ഒലിവർ ടാംബോ

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ സമരം നയിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലെ പ്രമുഖ നേതാവായിരുന്നു ഒലിവർ റെജിനാൾഡ് ടാംബോ എന്ന ഒലിവർ ടാംബോ (27 ഒക്ടോബർ 1917 – 24 ഏപ്രിൽ 1993).

സർവ്വകലാശാലാ വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ സജീവ രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നു. വിദ്യാഭ്യാസത്തിനുശേഷം അധ്യാപകനായി ജോലി ലഭിച്ചു.

ഒലിവർ ടാംബോ
ഒലിവർ ടാംബോ
ജനനം
ഒലിവർ റെജിനാൾഡ് ടാംബോ

(1917-10-27)27 ഒക്ടോബർ 1917
മരണം23 ഏപ്രിൽ 1993(1993-04-23) (പ്രായം 75)
ദേശീയതദക്ഷിണാഫ്രിക്കൻ
തൊഴിൽഅധ്യാപകൻ, അഭിഭാഷകൻ
അറിയപ്പെടുന്നത്ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ്
ജീവിതപങ്കാളി(കൾ)അഡലൈഡ് ടാംബോ

ജോഹന്നാസ്ബർഗിലേക്ക് മാറിയതിൽ പിന്നെയാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ സജീവമാവുന്നത്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനവിഭാഗമായ യൂത്ത ലീഗിന്റെ സ്ഥാപകാംഗങ്ങളിലൊരാൾ കൂടിയാണ് ടാംബോ. രാഷ്ട്രീയപ്രവർത്തനങ്ങളിൽ സജീവമായതോടെ അധ്യാപകജോലി ഉപേക്ഷിച്ചു. 1952 ൽ നിയമലംഘന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലിലായി. വാൾട്ടർ സിസുലുവിനെ പൊതുപ്രവർത്തനത്തിൽ നിന്നും സർക്കാർ വിലക്കിയതോടെ, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സെക്രട്ടറി ജനറൽ സ്ഥാനം ഏറ്റെടുത്തത് ടാംബോയാണ്.

ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ ആശയങ്ങൾ മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ എത്തിക്കുന്നതിൽ ടാംബോ മുഖ്യ പങ്കു വഹിച്ചു. 1970കളിൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തു. ടാംബോ നേതൃത്വത്തിലിരിക്കുന്ന കാലഘട്ടത്തിലാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ ലഭിക്കുന്നത്. സർക്കാരിന്റെ കടുത്ത് ഉപരോധങ്ങൾ മൂലം രാജ്യത്തുനിന്നും പലായനം ചെയ്യേണ്ടി വന്നു. 1991ൽ തിരികെ വന്നു, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു. 1993 ഏപ്രിൽ 24 ന് ഹൃദയാഘാതം മൂലം ടാംബോ അന്തരിച്ചു.

ആദ്യകാല ജീവിതം

27 ഒക്ടോബർ 1917 ന് ഇന്നത്തെ ഈസ്റ്റ്കേപിലെ എഞ്ചലി മലക്കു താഴെയുള്ള ഒരു ഗ്രാമത്തിലായിരുന്നു ഒലിവർ ടാംബോ ജനിച്ചത്. ടാംബോയും, ജൂലിയയുമായിരുന്നു മാതാപിതാക്കൾ. ജൂലി ടാംബോയുടെ മൂന്നാമത്തെ ഭാര്യയായിരുന്നു. ഹോളി ക്രോസ്സ് മിഷൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മെട്രിക്കുലേഷൻ വിജയിച്ചത് സെന്റ് പീറ്റേഴ്സ് സ്കൂളിൽ നിന്നുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, ബിരുദപഠനത്തിനായി ഒലിവർ ഫോർട്ട് ഹാരെ സർവ്വകലാശാലയിൽ ചേർന്നു. 1942 ൽ ഒരു വിദ്യാർത്ഥി പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിൽ സർവ്വകലാശാലയിൽ നിന്നും പുറത്താക്കപ്പെട്ടു. ഒലിവറിനോടൊപ്പം അന്ന് പുറത്താക്കപ്പെട്ടവരിൽ ഒരാളായിരുന്നു നെൽസൺ മണ്ടേല. സർവ്വകലാശാലയിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ ഒലിവർ തിരികെ ജോഹന്നാസ്ബർഗിൽ വന്ന് താൻ പഠിച്ചിരുന്ന സ്കൂളിൽ അധ്യാപകനായി ജോലിക്കു ചേർന്നു. കണക്കും, ശാസ്ത്രവുമായിരുന്നു ഒലിവർ പഠിപ്പിച്ചിരുന്നത്. ജോഹന്നാസ്ബർഗ് ജീവിതത്തിനിടയിൽ ഒരു പാതിരിയാവുന്നതിനെക്കുറിച്ച് ഒലിവർ ചിന്തിച്ചിരുന്നു, എന്നാൽ മനുഷ്യനെ സേവിക്കാൻ അതിനേക്കാൾ നല്ല മാർഗ്ഗം രാഷ്ട്രീയമാണെന്ന് ഒലിവർ തിരിച്ചറിയുകയായിരുന്നു. കൂടാതെ, ജോഹന്നസ്ബർഗിൽ വെച്ച് തന്റെ സഹപാഠികളായിരുന്ന മണ്ടേലയേയും, സിസുലുവിനേയും ഒലിവർ വീണ്ടും കണ്ടുമുട്ടി.

