എൻ. ബാലാമണിയമ്മ: ഇന്ത്യന്‍ രചയിതാവ്‌

മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്നു ബാലാമണിയമ്മ (ജൂലൈ 19, 1909 - സെപ്റ്റംബർ 29, 2004).

മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവർ അറിയപ്പെട്ടത്.

നാലപ്പാട്ട് ബാലാമണിയമ്മ
ബാലാമണിയമ്മ
ബാലാമണിയമ്മ
തൊഴിൽകവയിത്രി

ജീവിത ചരിത്രം

ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ഞുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ ‍നാലപ്പാട്ട് തറവാട്ടിൽ ബാലാമണിയമ്മ ജനിച്ചു. കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു. അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാർഗ്ഗദർശകമായി. 1928-ൽ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെ വിവാഹം ചെയ്തു. 1977-ലാണ് അദ്ദേഹം അന്തരിക്കുന്നത്. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ഡോ. മോഹൻദാസ്, ഡോ. ശ്യാം സുന്ദർ, സുലോചന നാലപ്പാട്ട് എന്നിവരാണ് മറ്റു മക്കൾ.

ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതയായ 'കൂപ്പുകൈ'ഇറങ്ങുന്നത് 1930-ലാണ്. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാ‍ഹിത്യനിപുണ‘ബഹുമതി നേടി. പിന്നീട് നിരവധി പുരസ്കാരങ്ങളും ബഹുമതികളും അവരെ തേടിയെത്തി. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ. മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും അവയിൽ മുന്നിട്ടുനിന്നു. ബാലാമണിഅമ്മയുടെ ഭാവഗീതങ്ങളിലെ മുഖ്യമായ ഭാവധാര മാതൃവാത്സല്യമാണ് .

അഞ്ചുവർഷത്തോളം അനുഭവിച്ച അൽഷിമേഴ്സ് രോഗത്തിനൊടുവിലാണ് ബാലാമണിയമ്മ മരിക്കുന്നത്. 95-ആമത്തെ വയസ്സിൽ 2004 സെപ്റ്റംബർ 29-നായിരുന്നു മരണം.


  • അമ്മ (1934)
  • കുടുംബിനി (1936)
  • ധർമ്മമാർഗ്ഗത്തിൽ (1938)
  • സ്ത്രീഹൃദയം (1939)
  • പ്രഭാങ്കുരം (1942)
  • ഭാവനയിൽ (1942)
  • ഊഞ്ഞാലിന്മേൽ (1946)
  • കളിക്കൊട്ട (1949)
  • വെളിച്ചത്തിൽ (1951)
  • അവർ പാടുന്നു (1952)
  • പ്രണാമം (1954)
  • ലോകാന്തരങ്ങളിൽ (1955)
  • സോപാനം (1958)
  • മുത്തശ്ശി (1962)
  • മഴുവിന്റെ കഥ (1966)
  • അമ്പലത്തിൽ (1967)
  • നഗരത്തിൽ (1968)
  • വെയിലാറുമ്പോൾ (1971)
  • അമൃതംഗമയ (1978)
  • സന്ധ്യ (1982)
  • നിവേദ്യം (1987)
  • മാതൃഹൃദയം (1988)
  • സഹപാഠികൾ
  • കളങ്കമറ്റ കൈ
  • ബാലലില
  • ബാലാമണിഅമ്മയുടെ കവിതകൾ - സമ്പൂർണ്ണസമാഹാരം(2005) -മാതൃഭൂമി ബുക്സ്.

ഗദ്യം

  • ജീവിതത്തിലൂടെ (1969)
  • അമ്മയുടെ ലോകം (1952)

പുരസ്കാരങ്ങൾ

  • സഹിത്യ നിപുണ ബഹുമതി (1963)
  • കേരള സാഹിത്യ അക്കാദമി അവാർഡ്(1964) - ‘മുത്തശ്ശി’ക്ക്
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1965) - ‘മുത്തശ്ശി’യ്ക്ക്
  • കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് (1979)
  • സാഹിത്യ പ്രവർത്തക സഹകരണ സംഘം അവാർഡ് (1981) - ‘അമൃതംഗമയ’യ്ക്ക്
  • പത്മഭൂഷൺ (1987)
  • മൂലൂർ അവാർഡ് (1988) - ‘നിവേദ്യ’ത്തിന്
  • സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡ് (1990)
  • ആശാൻ പുരസ്കാരം (1991)
  • ലളിതാംബികാ അന്തർജ്ജന പുരസ്കാരം (1993)
  • വള്ളത്തോൾ പുരസ്കാരം (1993)
  • കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് (1994)
  • എഴുത്തച്ഛൻ പുരസ്കാരം (1995) - മലയാളസാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക്.
  • സരസ്വതി സമ്മാനം (1995)
  • എൻ.വി. കൃഷ്ണവാരിയർ പുരസ്കാരം (1997)

