ഇന്ത്യ ഗേറ്റ്

ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ് ഇന്ത്യ ഗേറ്റ്[അവലംബം ആവശ്യമാണ്]. ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി 1931 ൽ നിർമ്മിക്കപ്പെട്ട ഒരു സ്മാരകമാണ് ഇത്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യൻ സേനയുടെ ഒരു യുദ്ധ സ്മാരകം ഇതിനുള്ളിൽ സ്ഥാപിച്ചു. അമർ ജവാൻ ജ്യോതി എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത്.

ഇന്ത്യ ഗേറ്റ്
ഇന്ത്യ ഗേറ്റ് ഇന്ത്യ
ഇന്ത്യ ഗേറ്റ്
ഇന്ത്യ ഗേറ്റ്
For ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മക്ക്
സ്ഥാപിക്കപ്പെട്ടത് 1921
തുറക്കപ്പെട്ടത് 1931
സ്ഥിതി ചെയ്യുന്നത് 28°36′46.31″N 77°13′45.5″E / 28.6128639°N 77.229306°E / 28.6128639; 77.229306near ഡെൽഹി, ഇന്ത്യ
രൂപകല്പന ചെയ്തത് എഡ്വിൻ ല്യൂട്ടൻസ്

ചരിത്രം

ഡെൽഹിയിലെ പ്രധാന പാതയായ രാജ്‌പഥിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഗേറ്റിന്റെ ആദ്യ നാമം അഖിലേന്ത്യാ യുദ്ധസ്മാരകം (All India War Memorial) എന്നായിരുന്നു. ഇതിന്റെ ശില്പി എഡ്വിൻ ല്യൂട്ടൻസ് ആണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കമായി 1921 ഫെബ്രുവരി 10-ന് തറക്കല്ലിടൽ നടന്നു. 1931-ൽ പണിപൂർത്തിയായി.യുദ്ധത്തിൽ മരിച്ച സൈനികരുടെ പേരുകൾ ഇതിന്റെ ചുമരിൽ കൊത്തിവെച്ചിട്ടുണ്ട്.

പ്രത്യേകതകൾ

ഇന്ത്യാ ഗേറ്റിൻറെ മൊത്ത ഉയരം 42 മീറ്ററാണ്. ഇതിന്റെ ചുറ്റുവട്ടത്തു നിന്നും ഡെൽഹിയിലെ പല പ്രധാന റോഡുകളും തുടങ്ങുന്നുണ്ട്. ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ചുറ്റുവട്ടത്തുള്ള ഉദ്യാനങ്ങളിൽ വൈകുന്നേരങ്ങളിൽ ഒരു പാടു ആളുകൾ എത്തിച്ചേരുക പതിവാണ്. വൈകുന്നേരങ്ങളിൽ വൈദ്യുത വെളിച്ചം കൊണ്ട് അലങ്കരിച്ച് മനോഹരമാക്കാറുണ്ട്.

ഇന്ത്യ ഗേറ്റിന്റെ ഏറ്റവും മുകളിലായി വലിയ അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.

അമർ ജവാൻ ജ്യോതി

ഇന്ത്യ ഗേറ്റ് 
അമർ ജവാൻ ജ്യോതി

ഇന്ത്യ ഗേറ്റിന്റെ ആർച്ചിന്റെ താഴെയായി കത്തിച്ചു വച്ചിരിക്കുന്ന ദീപമാണ് അമർ ജവാൻ ജ്യോതി. കറുത്ത മാർബിൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇത് യുദ്ധത്തിൽ മരിച്ച സൈനികരുടെ ഓർമ്മക്കായി തെളിയിച്ചിരിക്കുന്നതാണ്. ഒരു സൈനിക യുദ്ധ തോക്കും, സൈനികന്റെ തൊപ്പിയും ഇതിനോടൊപ്പം പണിതിരിക്കുന്നു. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിന്റെ ഓർമ്മക്കായി 1972 ജനുവരി 26-നാണ് ഇത് സ്ഥാപിക്കപ്പെട്ടത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് സ്ഥാപനകർമ്മം നിർവഹിച്ചത്.

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഇന്ത്യ ഗേറ്റ് ചരിത്രംഇന്ത്യ ഗേറ്റ് പ്രത്യേകതകൾഇന്ത്യ ഗേറ്റ് അമർ ജവാൻ ജ്യോതിഇന്ത്യ ഗേറ്റ് ചിത്രശാലഇന്ത്യ ഗേറ്റ് പുറത്തേക്കുള്ള കണ്ണികൾഇന്ത്യ ഗേറ്റ്

🔥 Trending searches on Wiki മലയാളം:

കടന്നൽപ്രേമം (ചലച്ചിത്രം)ഉങ്ങ്തെയ്യംപഴശ്ശിരാജസുബ്രഹ്മണ്യൻതുഞ്ചത്തെഴുത്തച്ഛൻഎഴുത്തച്ഛൻ പുരസ്കാരംഹിന്ദു പിന്തുടർച്ചാവകാശ നിയമംബെന്യാമിൻനിക്കോള ടെസ്‌ലക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകാസർഗോഡ്യോനിവയലാർ പുരസ്കാരംചട്ടമ്പിസ്വാമികൾഒമാൻതിരുവനന്തപുരം ലോക്സഭാമണ്ഡലംബിഗ് ബോസ് മലയാളംനീതി ആയോഗ്കോഴിക്കോട്മലയാളി മെമ്മോറിയൽഒളിമ്പിക്സ്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംറോസ്‌മേരിലൈംഗികബന്ധംകണ്ണൂർ ലോക്സഭാമണ്ഡലംഎറണാകുളം ജില്ലഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമീനമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഓട്ടൻ തുള്ളൽകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഓസ്ട്രേലിയതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഐക്യ അറബ് എമിറേറ്റുകൾകൊച്ചി വാട്ടർ മെട്രോതുള്ളൽ സാഹിത്യംമന്ത്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾആർത്തവചക്രവും സുരക്ഷിതകാലവുംഎം. മുകുന്ദൻകാമസൂത്രംപാലക്കാട്നിവർത്തനപ്രക്ഷോഭംകാലാവസ്ഥമുലപ്പാൽപേവിഷബാധചിക്കൻപോക്സ്സോളമൻവള്ളത്തോൾ പുരസ്കാരം‌ചമ്പകംകെ.ബി. ഗണേഷ് കുമാർപഴഞ്ചൊല്ല്ചെ ഗെവാറബിരിയാണി (ചലച്ചിത്രം)കമല സുറയ്യamjc4കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾnxxk2അഞ്ചാംപനിദീപക് പറമ്പോൽഗുൽ‌മോഹർ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസർഗംനസ്രിയ നസീംടി.എം. തോമസ് ഐസക്ക്കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881വയലാർ രാമവർമ്മസുകന്യ സമൃദ്ധി യോജനശാലിനി (നടി)സൗരയൂഥംപ്രിയങ്കാ ഗാന്ധിപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംആര്യവേപ്പ്ഇടതുപക്ഷംഉലുവ🡆 More