രാഷ്ട്രീയ ജീവിതം

അധ്യാപക ജീവിതത്തോടൊപ്പം തന്നെ സജീവമായ രാഷ്ട്രീയത്തിലും ഒലിവർ പങ്കാളിയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ കറുത്ത വംശജരുടെ ദുരിതപൂർണ്ണമായ ജീവിതത്തിനു ഒരറുതി വരുത്തേണ്ടതിനെക്കുറിച്ച് ഈ സുഹൃത്തുക്കൾ ധാരാളം ചർച്ചചെയ്യുമായിരുന്നു. യൂറോപിൽ നിന്നും വന്ന വെളുത്ത വർഗ്ഗക്കാർ തങ്ങളെ അടിമകളാക്കി ഭരിക്കുന്നത് ഇവർ തികഞ്ഞ അമർഷത്തോടെയാണ് കണ്ടിരുന്നത്. 1943 ൽ നെൽസൺ മണ്ടേല, വാൾട്ടർ സിസുലു എന്നിവരോടൊപ്പം ചേർന്ന് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനവിഭാഗമായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് യൂത്ത് ലീഗിനു രൂപം നൽകി. യൂത്ത് ലീഗിന്റെ ആദ്യത്തെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തത് ഒലിവർ ടാംബോയെ ആയിരുന്നു. 1948 ൽ യൂത്ത് ലീഗിന്റെ ദേശീയ എക്സിക്യൂട്ടിവിലെ അംഗമായും ഒലിവർ തിരഞ്ഞെടുക്കപ്പെട്ടു. യുവാക്കളുടെ പുതിയ സംഘം ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തനരീതികളിൽ പുതിയ പരിഷ്കാരങ്ങൾ നിർദ്ദേശിച്ചു. അതിലൊന്നായിരുന്നു നിയമലംഘനസമരങ്ങൾ. അതുവരെ കടലാസ് സമരം നടത്തിയിരുന്ന പാർട്ടിയോട്, ലക്ഷ്യത്തിലെത്തണമെങ്കിൽ പുതിയ സമരമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്ന് പുതിയ യുവജനനേതൃത്വം ആവശ്യപ്പെട്ടു.

1955 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സെക്രട്ടറി ജനറലായിരുന്ന വാൾട്ടർ സിസുലുവിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയപ്പോൾ ആ സ്ഥാനം ഏറ്റെടുത്തത് ഒലിവർ ടാംബോയായിരുന്നു. 1958 ൽ ഒലിവർ പാർട്ടിയുടെ ഡെപ്യൂട്ടി പ്രസിഡന്റ് എന്ന സ്ഥാനം അലങ്കരിക്കാൻ തുടങ്ങി. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരായ പോരാട്ടത്തിന് ലോകരാഷ്ട്രങ്ങളുടെ പിന്തുണലഭിക്കുന്നതിനു വേണ്ടി ശ്രമങ്ങൾ നടത്താൻ പാർട്ടി ചുമതലപ്പെടുത്തിയത് ഒലിവറിനേയായിരുന്നു. അപ്പാർത്തീഡിനെതിരേ പോരാടിയ പ്രമുഖ സംഘടനയായ സൗത്ത് ആഫ്രിക്കൻ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ രൂപീകരണത്തിനും ഒലിവർ പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്നു.

