ഉത്തര കൊറിയയിലെ ഇന്റർനെറ്റ്

ഉത്തര കൊറിയയിൽ ഇന്റർനെറ്റ് ലഭ്യമാണെങ്കിലും കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്നു; പ്രത്യേക അനുമതിയോട് കൂടി മാത്രം ഉപയോഗിക്കാവുന്നതും പ്രാഥമികമായി ഗവൺമെന്റ് ആവശ്യങ്ങൾക്കും വിദേശികളും മാത്രം ഉപയോഗിക്കുന്നതുമാണ് ഇത്.

പ്രധാന സ്ഥാപനങ്ങൾക്കിടയിലുള്ള ഫൈബർ ഓപ്റ്റിക് ബന്ധങ്ങൾ ഉൾപ്പെടെ രാജ്യത്ത് ചില ബ്രോഡ്ബാൻഡ് സൗകര്യങ്ങളുണ്ട്. എന്നിരുന്നാലും, ഭൂരിഭാഗം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ഓൺലൈൻ സേവനങ്ങൾ ക്വാങ്മ്യോംഗ് എന്ന പേരിൽ അറിയപ്പെടുന്ന സൌജന്യ ഇന്റർനെറ്റ്-നെറ്റ്‍വർക്ക് വഴി നൽകുന്നുണ്ട്. ഇത് വഴിയുള്ള ആഗോള ഇന്റർനെറ്റ് ലഭ്യത ചുരുക്കം ചിലർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.

സേവന ദാതാക്കളും ലഭ്യതയും

ഉത്തര കൊറിയൻ സർക്കാരിന്റെ പോസ്റ്റ് ആൻഡ് ടെലികമ്യൂണിക്കേഷൻ കോർപ്പറേഷനും തായ്ലാന്റ് അടിസ്ഥാനമായ ലോക്സ്ലി പസഫികും ചേർന്നുള്ള സംയുക്ത സംരംഭവും ഉത്തര കൊറിയയിൽ ഇൻറർനെറ്റ് സേവന ദാതാവും ആയ സ്റ്റാർ ജോയിന്റ് വെൻച്വർ കമ്പനിയിൽ നിന്നും ഉത്തര കൊറിയയിൽ ഇന്റർനെറ്റ് സേവനം ലഭ്യമാണ്. 2009 ഡിസംബർ 21ന് ഉത്തര കൊറിയയുടെ ഇന്റർനെറ്റ് വിലാസ വിന്യസ നിയന്ത്രണം സ്റ്റാർ ജെവി ഏറ്റെടുത്തു. സ്റ്റാർ ജെവിസിനു മുൻപ് ജർമ്മനിയിലേക്കുള്ള സാറ്റലൈറ്റ് ലിങ്ക് വഴി മാത്രമേ ഇന്റർനെറ്റ് ലഭിച്ചിരുന്നുള്ളൂ, അതിനു പുറമേ ചൈന യൂണിക്കോമുമായി നേരിട്ട് ബന്ധപ്പെടുക വഴി ചില ഗവൺമെന്റ് ആവശ്യങ്ങൾക്കും ഇന്റ‍ർനെറ്റ് ഉപയോഗിച്ചിരുന്നു. ഉത്തര കൊറിയയുടെ ഏതാണ്ട് എല്ലാ ഇന്റർനെറ്റ് ട്രാഫിക്കും ചൈന വഴിയാണ് പോകുന്നത്.

2013 ഫെബ്രുവരി മുതൽ, കൊറ്യൊലിങ്ക് നൽകിയ 3ജി ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‍വർക്ക് ഉപയോഗിച്ച് വിദേശികൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്.

സർക്കാരിന്റെ ഇന്റർനെറ്റ് ഉപയോഗം

ഉത്തര കൊറിയൻ വെബ്സൈറ്റുകൾ

ഡിപിആർകെ ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉറിമിൻസോക്കിരി പോലുള്ള മുപ്പതോളം വെബ്സൈറ്റുകളുണ്ട്. 43 ഉത്തര കൊറിയൻ സൈറ്റുകൾ വിദേശ സെർവറുകൾ ഉപയോഗിക്കുന്നതായി ദക്ഷിണ കൊറിയൻ പോലീസുകാർ കണ്ടെത്തിയിട്ടുണ്ട്. ഈ വെബ്സൈറ്റുകൾ ദക്ഷിണ കൊറിയയോടും പാശ്ചാത്യരാജ്യങ്ങളോടും ശത്രുതാപരമായ മനോഭാവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി പോലീസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജോസൻ ടോംഗ്സിൻ (കൊറിയൻ ന്യൂസ് സർവീസ്), ജപ്പാനിലെ ഗുക് ജിയോൺസിയോൺ, ചൈനയിലെ യുണിഫിക്കേഷൻ അരിറങ്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ മിൻജോക് ടോംഗ്സിൻ, പന്ത്രണ്ട് പുതിയ ഉത്തര കൊറിയൻ വെബ്സൈറ്റുകൾ, "കൊറിയ നെറ്റ്‍വർക്ക്" ഉൾപ്പെടെയുള്ളവയാണ് വിദേശ സെർവറുകൾ ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ എന്നാണ് ദോംഗ്-എ ഇൽബൊ എന്ന പത്രം പറയുന്നത്. ഉത്തര കൊറിയൻ സർക്കാർ കരാറിലേർപ്പെട്ട ഒരു ഏജൻസി ഉറിമിനൻസോക്കിരിക്ക് ഔദ്യോഗികമായ ഡിപിആർകെ യൂട്യൂബ് ചാനലും, ഫെയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളും നൽകിയെന്നും 2010 ഓഗസ്റ്റിൽ ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ട്വിറ്ററും യൂട്യൂബ് അക്കൗണ്ടുകളും കൊറിയൻ ഭാഷയിലാണ്. ഒരു പുതിയ ട്വിറ്റർ പോസ്റ്റിൽ ഉത്തര കൊറിയക്കാർ പറയുന്നത്, ദക്ഷിണ കൊറിയയിലെ ഇപ്പോഴത്തെ ഭരണകൂടം 'അമേരിക്കയുടെ ഒരു വേശ്യയാണ്' എന്നാണ്, എന്നിരുന്നാലും ഈ പദങ്ങൾ ഒരു പക്ഷേ ഇംഗ്ലീഷിലേക്കുള്ള ഒരു മോശം വിവർത്തനമാകാം. യുഎസ് സൈനികനെ പിന്തുടരുന്ന രണ്ട് മിസൈലുകളുടെ ചിത്രം, മറ്റ് കാർട്ടൂണുകൾ, ചിത്രങ്ങൾ, ടെക്സ്റ്റ് എന്നിവയുൾപ്പടെ അമേരിക്കയോടും ദക്ഷിണ കൊറിയയോടും വിരുദ്ധത പ്രകടിപ്പിക്കുന്ന ചില ഉള്ളടക്കങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്നു. 2007 സെപ്റ്റംബറിൽ .kp ടോപ്പ്-ലെവൽ ഡൊമെയിൻ സൃഷ്ടിച്ചു. ഉത്തര കൊറിയയുടെ ഗവൺമെന്റുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ അതിൽ അടങ്ങിയിരിക്കുന്നു.