ആദരവുകൾ

2022 ജൂലൈ 19 ന്, ബാലാമണി അമ്മയുടെ 113-ാം ജന്മവാർഷികത്തിൽ, കേരളത്തിൽ നിന്നുള്ള കലാകാരിയായ ദേവിക രാമചന്ദ്രൻ ചിത്രീകരിച്ച ഡൂഡിലിലൂടെ, ഗൂഗിൾ ബാലാമണിയമ്മയെ ആദരിച്ചു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ബാലാമണിയമ്മയെക്കുറിച്ച് മനോരമ ഓൺലൈനിൽ Archived 2013-01-28 at Archive.is


Tags:

എൻ. ബാലാമണിയമ്മ ജീവിത ചരിത്രംഎൻ. ബാലാമണിയമ്മ പുരസ്കാരങ്ങൾഎൻ. ബാലാമണിയമ്മ ആദരവുകൾഎൻ. ബാലാമണിയമ്മ അവലംബംഎൻ. ബാലാമണിയമ്മ പുറത്തേക്കുള്ള കണ്ണികൾഎൻ. ബാലാമണിയമ്മ19092004കവയിത്രിജൂലൈ 19മലയാളസാഹിത്യംസെപ്റ്റംബർ 29

🔥 Trending searches on Wiki മലയാളം:

സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻമോസ്കോഉടുമ്പ്മുടിയേറ്റ്ഇന്ത്യൻ നദീതട പദ്ധതികൾകൗ ഗേൾ പൊസിഷൻഅയമോദകംപ്രധാന ദിനങ്ങൾഉഷ്ണതരംഗംസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)കേരളത്തിലെ നദികളുടെ പട്ടികപൂരിമൻമോഹൻ സിങ്തൃക്കടവൂർ ശിവരാജുamjc4ഫ്രാൻസിസ് ഇട്ടിക്കോരകൂവളംബാബസാഹിബ് അംബേദ്കർഭാരതീയ സ്റ്റേറ്റ് ബാങ്ക്ചോറ്റാനിക്കര ഭഗവതിക്ഷേത്രംജനാധിപത്യംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020അയ്യപ്പൻഉപ്പുസത്യാഗ്രഹംമുരിങ്ങകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികനവധാന്യങ്ങൾകയ്യൂർ സമരംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)തുള്ളൽ സാഹിത്യംനായർറഫീക്ക് അഹമ്മദ്ഓണംഇന്ത്യയിലെ ഹരിതവിപ്ലവംപക്ഷിപ്പനിതകഴി സാഹിത്യ പുരസ്കാരംഓസ്ട്രേലിയവി.ഡി. സതീശൻവി. മുരളീധരൻചിയമീനമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംശ്വാസകോശ രോഗങ്ങൾനരേന്ദ്ര മോദിതോമസ് ചാഴിക്കാടൻചരക്കു സേവന നികുതി (ഇന്ത്യ)മമത ബാനർജിആവേശം (ചലച്ചിത്രം)സുബ്രഹ്മണ്യൻദേശീയപാത 66 (ഇന്ത്യ)രാജസ്ഥാൻ റോയൽസ്ബിരിയാണി (ചലച്ചിത്രം)കൂദാശകൾമലയാളസാഹിത്യംവാട്സ്ആപ്പ്പ്രഭാവർമ്മഹനുമാൻമന്ത്എളമരം കരീംവിനീത് കുമാർകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംസൂര്യൻവെള്ളരികേരള ഫോക്‌ലോർ അക്കാദമികേരളാ ഭൂപരിഷ്കരണ നിയമംതിരുവിതാംകൂർഅബ്ദുന്നാസർ മഅദനിചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംപി. കേശവദേവ്രബീന്ദ്രനാഥ് ടാഗോർഋതുബാഹ്യകേളിആൽബർട്ട് ഐൻസ്റ്റൈൻകേരള സാഹിത്യ അക്കാദമി🡆 More