1967 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്ന ആൽബർട്ട് ലുതുലി അന്തരിച്ചപ്പോൾ, ഒലിവർ താൽകാലികമായി പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തു. 1985 ൽ പാർട്ടിയുടെ പ്രസിഡന്റായി ഒലിവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പലായനത്തെത്തുടർന്ന് ഒലിവർ വീണ്ടും ദക്ഷിണാഫ്രിക്കയിൽ എത്തിയത് 13 ഡിസംബർ 1990ലാണ്. ദീർഘമായ 30 കൊല്ലമാണ്, ഒലിവർ ദക്ഷിണാഫ്രിക്കക്കു പുറത്തു ജീവിച്ചത്. അതേ കൊല്ലം തന്നെ അദ്ദേഹം പാർട്ടിയുടെ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അവലംബം

  • ലുലി, കല്ലിനികോസ് (2012). ഒലിവർ ടാംബോ, ബിയോണ്ട് ദ എഞ്ചലി മൗണ്ടൈൻസ്. ന്യൂ ആഫ്രിക്ക ബുക്സ്. ISBN 978-0864866660.
  • ക്രിസ് വാൻ, വിക് (2003). ഒലിവർ ടാംബോ. അവേർനസ്സ് പബ്ലിഷിംഗ്. ISBN 1-919910-78-6.

Tags:

ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം

🔥 Trending searches on Wiki മലയാളം:

വന്ധ്യതഗുദഭോഗംമലബാർ (പ്രദേശം)മാലിദ്വീപ്ലക്ഷ്മിമയ്യഴിപ്പുഴയുടെ തീരങ്ങളിൽനോമ്പ് (ക്രിസ്തീയം)ചരക്കു സേവന നികുതി (ഇന്ത്യ)ഗുരുവായൂരപ്പൻഅസ്സലാമു അലൈക്കുംശുഐബ് നബിസമസ്ത കേരള ജംഇയ്യത്തുൽ ഉലമവിവേകാനന്ദൻജ്ഞാനപ്പാനസഞ്ജു സാംസൺവള്ളിയൂർക്കാവ് ക്ഷേത്രംസംഗീതംക്ഷേത്രപ്രവേശന വിളംബരംകുരിശിന്റെ വഴിആസ്പെർജെർ സിൻഡ്രോംയൂട്യൂബ്ഫാസിസംഇന്ദിരാ ഗാന്ധിജീവപര്യന്തം തടവ്Kansasസ്വവർഗ്ഗലൈംഗികതസൂപ്പർനോവകൃസരിമാത ഹാരിദി ആൽക്കെമിസ്റ്റ് (നോവൽ)നക്ഷത്രംതിരുവിതാംകൂർ ഭരണാധികാരികൾനവരത്നങ്ങൾചലച്ചിത്രംആറാട്ടുപുഴ പൂരംഎഴുത്തച്ഛൻ പുരസ്കാരംമലയാളംവള്ളത്തോൾ പുരസ്കാരം‌മുഅ്ത യുദ്ധംതൃശ്ശൂർസ്‌മൃതി പരുത്തിക്കാട്കൈലാസംഅന്തർമുഖതതെങ്ങ്ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർജൂതവിരോധംഅല്ലാഹുബദർ യുദ്ധംഅമ്മഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികശ്രീമദ്ഭാഗവതംഇന്ത്യയിലെ ഹരിതവിപ്ലവംമുഹമ്മദ് അൽ-ബുഖാരിസുബൈർ ഇബ്നുൽ-അവ്വാംതുളസീവനംഉമവി ഖിലാഫത്ത്കാവേരികെ.ബി. ഗണേഷ് കുമാർപുലയർസ്വർണംഅക്കിത്തം അച്യുതൻ നമ്പൂതിരിചുരം (ചലച്ചിത്രം)പണ്ഡിറ്റ് കെ.പി. കറുപ്പൻസ്ത്രീ ഇസ്ലാമിൽകണ്ണ്കമൽ ഹാസൻബഹ്റൈൻവിവാഹംഇന്ത്യൻ ശിക്ഷാനിയമം (1860)ഡെന്മാർക്ക്മുത്തപ്പൻപനിമാലികിബ്നു അനസ്പിത്താശയംവിക്കിപീഡിയഇന്ത്യജന്മഭൂമി ദിനപ്പത്രം🡆 More