ദക്ഷിണ കൊറിയൻ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ

ദക്ഷിണ കൊറിയൻ ഇന്റർനെറ്റ് ഉപയോക്താക്കൾ ഉത്തര കൊറിയയുമായുള്ള വ്യാപാര നിയമങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട് (ആർട്ടിക്കിൾ 9 വിഭാഗം 2). ഇതിൽ ഉത്തര കൊറിയക്കാരെ തങ്ങളുടെ വെബ്സൈറ്റുകൾ മുഖേന ബന്ധിപ്പിക്കുന്നതിന് യുണിഫിക്കേഷൻ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.

അവലംഭം

Tags:

ഉത്തര കൊറിയയിലെ ഇന്റർനെറ്റ് സേവന ദാതാക്കളും ലഭ്യതയുംഉത്തര കൊറിയയിലെ ഇന്റർനെറ്റ് സർക്കാരിന്റെ ഇന്റർനെറ്റ് ഉപയോഗംഉത്തര കൊറിയയിലെ ഇന്റർനെറ്റ് ദക്ഷിണ കൊറിയൻ ഇന്റർനെറ്റ് നിയന്ത്രണങ്ങൾഉത്തര കൊറിയയിലെ ഇന്റർനെറ്റ് അവലംഭംഉത്തര കൊറിയയിലെ ഇന്റർനെറ്റ്ഇന്റർനെറ്റ്ഒപ്റ്റിക്കൽ ഫൈബർ

🔥 Trending searches on Wiki മലയാളം:

യോഗർട്ട്ശ്രീമദ്ഭാഗവതംയേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്അണ്ണാമലൈ കുപ്പുസാമിടൈറ്റാനിക്തറാവീഹ്അറബി ഭാഷാസമരംഅബൂ ജഹ്ൽനേപ്പാൾമക്ക വിജയംജ്യോതിർലിംഗങ്ങൾഹിമാലയംപ്രമേഹംഉടുമ്പ്ഈസ്റ്റർ മുട്ടരാജീവ് ചന്ദ്രശേഖർനെന്മാറ വല്ലങ്ങി വേലദുഃഖവെള്ളിയാഴ്ചആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംസ്ത്രീ ഇസ്ലാമിൽആർത്തവചക്രംകെ. ചിന്നമ്മജി. ശങ്കരക്കുറുപ്പ്പനികൂവളംപൃഥ്വിരാജ്അഷിതഭരതനാട്യം2020 ലെ ചൈന - ഇന്ത്യ ഏറ്റുമുട്ടൽലക്ഷദ്വീപ്മയ്യഴിപ്പുഴയുടെ തീരങ്ങളിൽമദ്ഹബ്ഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌പണ്ഡിറ്റ് കെ.പി. കറുപ്പൻയൂസുഫ്തിരുവനന്തപുരംമദർ തെരേസആർദ്രതസൗദി അറേബ്യസി.എച്ച്. മുഹമ്മദ്കോയമുള്ളൻ പന്നിഉലുവകേരള സാഹിത്യ അക്കാദമി പുരസ്കാരംതൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രംമഹേന്ദ്ര സിങ് ധോണിവെരുക്പ്രധാന ദിനങ്ങൾആദ്യമവർ.......തേടിവന്നു...അമേരിക്കൻ ഐക്യനാടുകൾകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർഅലൈംഗികതപൂരം (നക്ഷത്രം)അടിയന്തിരാവസ്ഥചലച്ചിത്രംതണ്ണിമത്തൻഅൽ ഗോർഅൽ ഫാത്തിഹമോഹിനിയാട്ടംമലയാളംചിക്കുൻഗുനിയപടയണിഡിവൈൻ കോമഡിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഅൽ ബഖറവിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികവിമോചനസമരംഅരണമാതളനാരകംപാമ്പ്‌ഇടുക്കി ജില്ലഅയമോദകംചേരിചേരാ പ്രസ്ഥാനംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംവിദ്യാഭ്യാസം🡆 More