻപാലക്കാട് കോട്ടആധുനിക കവിത്രയംമുണ്ടിനീര്മലയാള സാഹിത്യകാരന്മാരുടെ പട്ടികഎറണാകുളംആദി ശങ്കരൻകടൽത്തീരത്ത്ഒ.എൻ.വി. കുറുപ്പ്ഷാഫി പറമ്പിൽഒതളംരാമക്കൽമേട്ചവിട്ടുനാടകംമരപ്പട്ടിരാഹുൽ ഗാന്ധിതോമാശ്ലീഹാഒ.വി. വിജയൻലളിതാംബിക അന്തർജ്ജനംപുരാണങ്ങൾദന്തപ്പാലജോസഫ് അന്നംകുട്ടി ജോസ്ഫ്രാൻസിസ് ഇട്ടിക്കോരബിജു മേനോൻലിത്വാനിയഎ.പി.ജെ. അബ്ദുൽ കലാംകേരള സാഹിത്യ അക്കാദമി പുരസ്കാരംഇന്ത്യാചരിത്രംഗായത്രീമന്ത്രംഓട്ടൻ തുള്ളൽകേരളത്തിലെ കണ്ടൽക്കാടുകൾകോറി ആൻഡേഴ്സൺഒരു ദേശത്തിന്റെ കഥസ്ത്രീഖസാക്കിന്റെ ഇതിഹാസംഎസ് (ഇംഗ്ലീഷക്ഷരം)മമിത ബൈജുമങ്ക മഹേഷ്സന്ധിവാതംതാജ് മഹൽചിത്രശലഭംഏറ്റുമാനൂർ മഹാദേവക്ഷേത്രംഹോം (ചലച്ചിത്രം)എവറസ്റ്റ്‌ കൊടുമുടിലോക പരിസ്ഥിതി ദിനംക്ലിയോപാട്രപ്രേമലേഖനം (നോവൽ)സെക്സ് ഹോർമോണുകൾജന്മഭൂമി ദിനപ്പത്രംഇന്ത്യയുടെ ഭരണഘടനവരിക്കാശ്ശേരി മനമോഹൻലാൽആകാശവാണികെ. അയ്യപ്പപ്പണിക്കർധനുഷ്കോടിചന്ദ്രൻടെസ്റ്റോസ്റ്റിറോൺതൈക്കാട്‌ അയ്യാ സ്വാമിഎയ്‌ഡ്‌സ്‌ജയറാംസിറോ-മലബാർ സഭഅയക്കൂറഎസ്.എസ്.എൽ.സി.ശിവൻകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾകഅ്ബറൂമിശ്രീമദ്ഭാഗവതംചക്കമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ടൈഫോയ്ഡ്ആരോഗ്യംതെങ്കാശിപ്പട്ടണംമുല്ലപ്പെരിയാർ അണക്കെട്ട്‌വിരാട് കോഹ്‌ലി🡆 More